M4 Malayalam
Connect with us

Latest news

വിവാഹ അഭ്യർത്ഥന നടത്തി, വിധവയെ വീട്ടിൽ കയറി ആക്രമിച്ചു ; പ്രതി പിടിയിൽ

Published

on

മുവാറ്റുപുഴ ; മേക്കടമ്പിൽ വിവാഹാഭ്യർത്ഥന നടത്തി,വിധവയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും വീടിന് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിൽ 51 കാരൻ അറസ്റ്റിൽ .

കാലടി, സൗത്ത് വെള്ളാരപ്പിള്ളി അമ്മുപ്പിള്ളി സുനിൽ രാമൻകുട്ടിയെയാണ് (51) മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പ്രതി ഈ കേസിലെ പരാതികാരിയുടെ മൊബൈൽഫോൺ തട്ടിപ്പറിച്ച്കൊണ്ടു പോയതിന് കഴിഞ്ഞ ഫെബ്രുവരിയിൽ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആ കേസിൽ ജാമ്യം ലഭിച്ച ശേഷം ആണ് ഇപ്പോഴത്തെ കുറ്റകൃത്യത്തിൽ ഏർപെട്ടത്. ഇപ്പോഴത്തെ കേസിന് ആസ്പദമായ സംഭവത്തിനു ശേഷം മുങ്ങിയ പ്രതി കോഴിക്കോട് ജില്ലയിലെ മുക്കം,മലപ്പുറം ജില്ലയിലെ എടപ്പാൾ, പാലക്കാട്‌ ജില്ലയിലെ മങ്കര എന്നിവിടങ്ങളിൽ വ്യാജ വിലാസവും പേരും പറഞ്ഞ് ഒളിവിൽ താമസിച്ചു വരികയായിരുന്നു.

മൊബൈൽ ഫോൺ ഉപയോഗിക്കാതെ മുങ്ങി നടന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിൽ ആണ് അറസ്റ്റ് ചെയ്തത്.

പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തിൽ എസ്ഐമാരായ മാഹീൻ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ എ അനസ്, ബിബിൽ മോഹൻ,അജിംസ് എന്നിവർ ഉണ്ടായിരുന്നു.

പ്രതിയെ വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Latest news

സാറാമ്മ കൊലക്കേസ്; സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍, മാതാവിനെ കൊന്നവര്‍ കാണമറയത്ത്,ജീവിതം ഭയപ്പാടില്‍ എന്നും വെളിപ്പെടുത്തല്‍

Published

on

By

കോതമംഗലം; ചേലാട് കള്ളാട് ചെങ്ങമനാട്ട് ഏല്യാസിന്റെ ഭാര്യ സാറമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍.സംഭവം നടന്നിട്ട് ഒന്നരമാസത്തോളം എത്തുമ്പോഴാണ് മക്കളായ എല്‍ദോസ് ,സിജ എന്നിവര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

വീട്ടില്‍ നിന്നും മുമ്പ് ഒരു തേങ്ങപോലും മോഷണം പോയിട്ടില്ല.മാതാവിനെ കൊലപ്പെടുത്തിയവര്‍ തങ്ങളുടെ ജീവനെടുക്കാനും മടിക്കില്ലന്നാണ് കരുതുന്നനത്. ഇതുമൂലം തങ്ങളും നാട്ടുകാരും വലിയ ഭയപ്പാടിലാണ് ഇപ്പോള്‍ കഴിയുന്നത്.ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് തങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇരുവരും വ്യക്തമാക്കി.

മാര്‍ച്ച് 25-ന് പകല്‍ വീട്ടില്‍ തനിച്ചായിരുന്ന സാറാമ്മയെ ഡൈനിംഗ് ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.മകന്‍ എല്‍ദോസിനൊപ്പമാണ് സാറാമ്മ കഴിഞ്ഞിരുന്നത്.ഏല്‍ദോസും ഭാര്യയും വീട്ടില്‍ ഇല്ലാത്തപ്പോഴാണ് സാറാമ്മ അതിക്രൂരമായി കൊല്ലപ്പെട്ടത്.കഴുത്തിലെ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ജോലി കഴിഞ്ഞെത്തിയ എല്‍ദോസിന്റെ ഭാര്യയാണ് സാറാമ്മയെ രക്തത്തില്‍ കുളിച്ച് അനക്കമറ്റനിലയില്‍ ആദ്യം കാണുന്നത്. പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡും വിരലടയാണ വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.

തുടര്‍ന്ന് ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷക സംഘം ഇതുവരെ തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ലന്നാണ് സൂചന.സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ടവര്‍ ലൊക്കേഷന്‍ നേന്ദ്രീകരിച്ചും നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് ഇതുസംബബന്ധിച്ച് കോതമംഗലം പോലീസിന്റെ പ്രതികരണം.

 

Continue Reading

Latest news

കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം:അപകടം ദ്യശ്യങ്ങൾ പകർത്തുമ്പോൾ

Published

on

By

പാലക്കാട്:കൊട്ടേക്കാടിൽ കാട്ടാന ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനായ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എവി മുകേഷ് (34) ആണ് മരിച്ചത്.

പുലർച്ചെ കാട്ടാനക്കൂട്ടം പുഴ മുറിച്ച് കടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു അക്രമണം.ഉടനെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ .

ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്.

ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരിൽ മാതൃഭൂമി ഡോട്ട് കോമിൽ നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ടിഷ

Continue Reading

Latest news

ഗെയിംസ് ഓഫ് ത്രോൺസ് താരം ഇയാൻ ഗെൽഡർ അന്തരിച്ചു

Published

on

By

വാഷിംഗ്ടൺ ; പ്രശസ്ത പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സില്‍ കെവൻ ലാനിസ്റ്ററായി പ്രേക്ഷകർക്ക് മുന്നില്‍ എത്തിയ ഇയാൻ ഗെല്‍ഡർ (74) അന്തരിച്ചു. പിത്തനാളിയില്‍ ബാധിച്ച അർബുദത്തെ തുടർന്നായിരുന്നു മരണം. അഞ്ച് മാസം മുമ്പാണ്ഇ യാന് അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പങ്കാളിയും സഹനടനുമായ ബെൻ ഡാനിയല്‍സാണ് ഇയാന്റെ വിയോഗം ലോകത്തെ അറിയിച്ചത്. ” ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഞാൻ ഇത് എഴുതുന്നത്. എന്റെ ജീവിത പങ്കാളിയായ ഇയാൻ ഗെല്‍ഡർ കാൻസർ എന്ന വേദനാജനകമായ ലോകത്തില്‍ നിന്ന് വിടപറഞ്ഞിരിക്കുന്നു. അഞ്ച് മാസങ്ങള്‍ക്ക് മുൻപാണ് അർബുദം ബാധിച്ച വിവരം ഞങ്ങള്‍ അറിഞ്ഞത്. എന്നിരുന്നാലും അദ്ദേഹം സധൈര്യം പോരാടി. ഇപ്പോള്‍ വിശ്രമിക്കാനുള്ള സമയമായി. എന്റെ പ്രിയപ്പെട്ട ചിയാനി.., നന്നായി വിശ്രമിക്കൂ..”

ഇരുവരുടെയും ചിത്രം പങ്കുവച്ച്‌ ബെൻ ഡാനിയല്‍സ് കുറിച്ചു. ഗെയിംസ് ഓഫ് ത്രോണ്‍സിന്റെ 12 എപ്പിസോഡുകളില്‍ ഇയാൻ പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരുന്നു. അടുത്തതായി പുറത്തിറങ്ങുന്ന ദി ലോർഡ് ഓഫ് ദ റിംഗ്‌സ് : ദി റിംഗ്‌സ് ഓഫ് പവർ സീസണ്‍2 ലും അദ്ദേഹം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Continue Reading

Latest news

വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ച് തൃശ്ശൂരിൽ ഒരാൾ മരിച്ചു

Published

on

By

തൃശ്ശൂർ ; തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്.

രോഗിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്.

ജില്ലയില്‍ 70 വയസുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ ഇടവിലങ്ങ് ഭാഗത്ത് രോഗം സംശയിക്കുന്നതായും പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകുവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് 10 പേര്‍ക്കാണ് വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍നിന്നു സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 2011 മുതല്‍ സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

Continue Reading

Latest news

വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്സിൻ പിൻവലിച്ച്‌ കമ്പനി

Published

on

By

ഡൽഹി ; പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച്‌ നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചത്.

അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തിനെ കുറഞ്ഞുപോയിരിക്കുന്നത്അ കൊണ്ടാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

യൂറോപ്പില്‍ വാക്സിൻ പിൻവലിക്കാൻ അനുമതി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍.

പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ ആശങ്കപ്പെടേണ്ട എന്നാണ് കമ്ബനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്ബനി കോടതിയില്‍ അറിയിച്ചിരുന്നത്.

Continue Reading

Trending

error: