Connect with us

Local News

35 ദിവസത്തെ യാത്ര,17,694 അടി ഉയരമുള്ള മഞ്ഞുമല “കീഴടക്കി” മടക്കം;സ്വപ്ന സാക്ഷാൽക്കാരമെന്ന് ഷിജുവും കുഞ്ഞുമോനും

Published

on

അടിമാലി;35 ദിവസത്തെ യാത്ര,പിന്നിട്ടത് 10000 -ൽ ഏറെ കീലോമീറ്ററുകൾ.ചെന്നെത്തിയത് 17,694 അടി ഉയരമുള്ള കശ്മീരിലെ മഞ്ഞുമലയിൽ.സ്വ്പന സാക്ഷാൽക്കാരമെന്ന് ഷിജുവും കുഞ്ഞുമോൻ കൊച്ചിക്കാലായും.

അടിമാലി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ് തെറ്റയിൽ ഷിജു (47).ഇടുക്കി ചെറുതോണി സ്വദേശിയാണ് കുഞ്ഞുമോൻ കൊച്ചിക്കാല (52)കുഞ്ഞുമോൻ സർവ്വീസിൽ നിന്നും വിആർഎസ് വാങ്ങിയിരുന്നു.ഇടുക്കി എആർക്യാമ്പിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയിരുന്നു.

ബൈക്കിൽ കാശ്മീർ കറങ്ങി വരണമെന്ന് ഇരുവരുടെയും ഏറെ നാളത്തെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിയ്ക്കുന്നത്.ഒക്ടോബർ 4 നാണ് അടിമാലിയിൽ നിന്നും യാത്ര തുടങ്ങിയത്.

35 ദിവസം കൊണ്ട ലക്ഷ്യം പൂർത്തിയാക്കി മടങ്ങി എത്തിയ ഇരുവർക്കും നാട്ടിൽ ഗംഭിരവരവേൽപ്പാണ് ലഭിച്ചത്.സുഹ്യത്തക്കളും  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവർത്തകരും ബന്ധുക്കളും സ്വീകരണത്തിൽ പങ്കാളികളായി.

പുതിയ ബൈക്ക് വാങ്ങിയായിരുന്നു യാത്ര. രാജ്യത്തെ ഏറ്റവും ഉയരമുള്ളതും വാഹനങ്ങൾക്ക് എത്താൻ കഴിയുന്നതുമായ ഉംലിംങ്‌ലാ സന്ദർശിക്കണം എന്നായിരുന്നു ഇവരുടെ പ്രധാന ആഗ്രഹം.കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് അവിടേയ്ക്കുള്ള പാത അടച്ചതിനാൽ യാത്ര മുടങ്ങി.

ദിവസവും രാവിലെ 6ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6ന് അവസാനിപ്പിക്കും. തുടർന്ന് വിശ്രമം. പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെത്തിയപ്പോൾ ഗുരുദ്വാരകകളിൽ  താമസിക്കാനും അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിയ്ക്കാനും അവസരം ലഭിച്ചത് നവ്യാനുഭവമായെന്ന്  ഷിജുവും കുഞ്ഞുമോനും പറയുന്നു.

Local News

വനമേഖലകളെ വലംവയ്ക്കും, പുലർച്ചെ 4-ന് തിരച്ച് രാത്രി 9.30-ന് തിരച്ചെത്തും; കെഎസ്ആർടിസി കോതമംഗലം-ഗവി യാത്രയ്ക്ക് തുടക്കമായി

Published

on

By

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്‌ലാഗ് ഓഫ് ചെയ്തു.

പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ – പാല- പൊൻകുന്നം – മണിമല – റാന്നി വഴി പത്തനംതിട്ട വഴി ഗവിയിലെത്തും.

മൂഴിയാർ – ആങ്ങാംമുഴി – കക്കി ഡാം- കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി വണ്ടിപ്പെരിയാറിൽ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ തന്നെയാണ് മടക്കം. രാത്രി 9.30 ന് കോതമംഗലത്ത് തിരിച്ചെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും , ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

ഫ്‌ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റന്റ് ട്രാസ്‌പോർട്ട് ഓഫീസർ കെ.ജി ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിങ്ങ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ- ഓഡിനേറ്റർ എൻ.ആർ. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം.മൊബൈൽ നമ്പർ- 94479 84511, 94465 25773

 

Continue Reading

Latest news

പുതപ്പിൽ കിടത്തി,ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി;ചിമ്മയെ കൊലപ്പെടുത്തിയത് ആഭരണം കവരാനെന്ന് സംശയം

Published

on

By

ചെറുതോണി(ഇടുക്കി):ആദ്യം പുതപ്പിൽ കിടത്തി.പിന്നാലെ മുകളിൽ തുണികൾ കൂട്ടിയിട്ട്,ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി.അവ ശേഷിച്ചത് കാൽപാദം മാത്രം.തങ്കമണി പോലീസ് സ്‌റ്റേഷൻ പരിധയിലെ നാരകക്കാനത്ത് നടന്നത് മോഷണം ലക്ഷ്യമിട്ടുള്ള ആരുംകൊലയെന്ന് സംശയം.പോലീസ് അന്വേഷണം ഊർജ്ജിതം.

കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ(66) യുടെ ജഡമാണ് ഒട്ടുമുക്കാലും കത്തികരിഞ്ഞ നിലയിൽ വീടിന്റെ അടുക്കളയിൽ കണ്ടെത്തിയത്.

വീടിനുള്ളിൽ പലയിടത്തും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.കൊലപാതമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് ഇടുക്കി എസ് പി വി യു കുര്യാക്കോസ് പറഞ്ഞു.ചിന്നമ്മ അണിഞ്ഞിരുന്ന 7 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായിട്ടുണ്ട്.ഇതാണ് മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സംശയം ഉയരാൻ കാരണം.

പുറത്ത് പോയിട്ട് വൈകിട്ടോടെ മടങ്ങിയെത്തിയ മകന്റെ മകൾ അനഘയാണ് കത്തിക്കരിഞ്ഞ നിലയിൽ ജഡം ആദ്യം കാണുന്നത്. അപ്പോൾ തന്നെ ചായക്കട നടത്തുകയായിരുന്ന പിതാവിനേയും നാട്ടുകാരേയും വിവരമറിയിച്ചു. ആദ്യനോട്ടത്തിൽ തന്നെ അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു.

വീടിന്റെ മുറികളിലെ ഭിത്തികളിൽ പലഭാഗത്തും രക്തകറകൾ കണ്ടെത്തിയിരുന്നു.മൃതശരീരം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിരുന്നുള്ളു എന്നും പരിശോധനകളിൽ വ്യക്തമായി.വീട്ടിലെ ഉപകരണങ്ങൾക്കും സ്റ്റൗവിനും യാതൊരുകേടുപാടുകളും സംഭവിച്ചിരുന്നില്ല.സ്റ്റൗവിൽ നിന്ന് ഗ്്യാസ് എത്തുന്ന ട്യൂബ് ഊരിമാറ്റിയ നിലയിലായിരുന്നു.

മൃതശരീരം കിടന്നതിനടിയിൽ പുതപ്പിട്ടിരുന്നതും വീട്ടിലെ മറ്റ് തുണികൾ മൃതശരീരത്തിനോടൊപ്പം കണ്ടതും സംശയത്തിനിടയാക്കിയിരുന്നു.ശരീരത്തിൽ മാത്രമാണ് കത്താചെ അവശേഷിച്ചിരുന്നത്.ചിന്നമ്മ ആരോഗ്യവതിയും ഗ്യാസ് സ്റ്റൗ സ്ഥിരം ഉപയോഗിച്ചിവന്നിരുന്നെന്നും പെട്ടെന്ന് തീപടരുകയോ മറ്റോ ചെയ്താൽ അത് നിയന്ത്രിയ്ക്കാൻ തക്ക പരിചയം ഉണ്ട്ായിരുന്നെന്നും വീട്ടകാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ചിന്നമ്മ ആത്മഹത്യചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. അതിനാൽ തന്നെ ഇതു കൊലപാതകമെന്ന് ആദ്യനോട്ടത്തിൽ തന്നെ വീട്ടുകാരും നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നു.

മകന്റെ മകളും ചിന്നമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ 9 ന് ശേഷം പേരക്കുട്ടി സ്‌കൂളിലെ ആവശ്യങ്ങൾക്കായി പുറത്തുപോയിരുന്നു.5 മണിയോടെയാണ് തിരികെ വന്നത്. ഈ സമയം ഒറ്റക്കാണ് ചിന്നമ്മ വീട്ടിലുണ്ടായിരുന്നത്.മൂന്ന് മണിയോടെ വീട്ടിൽ നിന്നും ഉയർന്നിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
മൃതശരീരം കിടന്നഭാഗം മാത്രമേ കത്തിയിട്ടുള്ളൂ. കിടത്തിയിരുന്ന പുതപ്പിന്റെ ബാക്കിഭാഗം കത്താതെ കിടന്നതിലും ദുരൂഹതയുണ്ട്. പോലീസ് സർജന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ പോസ്റ്റുമാർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇന്നലെ വൈകിട്ടോടെ നാരകക്കാനം പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തി. സംഭവത്തിൽ ദുരൂഹത ബോധ്യപ്പെട്ടതിനെത്തുടർന്ന് പോലീസ് വീട് പൂട്ടി സിൽ ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സംഭവസ്ഥലത്തെത്തി,വിവരങ്ങൾ ശേഖരിച്ചിരുന്നു.കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി എസ് പി അറിയിച്ചു.

വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു.വീട്ടിൽ നിന്ന് മണം പിടിച്ച പോലീസ് നായ സമീപത്തുള്ള മറ്റൊരു വീടുവരെയെത്തി മടങ്ങുകയായിരുന്നു.

 

Continue Reading

Latest news

പോലീസും മോട്ടോർ വാഹനവകുപ്പും തൊഴിൽ ചെയ്യാൻ സമ്മതിയ്ക്കുന്നില്ല; ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

Published

on

By

കൊച്ചി;എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊലീസും മോട്ടർ വാഹന വകുപ്പും പീഡിപ്പിക്കുന്നത് ഒഴിവാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.

ഒരേ ദിവസം ബസ് ജീവനക്കാർക്കെതിരെ പല സ്ഥലങ്ങളിലും കേസ് റജിസ്റ്റർ ചെയ്യുന്നത് പതിവായിട്ടുണ്ട്. ചിലയിടങ്ങളിൽ ബസ് പിടിച്ചെടുക്കുകയും ചെയ്യുന്നു. പ്രശ്‌ന പരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

നടപടിയുണ്ടായില്ലെങ്കിൽ നവംബർ 30 മുതൽ അനശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

 

 

Continue Reading

Trending

error: