M4 Malayalam
Connect with us

News

മുള്ളന്റെയും ഉടുമ്പിന്റെയും മാംസം വിറ്റ് ക്രസ്മസ് ആഘോഷിക്കാന്‍ ഇറങ്ങിയ എസ്റ്റേറ്റ് ജീവനക്കാരന്‍ പിടിയില്‍

Published

on

തൃശൂര്‍ ; ക്രിസ്മസ് ആഘോഷിക്കാന്‍ മുള്ളന്റെയും ഉടുമ്പിന്റെയും മാംസം വില്‍പ്പനയ്ക്കിറങ്ങിയ എസ്‌റ്റേറ്റ് ജീവനക്കാരന്‍ എക്‌സൈസ് സംഘത്തിന്റെ റെയ്ഡില്‍ കുടുങ്ങി.

തൊടുപുഴ വണ്ണപ്പുറം ഇളംതുരുത്തിയില്‍ വര്‍ക്കി മകന്‍ ദേവസ്യ വര്‍ക്കി(58) യെയാണ് തൃശൂര്‍ എക്സൈസ്റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ അബൂദുള്‍ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം മുള്ളന്‍ പന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പിന്റെ പച്ച മാംസവുമായി പിടികൂടിയത്.

ഇയാള്‍ പാലക്കയത്ത് എസ്റ്റേറ്റില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയാണ്്.
പാലക്കാട് – മണ്ണുത്തി ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധന നടത്തിവരുന്നതിനിടെ പട്ടിക്കാട് നിന്നും പാലക്കയം – കോട്ടയം കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നുമാണ് എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

മുള്ളന്‍പന്നിയുടെ മാംസം മഞ്ഞള്‍ പൊടി ഇട്ട് ഉണക്കിയനിലയിലായിരുന്നു.ഇത് മാസങ്ങളോളം സൂക്ഷിച്ചുവയ്ക്കാന്‍ കഴിയും.കവറുകളില്‍ പൊതിഞ്ഞ് ട്രാവല്‍ ബാഗില്‍ മറ്റുള്ളവര്‍ക്ക് സംശയം നല്‍കാത്ത വിധത്തില്‍ രഹസ്യമായി കടത്തികൊണ്ടുവരികയായിരുന്നു.

പിടികൂടിയ മാംസം മണ്ണാര്‍ക്കാടുള്ള പാലക്കയം 200 ലുള്ള എസ്‌റ്റേറ്റില്‍ നിന്നും കടത്തികൊണ്ടു വരുന്നതാണെന്നും തൊടുപുഴയില്‍ വില്‍പ്പനക്കായി കൊണ്ടു പോകുകയായിരുന്നെന്നുമാണ് ദേവസ്യ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

അപൂര്‍വ്വമായി മാത്രം കിട്ടുന്ന ഇത്തരത്തില്‍പ്പെട്ട ഇറച്ചിക്ക് ക്രിസ്മസ് കാലത്ത് വന്‍ഡിമാന്റ് ഉണ്ടാവുമെന്നും ഇതെത്തുടര്‍ന്ന് നല്ലവിലയ്ക്ക് വില്‍ക്കാമെന്നും കരുതിയായിരിക്കാം ദേവസ്യ ഇറച്ചിയുമായി വണ്ടികയറിയതെന്നാണ് എക്‌സൈസ് അധികൃതരുടെ അനുമാനം.

എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് സി.യു ,പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കെ.വി ,സി ഇ ഒ മാരായ വിശാല്‍ പി.വി, ബിബിന്‍ ചാക്കോ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതിയെയും കസ്റ്റഡിയില്‍ എടുത്ത തൊണ്ടി സാധനങ്ങളും എക്‌സൈസ് സംഘം തുടര്‍നടപടികള്‍ക്കായി മംഗലം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

 

1 / 1

Latest news

ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍

Published

on

By

റാന്നി;യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിനേയാണ് (40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇയാളുടെ പോരില്‍ പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.സുനില്‍ കുമാറിന്റെ ഭാര്യ സൗമ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും ഒരുമിച്ച് മരിയ്ക്കാന്‍ തീരുമാനിച്ചെന്നും സൗമ്യയ്ക്ക് ജീവനൊടുക്കാന്‍ ഫാനില്‍ കയര്‍ കെട്ടികൊടുത്ത് ശേഷം സുനില്‍കുമാര്‍ തീരുമാനത്തില്‍ നിന്ന്് പിന്‍മാറുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തിട്ടുള്ളതെന്നുമാണ് പോലീസ് വിശദീകരണം.

 

1 / 1

Continue Reading

Latest news

മോഷണകേസില്‍ “കുടുക്കി”,പിന്നാലെ ചെയ്യാത്ത കുറ്റത്തിന് ജയില്‍ വാസം; മനോവിഷമം മൂലം ഡ്രൈവര്‍ ജീവനൊടുക്കി

Published

on

By

കൊല്ലം;മോഷണകുറ്റത്തിന് പോലീസ് അറസ്റ്റുചെയ്യുകയും നിരപരാധി എന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) ജീവനൊടുക്കി.

പോലീസിന്റെ ശാരീരിക പീഡനങ്ങള്‍ മൂലം ആരോഗ്യവും കേസ് നടത്തിപ്പുമൂലം വന്‍തുകയും നഷ്ടപ്പെട്ടിരുന്നെന്നും ഇതെത്തുടര്‍ന്നുള്ള മനോവിഷമം താങ്ങാനാവാതെയാണ് രതീഷ് ജീവനൊടുക്കുകയായിരുന്നെന്നാണ് കുടുംബാംഗങ്ങള്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം.
രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക്, വൈഗ.

കേസില്‍ രതീഷ് മാസങ്ങളോളം റിമാന്റിലായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.

അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ് പോലീസ് മോഷണ കേസില്‍ കുടുക്കിയത്. ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അവശനായി രതീഷ് സെല്ലില്‍ തളര്‍ന്ന് വീണെന്നും മറ്റുമുള്ള വിവരങ്ങള്‍ പിന്നാലെ പുറത്തുവന്നിരുന്നു. രരതീഷിനെതിരെ തട്ടിക്കൂട്ടിയ തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയതെന്നും മറ്റുമുള്ള ആരോപങ്ങളും ഉയര്‍ന്നിരുന്നു.

സംഭവം കുടുംബത്തില്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ ചെറുതല്ല.നാട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലും മൂലം രതീഷിന്റെ ഭാര്യയും കുട്ടികളും അനുഭവിച്ച മനോവിഷമം വിവരണാതീതമാണ്.ഉറ്റവരുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല.

കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ തുരുമ്പെടുത്ത് നശിച്ചു.ഇതും രതീഷിന്റെ മാനസിക വിഷമം വര്‍ദ്ധിയ്ക്കുന്നതിന് കാരണമായി എന്നാണ് ചൂണ്ടികാണിയ്്ക്കപ്പെടുന്നത്.

 

1 / 1

Continue Reading

Latest news

ഇനി മണിക്കൂറുകൾ മാത്രം,കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ പൂരം ;തൃശൂർ പൂരം നാളെ

Published

on

By

തൃശൂർ ;ഇനി എല്ലാ കണ്ണുകളും പൂരനഗരിയിലേയ്ക്ക്.തേക്കിൻകാട് മൈതാനിയിലേക്ക് പൂരപ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹം.ഇനി കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ വിസ്മയം.

പൂരത്തിന്റെ വരവ് അറയിച്ച് ലക്ഷണമൊത്ത കൊമ്പൻ എറണാകുളം ശിവകുമാർ ചമയങ്ങളോടെ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചു.

നെയ്തലക്കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി,തുമ്പിക്കൈ ഉയർത്തി,ജനക്കൂട്ടത്തെ വണങ്ങിയാണ് ശിവകുമാർ പൂരം വിളംബരം പൂർത്തിയാക്കിയത്.

കുറ്റൂർ നെയ്തലക്കാവിൽനിന്ന് രാവിലെ എട്ടോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി പുറപ്പെട്ടത്.

എഴുന്നള്ളിപ്പ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ ജനക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു.പടിഞ്ഞാറേനടയിലൂടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നീങ്ങി.പിന്നാലെ ശംഖുവിളികൾ ഉള്ളിൽ മുഴങ്ങിയപ്പോൾ പുറത്ത് തടിച്ചുകൂടിയവർ ഹർഷാരവം മുഴക്കി.നാളെയാണ് തൃശൂർ പൂരം.

 

1 / 1

Continue Reading

Latest news

ആശ്രയം യു എ ഇ ഈദ് ആഘോഷ പരിപാടികൾ; കാണികൾക്ക് സമ്മാനിച്ചത് അനുഭൂതികളുടെ നിറവ് ,മിഴിവേകിയത് ഒപ്പനയും ഗാനമേളയും

Published

on

By

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങ് ലോക കേരള സഭാഅംഗം അനുര മത്തായി ഉദ്ഘാടനം ചെയ്തു.

ആശ്രയം പ്രസിഡണ്ട് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര മുഖ്യാതിഥിയായി .

ആശ്രയം യുഎഇ രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ,സുനിൽ പോൾ ,നെജി ജെയിംസ്,ആനന്ദ് ജിജി,ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി,ഷിയാസ് ഹസ്സൻ ,ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദീൻ നെടുമണ്ണിൽ ചാനൽ ഫൈവ് പ്ലസ് എം.ഡി നാസർ പൊന്നാട് ആശ്രയം ലേഡീസ് വിംങ് സെക്രട്ടറി ശാലിനി സജി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ആശ്രയം മ്യൂസിക് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഡയറക്ടറിയുടെ ഔപചാരിക ഉദ്ഘാടനവും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിർവഹിച്ചു.ജിതിൻ റോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങളും സങ്കടിപ്പിച്ചു.

ആശ്രയം മ്യൂസിക് ക്ലബ്ബിലെ ഗായക സംഗം അവതരിപ്പിച്ച ഗാനമേളയും ആശ്രയം ലേഡീസ് വിംങ് അണിയിച്ചൊരുക്കിയ ഡാൻസ്, ഒപ്പന എന്നിവയും ചടങ്ങിന് മിഴിവേകി.

ഒരു മാസം നീണ്ടു നിന്ന റമദാൻ ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ക്വിസ് മാസ്റ്റർമാരായ അജാസ് അപ്പാടത്ത്, ബേനസീർ സെഹ്‌റിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടികൾക്ക് ജിമ്മികുര്യൻ ,ഷാജഹാൻ ഹസൈനാർ, ട്വിങ്കിൾ വർഗീസ് ,അഭിലാഷ് ജോർജ്, ദീപു ചാക്കോ ഷബീബ്, കോയ ,സജിമോൻ ,ബോബിൻ സ്‌കറിയ,റഫീഖ്, ഇല്ലിയാസ്,സുബൈർ ഷൌക്കത്ത് ലതീഷ് ദീപു ചാക്കോ, അനീഷ്,ജിന്റൊ, ഷൈജ ഷാനവാസ്,അമ്പിളി സുരേഷ്, നൗഫൽ ,അനിൽ മാത്യു ,മെൽബി ജിതിൻ എന്നിവർ നേതൃത്വം നൽകി.

ജനറൽ കൺവീനർ അനിൽകുമാർ സ്വാഗതവും ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.

1 / 1

Continue Reading

Latest news

150 കോടി കോഴ വാങ്ങിയെന്ന് ആരോപണം,തെളിവ് ഹാജരാക്കിയില്ല;വി ഡി സതീശന് എതിരെ സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Published

on

By

തിരുവനന്തപുരം;സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍150 കോടി കോഴ കൈപ്പറ്റിയതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജ്ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

ആരോപണം സംബന്ധിച്ച് തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറാണ് നിയമസഭയില്‍ ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

1 / 1

Continue Reading

Trending

error: