News
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു

അടിമാലി: കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് വയലിപറമ്പിൽ ഷിബിൻ (25 ) മരണപ്പെട്ടത്. കലൂർ ബജാജ് ഫിനാൻസിലെ ജീവനക്കാരനായിരുന്നു.
ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു ദുരന്തം. 600 അടിയോളം ഉയരമുള്ള മലയിലേയ്ക്ക് കയറുന്നതിനിടെ കാൽവഴുതി താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇന്നലെയാണ് ഷിബിൻ ഉൾപ്പെടുന്ന വിനോദ യാത്ര സംഘം ഇവിടേയ്ക്കെത്തിയത്.
സുഹൃത്തുക്കളായ ഏതാനും പേർക്കൊപ്പം മലമുകളിലേയ്ക്ക് കയറുന്നതിനിടെ കാൽ വഴുതി താഴെ പതിയ്ക്കു കയായിരുന്നെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
മൃതദ്ദേഹം അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി മോർച്ചറിയിൽ . വെള്ളത്തു വൽ പോലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു.
Latest news
മൺതിട്ടകൾ അടിക്കടി ഇടിയുന്നു; മൂന്നാർ-മറയൂർ യാത്ര ദുരിത പൂർണ്ണം, കടന്നുപോകുന്നത് ഭീതിയുടെ നിറവിലെന്ന് വിനോദ സഞ്ചാരികളും

മറയൂർ:വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിൽ പാതയോരങ്ങളിൽ മണ്ണിടിച്ചിൽ തുടർക്കഥ.ആശങ്ക വ്യാപകം.
ഇന്നലെ രാവിലെ രാവിലെ മണിക്കൂറിക്കൂറികളുടെ വ്യത്യസത്തിൽ മൂന്നാർ-മറയൂർ റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു.മൂന്നാർ എഞ്ചിനിയറിങ് കോളേജ് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് ആദ്യം മണ്ണിടിഞ്ഞത്.
രാവിലെ 10 മണിയോടെ അടുത്താണ് വൻതോതിൽ മണ്ണും കല്ലും റോജിൽ പതിച്ചത്.ഇത് മാറ്റി ഗതാഗതം ഏറെക്കുറെ പുനസ്ഥാപിക്കാൻ കഴിയുമെന്ന അവസ്ഥ എത്തിയതോടെ തൊട്ടടുത്ത് ആദ്യത്തിനേക്കാൾ കൂടുതൽ മണ്ണും കല്ലും റോഡിലേക്ക് അടർന്നുവീണു.
11.30 തോടെയായിരുന്നു രണ്ടാമത്തെ മണ്ണിടിച്ചിൽ.മണ്ണുമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ വീണ്ടും മണിക്കുകളുടെ താമസവും നേരിട്ടു.ഇനിയും ഈ ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽകുന്നതായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്
ഒരു വർഷം മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം മണ്ണിടിച്ചിലിനൊപ്പം നിലം പതിച്ച് നശിച്ചിരുന്നു.ഇതോടെ അപകട സ്ഥിതി കണകക്കിലെടുത്ത് ഈ കെട്ടിടത്തിൽ കോളേജ് പ്രവർത്തനം നിർത്തിയിരുന്നു.
നേരത്തെ ഈ ഭാഗത്ത് റോഡ് തകർന്നിരുന്നു,റോഡ് വീതികൂട്ടി ടാറിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് ഈ ഭാഗത്ത് തുടർച്ചയായി ഏകദേശം 50-60 അടി ഉയരത്തിൽ നിന്നുവരെ മണ്ണിടിയുന്നത്.
തമിഴ് നാട്ടിലേയ്ക്കുള്ള പ്രധാന പാതയായതിനാൽ ഇതു വഴി ഒട്ടുമിക്ക സമയങ്ങളിലും വാഹനത്തിരക്കുണ്ട്. ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേയ്ക്കുള്ള സഞ്ചാരികളും ഈ പാത വഴിയാണ് എത്തുന്നത്.
Latest news
നാടിന്റെ നൊമ്പരമായി അഖിൽ;മൃതദ്ദേഹം കണ്ടെത്തിയത് ചെറായി പാലത്തിന് സമീപം,വേർപാട് താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും

അടിമാലി:മീൻപിടിക്കുന്നതിനിടെ കാൽവഴുതി പഴയിൽ അകപ്പെട്ട് കാണാതായ ഇരുമ്പുപാലം ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലിന്റെ
(22) മൃതദേഹം കണ്ടെത്തി.
ഇന്ന് രാവിലെ ഇരമ്പുപാലം ചെറായി പാലത്തിന് സമീപം പുഴയുടെ തീരത്ത് നാട്ടുകാരണ്് ജഡം കണ്ടെത്തിയത്.മൃതദ്ദേഹം കരയ്ക്കെടുത്തു.അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദുരന്തം.തുടർച്ചയായി 3 ദിവസം പോലീസും കോതമംഗലത്ത് നിന്ന് എത്തിയ ഫയർഫോഴ്സിന്റെ സ്കൂബ ടീമും പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പുഴയിലെ ശക്തമായ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് പി. എം. റഷീദിന്റെ നേതൃത്വത്തിലുള്ള 5 അംഗ സ്കൂബ ടീം തിരച്ചിൽ നടത്തിയിരുന്നത്.സുഹൃത്തുക്കൾ
ക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു.
Latest news
തന്ത്രപരമായ രാഷ്ട്രീയ നീക്കം വിജയം;അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യൂഡിഎഫിന്

അടിമാലി;തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിലൂടെ അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യൂഡിഎഫ് സ്വന്തമാക്കി.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജിയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ എസ് സിയാദും ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ദേവികുളം ഭൂരേഖ തഹസീൽദാർ റ്റി നൗഷാദ് വരണാധികാരിയായിരുന്നു.
ഇരുവർക്കും 11 വോട്ടുകൾ വീതം ലഭിച്ചു.എതിർ സ്ഥാനാർത്ഥികൾക്ക് 10 വോട്ടുകൾ വീതം ലഭിച്ചു.പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ സമഗ്രമായ ഇടപെടൽ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം ഇരുവരും പറഞ്ഞു.
പഞ്ചായത്ത് ഭരണം ലഭിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ അടിമാലിയിൽ പ്രകടനം നടത്തി.മുൻ പ്രസിഡന്റ് ഷേർളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായതോടെയാണ് പ്രിസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.
എൽഎഡിഎഫിന് ഒപ്പമായിരുന്ന പതിനാലാം വാർഡ് അംഗം സനിത സജിയെയും സ്വതന്ത്ര അംഗത്തെയും കൂടെ നിർത്തിയാണ് യൂഡിഎഫ് ഭരണം പിടിച്ചെടുത്തത്.
-
News4 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news4 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news2 weeks ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ
-
News5 months ago
മൂന്നാറില്‍ വിനോദയാത്ര സംഘത്തിന്റെ കാര്‍ കൊക്കയില്‍ പതിച്ചു ; ഒരു മരണം , 3 പേര്‍ക്ക് പരിക്ക്