Connect with us

Latest news

അമ്യൂസ്‌മെന്റ് പാർക്ക് വേണ്ട,ആശുപത്രിയും പാർക്കിംഗ് സൗകര്യവും വ്യത്തിയുള്ള ശുചിമുറികളും അത്യവശ്യം;നിയമപോരാട്ടം തുടരുമെന്ന് ആർ രാജാറാം

Published

on

മൂന്നാർ;സൂര്യന് താഴെയുള്ള ഏത് ശക്തിവന്നാലും അമ്യൂസ്‌മെന്റ് യാത്ഥാർത്ഥ്യമാക്കും എന്ന എം.എം മണിയുടെ പ്രസ്താവനക്കെതിരെ മൂന്നാർ ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡന്റ് ആർ രാജാറാം.

ദേവികുളം എം.എൽ.എ എ രാജക്ക് കഴിവില്ലാത്തതുകൊണ്ടാണോ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ നിന്നും എം.എം മണി ദേവികുളം നിയോജകമണ്ഡലത്തിലെ മൂന്നാർ ഹൈഡൽപാർക്ക് വിഷയത്തിൽ ഇടപെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്ന് രാജാറാം ആവശ്യപ്പെട്ടു.

നിരവധി കോടതി-സർക്കാർ ഉത്തരവുകൾ ലംഘിച്ചാണ് കെ വി ശശി പ്രസിഡന്റായിട്ടുള്ള മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണവുമായി മുന്നോട്ട് നീങ്ങുന്നത്.ഇത് അവസാനിപ്പിയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് നിയമ പോരാട്ടം ആരംഭിച്ചിട്ടുള്ളത്.

തോട്ടം തൊഴിലാളികൾ ഏറെയുള്ള മൂന്നാർ മേഖല അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഏറെ പിന്നിലാണ്.വൻതുക മുടക്കി ,കച്ചവട താൽപര്യം മാത്രം കണക്കിലെടുത്താണ് അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണം നടത്തുന്നതെന്ന് വ്യക്തമാണ്.

കോടതിവിധിയെ വെല്ലുവിളിച്ചത്് നിയമവ്യവസ്ഥയെ അവഹേളിയ്ക്കുന്നതിന് തുല്യമാണെന്നാണ് കരുതുന്നത്.ഇക്കാര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.വാണിജ്യാടിസ്ഥാനത്തിലുള്ള വൻകിട നിർമ്മാണപ്രവർത്തനങ്ങൾക്ക് ജില്ലയിൽ നിരോധനം നിലവിലുളളപ്പോൾ മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് മാത്രമായി ഇളവ് ലഭിക്കുന്നത് എങ്ങനെയാണ് എന്നുള്ളത് പരിശോധനകൾക്ക് വിധേയമാക്കണം.

എൻ.ഒ.സി ലഭിക്കാത്തതിന്റെ പേരിൽ നിരവധി സംരഭകർ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നുണ്ട്.ഇവരുടെ പ്രശ്‌നങ്ങൾ പഠിയ്ക്കുന്നതിനോ പരിഹരിയ്ക്കുന്നതിനോ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള ഇടപെടലും നടക്കുന്നില്ല.ഇത്തരക്കാരുടെ വിഷമതകൾക്ക് ശാശ്വത പരിഹാരം കാണണം.

രാമസ്വാമി അയ്യർ ഡാമിന്റെ വൃഷ്ടിപ്രദേശം മണ്ണിട്ട് നികത്തിയാണ് ഇപ്പോൾ അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണത്തിനായ സ്ഥലം രൂപപ്പെടുത്തിയിട്ടുള്ളത്.ഇത്തരത്തിൽ പുനടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പഴയമൂന്നാറിനെ മഴക്കാലത്ത് വെള്ളത്തിനടിയിലാക്കും എന്നകാര്യം ഉറപ്പാണ്.

32 വർഷമായി മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളിയാണ്.മൂന്നാറിന്റെ അടിസ്ഥാന സൗകര്യവികസത്തിൽ ആരും ശ്രദ്ധിയ്ക്കുന്നില്ല എന്നത് പരിതാപകരമാണ്.അമ്യൂസ്‌മെന്റ് പാർക്ക് മൂന്നാറിനെ സംബന്ധിച്ച് അത്യവശ്യഘടകമല്ല.ആധുനീക സൗകര്യങ്ങളോടെയുള്ള ആശുപത്രികളും പാർക്കിംഗ് കേന്ദ്രങ്ങളും വൃത്തിയുള്ള ശുചിമുറികളും മറ്റും നിർമ്മിയ്ക്കുന്നതിന് അധികാരികളും ജനപ്രതിനിധികളും മുന്നിട്ടറങ്ങണം.

പ്രളയത്തിൽ തകർന്ന മൂന്നാർ ഗവൺമെന്റ് ആർട്‌സ് കോളേജ് പുനർനിർമ്മിക്കാൻ ഇതുവരെ ചെറുവിരലക്കാത്തവരാണ് വികസനത്തിന്റെ പേരിൽ കോടതി ഉത്തരവുകളേയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നത്.ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്ന കാര്യം ഉറപ്പാണ്.

സ്വന്തം മുന്നണിയുടെ ഭാഗമായ സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പിൽ നിന്നും എൻ.ഒ.സി തരപ്പെടുത്താൻ കഴിയാത്തവർ കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിക്കുന്നത് മലർന്നുകിടന്ന് തുപ്പുന്നതിന് സമാനമാണ്.ഇത് ഇനിയെങ്കിലും എം എം മണിയും കൂട്ടരും മനസ്സിലാക്കണം.രാജാറാം കൂട്ടിച്ചേർത്തു.

 

Latest news

അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ;തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു

Published

on

By

കുമളി;അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ. തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു.

രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയ്ക്ക് മയക്കുവെടി ഏറ്റതായിട്ടാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.ആരോഗ്യ പരിശോധനയ്ക്കു ശേഷം മേഘമലയിൽ തുറന്നുവിടും.

Continue Reading

Latest news

റോഡരികിലിരുന്ന് പരസ്യമായി മദ്യപാനം,ഒപ്പം കഞ്ചാവ് പുകയ്ക്കലും; മധ്യവയസ്‌കൻ പോലീസ് പിടിയിൽ

Published

on

By

 

തൊടുപുഴ; പമ്പ് ഹൗസിന് സമീപം റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കൂകയും കഞ്ചാവ് വലിയ്ക്കകയും ചെയ്ത മധ്യവയസ്‌കൻ പോലീസ് പിടിയിൽ.

പടിഞ്ഞാറെ കോടിക്കുളം പാലത്തിങ്കൽ വീട്ടിൽ സജീവനെയാണ് എസ്‌ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് ഇയാളിൽ നിന്നും വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറയിച്ചു.

 

Continue Reading

Latest news

സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം;6 പേർക്കെതിരെ പോലീസ് കേസെടുത്തു

Published

on

By

കുമളി; ഓട ക്ലീൻ ചെയ്യാത്തതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സമദിന് നേരെ ആക്രമണം.

സി.പി.എം അനുഭാവികളായ ഒരു സംഘം ആളുകൾ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ശേഷം തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുൾ സമദ് പോലീസ് മൊഴി നൽകി.മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന 6 പേർക്കെതിരെ കുമളിപോലീസ് കേസെടുത്തു.

സംഭവത്തിൽ പരിക്കേറ്റ സമദ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

Continue Reading

Latest news

തലവേദന മൂലം കണ്ണടച്ചിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമം,വിഷമം നേരിട്ട യുവതിക്ക് കണ്ടക്ടറുടെ ഇടപെടൽ തുണയായി;ചെറുകര സ്വദേശി അറസ്റ്റിൽ

Published

on

By

തൊടുപുഴ;തലവേദനമൂലം കണ്ണടച്ചിരുന്നപ്പോൾ കൈക്രീയ.സഹികെട്ട് മറ്റൊരുസീറ്റിലേയ്ക്ക് മാറിയിട്ടും ഞരമ്പൻ വിട്ടില്ല.പിന്നാലെ കൂടി ഉപദ്രവം.സഹികെട്ടപ്പോൾ സങ്കടം പങ്കിട്ട് യുവതി.ഒടുവിൽ കണ്ടക്ടറുടെയും യാത്രക്കാരുടെയും ഇടപെടൽ.ശല്യക്കാരനായ യുവാവ് അഴിയ്ക്കുള്ളിൽ.

കഴിഞ്ഞ ദിവസം എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ യാത്രക്കാരൻ ലൈംഗികാതിക്രമം നടത്തിയത്.സഹികെട്ട് യുവതി കരഞ്ഞ് ബഹളം വച്ചപ്പോൾ ബസിലെ കണ്ടക്ടറും യാത്രക്കാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

മലപ്പുറം ചെറുകര സ്വദേശി ചെനപറമ്പിൽ മുസാമി(36)ലിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.തൊടുപുഴ കോലാനി സ്വദേശിയും കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ 24 കാരിയാണ് യുവാവിന്റെ ലൈംഗീത അതിക്രമത്തിന് ഇരയായത്.

കരിങ്ങാച്ചിറയിൽ നിന്നാണ് യുവതി തൊടുപുഴയിലേയ്ക്കുള്ള ബസിൽകയറുന്നത്.മൂവാറ്റുപുഴയിൽ ബസ് എത്തിയപ്പോൾ പരാതിക്കാരിയുടെ അടുത്തിരുന്ന യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.

ഉടൻതന്നെ യുവാവ് പരാതിക്കാരിയുടെ അടുത്ത് വന്നിരുന്നു.തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്ന യുവതി ഈ സമയം ഉറക്കത്തിലായിരുന്നു. ഈ സാഹചര്യം മുതലാക്കി പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

ഞെട്ടി എഴുന്നേറ്റ യുവതി സീറ്റിൽ ഒതുങ്ങി ഇരുന്നപ്പോൾ വീണ്ടും അതിക്രമം നടത്തി. ഉടൻതന്നെ യുവതി എഴുന്നേറ്റ് മറ്റൊരു സീറ്റിൽ മാറി ഇരുന്നു.

യുവതി ഇരിക്കുന്നതിന് പിന്നിലായുള്ള സീറ്റിൽ ചെന്നിരുന്ന് ഇയാൾ വീണ്ടും അതിക്രമം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ചോദ്യം ചെയ്തതോടെ ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും വണ്ടിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.

ഉടൻതന്നെ യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയും തൊടുപുഴ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ിയാളെ അറസ്റ്റ് ചെയ്തു.

 

Continue Reading

Latest news

സിസേറിയനിൽ പെൺകുഞ്ഞിന് ജന്മം നൽകി,7 മണിക്കൂറിന് ശേഷം രക്തസ്രാവം തുടങ്ങി,ചികത്സ ഫലിച്ചില്ല;അടിമാലി സ്വദേശിനിക്ക് ദാരുണാന്ത്യം

Published

on

By

അടിമാലി ; സീസേറിയനെതുർന്നുള്ള രക്തസ്രാവം അവസാനിപ്പിയ്ക്കുന്നതിനുള്ള ചികത്സ ഫലിച്ചില്ല.വിദഗ്ധ ചികത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു.

കഴിഞ്ഞപ്പോൾ അസ്വഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല.ഗർഭപാത്രം ചുരുങ്ങു8 മണിക്കൂർ പിന്നിട്ടപ്പോൾ രക്തസ്രാവം തുടങ്ങി.നെത്തുടർന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു.

അടിമാലി ഇഞ്ചപ്പിള്ളിൽ എബിവറുഗീസിന്റെ ഭാര്യ ജിഷ (33)യാണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ 10.30 തോടെ അടിമാലി താലൂക്ക് ആശുപത്രയിൽ ജിഷയെ സിസേറിയന് വിധേയയാക്കിയിരുന്നു.

വൈകിട്ട് 6.30 തോടടുത്താണ് രക്തസ്രാവം തുടങ്ങിയത്.ഗൈനക്കോളജിസ്റ്റ് മാരായ സത്യബാബു,അനശ്വര എന്നിവർ അടങ്ങിയ മെഡിയ്ക്കൽ സംഘം മരുന്നുകൾ നൽകി ഇത് നിയന്ത്രിയ്ക്കുന്നതിന് നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു.

തുടർന്ന് വിദഗ്ധ ചിക്തസയ്ക്കായി ജിഷയെ ബന്ധുക്കൾ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിയ്ക്കുകയുമായിരുന്നു.

ഐസിയു ആമ്പുലൻസിൽ അടിമാലിയിൽ നിന്നും രാജഗിരിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോൾ ജിഷയുടെ ആരോഗ്യനില പെട്ടെന്ന് വഴളായി.ആമ്പുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് ഉടൻ ഇവിടുത്തെ എംബിഎംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനക്കമറ്റ അവസ്ഥയിലാണ് ജിഷയെ ഈ ആശുപത്രിയിൽ എത്തിച്ചത്.പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.ഹൃദയസ്തംഭനം ആയിരിക്കാം മരണത്തിന് കാരണമായതെന്നാണ് മെഡിയ്ക്കൽ സംഘത്തിന്റെ പ്രാഥമീക നിഗമനം.പരാതിയില്ലാത്തതിനാൽ ആശുപത്രി അധികൃതർ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

രാവിലെ സിസേറിയനിൽ ജിഷ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നെന്നും ഈ സമയം അസ്വഭാവികമായി ഒന്നും കണ്ടില്ലന്നും വൈകുന്നേരം രക്തസ്രാവം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ലഭ്യമായ മാർഗ്ഗങ്ങളിലുള്ള ചികത്സ ലഭ്യമാക്കിയെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലന്നും അടിമാലി താലൂക്ക് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.സത്യബാബു വ്യക്തമാക്കി.

 

Continue Reading

Trending

error: