M4 Malayalam
Connect with us

Latest news

മുറിവാലൻ പാഞ്ഞടത്തപ്പോൾ മരത്തിന് മുകളിൽ കയറി;സജിയുടെ രക്ഷപെടൽ കാട്ടുകൊമ്പന്റെ “കനിവിലെന്ന് ” രക്ഷപ്രവർത്തകർ

Published

on

രാജാക്കാട്; കാട്ടുകൊമ്പൻ തുരത്തിയപ്പോൾ രക്ഷയ്ക്കായി മരത്തിന് മുകളിൽ കയറിയത്് പൊല്ലാപ്പായി.യുവാവിന് രക്ഷയായത് വനംവകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടപെടൽ.

സമീപത്ത് നിലയുറപ്പിച്ച കാട്ടാനകൂട്ടത്തെ പടക്കമെറിഞ്ഞ് ഓടിച്ച ശേഷം വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമുൾപ്പെട്ട സംഘം യുവാവിന് താഴെ ഇറങ്ങാൻ അവസരം ഒരുക്കുകയായിരുന്നു.

ചിന്നക്കനാൽ സിങ്കുകണ്ടത്താണ് സംഭവം.പ്രദേശവാസിയും കർഷകനുമായ സജിയാണ് ആനക്കൂട്ടത്തിന്റെ ‘പ്രതിരോധം’ മൂലം മരത്തിന് മുകളിൽ കുടുങ്ങിയത്.സംഭവനത്തെക്കുറിച്ച് ലഭ്യമായ വിവരം ഇങ്ങിനെ..

ഇന്നലെ രാവിലെ സിങ്കുകണ്ടം -301 കോളനി റോഡിൽക്കൂടി ആനക്കൂട്ടം വരുന്നതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.ഒരു കൊമ്പനും പിടിയും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്നതായിരുന്നു കാട്ടാനക്കൂട്ടം.നാട്ടുകാർ മുറിവാലൻ എന്ന് വിളിച്ചിരുന്ന ആനയായിരുന്നു കൂട്ടത്തിലുണ്ട്ായിരുന്ന കൊമ്പൻ.

കൊമ്പൻ ഇണ ചേരുന്നതിനുള്ള ലക്ഷണങ്ങൾ പ്രകടമാക്കി,പിടിയെ തൊട്ടുരുമ്മിയായിരുന്നു നടന്നിരുന്നത്.ഇടയ്ക്ക് ഇണചേരുന്നതിന് ശ്രമിക്കുന്നുമുണ്ടായിരുന്നു.4 വയസും 3 വയസും തോന്നിക്കുന്ന രണ്ട് കുഞ്ഞുങ്ങളാണ് ഒപ്പമുണ്ടായിരുന്നത്.തന്റെ ലക്ഷ്യത്തിന് തടമായതിനാവാം ഇതിൽ വലിയകുഞ്ഞിനെ കൊമ്പുകൊണ്ട് തട്ടിമാറ്റാനും മുറിവാലൻ ശ്രമിച്ചിരുന്നു.

കൊമ്പന്റെ ആക്രമണത്തെത്തുടർന്ന് ഭയപ്പാടിലായതിനെത്തുടർന്ന് 4 വയസായ കുഞ്ഞ് കൂട്ടംവിട്ട് വനത്തിന്റെ മറ്റൊരുഭാഗത്തേയ്ക്ക് കടന്നു.ഒരു കുഞ്ഞും കൊമ്പനും പിടിയും വീണ്ടും മുന്നോട്ടുപോയി പാതയോരത്തുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തിലേയ്ക്കും കയറി.

ഈ സമയത്തെല്ലാം ആനയെ തുരത്തുന്നതിന് സജിയുൾപ്പെടെ നാട്ടുകാരും വനംവകുപ്പും ജീവനക്കാർക്കൊപ്പമുണ്ടായിരുന്നു.ഇതിനിടയിൽ കൂട്ടംതെറ്റിയ കുഞ്ഞിനെ കണ്ടെത്തുന്നതിനും പിടിയാനയ്‌ക്കൊപ്പം ചേർക്കുന്നതിനായി ഏതാനും വാച്ചർമാർ സമീപത്തെ വനമേഖലയിൽ ചുറ്റിക്കറങ്ങിയിരുന്നു.

താമസിയാതെ ഇവർ കുഞ്ഞിനെ കണ്ടെത്തി.പിടിയും കൊമ്പനും നിന്നുരുന്ന ഭാഗത്തേയ്ക്ക് കുഞ്ഞിനെ എത്തിക്കാനായി പിന്നീടുള്ള ശ്രമം.ഇത് ഏറെക്കുറെ വിജയത്തിലേയ്ക്ക് അടുക്കുകയും ചെയ്്തിരുന്നു.ഈ അവസരത്തിലാണ് ഭയപ്പെട്ടിട്ടെന്ന വണ്ണം കുഞ്ഞ് ഉച്ചത്തിൽ ചിഹ്നം വിളിച്ചത്.ഇതോടെ കൊമ്പന്റെ ശ്രദ്ധ കുഞ്ഞിലേയ്ക്കായി.

തുടർന്ന് കുഞ്ഞ് നിന്നിരുന്ന വനഭാഗത്തേയ്ക്ക് കൊമ്പൻ കുതിച്ചെത്തി.ഇതോടെ കുഞ്ഞിനെ തുരത്തിവന്നിരുന്ന വാച്ചർമാർ അപകടം തിരച്ചറിഞ്ഞ് പിൻവലിയുകയും ഈ സമയം ഇവർക്കൊപ്പമുണ്ടായിരുന്ന സജി സമീപത്തുനിന്നിരുന്ന യൂക്കാലി മരത്തിൽ ഓടിക്കറുകയുമായിരുമായിരുന്നു.

ആനയുടെ ശ്രദ്ധ വാച്ചർമാരിലേയ്ക്ക് തിരിഞ്ഞതിനാൽ മാത്രമാണ് സജി ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സ്ഥിതിഗതികൾ അൽപ്പം ഭീതി ജനിപ്പിച്ചെങ്കിലും വാച്ചർമാരുടെയും നാട്ടുകാരുടെയും സമയോജിതമായ ഇടപെടലിലൂടെ പ്രശനം പരിഹരിച്ചെന്നും സജിയെ മരത്തിന് മുകളിൽ നിന്നും താഴെയിറക്കി, വീട്ടുകാർക്ക് വിവരം നൽകിയെന്നും മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫിസർ അറിയിച്ചു.

 

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: