Connect with us

News

ചീനിക്കുഴി കൂട്ടക്കൊല ; ഹമീദ് ക്രൂരതയുടെ ആള്‍ രൂപം,ഈ കടുംകൈ ഒരിക്കലും പ്രതീക്ഷിച്ചില്ലന്ന് മകന്‍ ഷാജി

Published

on

തൊടുപുഴ: ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ കൊടുംക്രൂരന്‍ ആലിയക്കുന്നേല്‍ ഹമീദിന്(79)പരമാവധി വേഗത്തില്‍ അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കാന്‍ പോലീസ് നീക്കം ഊര്‍ജ്ജിതം.

മകന്‍ മുഹമ്മദ് ഫൈസല്‍(ഷിബു- 45), ഭാര്യ ഷീബ(40), പെണ്‍മക്കളായ മെഹ്റിന്‍(16), അസ്‌ന(13) എന്നിവരെയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.

സംഭവം നടന്നതിന് പിന്നാലെ അറസ്റ്റിലായ ഹമീദിനെ ശനിയാഴ്ച രാത്രി മുട്ടം കോടതിയില്‍ ഹാജരാക്കി,പീരുമേട് സബ് ജയില്‍ റിമാന്റ് ചെയ്തിരുന്നു.ഇന്ന് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമം.ഇതിന്റെ ഭാഗമായുള്ള ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരു സംഘം വിദഗ്ധ സര്‍ജന്മാരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ടും ഇനി ലഭിക്കാനുണ്ട്.

ദൃക്സാക്ഷികളടക്കം പരമാവധി പേരുടെ മൊഴിയെടുക്കുന്ന ജോലികളാണ് നിലവില്‍ പുരോഗമിക്കുന്നത്.

പിതാവ് ക്രൂരതയുടെ പര്യയായമെന്ന് മകന്‍ ഷാജി

അതേ സമയം പിതാവ് പുറത്തിറങ്ങിയാല്‍ തങ്ങളെയും കൊല്ലുമെന്ന് ഭയമുണ്ടെന്ന് ഫൈസലിന്റെ ജ്യേഷ്ഠന്‍ എ ച്ച് ഷാജി.

നിയമ സഹായം ഒന്നും ചെയ്യില്ല, പിതാവ് പുറത്തിറങ്ങാതിരിക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും.നേരത്തെയും പിതാവ് തങ്ങളെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.

ഇതിന്റെ പാട് കാലില്‍ ഇപ്പോഴുമുണ്ട്. കൊല്ലപ്പെട്ട സഹോദരന്‍ ഷാജിയെ ചീനിക്കുഴിയിലെ ടെലഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ട് പരസ്യമായി അടിച്ചിട്ടുണ്ട്.

മക്കളെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് പിതാവ് പറഞ്ഞതായി അറിയാം. പക്ഷെ ഒരിക്കലും അങ്ങിനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.പ്രായം ഇത്രയൊക്കെ ആയില്ലെ ..ഭീഷിണി മാത്രമെ ഉണ്ടാവു എന്നാണ് കരുതിയത്.ഇങ്ങിനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല..

കുറ്റബോധമോ സങ്കടമോ പ്രകടിപ്പിച്ചില്ല,വീട്ടില്‍ ഇറച്ചിയും മീനും ലഭിച്ചിരുന്നില്ലന്ന് പരാതിയും-ഹമീദിന്റെ പെരുമാറ്റം അത്ഭുതപ്പെടുത്തിയെന്ന് പോലീസ്

6 ലക്ഷം രൂപ ഹമീദിന്റെ അക്കൗണ്ടിലുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.കഴിക്കാന്‍ ഇറച്ചി വിഭങ്ങളും മീനും ലഭ്യമാക്കിയിരുന്നില്ലന്നാണ് ഇയാള്‍ കൊലക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയവെ മകനും ഭാര്യയ്ക്കുമെതിരെ ഉന്നയിച്ച് പ്രധാന പരാതി.

ഇക്കാര്യത്തില്‍ വീട്ടില്‍ വഴക്ക് പതിവായിരകുന്നു.കുട്ടികളോട് പോലും ഇയാള്‍ പക സൂക്ഷിച്ചിരുന്നു എന്നാണ് അരും കൊലയിലൂടെ വ്യക്തമാവുന്നത്.

 

Latest news

വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

Published

on

By

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.

നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 5രൂപ കൂട്ടി.

ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.

 

Continue Reading

Latest news

ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

Published

on

By

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.

ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.

കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്‌ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

Continue Reading

Latest news

ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published

on

By

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.

പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്‌സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.

ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്‌സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: