M4 Malayalam
Connect with us

Latest news

അടിമാലിയില്‍ കൈക്കൂലി കേസില്‍ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍;സേനയ്ക്ക് നാണക്കേടെന്ന് പരക്കെ വിമര്‍ശനം

Published

on

അടിമാലി:3 മാസത്തിനുള്ളില്‍ രണ്ട് കൈക്കൂലി കേസ്.ഹൈവെ പോലീസിലെ 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.സേനയ്ക്ക് നാണക്കേടെന്ന് പരക്കെ വിമര്‍ശനം.

മൂന്നുമാസത്തിനുള്ളില്‍ അടിമാലി സര്‍ക്കിള്‍ പരിധിയില്‍ ജോലി ചെയ്തിരുന്ന രണ്ട് എസ്‌ഐ മാരും രണ്ട് ഡ്രൈവര്‍മാരും ഒരു സിപിഒയും അടക്കം 5 പോലീസുകാര്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ സംഭവം സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

യുവാക്കളുടെ വാഹനത്തില്‍ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയെന്ന കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി ചോദിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം എസ്‌ഐയും സിപഒയും ഡ്രൈവറും ഉള്‍പ്പെടെ 3 പേരെ ജില്ലാ പോലീസ് മേധാവി കെ യു കുര്യക്കോസ് സസ്‌പെന്റ് ചെയ്തിരുന്നു.

ആഴ്്ചകള്‍ക്ക് മുമ്പ് മാധ്യമ സ്ഥാപനത്തിന്റെ വാാഹനത്തില്‍ സഞ്ചരിയ്ക്കുകയായിരുന്നവരോട്് കൈക്കുലീ ചോദിച്ച കേസല്‍ ഒരു എസ് ഐയും ഡ്രൈവറും സസ്‌പെന്‍ഷനിലായിരുന്നു.

ജില്ലാ പോലീസ് മേധാവി യ്ക്കാണ് രണ്ടുസംഭവത്തിലും ആദ്യം വിവരം ലഭിയ്ക്കുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്യവിലോപം കണ്ടെത്തുകയും ആരോപണ വിധേയരയ ഉദ്യോഗസ്ഥര്‍ക്കൈതിരെ നടപടി സ്വീകരിയ്്ക്കുകയുമായിരുന്നു.

ഹൈവേ പെട്രോളിംങ്ങ് വാഹനത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ഷിബി ടി ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍ സുധീഷ് മോഹന്‍, ഡ്രൈവര്‍ സോബിന്‍ ടി സോജന്‍ എന്നിവയാണ് കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി ബി.യു കുര്യാക്കോസ് സസ്‌പെന്‍ഡ് ചെയ്തത്.

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ പട്രോളിംഗ് ഡ്യൂട്ടി നടത്തിവരവെ ഇവര്‍ പണം വാങ്ങാന്‍ ശ്രമിച്ചതായുള്ള ഇടുക്കി ഡിവൈ.എസ്.പി: ജില്‍സന്‍ മാത്യുവിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.പി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പ്തല നടപടി ശുപാര്‍ശ ചെയ്യുകയും ചെയ്തതിട്ടുള്ളത്.

മൂന്നാറില്‍ നിന്നും തിരികെ നാട്ടിലേക്ക് പോകുന്ന വഴി ആറംഗ യുവാക്കളുടെ വാഹനം ഹൈവേ പോലീസ് പരിശോധിക്കുകയും വാഹനത്തില്‍ നിന്ന് ഒരു കഞ്ചാവ് ബീഡി കണ്ടെത്തിയെന്നും ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ ഹൈവേ പോലീസ് 36,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

ഇതിനിടെ ഇവരുടെ കയ്യില്‍ ഫോണുകളും ടാബുകളും ഉള്ളതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും കൈയില്‍ പണം ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് പേരെ പിടിച്ച് നിര്‍ത്തി മറ്റുള്ളവരെ ടാബ് വിറ്റ് പണം വാങ്ങി വരുവാന്‍ അടിമാലിക്ക് തിരികെ അയക്കുകയും ചെയ്തിരുന്നു.

ഇവര്‍ അടിമാലിക്ക് വരും വഴി പോലീസിന്റെ മറ്റൊരു പരിശോധന സംഘത്തിന്റെ മുന്നില്‍പെടുകയും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം ഇവരോട് വിവരിയ്ക്കുകയുമായിരുന്നു. ഈ പോലീസ് സംഘം നിര്‍ദേശിച്ചതനുസരിച്ച് യുവാക്കള്‍ ടാബ് വില്‍ക്കാതെ തിരികെ ഹൈവേ പോലീസിന്റെ അടുത്തെത്തേയ്ക്ക് തന്നെ മടങ്ങി.

പണം ലഭിക്കില്ലെന്ന് മനസിലാക്കിയ ഹൈവേ പോലീസ് വാഹനത്തിനും യുവാക്കള്‍ക്കും എതിരെ ഭാരിച്ച പിഴ ചുമത്താവുന്ന വകുപ്പുകള്‍ ഇട്ട് കേസെടുത്തു. ഫോണില്‍ സന്ദേശം വന്നപ്പോഴാണ് വലിയ പിഴ ചുമത്തിയതായി യുവാക്കള്‍ അറിയുന്നത്.

ഈ സംഭവം ഇതിനിടയില്‍ ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിലും എത്തിയിരുന്നു.തുടര്‍ന്നാണ് അദ്ദേഹം അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടിലെ സൂചന.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

ക്രൈം കണ്ടെത്തിയാല്‍ കേസെടുക്കണമെന്നാണ് ചട്ടമെന്നും പണം വാങ്ങി വിട്ടയക്കാന്‍ ശ്രമിച്ചത് കൃത്യവിലോപത്തിന്റെ ഭാഗമാണെന്നും ഇതാണ് നടപടിയ്ക്ക് ആധാരമെന്നുമാണ് ജില്ലാ പോലീസ് മേധാവിയുടെ നിലപാട്.

മൂന്ന് മാസം മുന്‍പും ഇത്തരത്തില്‍ ഒരു എസ് ഐയും ഡ്രൈവറും സസ്‌പെന്‍ഷനിലാായിരുന്നു.ഹൈവേ പെട്രോളിംങ്ങ് സംഘം കൈകൂലി ഗൂഗിള്‍ പേ വഴി വാങ്ങിയ സംഭവത്തിലായിരുന്നു ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.അന്ന് വാര്‍ത്താ സംഘത്തോട് സമീപത്തെ പെട്ടിക്കടക്കാരന്റെ ഗൂഗില്‍ പേ നമ്പര്‍ വഴി പണം വാങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയത്.

 

 

1 / 1

Latest news

മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍

Published

on

By

അടിമാലി;മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം.3 പേര്‍ പിടിയില്‍.മാങ്കുളം ആനക്കുളത്ത് ഇന്നലെ വൈകിട്ട് 5.30 തോടെയായിരുന്നു സംഭവം.

മാങ്കുളം ആനക്കുളം നെല്ലിമലയില്‍ ദേവസ്യ(61)ഉടുമ്പിക്കല്‍ ജസ്റ്റിന്‍ ജോയി(27),മുകളേല്‍ സനീഷ് (23)എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി മാത്യു(50)യെയാണ് ഇവര്‍ വാക്കത്തിക്ക് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.അറസ്റ്റിലായവര്‍ ബൈക്ക് വട്ടംവച്ച് ഷാജയുടെ ഓട്ടോ തടഞ്ഞുനിര്‍ത്തിയ ശേഷം വലിച്ചിറക്കി ആക്രമിയ്ക്കുകയായിരുന്നു.

അക്രമി സംഘത്തിലെ ജസ്റ്റിന്‍ വാക്കത്തികൊണ്ട് ഷാജിയുടെ തലയ്ക്ക് വെട്ടിയെന്നും ഈ സമയം മകന്‍ അഭിജിത്ത് ഷാജി തടഞ്ഞതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപെട്ടതെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.അഭിജിത്തിന്റെ കൈവിരലിനും മുറിവേറ്റിട്ടുണ്ട്.ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികത്സ തേടി.

ജസ്റ്റിനും സനീഷും ഇന്നലെ തന്നെ പോലീസ് പിടിയിലായിരുന്നു.ദേവസ്യയെ ഇന്ന് പുലര്‍ച്ചെ ഒളിയിടത്തില്‍ നിന്നും പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അപകടകാരികളായ അക്രമികളെ പോലീസ് ബലംപ്രയോഗിച്ചാണ് കീഴടക്കിയത്.ഇവരില്‍ കൂടുതല്‍ അപകടകാരി ദേവസ്യ ആയിരുന്നെന്നാണ് സൂചന.ഇയാള്‍ തോര്‍ത്തില്‍ കല്ലുകെട്ടി തലയ്ക്കടിച്ച് എതിരാളിയെ പരിക്കേല്‍പ്പിക്കുന്നതില്‍ വിരുതനാണെന്നാണ് പോലീസ് പങ്കുവയ്ക്കുന്ന വിവരം.

ഈ സംഭവത്തില്‍ പിടിയിലായവരില്‍ ദേവസ്യ ഒഴികെയുള്ളവര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആനക്കുളത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും ഇവര്‍ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരാണെന്നും പോലീസ് അറയിച്ചു.

ചെറായിയില്‍നിന്ന് മാങ്കുളം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്കുനേരേയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെ ത്തിയ സംഘം ആനക്കുളം ചെക്ക്ഡാമിന് സമീപത്ത് സ്ത്രീകള്‍ ഉള്‍ പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്കുനേരേ അസഭ്യവര്‍ഷം നടത്തിയശേഷം ആക്രമിക്കുകയായിരുന്നു.

സഞ്ചാരികള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്ന് സനീഷും ജസ്റ്റിനും പിടിയിലായത്.ഈ സംഭവത്തില്‍ വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്നും രക്ഷിയ്ക്കാന്‍ ഇന്നലത്തെ ആക്രമണത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ഷാജി ഇടപെട്ടിരുന്നു.ഇതാണ് ഇപ്പോഴത്തെ ആക്രണത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ആനക്കുളത്ത് മദ്യപ സംഘത്തിന്റെ ശല്യം മൂലം വിദേശിയര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ബുദ്ധുമുട്ടുകള്‍ നേരിടുന്നതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു.

മൂന്നാര്‍ സിഐ രാജന്‍ കെ അരമന,എസ്‌ഐ ഷാജി എം ജോസഫ്,എ എസ് ഐ നിഷാദ് സി കെ ,സിപിഒ ഷഹീര്‍ ഹുസൈന്‍ എന്നിവര്‍ കേസന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും പങ്കാളികളായി.

 

 

1 / 1

Continue Reading

Health

താപനില വരുംദിനങ്ങളിൽ ഉയർന്നുകൊണ്ടിരികുന്നു ; സംസ്ഥാനത്ത് ഇന്നലെ സൂര്യാഘാതമേറ്റ് രണ്ടു മരണം

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്ബന്റവിട വിശ്വനാഥൻ (53), എല്ലപ്പള്ളി സ്വദേശി ലക്ഷ്മി (90) എന്നിവരാണ് മരിച്ചത്. സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍.

ഇന്നലെ രണ്ടുപേര്‍ മരണപ്പെട്ടത് സുര്യാഘാതത്തെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.ഇതിന് പിന്നാലെ ഉഷ്ണതരംഗം വ്യാപനം സംബന്ധിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. മരണങ്ങളും മുന്നറിപ്പും പൊതുസമൂഹത്തില്‍ വലിയ ഭയാശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്.

മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Latest news

മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി

Published

on

By

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Trending

error: