M4 Malayalam
Connect with us

News

മാങ്കുളത്ത് ദുരന്തങ്ങള്‍ തുടര്‍ക്കഥ ; ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു മരണം , നാട്ടുകാര്‍ ആശങ്കയില്‍

Published

on

അടിമാലി; മാങ്കുളത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയായി.ദിവസങ്ങള്‍ക്കുള്ളില്‍ 2 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.പെരുമ്പന്‍കുത്ത് വ്യൂപോയിന്റില്‍ നിന്നും കൊക്കയില്‍ പതിച്ച് കാലടി കാഞ്ഞൂര്‍ സ്വദേശി ജോഷി(49) ഇന്നലെ മരണപ്പെട്ടു.ഈ മാസം 9-ന് തലയോലപ്പറമ്പ് കീഴൂര്‍ മടക്കത്തടത്തില്‍ വീട്ടില്‍ ജിഷ്ണുഷാജി(22)മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞിരുന്നു.

വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും കാല്‍വഴുതി കൊക്കയിലേക്ക് പതിച്ചതിനെത്തുടര്‍ന്നുള്ള ഗുരുതര പരിക്കാണ് ജോഷിയുടെ ജീവനെടുത്തത്.ജോഷി ഉള്‍പ്പെടെ 10 അംഗ സംഘമാണ് വെള്ളച്ചാട്ടം കാണാന്‍ എത്തിയത്.

ഒഴുകിയെത്തുന്ന വെള്ളം താഴേക്ക് പതിക്കുന്ന ഭാഗത്ത് നിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാമെന്നതാണ് പെരുമമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന്റെ ആകര്‍ഷണീയത.ഇവിടെ ഒരു വ്യൂപോയിന്റും ഉണ്ട്. ഇവിടെ എത്താനുള്ള ശ്രമത്തിനിടെ ജോഷി വഴുവഴുപ്പുള്ള പാറയില്‍ നിന്നും ബാലന്‍സ്  തെറ്റി കൊക്കയില്‍ പതിക്കുകയായിരുന്നു.

വെള്ളച്ചാട്ടത്തിന്റെ താഴെ പാറക്കെട്ടുകള്‍ നിറഞ്ഞ വലിയ കൊക്കയാണ്.
ഈ ഭാഗത്തേക്കാണ് വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും ജോഷി കാല്‍വഴുതി വീണത്.വീഴ്ച്ചയുടെ ആഘാതത്തില്‍ തലക്കുള്‍പ്പെടെ വലിയ മുറിവ് സംഭവിച്ചിരുന്നു.

അപകടം നടന്ന ഉടനെ സമീപവാസികള്‍ ചേര്‍ന്ന് വെള്ളച്ചാട്ടത്തിന് അരികിലൂടെ കൊക്കയിലേക്ക് ഇറങ്ങുകയും ഏറെ ശ്രമകരമായി ജോഷിയെ മുകളില്‍ എത്തിക്കുകയുമായിരുന്നു.തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.ഭാര്യ. ബീന, മക്കള്‍.അഭിനവ് ,നവീന്‍.

തലയോലപ്പറമ്പ് ഡി.ബി. കോളജ് രണ്ടാം വര്‍ഷ പി ജി. വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു. ആനക്കുളം വല്യപാറക്കുട്ടി പുഴയില്‍ കുളിയ്ക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

കുടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ബഹളം വയ്ക്കുന്നത് കേട്ട് അടുത്തുണ്ടായിരുന്നവര്‍ ഓടിയെത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷയ്ക്കാനായില്ല.15 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേരാണ് വിനോദയാത്ര സംഘത്തില്‍ ഉണ്ടായിരുന്നത്.

കിലോമീറ്ററുകളോളം വനത്തിലൂടെ നടന്നാണ് വിനോദയാത്ര സംഘം കുറത്തിക്കുടി ആദിവാസി കോളനിക്ക് സമീപത്തുള്ള അപകടം നടന്ന പുഴയുടെ ഭാഗത്തെത്തിയത്.സ്ഥല പരിചയമില്ലാത്തതാണ് ഇവിടെ വിനോദ സഞ്ചാരികള്‍ ഇവിടെ അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.സന്ദര്‍ശകര്‍ക്ക് പരിചയ സമ്പന്നരായ ഗൈഡുകളുടെ സേവനം ലഭിച്ചാല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.

 

1 / 1

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: