Latest news
ബ്യൂട്ടിപാർലറിന്റെ മറവിൽ അനാശാസ്യം; മുറികളിൽ നൂൽബന്ധമില്ലാതെ യുവതി യുവാക്കൾ, ഒപ്പം മസാജിന് സൗകര്യവും; 5 പേർ പിടിയിൽ
ഇടുക്കി; തൊടുപുഴയിൽ ബ്യൂട്ടിപാർലറിൽ പൊലീസ് റെയ്ഡ്.രണ്ട് യുവതികൾ അടക്കം 5 പേർ അറസ്റ്റിൽ .
നഗരത്തിലെ ലാവ ബ്യൂട്ടി പാർലറിൽ തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.ദൂരസ്ഥലങ്ങളിൽ നിന്നും യുവാക്കൾ എത്തുന്നത് പതിവായിരുന്നെന്നും ഇവിടെ അനാശാസ്യം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും ഡിവൈഎസ്പി പറഞ്ഞു.
നൽബന്ധമില്ലാത്ത നിലയിലാണ് ജീവനക്കാരികളെയും ഇടപാടുകാരെയും പോലീസ് ബ്യൂട്ടിപാർലറിനുള്ളിലെ മുറികളിൽ നിന്നും പിടികൂടിയത്.ഇവിടെ മസാജ് സെന്റർ നടത്തിവരികയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമീക പരിശോധനകളിൽ വ്യക്തമായിട്ടുള്ളത്.
കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ഉടമ.ഇയാൾ മൂവാറ്റുപുഴയിൽ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ നടത്തിവരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും ജോലിക്കാരായ വയനാട്, തിരുവനന്തപുരം സ്വദേശിനികളും ശുചീകരണ തൊഴിലാളിയായ ആലപ്പുഴ സ്വദേശിയുമാണ് പോലീസ് പിടിയിലായിട്ടുള്ളത്.ആറുമാസത്തിലധികമായി പ്രവർത്തിച്ചുവരുന്ന ബ്യൂട്ടിപാർലറിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.
സ്ഥാപന ഉടമക്കെതിരെയും നടപടി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥാപനത്തിൽ നിന്ന് പണവും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Latest news
ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ
തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Latest news
കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ
കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.
സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.
അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.
Latest news
കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം
കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.
ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.
പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.
Latest news
അനുവദിച്ച തീയതി പുതുക്കി നൽകിയില്ല: ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിയിൽ, ആർടിഒ ഓഫീസിലെത്തി അപേക്ഷകരുടെ പ്രതിഷേധം
കാക്കനാട്: അനുവദിച്ച തീയതി പുതുക്കി നൽകാത്തതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതിനെതിരെ അപേക്ഷകർ ആർടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും പുറം സ്ഥലങ്ങളിൽ പഠിക്കാൻ പോകേണ്ടവരുമുൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി ആവശ്യപ്പെട്ട് ആർടിഒ ഓഫീസിൽ എത്തിയത്.
എന്നാൽ ആര്‍ടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും അപേക്ഷകർ ജോയിൻറ് ആർടിഒ കെ. ആർ സുരേഷിന്റെ ചെമ്പറിലേക്ക് കൂട്ടത്തോടെ ഇടിച്ച് കയറുകയും ചെയ്തു.
ദിവസങ്ങൾ പരിശ്രമിച്ചശേഷമാണ് തീയതി കിട്ടിയതെന്നും അത് റദ്ദാക്കിയത് ന്യായമല്ലെന്നും വാദിച്ച അപേക്ഷകർ പ്രശ്നം പരിഹരിച്ച് ലഭിച്ച തീയതി പുനർസ്ഥാപിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം ആര്‍ടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മറുപടി നൽകിയ ജോയിൻറ് ആർടിഒ സംസ്ഥാനതലത്തിൽ നടപ്പാക്കിയ പരിഷ്കരണമാണെന്നും പരാതി മുകളിലേക്ക് അറിയിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഇതോടെ ശാന്തരായ പ്രതിഷേധക്കാർ പിരിഞ്ഞ് പോയി.അപേക്ഷകരിൽ പലരും സ്കൂളുകളിലും എത്തി പരാതി ബോധിപ്പിച്ചെങ്കിലും തീയതി കിട്ടാതായതോടെ ഡ്രൈവിംഗ് സ്കൂളുകളും പ്രതിസന്ധിയിലാണ്.
Latest news
ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് വോട്ടേർക്ക് ദാരുണാന്ത്യം
ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. വാണി വിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68)ആണ് മരിച്ചത്.
വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news4 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്