Connect with us

News

ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് ; എല്‍ഡിഎഫ് ഇടപെടലിനുപിന്നില്‍ ഗൂഡലക്ഷ്യമെന്ന് ഡീന്‍ കുര്യക്കോസ് എം പി

Published

on

കോതമംഗലം;കേരളത്തിലെ കൃഷിക്കാരുടെ പട്ടയമുള്ളതോ, ഇല്ലാത്തതോ ആയ ഒരു തുണ്ടു ഭൂമി പോലും ഇ എസ് എ യില്‍ ഉള്‍പ്പെടുത്താത്ത ഉമ്മന്‍.വി ഉമ്മന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തിരിക്കുന്നത് എന്തിനെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡീന്‍ കുര്യക്കോസ് എം പി.
കോതമംഗലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു എം പി .
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ എസ് എ ഭൂപ്രദേശങ്ങളായി മുന്‍പ് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്ന കൃഷി ഭൂമികള്‍ യൂഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി.ഉമ്മന്‍ കമ്മറ്റി ശുപാര്‍ശ അനുസരിച്ച് പൂര്‍ണ്ണമായും ഒഴിവാക്കിയാണ് നിലവില്‍ കരടുവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
ഇതിനെ ആസ്പദമാക്കിയുളള അന്തിമ വിജ്ഞാപനം ഡിസംബര്‍ 31 ന് ശേഷം പുറപ്പെടുവിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തിരിക്കുകയാണ്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി എച്ച് കുര്യന്റെ നേതൃത്വത്തില്‍ പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത് അനുസരിച്ച് കുട്ടമ്പുഴ ഉള്‍പ്പടെയുള്ള പഞ്ചായത്തുകളില്‍ ജനവാസ കേന്ദ്രങ്ങളെ ഇ എസ് എ യാക്കി മാറ്റിയിരിക്കുകയാണ്.
ഇതിനുപിന്നില്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.പാറക്കെട്ടുകളും ജലാശയങ്ങളും അടങ്ങിയ ഭൂപ്രദേശങ്ങളാണ് കുട്ടമ്പുഴയില്‍ ഇ എസ് എ യില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് മനസ്സിലാക്കുന്നത്.
ഉമ്മന്‍.വി.ഉമ്മന്‍ ശുപാര്‍ശ ചെയ്ത ഇ എസ് എ യില്‍ കേരളത്തിലെ വന വിസ്തൃതി 9107 ച.കി.മീ ഉണ്ട്. അതോടൊപ്പം 875 ച കി.മീ പാറക്കെട്ടുകളും ജലാശയങ്ങളും, തരിശ് ഭൂമിയും ഉള്‍പ്പടെ ഇ എസ് എ യായി ആണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇതിനപ്പുറത്തുള്ള ഇ എസ് എ പരിധിയില്‍ നിന്ന് കൃഷി ഭൂമികള്‍ മുഴുവന്‍ ഒഴിവാക്കിയത് ജനകീയ സമിതികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. പഞ്ചായത്ത് പ്രസിഡന്റുമാരും വില്ലേജ് ഓഫീസര്‍മാരും വനം റെയിഞ്ച് ഓഫീസര്‍മാരും സംയുക്തമായിട്ടാണ് അന്ന് കൃഷിസ്ഥലങ്ങള്‍ ഇ.എസ്.എ യില്‍ നിന്നും ഒഴിവാക്കിയുളള ക്രഡസ്റ്റല്‍ മാപ്പ് പ്രസിദ്ധീകരിച്ചത്.
ഇതിനു പകരം പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികളെയും പ്രാദേശിക സര്‍ക്കാറുകളെയും വിശ്വാസത്തിലെടുക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
തട്ടിക്കൂട്ടി റിപ്പോര്‍ട്ട് തയ്യാറാക്കി കൃഷി സ്ഥലങ്ങളെ ഇ എസ് എ യാക്കി മാറ്റി ,സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നീക്കം.
ജനവാസ കേന്ദ്രങ്ങളെ ഇ എസ് എ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലന്നും ഇതിനുള്ള നീക്കം ഉണ്ടായാല്‍ യൂഡിഎഫ് ജനങ്ങളെ അണിനിരത്തി,ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും് എം പി വ്യക്തമാക്കി.
പത്രസമ്മേളനത്തില്‍ സി. ജെ എല്‍ദോസ് , പഞ്ചായത്ത് അംഗങ്ങളായ സിബി കെ എ , ജോഷി പൊട്ടക്കല്‍ എന്നിരും പങ്കെടുത്തു.

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Latest news

രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ

Published

on

By

രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്.

മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു.

രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Continue Reading

Latest news

പണപ്പെട്ടിക്കടുത്ത് ഇരിപ്പുറപ്പിച്ചു, പിന്നാലെ പണാപഹരണം, കടയുടമ കയ്യോടെ പൊക്കി; പോലീസുകാരൻ സസ്‌പെൻഷനിൽ

Published

on

By

പീരുമേട്(ഇടുക്കി);വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള ആരോപണം നേരിടുന്ന പോലീസുകാരന് സസ്പെൻഷൻ.

പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗർ. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്

24 ന് പാമ്പനാർ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിൽ നിന്നും സാഗർ പണം മോഷ്ടിക്കുകയും കടയുടമ കൈയോടെ പിടികൂടുകയും ചെയ്തതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തെത്തുടർന്നാണ് നടപടി.

ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫിൽ അംഗമായിരുന്ന സാഗർ ഉൾപ്പെട്ട സംഘം മുമ്പ് പാമ്പനാറിലെ യേശുദാസ് എന്നയാളുടെ വ്യാപാര സ്ഥാപനത്തിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.

ഇതിനു ശേഷം സാഗർ മിക്കപ്പോഴും ഈ സ്ഥാപനത്തിൽ എത്താറുണ്ടായിരുന്നു.സൗഹൃദം മുതലെടുത്ത്
സ്ഥാപനത്തിൽ എത്തിയാൽ ഇയാൾ പണപ്പെട്ടി ഇരയിക്കുന്നതിന് സമീപം കസേരയിൽ ഇയാൾ ഇരിയ്ക്കുകയും പതിവായിരുന്നു.

സംഭവ ദിവസം കടയിലെത്തിയ സാഗർ നാരങ്ങാവെള്ളം ആവശ്യപ്പെട്ടെന്നും ഉടമ നാരങ്ങ വെള്ളം എടുക്കുക്കാൻ തിരിഞ്ഞപ്പോൾ സാഗർ പണപ്പെട്ടിയിൽ നിന്നും പണം അപഹരിച്ചെന്നും ഉടമ ഇത് കയ്യോടെ പിടികൂടിയെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

മുമ്പും പല തവണ പോലീസുകാരൻ ഇത്തരത്തിൽ പണം അപഹരിച്ചിട്ടുണ്ടെന്നും 40000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് നൽകണമെന്നും സ്ഥാപന ഉടമ ആവശ്യപ്പെട്ടുവെന്നും ഇത് സംബന്ധിച്ചുള്ള വാദപ്രിവാദങ്ങൾ ഒച്ചപ്പാടിൽ കലാശിച്ചെന്നും ഇതാണ് സംഭവം പുറത്തറിയാൻ വഴിയൊരുക്കിയതെന്നുമാണ് സൂചന.

പണം നൽകാൻ പോലീസുകാരൻ സമ്മതിച്ചതിനാൽ സ്ഥാപന ഉടമ ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലന്നാണ് അറയുന്നത്.സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെയാണ് ഇപ്പോൾ വകുപ്പുതല നടപടിയുണ്ടായിട്ടുള്ളത്.

കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെ എസ്പി ചുമതലപ്പെടുത്തി. ഇതിനിടെ സാഗർ കുട്ടിക്കാനത്തെ ഒരു കടയിൽ നിന്ന് പണം തട്ടിയെടുത്തതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

 

Continue Reading

Trending

error: