M4 Malayalam
Connect with us

Latest news

നഗരവീഥിയില്‍ ചുവടുവച്ചത് നൂറുകണക്കിന് പാപ്പാമാര്‍;ക്രിസ്തുമസ് വിളംമ്പര റാലി ശ്രദ്ധേയമായി

Published

on

കോതമംഗലം;ആഗോള സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടേയും കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് വിളംബര റാലി ശ്രദ്ധേയമായി.

ക്രിസ്തുമസിന്റെ വരവ് അറിയിച്ചുകൊണ്ട് സംഘടിപ്പിച്ചിട്ടുള്ള റാലിയില്‍ നൂറുകണക്കിന് ക്രിസ്തുമസ് പാപ്പാമാര്‍ പാട്ടിനൊപ്പം ചുവടുവച്ചുനീങ്ങിയത് കാണികള്‍ക്ക് കൗതുക കാഴ്ചയായി.

വൈകിട്ട് 5.30 വൈകിട്ട് തോടെ കോതമംഗലം തങ്കളം ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ വിളംമ്പര റാലി ഉല്‍ഘാടനവും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ ഫ്‌ലാഗ് ഓഫും നിര്‍വ്വഹിച്ചു.വികാരി ഫാ. ജോസ് പരുത്തുവയലില്‍ ,മതമൈത്രി സംരക്ഷണസമതി ഭാഗവാഹികളായ ഏ ജി ജോര്‍ജ്ജ്,കെ എ നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിളംമ്പര റാലി കാണാന്‍ തങ്കളം മുതല്‍ കോഴിപ്പിള്ളി ജംഗ്ഷൻ വരെ പാതയുടെ ഇരുവശവും കാണികള്‍ കാത്തുനിന്നിരുന്നു.

ഹൈറേഞ്ച് കവലയില്‍ വ്യാപാരി സമൂഹവും പള്ളിത്താഴത്ത് ഓട്ടോറിക്ഷാ തൊഴിലാളികളും റാലിക്ക് സ്വീകരണം നല്‍കി.കോഴിപ്പിള്ളി പാര്‍ക്ക് വ്യൂ ജംഗ്ഷനില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വീകരണം കൂടി ഏറ്റുവാങ്ങിയാണ് റാലി തിരികെ പള്ളിയില്‍ എത്തിച്ചേര്‍ന്നത്.തുടര്‍ന്ന്് സമാപന സമ്മേളനം നടന്നു.

മാര്‍ ബസേലിയോസ് നഗറില്‍ നടക്കുന്ന മത മൈത്രി ക്രിസ്തുമസ് സംഗമത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീര്‍, കളവങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു , കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് , നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ്, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി , വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രശേഖരന്‍ നായര്‍ , റാണിക്കുട്ടി ജോര്‍ജ്ജ്, റഷീദാ സലിം, കെ.കെ. ദാനി മറ്റ് മത സാമൂഹിക സാംസ്‌ക്കാരിക നേതാക്കാള്‍ പങ്കെടുത്തു.

മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലില്‍, സഹവികാരിമാരായ ഫാ.ജോസ് തച്ചയത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തില്‍, ഫാ.ബിജോ കാവാട്ട് , ഫാ. ബേസില്‍ ഇട്ടിയാണിയ്ക്കല്‍ പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയി മണ്ണംഞ്ചേരില്‍ , മതമൈത്രി സംരക്ഷണ സമിതി ചെയര്‍മാന്‍ എ.ജി.ജോര്‍ജ്ജ് , കണ്‍വീനര്‍ കെ.എ. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

കോതമംഗലം മത മൈത്രി സംരക്ഷണ സമിതിക്കുപുറമേ കോതമംഗലത്തെ വ്യാപാരികളും, പൊതു സമൂഹവും , ഓട്ടോ റിക്ഷാ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍ , വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍, ബസ് ഓണേഴ്സ് അസ്സോസിയേഷന്‍, ബസ് ഓപ്പറേറ്റേഴ്സ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോതമംഗലം നഗരസഭ, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്, പിണ്ടിമന ഗ്രാമ പഞ്ചായത്ത്, കീരംപാറ ഗ്രാമ പഞ്ചായത്ത്, വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്, പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അണിചേര്‍ന്നു.

ഇതിന് പുറമെ കോതമഗലം മാര്‍ തോമ ചെറിയ പള്ളിയിലെ കുടുബ യൂണിറ്റുകള്‍, സണ്ടേസ്‌കൂളുകള്‍, മര്‍ത്തമറിയം വനിതാ സമാജം, മാര്‍ ബേസില്‍ യൂത്ത് അസ്സോസിയേഷന്‍ എന്നീ ഭക്തസംഘടനകളും ; എം ബിറ്റ്സ് എന്‍ജിനീയറിംഗ് കോളേജ്, മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ്, മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി, മാര്‍ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് , മാര്‍ ബസേലിയോസ് സ്‌കൂള്‍ ഓഫ് നഴ്സിംഗ് , മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , സെന്റ്.മേരീസ് പബ്ലിക് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളും ടൗണ്‍ കരോളില്‍ പങ്കാളികളായി.

 

Latest news

കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Latest news

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

Published

on

By

മുംബൈ ; പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്.

എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തില്‍ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

Continue Reading

Latest news

എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; കഴിഞ്ഞ വർഷത്തേക്കാൾ 0.01 വിജയശതമാനം കുറവ്

Published

on

By

തിരുവനന്തപുരം ; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനത്തിന്റെകുറവാണുള്ളത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്.

71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്ത്(99.92). പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.

പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു. ടിഎച്ച്‌എസ്‌എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച്‌ ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

എസ്‌എസ്‌എല്‍സി / ഹയർ സെക്കൻഡറി/ വിഎച്ച്‌എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.

എസ്‌എസ്‌എല്‍സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോർട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Continue Reading

Latest news

പ്രണയപ്പക:വിഷ്ണുപ്രിയ വധക്കേസിൽ സുപ്രധാന വിധി വെള്ളിയാഴ്ച

Published

on

By

കണ്ണൂർ: കേരള മനസാക്ഷിയെ പിടിച്ചുലച്ച വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. ജില്ലാ കോടതി ഒന്നാണ് കേസിലെ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

പ്രണയാഭ്യ‍ർഥന നിരസിച്ചതിന് പെൺകുട്ടിയോട് പക തോന്നിയ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കത്തി കൊണ്ട് അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

2022 ഒക്ടോബർ 22ന് നടന്ന കൊലപതകത്തിൽ 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അ‍ഡീഷണൽ ജില്ലാ കോടതി മുൻപകയായിരുന്നു വിചാരണ നടപടികൾ.

പ്രതിഭാഗം വാദം പൂർത്തിയാക്കിയ കേസിൽ 73 പേർ സാക്ഷികളായി. വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുത്ത് വീട്ടിൽ വസ്ത്രം മാറാൻ എത്തിയപ്പോഴായിരുന്നു കൊലപാതകം. ഏറെ നേരം പിന്നിട്ടിട്ടും മകൾ വരാത്തതിനെ തുടർന്ന് അമ്മ നടത്തിയ അനോഷണത്തിലാണ് വീടിനുള്ളിൽ അനകമാറ്റ നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്.

അതികം വൈകാതെ മരണം സംഭവിച്ചു.

പിന്നാലെ ശ്യാംജിത്തിനെ പിടികൂടിയപ്പോൾ
“തനിക്ക് 25 വയസ്സ് മാത്രമാണ് പ്രായം , 14 വർഷത്തെ ശിക്ഷയെ പറ്റി ഗൂഗിളിൽ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല’’ എന്നായിരുന്നു പ്രതികരണം.

Continue Reading

Latest news

പത്താം ക്ലാസ് പരീക്ഷാഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

Published

on

By

തിരുവനന്തപുരം ; കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പുറത്ത് വരും. മുൻവർഷങ്ങളെക്കാള്‍ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം.

ഫലം പരിശോധിക്കാം ഈ വെബ്സൈറ്റുകളിൽ: https://pareekshabhavan.kerala.gov.in,

www.prd.kerala.gov.in,

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

1. ഫലം അറിയാൻ ആദ്യം നിങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റില്‍ കയറുക. ഇതില്‍ ആദ്യത്തെ സൈറ്റുകളില്‍ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റില്‍ കയറുക. കാരണം ആദ്യത്തെ ലിങ്കുകളില്‍ കൂടുതല്‍ പേർ കയറാനുള്ള സാധ്യത കൂടുതലാണ്.

2. അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് എസ്‌എസ്‌എല്‍സി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോള്‍ നമ്ബർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.

3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും.

ഇത് കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച്‌ എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫലം വേഗത്തില്‍ അറിയാൻ കഴിയും.

Continue Reading

Trending

error: