Connect with us

News

പ്രതിസന്ധികകളെ മറികടന്ന് സ്വന്തമാക്കിയത് മിന്നും വിജയം ; ബിനീഷിന് ഇത് സ്വപ്‌നസാഫല്യം

Published

on

ഇടുക്കി ; ജീവിതം തന്നെ മാറ്റി മറിച്ച ഒരു അപകടം മൂലം പതിനഞ്ചാം വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഒരു പഠിതാവ് ആയിരുന്നു പൈനാവ് ഫ്ലവേഴ്സ് കോളനിയിലെ ബി നീഷ് പി.എസ്.

എല്ലാവരെയുംപോലെ എസ്എസ്എൽസി കാലഘട്ടത്തിൽ പുന്നയാർ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കൂലിപ്പണിക്കാരനായ അച്ഛനെ സഹായിക്കാൻ മൂവാറ്റുപുഴ നിർമ്മല കോളേജിന്റെ കെട്ടിടം പണിക്ക് പോയി.

അവിടെ നിന്നും ബിനീഷിന്റെ സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ച് അരയ്ക്കുതാഴെ തളർന്ന് കിടപ്പിലായി.അന്നന്നത്തെ ആഹാരത്തിനായി ബുദ്ധിമുട്ടിയിരുന്ന മാതാപിതാക്കൾ കിടപ്പാടം വിറ്റു വരെ ചികിത്സിച്ചെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല. പിന്നീട് വാടകവീട്ടിലായിരുന്നു താമസം. അവിടെവച്ച് രോഗിയായ അച്ഛനും ബിനീഷിനെ വിട്ടുപോയി. പ്രായമായ അമ്മയായി ഏക ആശ്രയം.

സ്വപ്നങ്ങൾക്ക് നിറം പകരാനായി ബിനീഷ് അവശതകളോട് പൊരുതാൻ തീരുമാനിച്ചു. വാടക വീട്ടിൽ നിന്നും പൈനാവിൽ ഫ്‌ളവേഴ്സ് നൽകിയ വീട്ടിലേക്ക് താമസം മാറി. ചെറിയ കൈ തൊഴിലുകളായ സോപ്പ്, ലോഷൻ, എൽ ഇ ഡി ബൾബ് എന്നിവ നിർമ്മിച്ച് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു.

പഠിക്കണമെന്ന ആഗ്രഹം ഉപേക്ഷിക്കാതിരുന്ന ബിനീഷ് 2013ൽ കേരള സാക്ഷരതാ മിഷൻ പത്താംതരം തുല്യതാ പരീക്ഷയ്ക്ക് പേര് നൽകിയെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പഠിക്കാൻ സാധിച്ചില്ല. അമ്മയുടെ പിൻതുണ കൊണ്ട് വീണ്ടും പാറേമാവ് തുടർ വിദ്യാകേന്ദ്രത്തിലെ പ്രേരകായ അമ്മിണി ജോസിന്റെ അടുത്ത് പേരുനൽകി. വിജയകരമായി 85 ശതമാനം മാർക്ക് നേടി പഠനം പൂർത്തിയാക്കി.

മുച്ചക്ര വാഹനത്തിൽ ക്ലാസ്സിൽ എത്തിയിരുന്ന ബിനീഷ് ഈ വിജയം അമ്മയ്ക്കും തന്നെ എടുത്തു ക്ലാസ്സിൽ കൊണ്ടുപോയിരുന്ന കൂട്ടുകാർക്കും ഒപ്പം എല്ലാ സഹായവും ചെയ്തു തന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലെ അംഗങ്ങൾക്കും സെന്റർ കോഡിനേറ്റർ ഐബി ടീച്ചറിനും പഠിപ്പിച്ച മറ്റ് അധ്യാപകർക്കും ആയി സമർപ്പിക്കുന്നു.

ഹയർസെക്കൻഡറി കോഴ്സും കമ്പ്യൂട്ടർ കോഴ്‌സും പഠിക്കണമെന്നും വരുമാനമുള്ള ഉള്ള ഏതെങ്കിലും ഒരു ജോലി നേടി അമ്മയ്ക്ക് താങ്ങാവാണമെന്നുമാണ് ബിനീഷിന്റെ ഇപ്പോഴത്തെ ആഗ്രഹം.

 

Local News

വനമേഖലകളെ വലംവയ്ക്കും, പുലർച്ചെ 4-ന് തിരച്ച് രാത്രി 9.30-ന് തിരച്ചെത്തും; കെഎസ്ആർടിസി കോതമംഗലം-ഗവി യാത്രയ്ക്ക് തുടക്കമായി

Published

on

By

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്‌ലാഗ് ഓഫ് ചെയ്തു.

പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ – പാല- പൊൻകുന്നം – മണിമല – റാന്നി വഴി പത്തനംതിട്ട വഴി ഗവിയിലെത്തും.

മൂഴിയാർ – ആങ്ങാംമുഴി – കക്കി ഡാം- കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി വണ്ടിപ്പെരിയാറിൽ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ തന്നെയാണ് മടക്കം. രാത്രി 9.30 ന് കോതമംഗലത്ത് തിരിച്ചെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും , ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

ഫ്‌ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റന്റ് ട്രാസ്‌പോർട്ട് ഓഫീസർ കെ.ജി ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിങ്ങ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ- ഓഡിനേറ്റർ എൻ.ആർ. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം.മൊബൈൽ നമ്പർ- 94479 84511, 94465 25773

 

Continue Reading

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Latest news

രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ

Published

on

By

രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്.

മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു.

രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Continue Reading

Trending

error: