News
സ്ഥാപനങ്ങളിൽ നിന്നും പണം അപഹരിച്ച് മുങ്ങൽ പതിവ് ;പ്രസാദ് പിടിയിൽ

ആലുവ ;ജോലി ചെയ്യുന്ന ബേക്കറിയിൽ നിന്നും ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരൻ പിടിയിൽ.
നിരവധി കേസുകളിലെ പ്രതിയായ തൃശൂർ മുളങ്കുന്നത്തുകാവ് അവണൂർ ശ്രീവത്സത്തിൽ പ്രസാദ് (32) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. കിഴക്കമ്പലത്തെ ബേക്കറിയിൽ നിന്നുമാണ് പണവും ബൈക്കുമായി കടന്നു കളഞ്ഞത്.
ജോലിക്ക് കയറിയശേഷം എല്ലാവരുടേയും വിശ്വാസം ആർജ്ജിച്ച് അവിടെനിന്നും മോഷണം നടത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ 13 ന് കിഴക്കമ്പലത്തും ഇതു തന്നെയാണ് ചെയ്തത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരു6 ഇയാളെ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂർ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.
പിടികൂടിയ സമയം ഇയാളുടെ കൈവശം ആലുവയിലെ ലോഡ്ജിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. പടമുകളിലെ ഒരു ഹോസ്റ്റലിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് ആലുവയിൽ വിൽപ്പന നടത്തിയതായി പ്രതി പോലിസിനോട് സമ്മതിച്ചു. ബൈക്ക് ആലുവ ചൂണ്ടിയിൽ നിന്നും പോലീസ് കണ്ടെടുത്തു.
ഇയാൾക്ക് 2005 മുതൽ തൃശ്ശൂർ ഈസ്റ്റ്, ചാലക്കുടി, പേരാമംഗലം, തൃശ്ശൂർ വെസ്റ്റ്, കോട്ടയം ഗാന്ധിനഗർ, കോട്ടയം എരുമേലി, തൃക്കാക്കര, എറണാകുളം സെൻട്രൽ എന്നീ സ്റ്റേഷനുകളിലായി പതിനാറ് മോഷണ കേസുകളുണ്ട്.
മൂന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി ഷാജൻ, എസ്.ഐ കെ.ടി.ഷൈജൻ, എ.എസ് ഐ കെ.എ.നൗഷാദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ അബ്ദുൽ മനാഫ് കെ.എ അഫ്സൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Latest news
മോശം പെരുമാറ്റമെന്ന് നടി അർച്ചന കവി, പരാതി ഇല്ലെങ്കിലും അന്വേഷണം ; ഇൻസ്പെക്ടർക്കെതിരെ നടപടിക്ക് നീക്കം

കൊച്ചി: നടി അർച്ചന കവിയോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണറിപ്പോർട്ട് .ഇൻസ്പെക്ടർ വി എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാർശ ചെയ്തതായി സൂചന.
രാത്രി ഓട്ടോയിൽ യാത്രചെയ്യവേ പൊലീസുകാർ അർച്ചനാ കവിയോടും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോടും മോശമായി പെരുമാറിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ എ എസ് പി നടപടിക്ക് ശുപാർശ ചെ.യ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
ഞായർ രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് വാഹനത്തിൽ ഫോർട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെ തനിക്കും സുഹൃത്തുക്കൾക്കും പോലീസിൽ നിന്നും ദുരനുഭവമുണ്ടായി് എന്നാണ് നടി സാമൂഹിക മാധ്യമം വഴി വെളിപ്പെടുത്തിയിട്ടുള്ളത്.
നടി നേരിട്ട് പരാതി നൽകിയില്ലെങ്കിലും പൊലീസുകാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു.
രാത്രി പെട്രോളിംഗ് നടത്തവെ വാഹനത്തിലെത്തിയവരോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ഉണ്ടായതെന്നും താൻ ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ലന്നുമാണ് ഇൻസ്പെക്ടർ ബിജുവിന്റെ നിലപാട്.
Latest news
ഫോറസ്റ്റ് റെയിഞ്ചോഫീസർ ജോജി ജോൺ അറസ്റ്റിൽ; മോഷണത്തിനും പൊതുമുതൽ നശിപ്പിക്കലിനും കേസ്

അടിമാലി; റവന്യൂപുറം പോക്കിൽ നിന്നിരുന്ന തേക്ക് മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ പ്രതിചേർത്തിരുന്ന അടിമാലി മുൻ ഫോറസ്റ്റ് റെയിഞ്ചോഫീസർ കുമളി അമ്പാടി ജംഗ്ഷൻ ജോയി ഭവനിൽ ജോജി ജോണിനെ വെള്ളത്തൂവൽ പോലീസ് അറസ്റ്റുചെയ്തു.
നേരത്തെ ജോജി ജോണിന്റെ മുൻകൂർ ജാമ്യപേക്ഷ സൂപ്രീംകോടതി തള്ളിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവാനായിരുന്നു കോടതി നിർദ്ദേശം.ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പോലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
്രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മൂന്നുദിവസം ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്ന് കോടതിയിൽ ഹാജരാക്കും.
2021 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം.8 തേക്ക് മരങ്ങൾ മുറിച്ചുകടത്തിയെന്നും ഇതുവഴി സർക്കാരിന് 11 ലക്ഷത്തിൽപ്പരം രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ.കട്ടിംഗ് പെർമിറ്റ് നൽകിയ കൊന്നത്തടി വില്ലേജിലെ ഒരു ജീവനക്കാരനെതിരെയും കേസ് എടുത്തിരുന്നു.ഇയൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
മരം മുറി സംബന്ധിച്ച് അന്വേഷിക്കുന്ന ക്രൈബ്രാഞ്ചിന്റെ നിർദ്ദേശാനുസരണമാണ് പോലീസ് മോഷണത്തിനും പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുള്ളത്.
വെട്ടി കടത്തിയ തേക്ക് ഉരുപ്പടികൾ കുമളിയിൽ നിന്ന് ജോജി ജോണിന്റെ കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം കണ്ടടുത്തിരുന്നു.
ജോജി ജോണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടിന് സമീപത്തെ മാതാവിന്റെ പേരിലുള്ള കെട്ടിടത്തിൽ നിന്നാണ് തേക്കുതടി കണ്ടെടുത്തത്.
4.41 ക്യുബ്ക് ഉരുപ്പടികൾ ആണ് കണ്ടെടുത്തത്.2020 ഒക്ടോബറിൽ റവന്യു വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് അടിമാലി റേയിഞ്ചിൽ പെട്ട മങ്കുവയിൽ നിന്ന് തേക്കുമരങ്ങൾ വെട്ടുന്നതിന് വനം വകുപ്പ് അനുമതി നൽകിയത്.
ചിന്നാറിലുള്ള ഇടനിലക്കാരൻ വഴി റേഞ്ച് ഓഫിസർക്ക് ബന്ധമുള്ള കുമളിയിലെ റിസോർട്ടും മറ്റും നോക്കി നടത്തുന്ന സൂപ്രവൈസർ ബൈജു ആണ് തടിയിൽ ഒരു ഭാഗം വാങ്ങിയത്.കോതമംഗലം ഫ്ളൈയിങ് സ്ക്വാഡ് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് മരം റവന്യൂ പുറംപോക്കിൽ നിന്നും മുറിച്ചുകടത്തിയെന്ന് വ്യക്തമായത്.
തുടർന്ന് ജോജി ജോണിനെ അടിമാലിയിൽ നിന്ന് പൊൻകുന്നം സോഷ്യൽ ഫോറസ്റ്ററിയിലയ്ക്ക് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ മാസം മന്നാംങ്കണ്ടം വില്ലേജിലെ അനധികൃത മരംമുറി സംബന്ധിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് ജോജി ജോണിനെതിരെ പ്രതിയാക്കി കേസ് എടുത്തിരുന്നു.
Latest news
വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് 18 കുരുന്നുകളും 3 മുതിർന്നവരും ; അമേരിക്കയെ ഞെട്ടിച്ച് 18 കാരന്റെ കൂട്ടകുരുതി

ടെക്സസ്; യുഎസിലെ ടെക്സസിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2, 3, 4 ക്ലാസുകളിലെ 18 വിദ്യാർത്ഥികളെ 18 കാരൻ വെടിയുതിർത്ത് കൊലപ്പെടുത്തി.ആക്രമണത്തിൽ അധ്യപികയും അക്രമിയുടെ മുത്തശിയും മറ്റൊരാളും ഉൾപ്പെടെ 3 മുതിർന്നവരും കൊല്ലപ്പെട്ടു.
യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലെ കൂട്ടികളും അധ്യപികയുമാണ് കൊല്ലപ്പെട്ടത്.സാൻ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരൻ സാൽവദോർ റമോസാണ് അക്രമം നടത്തിയത്.ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകം എന്തായിരുന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ലന്നാണ് സൂചന.
ഏറ്റുമുട്ടലിൽ സാൽവദോറും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർക്കും പരുക്കേറ്റതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷമാണ് റമോസ് സ്കൂളിലെത്തി വെടിവയ്പ് നടത്തിയത് എന്നാണ് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
-
News4 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News3 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News6 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News6 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News7 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ
-
News4 months ago
രാജാക്കാട് കുത്തുങ്കലില്‍ സ്ത്രീ ഉള്‍പ്പെടെ 3 പേരുടെ ജഡം കണ്ടെത്തി
-
News3 months ago
മാതാവിനെ ഉപദ്രവിയ്ക്കുകയും അശ്ലീലച്ചുവയോടെ സംസാരിയ്ക്കുകയും ചെയ്ത ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു
-
News4 months ago
മൂന്നാറില്‍ വിനോദയാത്ര സംഘത്തിന്റെ കാര്‍ കൊക്കയില്‍ പതിച്ചു ; ഒരു മരണം , 3 പേര്‍ക്ക് പരിക്ക്
You must be logged in to post a comment Login