M4 Malayalam
Connect with us

Latest news

വാഹനം കയറ്റാൻ വഴിയില്ല,പഠിതാക്കളെ ക്ലാസ് മുറികളിൽ എത്തിക്കാൻ പെടാപ്പാട്;ദയ ബഡ്‌സ് സ്‌കൂൾ പ്രവർത്തനം പ്രതിസന്ധിയിൽ

Published

on

കോതമംഗലം;മാനസീക വെല്ലുവിളികൾ നേരിടുന്ന കൂട്ടികൾ പഠിയ്ക്കുന്ന സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പഞ്ചായത്തിന് വിമുഖതയെന്ന് പരക്കെ ആക്ഷേപം.

നെല്ലിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ദയ ബഡ്‌സ് സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിയ്ക്കാൻ നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമതി ഇടപെടുന്നില്ലന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.

നെല്ലിക്കുഴി ഹൈസ്‌കൂളിന് തൊട്ടടുത്താണ് ബഡ്‌സ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വികലാംഗർ ഉൾപ്പെടെയുടെള്ള നിരവധി മാനസ്സിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഹൈസ്‌കൂൾ കെട്ടിടം മുകൾഭാഗത്തും ബഡ്‌സ് സ്‌കൂൾ കെട്ടിടം ഇതിന് താഴെയുമായിട്ടാണ്് സ്ഥിതി ചെയ്യുന്നത്.

ഒരു വർഷം മുമ്പ് ഹൈസ്‌കൂളിന്റെ സംരക്ഷണ ഭിത്തി തകർന്ന് കല്ലും മണ്ണും ഇടിഞ്ഞുവീണ് ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിനും സമീപത്ത് പാർക്കുചെയ്തിരുന്ന ബസിനും കേടുപാടികൾ പറ്റിയിരുന്നു.

്ഇതിന് ശേഷം ഒരു വർഷത്തോളമായിട്ടും സ്‌കൂൾമതിൽ പുന:സ്ഥാപിക്കാനോ ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിന്റെ കേടുപാടുകൾ പരിഹരിക്കാനോ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല എന്നാണ് പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ആക്ഷേപം.

ബഡ്‌സ് സ്‌കൂളിന് വേണ്ടി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലേക്ക് സ്‌കൂൾ വാഹനം പ്രവേശിക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന ആവശ്യത്തിന് ഉൽഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പരിഹാരമായിട്ടില്ല.

വികലാഗരായ പല കുട്ടികളേയും രക്ഷകർത്താക്കളും സ്‌കൂളിലെ ടീച്ചറും,ആയയും ചേർന്ന് പലപ്പോഴും തോളിൽ ചുമന്നാണ് പുതിയ സ്‌കൂൾ കെട്ടിടത്തിൽ എത്തിക്കുന്നതെന്നും ഈ ദയനീയ സ്ഥിതി ഒഴിവാക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും പൊതു പ്രവർത്തകനായ അലി പടിഞ്ഞാറേച്ചാലിൽ ആവശ്യപ്പെട്ടു.

നെല്ലിക്കുഴി ബഡ്‌സ് സ്‌കൂളിന് വേണ്ടി 2011-ൽ ലഭിച്ച ബസ്സ് റോഡരികിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. 12 വർഷം മാത്രം പഴക്കമുള്ള ബസിന്റെ ബസ്സിന്റെ പല ഉപകരണങ്ങളും സാമൂഹ്യ വിരുദ്ധർ അഴിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

എംകെ മുനീർ പഞ്ചായത്ത് സാമുഹ്യ നീതി വകുപ്പ് മാന്ത്രിയായിരുന്ന കാലഘട്ടത്തിൽ ദയ ബഡ്‌സ് സ്‌കൂളിളിനു വേണ്ടി നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിക്ക് കൈമാറിയതാണ് ഈ വാഹനം.

ഈ ബസ്സ് സ്‌കൂളിന് വേണ്ടി ലഭിക്കുന്ന കാലഘട്ടത്തിൽ അശമന്നൂർ പഞ്ചായത്തിനടക്കം സംസ്ഥാനത്തെ നിരവധി സ്ഥാപനങ്ങൾക്ക് ബസ്സ് കൈമാറിയിരിന്നു.

അവയെല്ലാം നാല് ലക്ഷം കിലോമീറ്റർ പിന്നിട്ടിട്ടും വളരെ സുഗമമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഒന്നര ലക്ഷം കിലോമീറ്റർ പോലും ആകാത്ത വാഹനം വെറുതെ തുരുമ്പെടുത്ത് നശിയ്ക്കുന്നു.

സ്‌കൂളിന് പുതിയ വാഹനം  ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ തുരമ്പെടുത്ത് നശിയ്ക്കുന്ന ഈ വാഹനം കേടുപാടുകൾ തീർത്ത് മറ്റേതെങ്കിലും പൊതുസ്ഥാപനത്തിന് നൽകണമെന്ന അവശ്യം ഉയർന്നിട്ട് ഏറെ നാളായി.ഇക്കാര്യത്തിലും പഞ്ചായത്ത് അധികൃതർ അനാസ്ഥ തുടരുകയാണ്.അലി കൂട്ടിച്ചേർത്തു.

 

Latest news

ചെന്നൈയിലെ മലയാളിയായ റെയിൽവേ ഗാർഡിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

Published

on

By

ചെന്നൈ; മലയാളി വനിതായായ റെയില്‍വേ ഗാര്‍ഡിനെ ആക്രമിച്ച 17 വയസ്സുകാരന്‍ മധുരയില്‍ പിടിയിൽ. പരുക്കേറ്റ കൊല്ലം കടവൂര്‍ താമസിക്കുന്ന ഗീതാസില്‍ രാഖി (23) ആണ് ആക്രമണമേടറ്റത്.  അപകടനില തരണം ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അക്രമി സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഡിണ്ടിഗലില്‍ നിന്ന് തിരുനെല്‍വേലിയിലേക്കു പോയ ഗുഡ്‌സ് ട്രെയിനിന്റെ ഗാര്‍ഡായിരുന്നു രാഖി. മധുര കുടല്‍നഗറില്‍ ട്രെയിന്‍ സിഗ്‌നല്‍ കാത്തു കിടക്കവെ, 2 പേര്‍ കോച്ചില്‍ കയറി രാഖിയുടെ സ്വര്‍ണമാലയും ബാഗും മൊബൈല്‍ ഫോണും കവരാന്‍ ശ്രമിക്കുകയായിരുന്നു.

എതിര്‍ത്തതോടെ കത്തി ഉപയോഗിച്ച് ആക്രമിച്ച് ഫോണും പണവുമുള്ള ബാഗുമായി കടന്നു.ആക്രമണത്തില്‍ തലയ്ക്കു പരുക്കേറ്റ രാഖിയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാര്‍ മധുരയിലെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മദ്യപിക്കാനുള്ള പണത്തിനു വേണ്ടിയാണ് പ്രായപൂര്‍ത്തിയാകാത്ത സംഘം ഗാര്‍ഡിനെ ആക്രമിച്ചതാണെന്നാണു പൊലീസ് നിഗമനം

 

Continue Reading

Latest news

ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തുനിന്നും ഇടപെടല്‍; മാതൃകയായി ശ്രീധന്യ സുരേഷ്

Published

on

By

തിരുവനന്തപുരം;ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തു നിന്നും ഇടപെടല്‍;മാതൃകയായി ശ്രീധന്യ സുരേഷ്

രജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് കാര്‍ക്കിടയില്‍ നിന്നും ചിലവുചുരുക്കിവിവാഹം നടത്തി ,പൊതുസമൂഹത്തിന് മാതൃകയായി മാറിയിരിക്കുന്നത്.

ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്.ഹൈക്കോടതി അസിസ്റ്റന്റായ വരന്‍ ഗായക് ആര്‍.ചന്ദ് ആയിരുന്നു വരന്‍.

ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.

ജില്ലാ റജിസ്ട്രാര്‍ ജനറല്‍ പി.പി.നൈനാന്‍ വിവാഹ കര്‍മ്മം നിര്‍വഹിച്ചു.വധുവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എത്തിയിരുന്നു.

Continue Reading

Latest news

കേരള എസ് എസ് എൽ സി പരീക്ഷ ഫലം മെയ്‌ എട്ടിന്

Published

on

By

തിരുവനന്തപുരം ; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു എസ്‌എസ്‌എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്ബാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഇഡിയുടെ ഹര്‍ജി മെയ് 17 ന് മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിലൂടെ കിഫ്ബി സമാഹരിച്ച ഫണ്ട് അടിസ്ഥാന വികസന ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇഡിക്ക്‌ നിർദേശം നല്‍കിയിരുന്നു.

Continue Reading

Latest news

അങ്കമാലിയെ വിഴുങ്ങി ഗതാഗതക്കുരുക്ക്:വലഞ്ഞ് ജനം

Published

on

By

അങ്കമാലി: അങ്കമാലി ‌ടൗൺ മുതൽ അത്താണി വരെ യാത്രക്കാരെ വലച്ച് വൻ ഗതാഗതക്കുരുക്ക്. എംസി റോഡിലും സമാന സ്ഥിതിയുണ്ടായതിന് പിന്നാലെ ജന ജീവിതം ദുസ്സഹമാക്കുന്ന തരത്തിലേക്ക് ആവശ്യ സർവീസുകളായ ആംബുലൻസ്, ഫയർഫോഴ്സ് പോലുള്ള വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ദീർഘദൂര സർവീസുകളുള്ള യാത്രക്കാരുടെയും സ്ഥിതി വ്യത്യസ്തമല്ല. റോഡിലെ തിരക്ക് പാവപെട്ട വഴിയോര കച്ചവടക്കാരെയും കാൽനടയാത്രക്കാരെയും ബാധിച്ചു.

ട്രാഫിക് കമ്മിറ്റി വിളിച്ച് അനധികൃത പാർക്കിങ്ങുകൾ കണ്ടെത്തി നിയമനടപടികൾ സ്വികരിക്കാനും, കുറ്റമറ്റ ഗതാഗത സംവിധാനങ്ങൾ ഒരുക്കി അധികൃതർ ഇടപെടണമെന്നും, ആവശ്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നുമാണ് നാട്ടുകാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യം. ആവശ്യ ക്രമീകരണങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല എന്നും നടപടികൾ സ്വികരിക്കുന്നില്ല എന്നും പ്രേദേശവാസികൾ പറയുന്നു.

ഇലക്ഷൻ ദിവസം ഉച്ചക്ക് ശേഷം കാലടി ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ എൻഎച്ച് ലിങ്ക് റോഡ് വഴിയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കും തിരികെയും സർവീസുകൾ നടത്തിയിരുന്നത്. ഒരു പരുതിവരെ ഗതാഗതകുരുക്ക് കുറക്കാൻ ഇത് സഹായകരമായിരുന്നു എന്നും ,കൂടാതെ ഗതാഗതക്കുരുക്കിന് പരിഹാരമായി കരുതുന്ന അങ്കമാലി, കുണ്ടന്നൂർ ബൈപാസ് പദ്ധതികൾ എങ്ങുമെത്തിയിട്ടില്ലെന്നും, അങ്കമാലി ടൗണിലെ ഗതാഗത കുരുക്കിന്റെ തുടക്കമായ അങ്ങാടിക്കടവ് സിഗ്നൽ ജംക്‌ഷനിൽ ഒട്ടെറെ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.

അതെസമയം തൃശൂർ റൂട്ടിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകുന്ന ക്യാംപ്ഷെഡ് റോഡിലേക്കുള്ള ഭാഗത്ത് ഫ്രീ ലെഫ്റ്റിനുള്ള സൗകര്യമൊരുക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു. ദേശീയപാതയിൽ എപ്പോഴെങ്കിലും വാഹനങ്ങളുടെ ഒഴുക്കിന് നേരിയ തടസ്സം ഉണ്ടായാൽ പോലും അത് വൻ കുരുക്ക് രൂപപ്പെടാൻ കാരണമാകുമെന്നാണ് ഇവർ പറയുന്നത്.

Continue Reading

Latest news

തൊഴിൽ സമയക്രമീകരണം മെയ്15വരെ: ലംഘനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

Published

on

By

തിരുവനന്തപുരം:  സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി.

ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും.

സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവാണ് മെയ് 15 വരെ നീട്ടുന്നത്.

പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നി്ന്ന 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Continue Reading

Trending

error: