Connect with us

Uncategorized

ജാഗ്രതൈ..കാട്ടിറച്ചി രുചിച്ചുനോക്കിയാല്‍ പോലും അകത്തായേക്കാം;നടപടികള്‍ കുടുപ്പിച്ച് വനംവകുപ്പ്

Published

on

അടിമാലി;കാട്ടിറച്ചിയെന്ന് കേട്ടാല്‍ നാവില്‍ വെള്ളം ഊറുന്നവര്‍ ജാഗ്രതൈ..ഒരു കഷണം രുചിനോക്കിയാല്‍ പോലും ഒരു പക്ഷേ നിങ്ങള്‍ അഴിക്കുള്ളിലാവും.

അടിമാലി കാട്ടുപോത്തുവേട്ട കേസില്‍ വനംവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ ഇതിന്റെ നേര്‍സാക്ഷ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഈ കേസ് ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒരു താക്കീതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വെടിവച്ച് കൊന്ന് ,ഇറച്ചി കടത്തിയവരെും ഇറച്ചി വാങ്ങി ഭക്ഷിച്ചവരെയും ഇവര്‍ക്ക് സഹായികളായി കൂടെയുണ്ടായിരുന്നവരെയും എന്നുവേണ്ട് കേസില്‍ നേരിയ രീതിയിലുള്ള ഇടപെടല്‍ നടത്തിയവരെപ്പോലും പ്രതിചേര്‍ത്താണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്.

വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക്, ഇറച്ചി വെട്ടിമുറിച്ച വാക്കത്തി,ഇറച്ചി എത്തിയ്ക്കാന്‍ ഉപയോഗിച്ച വാഹനങ്ങള്‍,ഇറച്ചി സൂക്ഷിച്ച ഫ്രിഡ്ജ്ജ്, കറിയ്ക്ക് നുറുക്കാന്‍ ഉപയോഗിച്ച കത്തി, ഉണങ്ങാന്‍ ഉപയോഗിച്ച പനമ്പ്,പാകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവയെല്ലാം ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയില്‍ എടുത്ത തൊണ്ടിസാധനങ്ങളില്‍ ഉള്‍പ്പെടും.

അടിമാലി കാട്ടുപോത്ത് വേട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടേത് അസാധാരണ നടപടിയെന്നും വിലയിരുത്തല്‍

മുമ്പ് ഇത്തരത്തിലുള്ള കേസുകളില്‍ ,വേട്ടക്കാരെ പിടികൂടി,പേരിന് തെളിവെടുപ്പും തൊണ്ടിശേഖരണവും മറ്റും നടത്തി കേസ് നടപടികള്‍ അവസാനിപ്പിയ്ക്കുകയാണ് പതിവ്. സാധാരണ ഗതിയില്‍ ഇതില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവാറില്ല.അതുകൊണ്ട് തന്നെ ഇറച്ചി വാങ്ങിയവരും ഭക്ഷിച്ചവരുമൊന്നും കേസില്‍ പ്രതിസ്ഥാനത്ത് എത്താറുമില്ല.

ഇതിന് നേരെ വിപരീതമായ സമീപനമാണ് ഈ കേസില്‍ അടിമാലിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടുള്ളത്.കാട്ടിറച്ചി വാങ്ങി കഴിച്ചാല്‍ ഒന്നും സംഭവിയ്ക്കില്ലന്ന പൊതുധാരണ തിരുത്തന്നതിന് ഈ കേസ് നടപടികള്‍ പ്രയോജനപ്പെടുമെന്നാണ് ഉദ്യഗസ്ഥ സംഘത്തിന്റെ വിലയിരുത്തല്‍.

കേസില്‍ ദൈനംദിനം ഉണ്ടാകുന്ന പുരോഗതികള്‍ യഥാസമയം മാധ്യമങ്ങള്‍ക്ക് നല്‍കി പുറത്തറിയിക്കുന്നതിന് അധികൃതര്‍ ശ്രദ്ധിയ്ക്കുന്നതും ഈ ലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് സൂചന.

സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കേസ് നടപടികള്‍ സമൂഹത്തിന് ഒരു സന്ദേശമായി മാറുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ കെ വി രതീഷ് വ്യക്തമാക്കി

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നതും അടിമാലിയില്‍ വാടകക്ക് താമസിച്ചുവന്നിരുന്നതുമായ ബൈസണ്‍വാലി, മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്റണി (49)യെ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

ഇയാളുടെ വീട്ടില്‍ നിന്നും ഇറച്ചി ഉണങ്ങിയ പനമ്പ്,സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് ,മുറിയ്ക്കാനുപയോഗിച്ച് കത്തി ,കറിവെയ്ക്കാന്‍ ഉപയോഗിച്ച പത്രങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥ സംഘം കണ്ടെടുത്തു.ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 13 ആയി.

മച്ചിപ്ലാവ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചേ് ഓാഫീര്‍ ബിനോജ് സെക്ഷ്ന്‍ ഫോറസ്റ്റ് ഓഫീസര്‍ സുധാമോള്‍ ഡാനിയേല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അന്‍വര്‍, ഷെജില്‍, ജോബി, വാച്ചര്‍ അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നല്‍കിയത്.

മുമ്പ് ഇതെ കേസില്‍ വനംവകുപ്പ് അധികൃതര്‍ അറസ്റ്റുചെയ്ത കണ്ണനില്‍ നിന്നും 28 കിലോ ഇറച്ചി താന്‍ വാങ്ങിയിരുന്നെന്നും 3000 രൂപ അപ്പോള്‍ തന്നെ നല്‍കിയെന്നും ബാക്കി 5000 രൂപ ഡിജിറ്റര്‍ പേമെന്റ് നടത്തിയെന്നുമാണ് ജിമ്മി ഉദ്യോഗസ്ഥര്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

കേസില്‍ ആദ്യം 8 പേരെ അറസ്റ്റുചെയ്യുകയും രണ്ട് നാടന്‍ തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.തുടര്‍ അന്വേഷണത്തില്‍ രണ്ടുഘട്ടമായി 4 പേരെക്കൂടി അറസ്റ്റുചെയ്തിരുന്നു.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ രതീഷ് കെ വി അറിയിച്ചു.

8 -9 വയസിനടുുത്ത് പ്രയാമുള്ളതും 300 കിലോയിലേറെ തൂക്കം വരുന്നതുമായ കാട്ടുപോത്തിനെ വെടവച്ച് കൊന്നതായിട്ടാണ് വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ വ്യക്തമായിട്ടുള്ളത്.

അടിമാലി റേഞ്ചില്‍ ഉള്‍പ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്‍ന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

 

 

Uncategorized

രാത്രി കാവൽ,100 ലേറെ കിലോമീറ്റർ ചെയിസിംങ്; അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകളില്ലാത്ത പോരാട്ടം

Published

on

By

കോതമംഗലം:ആഫ്രിക്കൻ പന്നിപ്പനിയെത്തുടർന്നുള്ള നിരോധനം നില നിൽക്കെ തമിഴ്‌നാട്ടിൽ നിന്നുള്ള അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകൾ ഇല്ലാത്ത ഇടപെടൽ.

തമിഴ്‌നാട്ടിൽ നിന്നും പന്നികളുമായി പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി കേരളത്തിലേയ്ക്ക് കടന്ന പിക്കപ്പ്‌വാൻ ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ 100 ലേറെ കിലോമീറ്റർ പിൻതുടർന്ന് കോതമംഗലം ഊന്നുകല്ലിലെത്തി പിടികൂടി.

ഇന്നലെ പുലർച്ചെയാണ് സംഭവം.പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി തമിഴ്‌നാട്ടിൽ പന്നികളുമായി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘടന പ്രവർത്തകർ നിരീക്ഷണം ആരംഭിച്ചിരുന്നു.

ഇതിനിടയിലാണ് രാത്രി പന്നികളുമായി തമിഴ്‌നാട് രിജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാൻ കടന്നുപോയതായി സംഘടന പ്രവർത്തകർക്ക് വിവരം ലഭിയ്ക്കുന്നത്.ഉടൻ ഇവർ വാഹനത്തെ മറ്റൊരുവാഹനത്തിൽ പിൻതുടരുകയായിരുന്നു.100 കിലോ മീറ്ററിലേറെ വാഹനത്തെ പിൻതുടർന്ന്,ഊന്നുകല്ലിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിച്ചിരുന്നു ഇറച്ചിവിൽപ്പന കേന്ദ്രത്തിലെത്തിയാണ് സംഘടന പ്രവർത്തകർ വാഹനം തടഞ്ഞിട്ടത്.

വാഹനം തടഞ്ഞിട്ട് , കൊടികുത്തിയ ശേഷം സംഘടന പ്രവർതകർ വിവരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാൽ തമിഴ് നാട്ടിൽ നിന്നും പന്നികളെയും പന്നി ഇറച്ചിയും അനുബന്ധ ഉൽപ്പന്നങ്ങളും കടത്തിക്കൈാണ്ടുവരുന്നതിൽ കർശന നിയന്ത്രണം നിലനിൽക്കെയാണ് ഊന്നുകല്ലിലെ ഇറച്ചി വിൽപ്പന കേന്ദ്രത്തിലേയ്ക്ക് അനധികൃതമായി പന്നികളെ എത്തിച്ചിട്ടുള്ളതെന്നും ഇത് രോഗവ്യാപനത്തിന് വഴി തെളിക്കുമെന്നും സംഘടന നേതാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

 

Continue Reading

Uncategorized

നടപടി വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന് വാദം,4 ഷാപ്പിന് താഴിട്ട് എക്‌സൈസിന്റെ മറുപിടി; ആഘോഷമാക്കി പ്രതിഷേധക്കാർ

Published

on

By

കോതമംഗലം;കള്ളുഷാപ്പിനെതിരെയുള്ള നടപടി സാമൂഹ്യമാധ്യമങ്ങങ്ങളിലെ വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന വാദവും പരാതിയും.ഒന്നിന് പകരം 4 ഷാപ്പിന് താഴിട്ട് “എക്‌സൈസ് പ്രതിരോധം”. കൈയ്യടിച്ച് പ്രതിഷേഷധക്കാർ.

സ്‌കൂൾ കുട്ടികൾക്ക് കള്ളുനൽകിയ സംഭവത്തിൽ കുരൂർ കള്ളുഷാപ്പിനെതിരെയുള്ള നടപടിയുടെ തുടർച്ചയായി ഈ ഷാപ്പ് ലൈസൻസിയുടെ പേരിലുണ്ടായിരുന്ന മറ്റ് 3 ഷാപ്പുകൾ കൂടി എക്‌സൈസ് അധികൃതർ പൂട്ടിച്ചു.

കുട്ടമ്പുഴ വടാട്ടുപാറ മീരാൻസിറ്റി വെട്ടിക്കൽ ബിൻസു കുര്യക്കോസ് ലൈസൻസിയായ 4 കള്ളുഷാപ്പുകളാണ് എക്‌സൈസ് പൂട്ടിച്ചത്.സംഭവത്തിൽ ബിൻസുവിനെ നേരത്തെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.വിൽപ്പനക്കാരൻ തൃക്കാരിയൂർ ചേലാമൂട്ടിൽ വേലായുധൻ കേസിൽ രണ്ടാം പ്രതിയാണ്.

കുരൂർ ഷാപ്പിന് പുറമെ കോതമംഗലം ടൗൺ,കൊവേന്തപ്പടി,ചേലാട് എന്നീ ഷാപ്പുകളുടെ ലൈസൻസാണ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്.യൂണിഫോം ഇട്ട് ഷാപ്പിലെത്തിയ കുട്ടികൾക്ക് മദ്യം നൽകിയിതിനാണ് കരൂർ ഷാപ്പിനെതിരെ എക്‌സൈസ് അധികൃതർ കേസെടുത്തിട്ടുള്ളത്.

അബ്കാരി ചട്ടത്തിന് വിരുദ്ധമായ നടപടി ഗൗരവമേറിയ കുറ്റകൃത്യം എന്ന നിലയിലാണ് എക്‌സൈസ് വകുപ്പ് നടപടി കടുപ്പിച്ചിട്ടുള്ളത്.ഷാപ്പിൽ നിന്നും സ്‌കൂൾ കുട്ടികൾ മദ്യം കഴിച്ച് ഇറങ്ങി പോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.വീഡിയോ വൈറലായതോടെ എക്‌സൈസ് അധികൃതർ അന്വേഷണം നടത്തി,കേസെടുക്കുകയായിരുന്നു.

ഷാപ്പ് ലൈസൻസി ബിൻസു ഭരണപക്ഷ ട്രേഡ് യൂണിയൻ നേതാവിന്റെ ബിനാമിയാണെന്നും അതിനാൽ എക്‌സൈസ് കേസെടുത്തിട്ടുള്ളത് നാട്ടുകാരുടെ കണ്ണിൽപ്പൊടിയിടുന്ന നടപടിയാണെന്നും ആരോപണമുയർന്നിരുന്നു.

നേതാവിന്റെ സമ്മർദ്ധത്താൽ പാർട്ടി നേതാക്കൾ നടപടി ഒഴിവാക്കാൻ വകുപ്പ് മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയതായും മറ്റുമുള്ള വിവരങ്ങളും പരക്കെ ചർച്ചയായിരുന്നു.ഈ സാഹചര്യത്തിലാണ് ഷാപ്പുകൾ പൂട്ടാൻ നിർദ്ദേശിച്ച് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.ആദ്യം കള്ളുഷാപ്പും പിന്നീട് ഷാപ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന മാന്തോപ്പ് റസ്റ്റോറന്റും അധികൃതർ അടച്ചുപൂട്ടിക്കുകയായിരുന്നു.

എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ ഷാപ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസം കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവാദ ഷാപ്പിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിന്നു.

 

Continue Reading

Latest news

അടുത്തെത്തുന്നവരെ ഒന്നുനോക്കും,പിന്നെ മുഖം തിരിക്കും; മാളുവിന്റെ നിശബ്ദതയിൽ മനംനൊന്ത് കൂട്ടുകാർ

Published

on

By

ഏലപ്പാറ; വാതോരാതെ സംസാരിച്ചിരുന്ന മാളു പൊടുന്നനെ നിശബ്ദയായി.കുട്ടികളെ പേരെടുത്തുവിളിച്ചും വീട്ടുകാരോട് കുശലം പറഞ്ഞും സമയം ചിലവിട്ടിരുന്ന അവൾ കഴിഞ്ഞ ദിവസം മുതലാണ് മൗനത്തിലായത്.

അടുത്തെത്തുന്നവരോട് എന്താ..എന്നുള്ള അർത്ഥത്തിൽ ഒരു നോട്ടം നോക്കും.പിന്നെ മുഖം തിരിച്ച് വിജനതയിൽ നോക്കിയിരിക്കും.ചിലപ്പോഴൊക്കെ കൂടിന്റെ കമ്പിയിൽ കടിച്ചും തൂങ്ങിക്കിടക്കും.ആകെ ഒരു ഭീതിയും വെപ്രാളവും അവളുടെ പെരുമാറ്റത്തിൽ കാണാം.

ഏലപ്പാറ ഹെലിബറിയ വാഴേപ്പറമ്പിൽ കുട്ടപ്പന്റെ വീട്ടിലെ അരുമയാണ് മാളു എന്നുപേരുള്ള തത്ത.കുട്ടപ്പന്റെ മകൻ അരുൺ നേരത്തെ കാറ്റാടി മരം വെട്ടുന്ന ജോലിക്ക് പോയിരുന്നു.

ഒരു ദിവസം വെട്ടി വീഴ്ത്തിയ മരത്തിന്റെ പൊത്തിൽ നിന്നും കിളി ശബ്ദം കേട്ട് അരുൺ പരിശോധിച്ചപ്പോഴാണ് പറക്കമുറ്റാത്ത തത്ത കുഞ്ഞിനെ കണ്ടെത്തിയത്.ഉപേക്ഷിയ്ക്കാൻ തോന്നാത്തതിനാൽ വീട്ടിലേയ്ക്ക് കൊണ്ടുവന്നു.

തത്ത കുഞ്ഞിനെ കണ്ടപ്പോൾ സഹാദരിമാരായ സിനിയ്ക്കും ഷീജയ്ക്കും വലിയ സന്തോഷമായി.കൂടപ്പിറപ്പിനോടെന്ന പോലെയായിരുന്നു ഇവർ തത്തയെ പരിചരിച്ചിരുന്നത്.മാളു എന്ന് തത്തയ്ക്ക് പേരിട്ടതും ഇവരാണ്.

കഴിഞ്ഞ 4 വർഷത്തോളമായി വീട്ടുകാരുടെ ഓമനയാണ് മാളു.ചാരക്കളറിലുള്ള ചുണ്ടും ചിറകുകളുമാണ് മാളുവിനുള്ളത്.സാധാരണ നാട്ടുതത്തകളിൽ നിന്നും വിഭിന്നമായ മാളുവിന്റെ നിറമാണ് കാഴ്ചക്കാരിലെ പ്രധാന ആകർഷക ഘടകം.

കഴിഞ്ഞ ദിവസം കുട്ടപ്പൻ മകൾ ഷീജ മരണപ്പെട്ടിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദ്ദേഹം വീട്ടിൽ എത്തിച്ചത്.വിവരമറിഞ്ഞ് ബന്ധുക്കളും അൽക്കാരും നാട്ടുകാരുമെല്ലാം വീട്ടിലേയ്ക്ക് എത്തിയതോടെ മാളുവും ഏറെക്കുറെ നിശബ്ദയാവുകയായിരുന്നു.

ആളുകൾ പോയിക്കഴിയുമ്പോൾ മാളു മുമ്പത്തെ രീതിയിൽ സംസാരിച്ച് തുടങ്ങുമെന്നാണ് വീട്ടിലെ കൂട്ടികളും മാളുവുമായി സൗഹൃദം പങ്കിട്ടിരുന്ന അയൽക്കാരുമെല്ലാം കരുതിയിരുന്നത്.എന്നാൽ ഇതുവരെ തത്ത ഒരക്ഷരം ഉരിയാടിയിട്ടില്ല.എന്താണ് ഇതിന് കാരണമെന്ന് ആർക്കും ഒരു എത്തും പിടിയുമില്ല.

താമസിയാതെ മാളു പഴയപോലെ സംസാരിച്ചു തുടങ്ങുമെ പ്രതീക്ഷിയിലാണ് അവളുടെ ‘കൂട്ടുകാരും’ അഭ്യുദയകാംക്ഷികളും.

 

Continue Reading

Trending

error: