M4 Malayalam
Connect with us

News

അനീസ് അന്‍സാരിക്കെതിരെ സാരി ഉടുപ്പിച്ചപ്പോള്‍ അനാവശ്യമായി ശരീഭാഗത്ത് സ്പര്‍ശിച്ചതിനും കേസ്

Published

on

കൊച്ചി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിയ്‌ക്കെതിരെ വീണ്ടും പീഡന പരാതി.ഈ മെയിലില്‍ ലഭിച്ച പരാതിയാലാണ് ഇയാള്‍ക്കെതിരെ ഒരു കേസുകൂടി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതോടെ അനീസിനെതിരെയുള്ള കേസുകളുടെ എണ്ണം നാലായി.

ബ്രൈഡല്‍ മേക്കപ്പ് സ്ഥാപനത്തില്‍ വച്ച് അനീസ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി പരാതി നല്‍കിയത്.

സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇ മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്.2015 ഏപ്രിലില്‍ വിവാഹത്തിന് മേക്കപ്പ് ചയ്യാന്‍ ചെന്നപ്പോള്‍ സാരി ഉടുപ്പിച്ചു നല്‍കുന്നതിനിടെ അനാവശ്യമായി ശരീരഭഗത്ത് സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി.അനീസിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്്.ദുബായിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന.

ഇതിനിടെ ആനീസ് അന്‍സാരിക്ക് ‘ പോക്കറ്റില്‍ ‘കിട്ടിയ പണവും നഷ്ടമാവുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്

പീഡന കേസില്‍ പ്രതിയായതോടെ മുന്‍കൂട്ടി നടത്തിയിരുന്ന ബുക്കിംഗ് പലരും ക്യാന്‍സല്‍ ചെയ്യുന്നതായിട്ടാണ് സൂചന.സിനിമ താരങ്ങളുടെ അടക്കം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി പേരെടുത്തിരുന്നതിനാല്‍ അനീസീന് ഫീല്‍ഡില്‍ നല്ല ഡിമാന്റായിരുന്നു.

അതുകൊണ്ടുതന്നെ മുടിഞ്ഞ ചാര്‍ജ്ജാണ് ഇയാള്‍ വാങ്ങിയിരുന്നത്.ഒരു ക്യല്യത്തിന് ഒരു ലക്ഷം വരെ ചാര്‍ജ്ജ് ഈടാക്കിയിരുന്നു എന്നൊക്കെയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

എന്തായാലും ഇനി മേക്കപ്പിന് അന്‍സാരി വേണ്ടെന്ന തീരുമാനിത്തിലാണ് പലരും.ബുക്കുചെയ്യുമ്പോള്‍ ഏല്‍പ്പിച്ച് അഡ്വാന്‍സ് തുക വാങ്ങാന്‍ പലരും വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍ എന്ന സ്ഥാപനത്തിലെത്തുന്നുണ്ടെന്നുള്ള പ്രചാരണവും ശക്തമാണ്.

 

1 / 1

Advertisement

Latest news

എ.ഐ ക്യാമറ: കെൽട്രോൺ നോട്ടീസ് അയക്കുന്നത് നിർത്തി

Published

on

By

തിരുവനന്തപുരം: എഐ ക്യാമറകൾ വഴി മോട്ടോര്‍വാഹന നിയമലംഘനത്തിന് നോട്ടീസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍. സര്‍ക്കാര്‍ പണം നല്‍കാത്തിനാലാണ് നോട്ടീസ് അയക്കുന്നത് നിർത്തിയത് എന്നാണ് കെൽട്രോണിന്റെ വാദം.

തപാല്‍ നോട്ടീസിന് പകരം ഇ-ചെല്ലാൻ അയക്കുന്നുണ്ടെങ്കിലും ആരും പിഴ അടയ്ക്കാൻ തയ്യാറാകുന്നില്ല.
ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങളാണ് ക്യാമറയിൽ കണ്ടെത്തിയതെങ്കിലും 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

നിയമലംഘനങ്ങൾ കുറച്ച് നിയമലംഘകരിൽ നിന്നും പണം ഈടാക്കി കരാറുകാരന് നൽകുക  എന്നതായിരുന്നു ക്യാമറ സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.എന്നാൽ അഴിമതി ആരോപണത്തില്‍ കുരുങ്ങിയ ക്യാമറ പദ്ധതി ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.

ജൂണ്‍ 5ന് പിഴയീടാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 4 മുതൽ 5 ലക്ഷംവരെയായി അത് കുടുകയും ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷമായി കവിയുകയും ചെയ്തു.

പ്രതി വര്‍ഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രണിന് നൽകിയ കരാറിൽ പറയുന്നത്.
പിന്നാലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.

പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത കമ്മീഷണറെ അറിയിച്ച്, നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തിയത്.ഇ-ചെല്ലാൻ അയച്ചിട്ടും പിഴ അടയക്കാത്തവര്‍ക്കതിരെ കര്‍ശമായ നടപടികള്‍ ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോൾ ഇത് വഴിയുള്ള  പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.

1 / 1

Continue Reading

Latest news

മതരഹിത കുടുംബ സംഗമം നാളെ

Published

on

By

കോഴിക്കോട്: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എന്‍ ആര്‍ സിയുടെ ( നോണ്‍ റിലീജിയസ് സിറ്റിസണ്‍സ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള  മതരഹിത കുടുംബ സംഗമം നാളെ  കോഴിക്കോട് നടക്കും.

കോഴിക്കോട് ഈസ്റ്റിഹില്‍ ആര്‍ട്ട് ഗ്യാലറി ത്രീഡി തീയേറ്റര്‍ ഹാളിലാണ് പരിപാടി നടക്കുക. ഉച്ചക്ക് 2ന് തുടങ്ങുന്ന പരിപാടി,  പ്രൊഫ. ടി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മൂന്ന് പതാറ്റിണ്ടിലേറെക്കാലമായി ശാസ്ത്ര പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രൊഫസര്‍ കെ പാപ്പുട്ടി, വിദ്യാഭ്യാസരംഗത്തെ മതവത്ക്കരണത്തെക്കുറിച്ച് സംസാരിക്കും. ഗര്‍ഭധാരണവും, ആധുനിക വൈദ്യശാസ്ത്രവും എന്ന വിഷയത്തില്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റ് കൂടിയായ ഡോ വി കെ ശിവദാസന്‍ സംസാരിക്കും. ജോഷ്ന കുറ്റിപ്പുറമാണ് ഡോക്ടറുമായി സംവദിക്കുന്നത്.

തുടര്‍ന്ന് “മതം വിട്ട സ്ത്രീകള്‍ സംസാരിക്കട്ടെ ”  എന്ന സെഷനില്‍ ജാമിദ ടീച്ചര്‍, മരിയ കിരണ്‍, സോയ എന്നിവര്‍ സംസാരിക്കും.

കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന യുക്തിവാദികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. എം അബ്ദുല്‍ അലിമാസ്റ്റര്‍, ഡോ ഗഫുര്‍, ഹരിദാസന്‍ അരങ്ങില്‍, കുഞ്ഞിരാമന്‍ അഴിഞ്ഞിലം, എം കെ ജനാര്‍ദ്ദനന്‍, ഹമീദ് നെച്ചോളി, അബൂബക്കര്‍ കണ്ണാടിക്കല്‍, ടി കെ രവീന്ദ്രനാഥ് എന്നിവരരെയാണ് ആദരിക്കുന്നത്.

തുടര്‍ന്ന് “അന്യായവൈകല്യങ്ങള്‍ ” എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും സംസാരിക്കും. പാട്ടും നൃത്തവും അടങ്ങുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും കുടുംബസംഗമത്തോടൊപ്പം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എം റിജു- 9645006727, അബ്ദുല്‍ നാസര്‍-9645927860

1 / 1

Continue Reading

Latest news

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് ഫീസിൽ ഇളവ് നൽകി പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്

Published

on

By

തിരുവനന്തപുരം: ശാരിരിക വെല്ലുവിളി നേരിടുന്നവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയായി സ്‌കൂൾ ബസ് ഫീസ് ഇളവ് നൽകണമെന്ന് പൊതുവിദ്യാദ്യാസ വകുപ്പിന്റെ ഉത്തരവ്.

ഈ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സീറ്റ് സംവരണം ഉറപ്പാക്കിയതായും ഉത്തരവിൽ പറയുന്നു.

മലപ്പുറം കക്കാട് വിദ്യാർത്ഥിനിയായ ഫാത്തിമ സനയ്യ നവകേരള സദസ്സിൽ
മാനുഷിക പരിഗണന വച്ച് ബസ് ഫീസ് ഇളവ് നൽകുന്നത് പരിഗണിക്കാൻ അധികൃതരോട് നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1 / 1

Continue Reading

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Local News

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ

Published

on

By

ഡൽഹി: ദുബായിലേക്ക് പോകുന്ന വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ.

തുടർച്ചയായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കുന്നതായും, തടസ്സങ്ങൾ മാറിയാൽ സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഏപ്രിൽ 21 വരെ എയർ ഇന്ത്യയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും റീഫണ്ടും റീ ഷെഡ്യൂളിംഗ് ഇളവുകളും നൽകും എന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം

1 / 1

Continue Reading

Trending

error: