M4 Malayalam
Connect with us

Local News

നെല്ലിക്കുഴിയിൽ കമ്പ്യൂട്ടർ സെർവർ റൂമിൽ തീപിടിത്തം ; വൻ ദുരന്തം ഒഴിവായതിന്റെ അശ്വാസത്തിൽ അധികൃതർ

Published

on

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടർ സെർവർ റൂമിൽ തീപിടിത്തം.കമ്പ്യൂട്ടർ ഉപകരണങ്ങൾ കത്തി നശിച്ചു.വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്നാണ് അനുമാനം .

കോതമംഗലം ഫയർഫോഴ്‌സിന്റെ അവസോരോചിതമായ ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്.ഉച്ചക്ക് 12 മണിയോടെ വൈസ്പ്രസിഡൻറ് ഓഫീസിന് ചേർന്നുളള കമ്പ്യൂട്ടർ സെർവർ റൂമിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് തീ പിടുത്തം ഉണ്ടായതായി തിരിച്ചറിയുന്നത്.
ഉടൻ തന്നെ സെർവർ റൂമിലെ വൈദ്യുതി വിച്ഛേദിച്ച് ഡാറ്റ സെർവർ എടുത്ത് മാറ്റുകയും ഉടൻ കോതമംഗലം ഫയർഫോഴ്‌സ് എത്തി തീ അണക്കുക യായിരുന്നു.പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരും ജനപ്രതിനിധികളും നിരവധി ആളുകളും ഓഫീസിൽ നിൽക്കെ പഞ്ചായത്തിൽ നിന്നും തീയും പുകയും ഉയർന്നത് പരക്കെ ഭീതി പരത്തി.
സെർവർ റൂമിൽ സൂക്ഷിച്ചിരുന്ന ബാറ്ററികളും യു പി എസ് യൂണിറ്റും കത്തിനശിച്ചു.കമ്പ്യൂട്ടർ സെർവറിൽ സൂക്ഷിച്ചിരുന്ന ഡാറ്റ നഷ്ടപെടാതെ സംരക്ഷിക്കാൻ കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എം മജീദ് പറഞ്ഞു.കൂടുതൽ കാര്യങ്ങൾ അറിയാൻ ഇവ പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

1 / 1

Advertisement

Local News

മയക്കുമരുന്നുമായി മർച്ചൻ്റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ എക്സൈസ് പിടിയിൽ

Published

on

By

കൊച്ചി/ മഞ്ഞുമ്മൽ ; “ഐസ് മെത്ത് ” എന്ന വിളിപ്പേരുള്ള മാരക മയക്കുമരുന്നുമായി മർച്ചൻ്റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ എക്സൈസ് പിടിയിൽ. മയക്ക് മരുന്ന് എത്തിച്ചിരുന്നത് പഞ്ചാബിൽ നിന്ന്.

പിന്നിൽ വൻ റാക്കെറ്റെന്ന് സൂചന.കൊച്ചിയിൽ തമ്പടിച്ചിരിക്കുന്ന ലഹരി സംഘങ്ങൾക്കെതിരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടപടി കടുപ്പിക്കുന്നു. “മഞ്ഞുമ്മൽ മച്ചാൻ” എന്ന ലഹരി സംഘത്തിലെ പ്രധാനിയായ മർച്ചൻ്റ് നേവി വിദ്യാർത്ഥിയേയും സുഹൃത്തിനേയുമാണ് എക്സൈസ് സംഘം പിടി കൂടിയത്.

കൊച്ചി ഏലൂർ മഞ്ഞുമ്മൽ സ്വദേശി ആശാരി പറമ്പിൽ വീട്ടിൽ ഷബിൻ ഷാജി (26) ആലുവ ചൂർണ്ണിക്കര, അമ്പാട്ടുകാവ് കരയിൽ, വെളുത്തേടത്ത് വീട്ടിൽ അക്ഷയ് വി എസ് (27) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ് , വരാപ്പുഴ റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് ഐസ് മെത്ത് എന്ന വിളിപ്പേരുള്ള 10 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെടുത്തു. രാജസ്ഥാനിൽ മർച്ചൻ്റ് നേവി കോഴ്സ് ചെയ്യുന്ന ഷബിൻ അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയിൽ നിന്ന് തുച്ഛമായ വിലക്ക് മയക്ക് മരുന്ന് വാങ്ങി കളമശ്ശേരി, ഏലൂർ, മഞ്ഞുമ്മൽ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നു.

രണ്ടാഴ്ച മുൻപ് വൈറ്റില ചക്കരപ്പറമ്പ് നിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും, 3 കിലോ കഞ്ചാവും 18 എണ്ണം നൈട്രോസെപാം ഗുളികകളുമായി രണ്ട് പേരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സമൂഹ മാധ്യമങ്ങളി’ലൂടെ “മഞ്ഞുമ്മൽ മച്ചാൻ” എന്ന പേരിൽ എറണാകുളം ടൗൺ ഭാഗത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ചീഫ് അസി. കമ്മീഷണർ ടി. അനികുമാറിൻ്റെ നേതൃത്വത്തിൽ ഇവരുടെ ഫോൺ കോൾ വിവരങ്ങളും, സമൂഹ മാധ്യമ അക്കൗണ്ടുകളും സൂഷ്മമായി പരിശോധിച്ച് ഇവരുടെ നീക്കൾ രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു.

ഇവരുടെ കൈയ്യിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി വിൽപ്പന നടത്തുന്നവർക്ക് അർദ്ധരാത്രിയോട് കൂടി ഇവർക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മൽ കടവ് റോഡിൽ വച്ചാണ് മയക്ക് മരുന്ന് കൈമാറിയിരുന്നത് എന്ന് സീസ് ടീം കണ്ടെത്തിയിരുന്നു. പുലർച്ചെ ഒരു മണിയോട് കൂടി മഞ്ഞുമ്മൽ കടവ് ഭാഗത്ത് മയക്ക് മരുന്ന് കൈമാറുവാൻ എത്തിയ ഇരുവരും എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇവരെ ഇരുവരേയും പിൻതുടർന്ന് പിടി കൂടുകയായിരുന്നു.

പിടിയിലായ സമയം അക്രമാസക്തനായ ഷബിൻ ഷാജി കൈവശം ഉണ്ടായിരുന്ന മയക്ക്മരുന്ന് വിഴുങ്ങി കളയാൻ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടൽ മൂലം വിജയിച്ചില്ല. നിലവിൽ ഷബിനും, അക്ഷയും വരാപ്പുഴ എക്സൈസ് റേഞ്ചിലെ തന്നെ മുൻ മയക്ക് മരുന്ന് കേസിലെ പ്രതികളാണ്.

ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിൻമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് സ്പീഡ് എന്ന പേര് ലഭിച്ചത്.

ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും .എന്നാൽ തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി. ശരീരത്തിന്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം.

ഇവരുടെ മയക്ക് മരുന്ന് സംഘത്തിൽ ഉൾപ്പെട്ടവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചീഫ് അസി. കമ്മീഷണർ ടി അനികുമാർ അറിയിച്ചു. വരാപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ, വരാപ്പുഴ റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി.യു. ഋഷികേശൻ, പ്രിവൻ്റീവ് ഓഫീസർ അനീഷ് കെ ജോസഫ്, സിഇഒമാരായ അനൂപ് എസ്, സമൽദേവ്, വനിതാ സിഇഒ തസിയ കെ എം എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് റിമാൻ്റ് ചെയ്തു.

1 / 1

Continue Reading

Latest news

ഇനി മണിക്കൂറുകൾ മാത്രം,കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ പൂരം ;തൃശൂർ പൂരം നാളെ

Published

on

By

തൃശൂർ ;ഇനി എല്ലാ കണ്ണുകളും പൂരനഗരിയിലേയ്ക്ക്.തേക്കിൻകാട് മൈതാനിയിലേക്ക് പൂരപ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹം.ഇനി കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ വിസ്മയം.

പൂരത്തിന്റെ വരവ് അറയിച്ച് ലക്ഷണമൊത്ത കൊമ്പൻ എറണാകുളം ശിവകുമാർ ചമയങ്ങളോടെ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചു.

നെയ്തലക്കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി,തുമ്പിക്കൈ ഉയർത്തി,ജനക്കൂട്ടത്തെ വണങ്ങിയാണ് ശിവകുമാർ പൂരം വിളംബരം പൂർത്തിയാക്കിയത്.

കുറ്റൂർ നെയ്തലക്കാവിൽനിന്ന് രാവിലെ എട്ടോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി പുറപ്പെട്ടത്.

എഴുന്നള്ളിപ്പ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ ജനക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു.പടിഞ്ഞാറേനടയിലൂടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നീങ്ങി.പിന്നാലെ ശംഖുവിളികൾ ഉള്ളിൽ മുഴങ്ങിയപ്പോൾ പുറത്ത് തടിച്ചുകൂടിയവർ ഹർഷാരവം മുഴക്കി.നാളെയാണ് തൃശൂർ പൂരം.

 

1 / 1

Continue Reading

Latest news

ആശ്രയം യു എ ഇ ഈദ് ആഘോഷ പരിപാടികൾ; കാണികൾക്ക് സമ്മാനിച്ചത് അനുഭൂതികളുടെ നിറവ് ,മിഴിവേകിയത് ഒപ്പനയും ഗാനമേളയും

Published

on

By

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങ് ലോക കേരള സഭാഅംഗം അനുര മത്തായി ഉദ്ഘാടനം ചെയ്തു.

ആശ്രയം പ്രസിഡണ്ട് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര മുഖ്യാതിഥിയായി .

ആശ്രയം യുഎഇ രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ,സുനിൽ പോൾ ,നെജി ജെയിംസ്,ആനന്ദ് ജിജി,ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി,ഷിയാസ് ഹസ്സൻ ,ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദീൻ നെടുമണ്ണിൽ ചാനൽ ഫൈവ് പ്ലസ് എം.ഡി നാസർ പൊന്നാട് ആശ്രയം ലേഡീസ് വിംങ് സെക്രട്ടറി ശാലിനി സജി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ആശ്രയം മ്യൂസിക് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഡയറക്ടറിയുടെ ഔപചാരിക ഉദ്ഘാടനവും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിർവഹിച്ചു.ജിതിൻ റോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങളും സങ്കടിപ്പിച്ചു.

ആശ്രയം മ്യൂസിക് ക്ലബ്ബിലെ ഗായക സംഗം അവതരിപ്പിച്ച ഗാനമേളയും ആശ്രയം ലേഡീസ് വിംങ് അണിയിച്ചൊരുക്കിയ ഡാൻസ്, ഒപ്പന എന്നിവയും ചടങ്ങിന് മിഴിവേകി.

ഒരു മാസം നീണ്ടു നിന്ന റമദാൻ ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ക്വിസ് മാസ്റ്റർമാരായ അജാസ് അപ്പാടത്ത്, ബേനസീർ സെഹ്‌റിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടികൾക്ക് ജിമ്മികുര്യൻ ,ഷാജഹാൻ ഹസൈനാർ, ട്വിങ്കിൾ വർഗീസ് ,അഭിലാഷ് ജോർജ്, ദീപു ചാക്കോ ഷബീബ്, കോയ ,സജിമോൻ ,ബോബിൻ സ്‌കറിയ,റഫീഖ്, ഇല്ലിയാസ്,സുബൈർ ഷൌക്കത്ത് ലതീഷ് ദീപു ചാക്കോ, അനീഷ്,ജിന്റൊ, ഷൈജ ഷാനവാസ്,അമ്പിളി സുരേഷ്, നൗഫൽ ,അനിൽ മാത്യു ,മെൽബി ജിതിൻ എന്നിവർ നേതൃത്വം നൽകി.

ജനറൽ കൺവീനർ അനിൽകുമാർ സ്വാഗതവും ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.

1 / 1

Continue Reading

Latest news

150 കോടി കോഴ വാങ്ങിയെന്ന് ആരോപണം,തെളിവ് ഹാജരാക്കിയില്ല;വി ഡി സതീശന് എതിരെ സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Published

on

By

തിരുവനന്തപുരം;സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍150 കോടി കോഴ കൈപ്പറ്റിയതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജ്ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

ആരോപണം സംബന്ധിച്ച് തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറാണ് നിയമസഭയില്‍ ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

1 / 1

Continue Reading

Latest news

കോതമംഗലം കരങ്ങഴയിൽ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി

Published

on

By

കോതമംഗലം: കരിങ്ങഴ കോമത്ത് അഗസ്റ്റ്യന്‍ (75)ആണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുമൂറ്റത്തെ കിണറ്റില്‍ വീണത്. ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉണ്ടായിരുന്നു.

കോതമംഗലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സിപി ജോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ആളെ കരയ്‌ക്കെത്തിച്ചു.

കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കിണറില്‍ അകപ്പെട്ട അഗസ്റ്റിന്‍ മോട്ടോറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഹോസില്‍ പിടിച്ചു കിന്നതാണ് രക്ഷയായത്.

1 / 1

Continue Reading

Trending

error: