Connect with us

Latest news

ചീയപ്പാറയിലെ ദുരന്ത ഭീതിയകറ്റാൻ നീക്കം;കേന്ദ്രം 5 കോടി 74 ലക്ഷം അനുവദിച്ചെന്ന് ഡിൻ കുര്യക്കോസ് എം പി

Published

on

അടിമാലി;കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിൽ ചീയപ്പാറയ്ക്ക് സമീപത്തെ റോഡിന്റെ അപകടസ്ഥിതി പരിഹരിയ്ക്കുന്നതിന് കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ.

ചീയപ്പാറയ്ക്കടുത്ത് റോഡ് ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മാണംത്തിന് 31, 36, 550 രൂപ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ചതായി ഡീൻ കൂര്യക്കോസ് എം പി അറിയിച്ചു.

ഇതടക്കം മൂന്നാറിനും മുവാറ്റുപുഴ കക്കടാശ്ശേരിക്കും മധ്യേയുള്ള പാതയുടെ അറ്റകുറ്റ പണികൾക്കായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 5 കോടി 74 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ മേഖലയുടെ ടൂറിസം വികസനത്തിന് സഹായകമാവുമെന്നും എം പത്രകുറിപ്പിൽ വ്യക്തമാക്കി.നിലവിൽ ദേശീയ പാത 85 ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ദേശീയ പാതയാണിത്.

ചീയപാറക്ക് സമീപം റോഡ് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു.റോഡ് ഇടിഞ്ഞ് ലോറി കൊക്കയിലേയ്ക്ക് പതിച്ച് ഇവിടെ ഒരാൾ മരണപ്പെട്ടിരുന്നു.ഇതെത്തുടർന്ന് ഇവിടെ ഒറ്റവരി വാഹനഗതാഗതമാണ് നിലവിലുള്ളത്.
ദിവസങ്ങളായി പെയ്യുന്ന ശക്തമയ മഴയെ തുടർന്ന് ഇവിടെ റോഡിന്റെ അവശേഷിക്കുന്ന ഭാഗം ടാറിംഗ് വിണ്ടുകീറിയ നിലയിൽ എത്തിയിരുന്നു.

വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് വീണ്ടും ഇടിയുന്നതിന് സാധ്യതയുണ്ടെന്ന് പരക്കെ ഭീതി പരക്കുകയും ചെയ്തിരുന്നു.അപകടം ഉണ്ടായാൽ വാഹനം പതിക്കുക കിഴുക്കാംതൂക്കായ വനമേഖലയിലേയ്ക്കാണ്.ഇത് വൻദുരന്തത്തിന് കാരണവുമെന്നും പ്രദേശവാസികൾ ചൂണ്ടികാട്ടിയിരുന്നു.

ഈ ഭാഗത്ത് അപകട സൂചന നൽകുന്ന റിബൺ കെട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു.അപകട സാധ്യത പരിഹരിയ്ക്കുന്നതിന് ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടാവാതിരുന്നതിനെതിരെ പരക്കെ പ്രതിഷേധവും ഉയർന്നിരുന്നു.കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടെ ശയനപ്രദക്ഷിണം നടത്തിയിരുന്നു.

വാളറയ്ക്കും – നേര്യമംഗലത്തിനും ഇടയിൽ റോഡിന് ഏറ്റവും വീതി കുറഞ്ഞ മേഖലയിലാണ ഇപ്പോൾ റോഡ് ഇടിഞ്ഞിട്ടുള്ള് അപകടാവസ്ഥ അറിയാതെ എത്തുന്ന വാഹനയാത്രക്കാർ മിക്കപ്പോഴും തലനാരിഴ്ക്കാണ് രക്ഷപെടുന്നത്.

അടിമാലിക്കും മൂന്നാറിനുമിടയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംരക്ഷണ ഭിത്തി നിർമ്മാണത്തിന്റെ തുടർച്ചയായുള്ള പ്രവർത്തികൾക്ക് 2, 15,40,000 രൂപ, റാണിക്കല്ല് വളവിന് സമീപമുള്ള രണ്ടിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 94, 21, 227 വീതവും കോതമംഗലം കോഴിപ്പിള്ളി പാലം നടപ്പാത ഉൾപ്പടെ പുനരുദ്ധാരണത്തിന് 65,26,000 രൂപയും അനുവദിച്ചിട്ടുണ്ട്.

കൂടാതെ നെല്ലിമറ്റം മുതൽ കക്കടാശ്ശേരി വരെ വിവിധ മേഖലകളിൽ സംരക്ഷണഭിത്തി,ഓടകൾ നിർമ്മിക്കുന്നതിനുൾപ്പടെയുള്ള പ്രവർത്തികൾക്കായി അനുവദിച്ചിട്ടുള്ള 74,45, 325 രൂപയും ചേർത്ത് ആകെ 5,74, 90,329 രൂപയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു ; ലോഗറെ നടുറോഡിൽ കെട്ടിയിട്ട് തല്ലി സ്ത്രീകൾ

Published

on

By

പാലക്കാട്‌ ; സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.

അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു.

അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്. യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നത്.

കൂടാതെ സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകള്‍ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു. സ്ത്രീകളുടെ പരാതിയില്‍ ജിന്നയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സ്ത്രീകളെ അപമാനിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡില്‍ മര്‍ദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇടുക്കിയിൽ അമ്മ ജീവനൊടുക്കി: ആത്മഹത്യ മകന് വിഷം നൽകിയ ശേഷം

Published

on

By

ഇടുക്കി: കമ്പംമേട്ടിൽ 3 വയസ്സുള്ള മകന് വിഷം നൽകിയശേഷം അമ്മ ആത്മഹത്യ ചെയ്തു. കമ്പംമേട് കുഴിക്കണ്ണം സ്വദേശിനി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് വിഷം കഴിച്ച് മരിച്ചത്.

അപകട നില തരണം ചെയ്ത കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. കുടുംബ പ്രശ്നമാണ് ഇത്തരമൊരു ആത്മഹത്യയിലേക്ക് ആര്യ മോളെ കൊണ്ട് ചെന്ന് എത്തിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം.

ഇന്നലെ രാത്രി ആര്യ മോളുടെ വായിലൂടെ നുരയും പതയും വരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് ആര്യയെയും മകൻ ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ദുരിതം വിതച്ച് മഴ: മുങ്ങിക്കിടന്ന റെയിൽപ്പാളത്തിലൂടെ പോയൻ്റ്സ് മാൻന്മാർ, ദൃശ്യങ്ങൾ പുറത്ത്

Published

on

By

മഹാരാഷ്ട്ര: മധ്യപ്രദേശിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദികളിൽ നിന്നെത്തുന്ന പ്രളയജലം പാലങ്ങൾക്ക് മുകളിലൂടെ ഒഴുകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിനടിയിൽ ആയതോടെ റെയിൽ പാലങ്ങൾ, റോഡ്, വ്യോമഗതാഗതം തുടങ്ങിയവ ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച സ്ഥിതിയിലാണ്. ഇതിനിടയിലാണ് മധ്യപ്രദേശിൽ ഒരു ട്രെയിനിന് കടന്നുപോകാൻ റെയിൽവേ ലൈൻ ക്ലിയർ ചെയ്തു മുന്നിൽ നടക്കുന്ന റെയിൽവേ പോയിന്റർമാന്മാരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജിസ്റ്റ് ന്യൂസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പുറത്തുവന്നു എന്ന് കരുതുന്ന വീഡിയോ

” സ്ലീമാനാബാദിനും ദുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ വെള്ളം കയറി ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ട്രെയിനിന് വഴികാണിക്കാൻ പോയിന്‍റസ്മാൻ ട്രാക്കുകൾക്കിടയിൽ നടക്കുന്നു.”എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

പോയിന്റസ്മാൻമാരുടെ ഏതാണ്ട് മുട്ടിന് താഴെയോളം ട്രാക്കിൽ വെള്ളം കയറിയിട്ടുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

ദൃശ്യങ്ങളിൽ ഇവരുടെ തൊട്ടു പുറകിലായി ഇഴഞ്ഞ് നീങ്ങുന്ന ഒരു ട്രെയിൻ കടന്നു വരുന്നതും മഴയെയും വെള്ളക്കെട്ടിനെയും അതിജീവിച്ച് പോയിന്റസ്മാൻമാർ മുന്നറിയിപ്പ് നൽകുന്നതും വ്യക്തമാണ്.

സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഇത്തരം ആളുകളുടെ ത്യാഗം കാണാതെ പോകരുത് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ വീഡിയോയെ എതിർത്തും ഒരുപാട് ആളുകൾ രംഗത്തെത്തി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്ത് മരിച്ചു

Published

on

By

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. തിരുവല്ല തുകലശേരി സ്വദേശി രാജു തോമസ് (69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്.

വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു ദാരുണമായ സംഭവം.കാറിന് തീപിടിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചപ്പോഴാണ്  കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുകലശേരി സ്വദേശികളാണ് മരിച്ചതെന്ന് വാർഡ് ജനപ്രതിനിധിയുടെ സഹായത്തോടെ ആദ്യമേ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് മരിച്ചവർ തുകലശേരി സ്വദേശികൾ തന്നെയാണെന്ന് ഉറപ്പ് വരുത്തിയത്.

കാർ പൂർണമായും കത്തി നശിച്ച നിലയിലാണ്. അതേസമയം കാറിന് തീപിടിച്ചത് എങ്ങനെയാണെന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ആലപ്പുഴയിൽ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു: രോഗിക്ക് ദാരുണാന്ത്യം

Published

on

By

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. രോഗിക്ക് ദാരുണാന്ത്യം.

എസ് എൽ പുരം കളത്തിൽ ഉദയൻ (64) ആണ് മരിച്ചത്.എസ് എൻ കോളേജിന് സമീപത്തുള്ള ദേശീയപാതയിൽ ആലപ്പുഴയിലേക്ക് പോയ കാറും ചേറത്തറയിലേക്ക് പോയ ആംബുലൻസും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: