Latest news
കോതമംഗലം സ്വദേശിനി ജിന്‍സി തോമസിന് എയിംന റൈസിംഗ് സ്റ്റാര്‍ പുരസ്കാരം
കൊച്ചി;ആഗോള മലയാളി നേഴ്സ്സസ് അസോസിയേഷന്റെ (എയിംന) റൈസിംഗ് സ്റ്റാര്‍ പുരസ്കാരം കോതമംഗലം സ്വദേശിനിക്ക്.
ആഗോള മലയാളി നേഴ്സസ് കൂട്ടായ്മയുടെ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡിന് കോതമംഗലം ആയക്കാട് സ്വദേശിനിയായ ജിന്‍സി തോമസ് ( എസ്. ചിന്താമണി ) അര്‍ഹയായി.
ന്യൂഡല്‍ഹിയില്‍ നടന്ന എയിംനയുടെ വാര്‍ഷികാഘോഷത്തില്‍ ആര്. ആര് ഹോസ്പിറ്റല്‍ പ്രിന്‍സിപ്പല്‍ മേട്രന്, മേജര്‍ ജനറല്‍ പി. ഡി ഷീനയില്‍ നിന്നും ജിന്‍സി പുരസ്കാരം ഏറ്റുവാങ്ങി.
എയിംന സ്ഥാപകന്‍ സിനു ജോണ്‍ കറ്റാനം അധ്യക്ഷത വഹിച്ച ചടങ്ങ് ഓള് ഇന്ത്യ മലയാളി അസോസിയേഷന് നാഷണല്‍ ചെയര്മാന് ബാബു പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് ജനറല്‍ ജീന പ്രദീപ്,ഹോളി ഫാമിലി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ജീന ജോസ്, നോര്‍ക്ക അണ്ടര്‍ സെക്രട്ടറി ജെ. ഷാജിമോന്‍, സുജാനി ട്രാന്‍സ്ജെണ്ടേയ്സ് ഗ്രൂപ്പ് സ്ഥാപക സെലിന് ജോസ്, എയിംന രക്ഷാധികാരി അശ്വതി ജോസ്, ജിതിന് തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു..
പോണ്ടിച്ചേരിയിലെ ജിപ്മര്‍ ഹോസ്പിറ്റലില്‍ നഴ്സിംഗ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന ജിന്‍സി,ജോലിയോടൊപ്പം തന്നെ എസ് ചിന്താമണി എന്ന തൂലിക നാമത്തില്‍ കലാരംഗത്തും സജീവമാണ്.
ഇതിനകം തന്നെ തമിഴ്, മലയാളം സിനിമകള്‍ക്ക് ജിന്‍സി ഗാനരചനയും, സംഗീത സംവിധാനവും നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ നിരവധി ആല്‍ബങ്ങളും ഹൃസ്വചിത്രങ്ങളും ജിന്സിയുടേതായിട്ടുണ്ട്.വേനല്‍ചൂടില്‍ എന്ന പേരില്‍ ജിന്‍സിയുടെ ചെറുകഥ സമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്.
Latest news
വിഷ്ണുപ്രിയ കൊലക്കേസ്:വധ ശിക്ഷയില്ല, പ്രതിക്ക് ജീവപര്യന്തം
കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ കൂത്തുപറമ്പ് സ്വദേശി ശ്യാം ജിത്തിന് (24) 10 വർഷം ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വീധിച്ച് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി.
വധശിക്ഷ നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ വകുപ്പ് ചുമത്തി പ്രതിക്കെതിരെ തടവ് ശിക്ഷ വിധിച്ചത്.
2022 ഒക്ടോബർ 22ന് നടന്ന കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി സ്വായം നിർമിച്ചതാണെന്നും കോടതിക്ക് ബോധ്യപ്പെട്ട സഹജര്യത്തിലാണ് ഉത്തരവ്.വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞാ ദിവസം കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുബോഴും പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.
ഇതും കൊലപാതകത്തിന് പിന്നാലെ നടന്ന വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഏറെ സഹായിച്ചു. കേസിൽ ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സഹജര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.
Latest news
വിവാഹ വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തു ; സീരിയല്‍ താരം ആര്യ അനിലിനെതിരെ യുവാവിന്റെ വെളിപ്പെടുത്തല്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ.ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
ആര്യയുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ
ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എൻറെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്.
ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്.ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
സന്തോഷകരമായി പോകുന്ന എൻറെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിൻറെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.
മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എൻറെ പ്രതികരണം മാത്രമാണ് ഇത്.
എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്”.
Latest news
കൊല്ലത്ത് വനിതാ ഡോക്ടർക്ക് കുട്ടിരിപ്പുകാരിയുടെ മർദ്ദനം
കൊല്ലം: ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ കുട്ടിരിപ്പുകാരിയുടെ ക്രൂര മർദ്ദനം. ആശുപത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജാൻസി ജെയിംസിനാണ് മുഖത്തടിയേറ്റത്. പോലീസ് എത്തിയങ്കിലും കേസെടുക്കാൻ തയാറായില്ല.
ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 2 സ്ത്രികൾ ശാരീരിക അസ്വസ്തകൾ വിവരിക്കുന്നതിനിടയിൽ കുട്ടിരിപ്പുക്കാരായി എത്തിയവർ ഉള്ളിൽ പ്രേവേശിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ വനിതാ ഡോക്ടറുടെ മുഖത്തടിക്കുകയുമായിരുന്നു.
18 വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് അലർജിയുമായി ബന്ധപെട്ട് പരിശോധിക്കാതെ മരുന്ന് നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പിന്നാലെ ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു.കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
Latest news
താമരശ്ശേരി ചുരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം. ചിപ്പില തോടിന് സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മേൽ നടപടികൾ സ്വികരിച്ചുവരുന്നു
Latest news
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം; വിജയശതമാനം 99.9.തിരുവനന്തപുരം മുന്നിൽ
തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 99.9 വിജയ ശതമാനവുമായി തിരുവനന്തപുരം മുന്നിൽ
ആകെ .87.98 ആണ് വിജയശതമാനം. 98.47 ശതമാനവുമായി ചെന്നൈ രണ്ടാം സ്ഥാനവും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നിലവിൽ ഡിജിലോക്കറിലും cbseresults.nic.in, cbse.gov.in തുടങ്ങിയ വെബ്സൈറ്റുകളിലും ഫലം അറിയാൻ സാധിക്കും. പത്താംക്ലാസ് പരീക്ഷഫലം ഇന്ന് വൈകിട്ടോടെ പ്രസിദ്ധികരിക്കു
മെന്നാണ് സൂചന.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news1 week ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 days ago
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
-
Latest news2 weeks ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം