Latest news
ട്യൂഷൻ ക്ലാസിൽ എത്തിയപ്പോൾ കൂട്ടുകാരനെ കണ്ടില്ല; കൂട്ടിക്കൊണ്ടുവരാൻ സ്കൂട്ടറിൽ പുറപ്പെട്ട 15 കാരന് ദാരുണാന്ത്യം
കോതമംഗലം:ട്യൂഷൻക്ലാസിൽ എത്തിയപ്പോൾ കൂട്ടുകാരനില്ല.വീളിച്ചുകൊണ്ടുവരാമെന്നും പറഞ്ഞ് പുറപ്പെട്ട 15 കാരന് ദാരുണാന്ത്യം.
പോത്താനിക്കാട് പൂമറ്റത്തിൽ അനിൽ-ബീന ദമ്പതികളുടെ മകൻ അബിൻ അനിൽ (15) ആണ് മരണമടഞ്ഞത്.അബിൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ കാളിയാർ -മൂവാറ്റുപുഴ റൂട്ടിലോടുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു.
പിറകിലിരുന്ന് യാത്ര ചെയ്ത എട്ടാംക്ലാസ് വിദ്യാർത്ഥി ജോബിന് സാരമായി പരിക്കേറ്റിട്ടുണ്ട്.ഇരുവരെയും ഉടൻ ആശുപത്രിയിൽ എച്ചിച്ചെങ്കിലും എബിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ 8.30 ഓടെ പോത്താനിക്കാട് പെരിനീർ ഭാഗത്തുവച്ചായിരുന്നു അപകടം.
രണ്ടുപേരും പെരിനീർ ഭാഗത്ത് അധ്യാപിക ശോഭ നടത്തിവന്നിരുന്ന ട്യൂഷൻ സെന്ററിലെ പഠിതാക്കളായിരുന്നു.അബിൻ ട്യൂഷൻ സെന്ററിൽ എത്തുമ്പോൾ ജോബിൻ വീട്ടിൽ നിന്നും എത്തിയിരുന്നില്ല.
തുടർന്ന് ജോബിനെ കൂട്ടിവരാൻ അബിൻ സ്കൂട്ടറുമായി പുറപ്പെടുകയായിരുന്നു.പോത്താനിക്കാട് പോലീസ് മേൽനടപടി സ്വീകരിച്ചു.സംഭവത്തിൽ റോസ്ലാന്റ് ബസ് ജീവനക്കാരനെ പ്രതിയാക്കി പോലീസ് കേസെടുത്തു.അബിന്റെ മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Latest news
സംസ്ഥാനത്ത് താപനില കൂടുന്നു ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം ; സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ താപനില കുത്തനെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ ഏപ്രില്‍ 26 വരെ പാലക്കാട് ജില്ലയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു.ഏപ്രില്‍ 24 മുതല്‍ 28 വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 41°C വരെയായിരിക്കും.
കൊല്ലം ജില്ലയില്‍ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയുമായിരിക്കും.
സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 24 മുതല്‍ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഏപ്രില്‍ 24 മുതല്‍ 26 വരെ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളത്.
തുടർച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്ക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
Latest news
വിവിപാറ്റ് മെഷീനുകളുടെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് സുപ്രീം കോടതി : ഉദ്യോഗസ്ഥരോട് ഉടൻ ഹാജരാകാൻ നിർദ്ദേശം
ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സുപ്രീംകോടതി.
മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയിതിരിക്കുന്നത്. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര,
വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ, ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വിവരങ്ങൾ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ, തുടങ്ങിയ വിഷയങ്ങളിലാണ് കോടതി ഉദ്യോഗസ്ഥരോട് വ്യക്തത ആവശ്യപ്പട്ടിട്ടുള്ളത്.
അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാനുള്ള സത്യതകൾ കൂടുതലാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എന്നാൽ മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.
നിലവിൽ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും 5 ബൂത്തുകളിൽ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണാൻ തീരുമാനിച്ചിരിക്കുന്നത്.
Latest news
വടകരയിൽ സ്ഥാനാർത്ഥികൾ തമ്മിൽ നിയമപോരാട്ടം:വക്കീൽ നോട്ടിസ് അയച്ച് ഷാഫിയും ശൈലജയും
വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കുന്ന സാഹചര്യത്തിലും വടകര മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യയുദ്ധം തുടരുന്നു.തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ.കെ.ശൈലജയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു.
പിന്നാലെ നവമാധ്യമങ്ങളിൽ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപണമുന്നയിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജയും വക്കീൽ നോട്ടിസ് അയച്ചു.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ എന്നിവർ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകിട്ടുണ്ട്.
അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോയും വ്യാജ പോസ്റ്ററുകളും നിർമിച്ചതായി പത്രസമ്മേളനത്തിലാണ് ശൈലജ വെളിപ്പെടുത്തിയത്. എതിർസ്ഥാനാർഥിക്കെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചത് വഴി ശൈലജ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയതെന്നും ഷാഫിയുടെ പരാതിയിൽ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാജപരാതി നൽകിയെന്നാരോപിച്ച് ശൈലജയ്ക്കെതിരെ ഷാഫിയുടെ ചീഫ് ഏജന്റ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും പരാതി നൽകിയിട്ടുണ്ട്.
Latest news
ഇന്റർവ്യൂ കാർഡ് സമയത്തിന് നൽകുന്നതിൽ പോസ്റ്റോഫീസിന് വീഴ്ച്ച: ഭിക്ഷയാചിച്ച് സമരവുമായി യുവാവ്
കട്ടപ്പന: ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച ആരോപിച്ച് സർക്കാർ ജോലി നഷ്ടമായ യുവാവ് പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ച് സമരം നടത്തി.
കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30)ആണ് വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കൽ സമരം നടത്തിയത്.
സർക്കാർ സ്കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുമാണ് ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18ന് കത്ത് പോസ്റ്റ് ഓഫിസിൽ എത്തി.
എന്നാൽ 23ന് ആയിരുന്ന ഇന്റർവ്യൂ കാർഡ് 10 ദിവസത്തിന് ശേഷം 28നാണ് തനിക്ക് ലഭിച്ച്ത് എന്നാണ് ലിന്റോയുടെ പരാതി. ഈ സമയം മറ്റൊരാൾക്ക് സ്കൂളിൽ നിയമനവും ലഭിച്ചു.
മുഖ്യമന്ത്രി, കലക്ടർ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് ലിന്റോ സമരത്തിനിറങ്ങിയത്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാം എന്ന് പൊലീസ് ഉറപ്പുനല്കിയതോടെ ഇയാൾ സമരം അവസാനിപ്പിച്ചു.
Latest news
ലോകസഭ തിരഞ്ഞെടുപ്പ് ; കേരളത്തിൽ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണി വരെ. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും.
കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്കല്, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും.
വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തില്‍ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.
വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ് ബൂത്തിലേക്കെത്തും. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച സമ്മതിദാനം രേഖപ്പെടുത്തും. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്.
കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news5 days ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ