Connect with us

Latest news

ഷൈമോൻ ജോസഫിന്റെ മരണം; കൈക്കൂലി കേസും ചർച്ചകളിൽ, കുടുക്കിയെന്ന ആരോപണത്തിൽ അന്വേഷണത്തിനും സാധ്യത

Published

on

കാലടി;നെടുംങ്കണ്ടം മുൻ ബീഡിഒ ഷൈമോൻ ജോസഫിനെ കൈക്കൂലി കേസിൽ മനപ്പൂർവ്വം കുടുക്കിയതോ? മലയാറ്റൂർ സന്ദർശനത്തിനെന്ന് പറഞ്ഞ് കാലടിയിലെ ഹോട്ടലിൽ മുറിയെടുത്ത ഷൈമോൻ പിറ്റേന്ന് മരണപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെയാണ്് ഇത് സംബന്ധിച്ച് ചർച്ച സജീവമായിട്ടുള്ളത്.

ശനിയാഴ്ച വൈകിട്ടാണ് ഇടുക്കി ബഥേൽ കൽക്കൂന്തൽ ഇടയടത്ത് വീട്ടിൽ ഷൈമോൻ ജോസഫ്(43) കാലടിയിലെ ഹോട്ടലിൽ മുറിയെടുത്തത്.മലയാറ്റൂർ പള്ളിയിൽ പോകാൻ എത്തിയതാണെന്നാണ് മുറിയെടുത്തപ്പോൾ ഷൈമോൻ ഹോട്ടൽ ജീവനക്കാരനനോട് പറഞ്ഞിരുന്നത്.ഇന്നലെ രാവിലെ 10 മണിയോടുത്തിട്ടും മുറി തുറന്നിരുന്നില്ല.

മുറികൾക്ക് സമീപം നിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ടായിരുന്നു.ഇതുമൂലം മുറികളിലേയ്ക്ക് പൊടിപടലങ്ങൾ എത്താൻ സാധ്യതയുണ്ടെന്നും മുകളുടെ വാതിലുകൾ തുറന്നിടരുതെന്നും അറയിപ്പ് നൽകാൻ ഹോട്ടൽ മാനേജർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതുപ്രകാരം ജീവനക്കാർ മുറികളിലെത്തി താമസക്കാരെ വിവരം ധരിപ്പിക്കുന്നതിനുള്ള നീക്കവും ആരംഭിച്ചിരുന്നു.ഇതിന്റെ ഭാഗമായി ഷൈമോൻ താമസിച്ചിരുന്ന മുറിയുടെ മുന്നിലും ജീവനക്കാരൻ എത്തി.എന്നാൽ മുറി അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു.മുട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.

ജീവനക്കാരൻ പതിയെ തള്ളിയപ്പോൾ കതക് തുറന്നെന്നും ശർദ്ദിച്ച് , കട്ടിലിൽ കിടക്കുന്ന നിലയിൽ ഷൈമോനെ കണ്ടെത്തിയെന്നും ഉടൻ ആമ്പുലൻസ് വിളിച്ച് അങ്കമാലി എൽ എഫ് ആശുപത്രിയിൽ എത്തിച്ചെന്നും ഇവിടെ നടത്തിയ പരിശോധനയിൽ മരണം സ്ഥീരീകരിച്ചെന്നുമാണ് ഹോട്ടൽ മാനേജർ പോലീസിനെ അറയിച്ചിട്ടുള്ളത്.

ദേവികുളം മുൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു മരണപ്പെട്ട ഷൈമോൻ.ഭാര്യ അനു (സിവിൽ പോലീസ് ഓഫീസർ ,ഇടുക്കി)ഒരു മകളുണ്ട്.പൈനാവ് സർക്കാർ കോട്ടേർസിലായിരുന്നു താമസം.

രാജാക്കാട് സ്വദേശീയിൽ നിന്നും 25000 രൂപ കൈക്കുലി വാങ്ങിയ സംഭവത്തിൽ ഷൈമോനെ മാസങ്ങൾക്ക് മുമ്പ് വിജിലൻസ് അറസ്റ്റുചെയ്തായി വാർത്ത പുറത്തുവന്നിരുന്നു.ഈ കൈക്കുലി കേസാണ് ഇപ്പോൾ ചർച്ചയായിരിയ്ക്കുന്നത്.

ജലസേചന വകുപ്പ് മുഖേന കർഷകർക്ക് അനുവദിയ്ക്കുന്ന കുളത്തിന്റെ കരാറുകാരനിൽ നിന്നും കാലാവധി നീട്ടി നൽാകമെന്നും ഇതുസംബന്ധിച്ച മിനിട്‌സ് വ്യാജമായി ചമയ്ക്കാമെന്നും വിശ്വസിപ്പിച്ചാണ് ഷൈമോൻ പണം വാങ്ങിയതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

ചിലർ തന്നെ കേസിൽ കൂടുക്കുകയായിരുന്നെന്നും വിജിലൻസ് കണ്ടെടുത്തെന്ന് പറയുന്ന പണം തന്റെ പോക്കറ്റിൽ നിക്ഷേപിച്ചതാണെന്നും ഷെമോൻ വീട്ടുകാരോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയിരുന്നു.കേസിൽ കുടുങ്ങിയതുമൂലമുള്ള മനോവിഷമം മൂലം ഷൈമോൻ ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് സൂചന.സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നാണ് കാലടി പോലീസിൽ നിന്നും ലഭിയ്ക്കുന്ന വിവരം.

 

Latest news

വഴിയിൽ വച്ചും ആക്രമണം, മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ, പിടിയിലായത് കാളിയാർ സ്വദേശി സരിൻ

Published

on

By

ഇടുക്കി;വണ്ണപ്പുറം കാളിയാറിൽ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

കാളിയാർ തോപ്പിൽ സരിനെ(32) യാണ് സംഭവവുമായി ബന്ധപ്പെട്ട് കാളിയാർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണ ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കാളിയാർ പോലീസ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുള്ളത്.

നവംബർ 22-നാണ് സരിന്റെ ഭാര്യ അശ്വതി(31)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സരിന്റെയും കുടുംബാംഗങ്ങളുടെയും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നുള്ള തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് സംഭവം.

13 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.പിന്നീട് നിരന്തരം അശ്വതിയെ സരസൻ മാനസികമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് സൂചന. ഇത് സംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി എത്തിയിരുന്നു.

സംഭവദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് സരിൻ അശ്വതിയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.ഇതിന്റെ മനോവിഷമത്താലാണ് അശ്വതി ജീവൻ വെടിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

കാളിയാർ എസ്എച്ച്ഒ എച്ച് എൽ ഹണി, എസ്ഐ കണ്ണദാസ് രാജേഷ് സിപിഒമാരായ, സുനിൽ, അനീഷ് സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

 

Continue Reading

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Latest news

രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ

Published

on

By

രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്.

മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു.

രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Continue Reading

Trending

error: