Connect with us

News

പുലിക്കുഞ്ഞുങ്ങളെ പിടികൂടി,സൂക്ഷിച്ചതില്‍ ചട്ടലംഘനം ; വനംവകുപ്പിനെതിരെ നിയമനടപടിയെന്ന് ആനിമല്‍ ലീഗല്‍ ഫോഴ്‌സ്

Published

on

കൊച്ചി;പാലക്കാട് ഉമ്മിണിയില്‍ വനമേഖലയോട് അടുത്ത് ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ നിന്നും കണ്ടെടുത്ത പുലിക്കുട്ടി ചത്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് രംഗത്ത്.

പുലിക്കുട്ടികള്‍ ഒറ്റപെട്ടാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ,മൃഗ ഡോക്ടര്‍ മൃഗ സംരക്ഷണ സംഘടന പ്രതിനിധി , പഞ്ചായത്ത് പ്രതിനിധി അടക്കം ഉള്ളവരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ച് ,പുലിക്കുട്ടിയെ അതേ സ്ഥലത്ത് പ്രത്യേക വലയത്തില്‍ (enclosure) സൂക്ഷിച്ച് തള്ളയോടൊപ്പം ചേര്‍ക്കാന്‍ ശ്രമിക്കണം എന്നാണ് കേന്ദ്ര വനം മന്ത്രാലയത്തിന്റെ മാര്‍ഗ്ഗരേഖയില്‍ സൂചിപ്പിച്ചിട്ടുള്ളത്.ഇതിന്റെ നഗ്മമായ ലംഘനമാണ് ഉമ്മിണിയില്‍ നടന്നിട്ടുള്ളത്.

ഉമ്മിണിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കയ്യുറ പോലും ധരിക്കാതെയാണ് പുലികുഞ്ഞിനെ കടലാസുപെട്ടിയിലേക്ക് മാറ്റിയത്.രണ്ട് പുലികുഞ്ഞുങ്ങളെയാണ് കെട്ടിടത്തില്‍ നിന്നും കണ്ടെടുത്തത്.

തള്ളപ്പുലിയെ കുടുക്കാന്‍ തയ്യാറാക്കിയ കൂട്ടില്‍ കുഞ്ഞുങ്ങളെ വച്ചിരുന്നെന്നും ഈ അവസരത്തില്‍ തള്ളപ്പുലി ഒരു കുഞ്ഞിനെ മാത്രം എടുത്തുകൊണ്ട് പോയി എന്നുമാണ് വനംവകുപ്പ് ഉദ്യഗസ്ഥരുടെ വാദം.

ഇതും വിശ്വാസയോഗ്യമല്ല.തള്ള കൊണ്ടുപോയി എന്നുപറയുന്ന പുലിക്കുഞ്ഞും നേരത്തെ തന്നെ ചത്തുപോയിട്ടുണ്ടാവാനാണ് സാധ്യത.സംഘടന ഭാരവാഹി ഏംഗല്‍സ് നായര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് സംഘടന ഹൈക്കോടതിയില്‍ നേരത്തെ കേസ് ഫയല്‍ ചെയ്തിരുന്നു.തള്ളപ്പുലിയെ വെടിവച്ചുകൊല്ലാന്‍ നീക്കം നടക്കുന്നതായുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍,ഇതിനെതിരെയാണ് സംഘടന കോടതിയെ സമീപിച്ചിരുന്നത്.

പുലിക്കുട്ടിയെ അമ്മയോടൊപ്പം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ് എന്നും തള്ളപ്പുലിയെ വെടിവച്ച് കൊല്ലാന്‍ തീരുമാനിച്ചിട്ടില്ല എന്നും ഈ ഹര്‍ജ്ജിയില്‍ നടന്ന വാദത്തിനിടെ പ്രൊസിക്യൂഷന്‍ ഭാഗത്ത് നിന്നും കോടതിയെ അറിയിച്ചിരുന്നു.

പുലികുട്ടികളെ തട്ടിയെടുത്ത വനം വകുപ്പ് ജീവനക്കാര്‍ക്ക് എതിരെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണം എന്നാണ് എന്നാണ്് അനിമല്‍ ലീഗല്‍ ഫോഴ്സിന്റെ ആവശ്യം.

കുറ്റം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഹൈകോടതി ഈ മാസം പത്തിന് വീണ്ടും കേസില്‍ വാദം കേള്‍ക്കും.

 

1 / 1

News

നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത

Published

on

By

തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

നാളെയും മറ്റന്നാളും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കനത്ത ചൂടിൽ നെട്ടോടമോടുന്ന പാലക്കാടുകാർക്ക് ഇന്ന് ആശ്വസിക്കാം, ജില്ലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

1 / 1

Continue Reading

Latest news

യാത്രക്കാർക്കൊപ്പം ഉറക്കം നടിച്ച് കിടക്കും,അവസരം ഒത്തുവരുമ്പോൾ മൊബൈൽ കൈക്കലാക്കും;യുവാവ് പിടിയിൽ.

Published

on

By

മഥുര; ട്രെയിൻ യാത്രക്കാരുടെ വിശ്രമമുറിയിൽ കാത്തിരുന്ന് മോഷണം നടത്തുന്ന യുവാവ് പിടിയിൽ.

ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തതിട്ടുള്ളത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്‌സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു.

റെയിൽവെ പോലീസിന്റെ തന്ത്രപരമായ ഇടപൈടലാണ് മോഷ്ടാവ് കുടുങ്ങാൻ കാരണം.സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

വിശ്രമ മുറയിൽ യാത്രക്കാർ കിടന്നുറങ്ങുമ്പോൾ അവർക്കൊപ്പം ഉറക്കം നടച്ചുകിടക്കുകയും ഉറങ്ങിയെന്ന് ബോദ്ധ്യമാവുമ്പോൾ മൊബൈൽ കൈക്കലാക്കി മുങ്ങുന്നതുമാായിരുന്നു ഇയാളുടെ രീതി.5 മൊബൈലുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.

 

1 / 1

Continue Reading

Latest news

ഒമ്പതാം ക്ലാസ്സിൽ നിന്നും പാസായില്ലേ?; ഒമ്പതിൽ താഴ്ന്ന ഗ്രേഡ് ഉള്ളവർക്കായി ഇനി സെ പരീക്ഷ

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് സേ പരീക്ഷ നടത്തും. ഒമ്ബതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ് എ ഇയര്‍’ പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കുന്നത്.

സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മേയ് 10നു മുന്‍പ് ഈ പരീക്ഷ ഹൈസ്‌കൂളുകളില്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷയിലെ നിലവാരം മാനദണ്ഡമാക്കാതെ തന്നെ അടുത്ത ക്ലാസിലേക്കു പ്രവേശനം അനുവദിക്കുകയായിരുന്നു.

വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് 2ന് പ്രസിദ്ധീകരിക്കണം. 9-ാം ക്ലാസ് വരെയുള്ള കുട്ടികളില്‍ വാര്‍ഷിക പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ അടുത്ത ക്ലാസിലേക്കു പ്രവേശനം നല്‍കുന്നതിനു മുൻപായി വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കണമെന്ന് എസ്സിഇആര്‍ടി പുറത്തിറക്കിയ കരട് രേഖയില്‍ നിര്‍ദേശിച്ചിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 8-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കുന്ന രീതി തുടരും. എന്നാല്‍ വാര്‍ഷിക പരീക്ഷ എഴുതിയിരിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും മറ്റു കാരണങ്ങളാലും വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാത്ത 8-ാം ക്ലാസ് വരെയുള്ളവര്‍ക്കായി സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പർ തയാറാക്കി വീണ്ടും പരീക്ഷ നടത്തും.

1 / 1

Continue Reading

Latest news

“അത്താണി ബോയ്‌സ്”ഗുണ്ടാ സംഘത്തിന്റെ തലവൻ വിനു വിക്രമനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

Published

on

By

കൊച്ചി; ചെങ്ങമനാട് കുറുമശ്ശേരിയിൽ ബുധനാഴ്ച പുലർച്ചെ ഗുണ്ടാ തലവൻ നെടുമ്പാശ്ശേരി തുരുത്തിശ്ശേരി അത്താണി വിഷ്ണു വിഹാറിൽ വിനു വിക്രമൻ (33) കൊല്ലപ്പെട്ട സംഭവത്തിൽ ഗുണ്ട സംഘാംഗങ്ങൾ പിടിയിൽ.

കുറുമശ്ശേരി പ്രിയപ്പടിയിൽ ‘തിമ്മയൻ’ എന്ന നിധിൻ (28), കുറുമശ്ശേരി ഗ്രൗണ്ടിന് സമീപം താമസിക്കുന്ന ദീപക് (38) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

‘അത്താണി ബോയ്‌സ്’ എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവനും, അത്താണി ബിനോയ് കൊലക്കേസിലെ ഒന്നാം പ്രതിയുമായ വിനു വിക്രമൻ,നിരവധി വധശ്രമ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറയിച്ചു.

ബുധനാഴ്ച പുലർച്ചെ 1.30ഓടെ കുറുമശ്ശേരി പ്രിയപ്പടിക്കവലയിലാണ് കൊല നടന്നത്. ശരീരമാസകലം വെട്ടേറ്റ് റോഡിൽ രക്തം വാർന്ന് കിടന്ന വിനുവിനെ പൊലീസെത്തി അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരണപ്പെടുുകയായിരുന്നു.

പോലീസ് കസ്റ്റയിൽ എടുത്തിട്ടുള്ള ദീപക്കും കൊല്ലപ്പെട്ട വിനുവും കുന്നുകര പഞ്ചായത്തിലെ ചീരോത്തിത്തോട് ഭാഗത്തെ തിരുക്കൊച്ചി ബാറിൽ ചൊവ്വാഴ്ച്ച രാത്രി മദ്യപിക്കാനെത്തിയ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇരുവരുടെയും സുഹൃത്തായ കിഴക്കേ കുറുമശേരി സ്വദേശി ‘സിംബാവെ’ എന്ന സതീഷനും ഒപ്പമിരുന്നാണ് ഇവർ മദ്യപിച്ചിരുന്നത്.മദ്യാപാനത്തിനിടെ മൂവരും തമ്മിൽ വാക്കേറ്റമുണ്ടായതായുള്ള വിവരവും പ്രചരിയ്ക്കുന്നുണ്ട്.

രാത്രി 11 മണിയോടെ കുറുമശ്ശേരി സ്വദേശിയായ സിന്റോയുടെ ഓട്ടോയിൽ നിധിനാണ് മൂവരെയും കുറുമശ്ശേരിയിലെത്തിച്ചത്.ബാറിൽ നിന്ന് ഇവർ ഓട്ടോയിൽ കയറിപ്പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിധിന്റെ വീടിന് ഏകദേശം 50 മീറ്റർ അകലെ വച്ചാണ് വിനു കൊല്ലപ്പെട്ടത്. സംഭവ സമയത്ത് മദ്യപിച്ച് ലക്കുകെട്ട സതീഷ് ഓട്ടോറിക്ഷയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

2019 നവംബർ 17ന് അത്താണി ഓട്ടോ സ്റ്റാൻഡിൽ ഗുണ്ടാത്തലവനായിരുന്ന അത്താണി സ്വദേശി ‘ഗില്ലപ്പി’ എന്ന ബിനോയിയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ബുധനാഴ്ച കൊല്ലപ്പെട്ട വിനു വിക്രമൻ.

ഈ കേസിൽ കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് കൊലപാതകം.കൊല്ലപ്പെട്ട ബിനോയിയുടെ ഉറച്ച അനുയായിയായിരുന്നു നിധിൻ. ബിനോയിയെ കൊലചെയ്തതിന്റെ പ്രതികാരമാകാം സമാന രീതിയിൽ നടന്ന കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നു.

1 / 1

Continue Reading

Latest news

ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു

Published

on

By

കോതമംഗലം : പെയിന്റിംഗിനിടെ വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു.പുതുപ്പാടി പാറപ്പാട്ട് രാജേഷ് (ഉണ്ണി 54) ആണ് മരിച്ചത്.വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം.

കഴിഞ്ഞ വെള്ളിയാഴ്ചയായരുന്നു അപകടം.മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉണ്ണിയെ ആദ്യം പ്രവേശിപ്പിച്ചത്.നില ഗുരുതരമായതിനാൽ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരുന്നു.സംസ്‌കാരം ഇന്ന്. ഭാര്യ : പ്രിയ. മകൾ : നന്ദന.

 

1 / 1

Continue Reading

Trending

error: