Connect with us

News

സിഡിഎസ് ഓഫീസ് പ്രശ്‌നം ; സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക് , ഇടത്-വലത് മുന്നണികളില്‍ ചര്‍ച്ചകള്‍ക്ക് ചൂടേറി

Published

on

കോതമംഗലം;സിഡിഎസ് ഓഫീസ് പ്രശ്‌നത്തില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ സജീവം.ഈ വിഷയത്തില്‍ ഇന്നലെ കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങളാണ് ഇടത് -വലതുമുന്നണികളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുള്ളത്.

സിപിഎം നേതാവ് കെ കെ ശിവനും ഏതാനും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ പോലീസ് ബലപ്രയോഗം ഇടത് കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.

കുടുംബശ്രി അംഗങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെട്ട് ആര്‍ഡിഒ യുമായി സംസാരിയ്ക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയ തന്നെ സ്ഥലത്തുണ്ടായരുന്ന കുട്ടമ്പുഴ സി ഐ തള്ളുകയും ലാത്തികൊണ്ട് അടിവയറ്റില്‍ കുത്തുകയും കൈപിടിച്ച് തിരിച്ചെന്നുമാണ് ശിവന്‍ വെളിപ്പെടുത്തിയിട്ടുള്ളത്.ശിവനും സഹപ്രവര്‍ത്തകരും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികത്സ തേടിയിരുന്നു.

സംഭവ സമയം ആര്‍ഡിഒയും തഹസീല്‍ദാരും സ്ഥലത്തുണ്ടായിരുന്നെന്നും ഇവരുടെ നിര്‍ദ്ദേശനുസരണം കൃത്യനിര്‍വ്വഹണം നടത്തുക മാത്രമാണ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സംഭവത്തില്‍ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടടുത്തിട്ടുണ്ടെന്നുമാണ് ഇക്കാര്യത്തില്‍ കുട്ടമ്പുഴ സി ഐ യുടെ വിശദീകരണം.

കുടുംബശ്രീ സിഡിഎസിന് മുറി അനുവദിച്ച് നല്‍കുന്നതിനെച്ചൊല്ലി കുട്ടമ്പുഴയില്‍ ഏതാനും ആഴ്ചകളായി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു.നേരത്തെ കുടുബശ്രീയ്ക്ക് ഇവിടെ 2 മുറികള്‍ അനുവദിച്ച് നല്‍കിയിരുന്നെന്നും ഇതിലൊന്ന് ഇപ്പോള്‍ ഭരണസമതി പൂട്ടിയിട്ടിരിയ്ക്കുകയാണെന്നുമാണ് കുടംബശ്രീ പ്രവര്‍ത്തകരുടെ ആരോപണം.

ഈ മുറി തുറന്നുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബശ്രി നടത്തിവരുന്ന സമരത്തിന് സിപിഎം പിന്‍തുണയും നല്‍കിയിരുന്നു.ഇന്നലെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കളക്ടര്‍ ഇടപെട്ട് ചര്‍ച്ച നടന്നിരുന്നു.

വൈകിട്ട് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം കളക്ടര്‍ പോയതിന് പിന്നാലെ ഓഫീസില്‍ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു.പഞ്ചായത്ത് അധികൃതര്‍ പൂട്ടിയിട്ടിരുന്ന സിഡിഎസിന്റെ മുറിയുടെ താഴ് കുടുംബശ്രി പ്രവര്‍ത്തകര്‍ തകര്‍ത്തു.

മുറയ്ക്ക് അകത്തുകയറിയശേഷം പുറത്തിറങ്ങിയ പ്രവര്‍ത്തകതര്‍ മറ്റൊരു താഴിട്ട് മുറി പൂട്ടി.ഇതോടെ പ്രതിഷേധക്കാരെ നീക്കാന്‍ പോലീസ് തീരുമാനിയ്ക്കുകയായിരുന്നു.തുടര്‍ന്ന് ബലപ്രയോഗത്തിയുടെ ശിവന്‍ അടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് ഇവിടെ നിന്നും നീക്കി.

ഈ സമയം 200 -ളം കുടംബശ്രീ പ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടായിരുന്നു.ഓഫീസില്‍ നിന്ന് മാറ്റിയെങ്കിലും പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കൂട്ടം ചേര്‍ന്ന് മുദ്രാവാക്യം വിളികളുമായി നിലയുറപ്പിയ്ക്കുകയായിരുന്നു.മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

കുടുംബശ്രീ സിഡിഎസ് സമരം ഒത്തുതീര്‍പ്പാക്കാതെ സി പി എം രാഷ്ടീയം കളിക്കുകയാണെന്നാണ് പഞ്ചായത്ത് ഭരണസമതിയുടെ ആരോപണം.

കുട്ടമ്പുഴ പഞ്ചായത്തിലെ ഭരണ സമിതിക്കെതിരെ സി.പി. എം. കുടുംബശ്രീയുടെ മറവില്‍ നടത്തുന്ന സമരം കളക്ടര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ധാരണയായിരുന്നു.ഹാളില്‍ നിന്നും പുറത്തിറിങ്ങിയപ്പോള്‍ നേതാക്കള്‍ക്ക് നിലപാട് മാറ്റി.

കളക്ടര്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് ഭരണ സമതി പൂര്‍ണ്ണമായി സമ്മതിക്കാര്‍ തയ്യാറായി. സിഡിഎസ് ഇത് സമ്മതിക്കാതെ സമരം തുടരുകയാണ്.

കളക്ടര്‍ ചര്‍ച്ചക്ക് എത്തും എന്ന് അറിഞ്ഞ് സി പി എം വിവിധ വാര്‍ഡുകളില്‍ നിന്നു പ്രവര്‍ത്തകരെ സംഘടിപ്പിച്ചിരുന്നു.പ്രശ്‌നം ഒരു വിധത്തിലും തീര്‍ക്കാതെ നീട്ടികൊണ്ടുപോകാനാണ് സി പി എം ശ്രമം. യുഡിഎഫ് ഭരണ സമിതി അധികാരത്തില്‍ വന്നതുമുതല്‍ കുപ്രചരണങ്ങളുമായി പാര്‍ട്ടി അനാവശ്യ സമരം നടത്തിവരികയാണ്.പഞ്ചായത്ത് അംഗങ്ങള്‍ വ്യക്തമാക്കി.

Latest news

മൺതിട്ടകൾ അടിക്കടി ഇടിയുന്നു; മൂന്നാർ-മറയൂർ യാത്ര ദുരിത പൂർണ്ണം, കടന്നുപോകുന്നത് ഭീതിയുടെ നിറവിലെന്ന് വിനോദ സഞ്ചാരികളും

Published

on

By

മറയൂർ:വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിൽ പാതയോരങ്ങളിൽ മണ്ണിടിച്ചിൽ തുടർക്കഥ.ആശങ്ക വ്യാപകം.

ഇന്നലെ രാവിലെ രാവിലെ മണിക്കൂറിക്കൂറികളുടെ വ്യത്യസത്തിൽ മൂന്നാർ-മറയൂർ റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു.മൂന്നാർ എഞ്ചിനിയറിങ് കോളേജ് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് ആദ്യം മണ്ണിടിഞ്ഞത്.

രാവിലെ 10 മണിയോടെ അടുത്താണ് വൻതോതിൽ മണ്ണും കല്ലും റോജിൽ പതിച്ചത്.ഇത് മാറ്റി ഗതാഗതം ഏറെക്കുറെ പുനസ്ഥാപിക്കാൻ കഴിയുമെന്ന അവസ്ഥ എത്തിയതോടെ തൊട്ടടുത്ത് ആദ്യത്തിനേക്കാൾ കൂടുതൽ മണ്ണും കല്ലും റോഡിലേക്ക് അടർന്നുവീണു.

11.30 തോടെയായിരുന്നു രണ്ടാമത്തെ മണ്ണിടിച്ചിൽ.മണ്ണുമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ വീണ്ടും മണിക്കുകളുടെ താമസവും നേരിട്ടു.ഇനിയും ഈ ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽകുന്നതായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്

ഒരു വർഷം മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം മണ്ണിടിച്ചിലിനൊപ്പം നിലം പതിച്ച് നശിച്ചിരുന്നു.ഇതോടെ അപകട സ്ഥിതി കണകക്കിലെടുത്ത് ഈ കെട്ടിടത്തിൽ കോളേജ് പ്രവർത്തനം നിർത്തിയിരുന്നു.

നേരത്തെ ഈ ഭാഗത്ത് റോഡ് തകർന്നിരുന്നു,റോഡ് വീതികൂട്ടി ടാറിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് ഈ ഭാഗത്ത് തുടർച്ചയായി ഏകദേശം 50-60 അടി ഉയരത്തിൽ നിന്നുവരെ മണ്ണിടിയുന്നത്.

തമിഴ് നാട്ടിലേയ്ക്കുള്ള പ്രധാന പാതയായതിനാൽ ഇതു വഴി ഒട്ടുമിക്ക സമയങ്ങളിലും വാഹനത്തിരക്കുണ്ട്. ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേയ്ക്കുള്ള സഞ്ചാരികളും ഈ പാത വഴിയാണ് എത്തുന്നത്.

 

Continue Reading

Latest news

നാടിന്റെ നൊമ്പരമായി അഖിൽ;മൃതദ്ദേഹം കണ്ടെത്തിയത് ചെറായി പാലത്തിന് സമീപം,വേർപാട് താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും

Published

on

By

അടിമാലി:മീൻപിടിക്കുന്നതിനിടെ കാൽവഴുതി പഴയിൽ അകപ്പെട്ട് കാണാതായ ഇരുമ്പുപാലം ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലിന്റെ
(22) മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ ഇരമ്പുപാലം ചെറായി പാലത്തിന് സമീപം പുഴയുടെ തീരത്ത് നാട്ടുകാരണ്് ജഡം കണ്ടെത്തിയത്.മൃതദ്ദേഹം കരയ്‌ക്കെടുത്തു.അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദുരന്തം.തുടർച്ചയായി 3 ദിവസം പോലീസും കോതമംഗലത്ത് നിന്ന് എത്തിയ ഫയർഫോഴ്സിന്റെ സ്‌കൂബ ടീമും പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പുഴയിലെ ശക്തമായ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് പി. എം. റഷീദിന്റെ നേതൃത്വത്തിലുള്ള 5 അംഗ സ്‌കൂബ ടീം തിരച്ചിൽ നടത്തിയിരുന്നത്.സുഹൃത്തുക്കൾ
ക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു.

 

Continue Reading

Latest news

തന്ത്രപരമായ രാഷ്ട്രീയ നീക്കം വിജയം;അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യൂഡിഎഫിന്

Published

on

By

അടിമാലി;തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിലൂടെ അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യൂഡിഎഫ് സ്വന്തമാക്കി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജിയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ എസ് സിയാദും ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ദേവികുളം ഭൂരേഖ തഹസീൽദാർ റ്റി നൗഷാദ് വരണാധികാരിയായിരുന്നു.

ഇരുവർക്കും 11 വോട്ടുകൾ വീതം ലഭിച്ചു.എതിർ സ്ഥാനാർത്ഥികൾക്ക് 10 വോട്ടുകൾ വീതം ലഭിച്ചു.പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ സമഗ്രമായ ഇടപെടൽ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം ഇരുവരും പറഞ്ഞു.

പഞ്ചായത്ത് ഭരണം ലഭിച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ അടിമാലിയിൽ പ്രകടനം നടത്തി.മുൻ പ്രസിഡന്റ് ഷേർളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായതോടെയാണ് പ്രിസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

എൽഎഡിഎഫിന് ഒപ്പമായിരുന്ന പതിനാലാം വാർഡ് അംഗം സനിത സജിയെയും സ്വതന്ത്ര അംഗത്തെയും കൂടെ നിർത്തിയാണ് യൂഡിഎഫ് ഭരണം പിടിച്ചെടുത്തത്.

 

Continue Reading

Trending

error: