Connect with us

News

കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം

Published

on

അടിമാലി:കുതിരകുത്തിമലയിൽ സന്ദർശകർക്കായി പ്രകൃതി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം.
നിമിഷം തോറും മാറുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രധാന സവിശേഷത.കോടമഞ്ഞ് വീശിയടിയ്ക്കുന്നതുമൂലം നട്ടുച്ചവെയിലിലും കുളിർമ പകരുന്ന ആന്തരീക്ഷമാണ് ഇവിടെയുള്ളത്.എവിടേയ്ക്ക് നോക്കിയാലും പച്ചപുതച്ചമലനിരകളും കാണാം.അഗാതതയിൽ ഒഴുകുന്ന പെരിയാർ തീരങ്ങളുടെ മനോഹാരിതയും മലമുകളിലെ സൂര്യസ്തമയവും കാഴ്ചക്കാർക്ക് നവ്യാനൂഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.

കോതമംഗലം-മൂന്നാർ പാതയിൽ അടിമാലിയ്ക്കടുത്ത് പത്താംമൈലിനുസമീപമാണ് കുതിരകുത്തിമല സ്ഥിതി ചെയ്യുന്നത്.പത്താംമൈലിൽ നിന്നും കഷ്ടി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിലെ വ്യൂപോയിന്റിലെത്താം.

രണ്ട് വലിയ മലകൾക്കിടയിലെ ചെറിയ മലയാണിത്.വാഹമെത്തുന്ന സ്ഥലത്തുനിന്നും 100 മീറ്റർ മലകയറിയാൽ വ്യൂ പോയിന്റിലെത്താം.മലമുകളിലെ വ്യൂപോയിന്റിൽ നിന്നും താഴേയ്ക്കുനോക്കിയാൽ അങ്ങ് അഗാതതയിൽ പച്ചപ്പിനുനടുവിലൂടെ ഒരു നീർച്ചാൽ പോലെ പെരിയാർ ഒഴുകുന്നതുകാണാം.കൂട്ടത്തോടെ വളർന്നുനിൽക്കുന്ന വൻമരങ്ങളാണ് ഇവിടെ പെരിയാർ തീരങ്ങളുടെ മനോഹാരിത വർദ്ധിപ്പിയ്ക്കുന്ന പ്രാധാന ഘടകം.

രാവിലെ മിക്ക ദിവസങ്ങളിലും മലമടക്കുകൾ പൂർണ്ണമായോ ഭാഗീകമായോ കോടമഞ്ഞ് മൂടും.വെയിൽ ശക്തിപ്രപിയ്ക്കും വരെ ആകാശത്ത് വെൺമേഘങ്ങളുടെ പ്രയാണം പോലെ താഴ്‌വരകളിൽ കോട പറന്നുനടക്കുന്നതും കാണാം.അപൂർവ്വമായി വ്യൂപോയിന്റിൽ കേഴമാനും കുരങ്ങുമൊക്കെ എത്തുന്നുണ്ട്.ഒട്ടുമിക്ക സമയങ്ങളിലും ഇവിടെ പക്ഷികൂട്ടങ്ങളുടെ കളകളാരവവും ഉയരുന്നുണ്ട്.

വ്യൂപോയിന്റിൽ കൂട്ടമായി വളർന്നുനിൽക്കുന്ന ചെടികൾ നിറയെ പൂവിട്ടിട്ടുണ്ട്.ഇതുമൂലം ഇവിടുത്തെ കാറ്റിനൊപ്പം നേരിയ സുഗന്ധവും അലയടിയ്ക്കുന്നുണ്ട്.ഇവിടെ നിന്നുള്ള സൂര്യസ്തമയ ദൃശ്യം ഏറെ ഹൃദ്യമാണ്.

അടുത്തകാലത്താണ് ഇവിടേയ്ക്ക് വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയത്.മലയുടെ താഴെ താമസിയ്ക്കുന്ന നാട്ടുകാരായ ഡിനോ ജെയിംസും സുഹൃത്ത് ജിജോ തോമസും വ്യൂപോയിന്റിന് സമീപം സ്വന്തം സ്ഥിലത്ത്് നെസ്റ്റ് ഇൻ നേച്ചർ എന്ന പേരിൽ ആരംഭിച്ചിട്ടുള്ള ടെന്റ് സ്റ്റേ മാത്രമാണ് ഇവിടെ നിലവിലുള്ള താമസസൗകര്യം

താമസ സൗകര്യത്തിനൊപ്പം ആവശ്യക്കാർക്ക് അടുക്കള സൗകര്യവും സമീപത്തുള്ള കുളത്തിൽ ചൂണ്ടയിട്ട് മീൻപിടിച്ച് ,തൽസമയം തന്നെ പാകം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.തണുപ്പുള്ളതിനാൽ രാത്രികളിൽ ക്യാമ്പ്ഫയറും ഇവർ അഥിതികൾക്കായി ഒരുക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഡിനോ- 9745815057 ,ജിജോ – 9567010189

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: