Connect with us

News

കോട്ടപ്പടി പ്ലാമുടിയിൽ പുലിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

Published

on

കോതമംഗലം: കോട്ടപ്പടിക്കാർ ഭയന്നത് സംഭവിച്ചു.പ്ലാമുടയിൽ പട്ടാപ്പകൽ പുലി വീട്ടമ്മയെ കടിച്ചുകീറി.

പ്ലാമുടി ചേറ്റൂർ മാത്യുവിന്റെ ഭാര്യ റോസിലിയെ ആണ് സ്വന്തം പുരയിടത്തിൽ മഞ്ഞളിൽ നിൽക്കവെ ഇന്ന് വൈകിട്ട് 4 മണിയോട് പുലി ആക്രമിച്ചത്.

മഞ്ഞളിൽ പതിയിരുന്ന പുലി ചാടിവീഴികയായിരുന്നെന്നും കൈയ്യിൽ മാന്തലേറ്റ ഭാഗത്തെ മാംസം പൊളിഞ്ഞെന്നും വീട്ടമ്മ കോതമംഗലത്ത് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

മഞ്ഞൾ കൃഷിയിലേക്ക് ഇറങ്ങിയ താൻ അനക്കം കണ്ടു നോക്കിയപ്പോൾ പുലി ദേഹത്തേയ്ക്ക് ചാടുകയായിരുന്നെന്നാണ് റോസിലി വെളിപ്പെടുത്തുന്നത്.

കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റോസിലിയെ വിദഗ്ധ ചികത്സയ്ക്കായി കോലഞ്ചേരി മെഡിയ്ക്കൽ കോളേജിലേയ്ക്ക് മാറ്റുന്നതിനാണ് ബന്ദുക്കൾ ലക്ഷ്യമിട്ടിട്ടുള്ളത്.

കഴിഞ്ഞ കുറേ നാളുകളായി കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ പുലിയുടെ ആക്രമണ ഭീതി നിലനിൽക്കുകയാണ്. പുലിയെ പിടിക്കാൻ വനപാലകർ കൂടി സ്ഥാപിച്ചെങ്കിലും ഇതുവരെയും പുലി കെണിയിൽ വീണിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളുടെ വീടുകളിലും വളർത്തുമൃഗങ്ങളെ പുലി കൊണ്ടുപോയിരുന്നു. തുടർന്ന് വനംവകുപ്പധികൃതർ പെട്രോളിംഗ് ശക്തമാക്കിയിരുന്നു.

Local News

വനമേഖലകളെ വലംവയ്ക്കും, പുലർച്ചെ 4-ന് തിരച്ച് രാത്രി 9.30-ന് തിരച്ചെത്തും; കെഎസ്ആർടിസി കോതമംഗലം-ഗവി യാത്രയ്ക്ക് തുടക്കമായി

Published

on

By

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്‌ലാഗ് ഓഫ് ചെയ്തു.

പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ – പാല- പൊൻകുന്നം – മണിമല – റാന്നി വഴി പത്തനംതിട്ട വഴി ഗവിയിലെത്തും.

മൂഴിയാർ – ആങ്ങാംമുഴി – കക്കി ഡാം- കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി വണ്ടിപ്പെരിയാറിൽ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ തന്നെയാണ് മടക്കം. രാത്രി 9.30 ന് കോതമംഗലത്ത് തിരിച്ചെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും , ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

ഫ്‌ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റന്റ് ട്രാസ്‌പോർട്ട് ഓഫീസർ കെ.ജി ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിങ്ങ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ- ഓഡിനേറ്റർ എൻ.ആർ. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം.മൊബൈൽ നമ്പർ- 94479 84511, 94465 25773

 

Continue Reading

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Latest news

രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ

Published

on

By

രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്.

മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു.

രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Continue Reading

Trending

error: