M4 Malayalam
Connect with us

Latest news

കോളേജ് കാമ്പസിലെ അക്രമം ; കർശന നടപടിയെന്ന് പോലീസ്

Published

on

ആലുവ:കോളേജിൽ ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെടുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയുമായി പോലീസ്.

കാലടി ശ്രീ ശങ്കര കോളേജിൽ തുടർച്ചയായി സംഘർഷമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് റൂറൽ പോലീസ് നടപടി ശക്തിപ്പെടുത്തുന്നത്.

കേസിൽ പ്രതിയായ വിദ്യാർത്ഥികൾക്ക് ഒരു വിധത്തിലുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകില്ല. ഇത് ജോലിയേയും ഉപരിപഠനത്തേയും വിദേശത്ത് പോകാനുള്ള അവസരത്തേയും പ്രതികൂലമായി ബാധിക്കും.

വിദ്യാർത്ഥികൾക്ക് ക്രിമനൽ പിന്തുണ നൽകുന്നവർ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

കോളേജിലെ വിദ്യാർത്ഥിയല്ലാതിരിക്കെ ക്യാമ്പസിൽ ആക്രമത്തിൽ പങ്കെടുത്ത അനിസൻ (22) എന്നയാളെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.

വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം വധശ്രമത്തിൽ വരെ എത്തി നിൽക്കുന്നു. സംഘട്ടനത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതികൾ ഉൾപ്പെട്ടവർ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലുമാണ്.

2015 മുതൽ 2023 ഇതുവരെ ശ്രീ ശങ്കര കോളേജിൽ നടന്ന സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് കാലടി പോലീസ് പതിനെട്ടോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2022 – 23 കാലയളവിൽ ഒമ്പത് കേസുകളും .അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗം പേരും റിമാന്‍റിൽ പോവുകയും ചെയ്തു. ഇവരുടെ പ്രവർത്തനങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.

കോളേജിൽ റാഗിംഗുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പോലീസുദ്യോഗസ്ഥരെ തടയുകയും, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത 7 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു.

Latest news

മഞ്ഞപ്പിത്തം പടരുന്നു ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Published

on

By

തിരുവനന്തപുരം ;  മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

മഞ്ഞപിത്തം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു.

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. മഞ്ഞപ്പിത്തം കൂടുതലായി വ്യാപിക്കുന്ന മലപ്പുറം, എറണാകുളം ജില്ലകളില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച്‌ മുൻകരുതല്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.

മഴക്കാലം കൂടി അടുത്തതോടെ പകർച്ചവ്യാധികള്‍ തടയാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തത്തിന് ഒപ്പം പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

Continue Reading

Latest news

അമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: മകൻ പോലീസ് കസ്റ്റഡിയിൽ, മർദ്ദിച്ചിരുന്നതായി നാട്ടുകാർ

Published

on

By

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മകൻ പോലീസ് കസ്റ്റഡിയിൽ. മാറനല്ലൂർ കൂവളശ്ശേരി അപ്പു നിവാസിൽ ജയ (58) മരിച്ച സംഭവവുമായി ബന്ധപെട്ട് മകൻ അപ്പു എന്ന് വിളിക്കുന്ന ബിജുവിനെയാണ് (35 ) പോലീസ് കസ്റ്റഡിയിലെടുത്തത്.

സമീപവാസിയായ സ്ത്രീ വന്ന് നോക്കിയപ്പോഴാണ് ജയയെ ആനകമാറ്റ നിലയിൽ കട്ടലിൽ കണ്ടെത്തുന്നത്. ഈ സമയം ഇവരുടെ മകൻ ബിജു സമീപമുണ്ടായിരുന്നു.

തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറെയും മാറനല്ലൂർ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.മകൻ ഒരു മദ്യപാനിയായിരുന്നു എന്നാണ് പ്രേദേശവാസികൾ പറയുന്നത്.

അതിനാൽ മകൻ്റെ മർദ്ദനമേറ്റാണോ ജയാ മരിച്ചത് എന്ന സംശയത്തെ തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടൽ ബഹളമുണ്ടാക്കുകയും ജയയെ മർദ്ദിക്കാറുണ്ടെന്നുമാണ് നാട്ടുകാരിൽ ചിലർ തന്നെ പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ മാറാനല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. .

സ്ഥലത്ത് ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തൊട്ടടുത്തുള്ള മെഡിക്കൽ കൊളേജിലേക്ക് മാറ്റി. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Continue Reading

Latest news

അദ്ധ്യാപകരുടെ അശ്രദ്ധ: വിദ്യാർഥികൾ മുങ്ങി മരിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

Published

on

By

മലപ്പുറം: കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ടു വിദ്യാർത്ഥിനികൾക്ക് ദാരുണന്ത്യം. സംഭവത്തിന് പിന്നാലെ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ഫെബ്രുവരി മാസം ഒമ്പതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് അതിദാരുണമായ രീതിയിൽ മുങ്ങി മരിച്ചത്.

വിദ്യാർത്ഥിനികളുടെ മരണത്തിൽ ക്യാമ്പിൽ ഉണ്ടായിരുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥനും വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തലിൻ്റെ പിന്നാലെയാണ് പോലീസ് കേസെടുത്തത്.
നിലവിൽ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കിയാണ് 304 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. തിരൂർ കൽപ്പകഞ്ചേരി എം.എസ്.എം സ്കൂളിലെ വിദ്യാർത്ഥിനികളായിരുന്നു ഇവർ

Continue Reading

Latest news

പ്ലാസ്റ്റിക് കൂമ്പാരത്തിൽ വൻ തീ പിടുത്തം: രൂക്ഷഗന്ധവും പുകയും, ഒഴിവായത് വൻദുരന്തമെന്ന് നാട്ടുകാർ

Published

on

By

കോഴിക്കോട്: പൂവാട്ടുപറമ്പ് സ്വാകാര്യ പ്ലാസ്റ്റിക് സംസ്കരണകന്ദ്രത്തിൽ വൻ തീ പിടുത്തം.ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് പെരുവയിൽ പരിസരത്തെ സ്വകാര്യ സംസ്കരണകന്ദ്രത്തിൽ തീ പിടുത്തമുണ്ടായത്.

സംസ്കരണകന്ദ്രത്തിന്റെ 4 ഭാഗവും ഒരേ സമയം തീ പിടിക്കുകയായിരുന്നു എന്നാണ് സൂചന. ഈ സമയം ഉള്ളിലുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല.

പിന്നാലെ വെള്ളിമാടികുന്നിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും കുടിക്കിടന്ന മാലിന്യങ്ങളിലേക്ക് വേഗത്തിൽ തീ പടർന്നത് ദൗത്യം കൂടുതൽ ദുഷ്കരമാക്കിയിരുന്നു. പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധവും പുകയും മൂലം പ്രദേശവാസികൾ ബുട്ടിമുട്ടി.

പിന്നാലെ സംസ്കരണകന്ദ്രത്തിന് ലൈസൻസില്ല എന്നും പെരുവയിൽ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
8 യൂണിറ്റുകൾ എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധെയമാക്കിയത്.

തീ പിടുത്തത്തിൽ സമീപമുള്ള മരങ്ങൾ കത്തി നശിച്ചു. എന്നാൽ അഗ്നിശമനസേനയുടെ ഇടപെടലിൽ വ്യാപാര സഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് ആശ്വാസകരമായ വാർത്തയായി.

Continue Reading

Latest news

മുഷ്ടി ചുരുട്ടി ഇടിച്ചു,കഴുത്തില്‍ കേബിള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു; ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് വടക്കന്‍ പറവൂരിലെ നവവധു

Published

on

By

കൊച്ചി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് രാഹുല്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതി.

ഭര്‍ത്താവ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ മുഷ്ടി ചുരുട്ടി തന്റെ തലയ്ക്കിടിച്ചെന്നും ചുണ്ടുമലര്‍ത്തി നഖം അമര്‍ത്തിയെന്നും കഴുത്തില്‍ മൊബൈല്‍ ചാര്‍ജ്ജറിന്റെ കേബിള്‍ മുറുക്കിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

മര്‍ദ്ധനമേറ്റ് നിലത്ത് വീണപ്പോള്‍ ബെല്‍റ്റുകൊണ്ട് അടിച്ചെന്നും ഇടയ്ക്ക് ബോധം നനശിച്ചെന്നും കണ്ണുതുറക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നെന്നും യുവതി പറയുന്നു.

യുവതി ദൃശ്യമാധ്യമത്തോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങിനെ….

വീടിന്റെ മുകള്‍ നിലയിലെ ഏസി മുറിയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്.രാഹുല്‍ മര്‍ദ്ദിയ്ക്കുമ്പോള്‍ ‘അടിയ്ക്കരുതെ ,എന്നെ ഒന്നും ചെയ്യല്ലെ ‘ എന്നും പറഞ്ഞ് താന്‍ അലറിക്കരഞ്ഞിരുന്നു.ഇതിനിടയില്‍ ആരോ സ്‌റ്റെപ്പ് കയറി മുകളിലേയ്ക്ക് വരുന്ന ശബ്ദം കേട്ടതായി ഓര്‍ക്കുന്നു.

മര്‍ദ്ധനമേറ്റ വേദനകൊണ്ട് അലറിക്കരഞ്ഞപ്പോള്‍ ബഹളം വയ്ക്കരുതെന്നും ആരെങ്കിലും ഒക്കെ വരുമെന്നും മറ്റും പറയുന്നതും കേട്ടു.അടുത്ത മുറിയില്‍ രാഹുലിന്റെ സുഹൃത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു.ഇയാള്‍ തന്റെ നിലവിളി കേള്‍ക്കാതിരിയ്ക്കാന്‍ വഴയില്ല.

പരിക്കുകള്‍ കുളിമുറിയില്‍ വീണതിനെത്തുടര്‍ന്ന് ഉണ്ടായതാണെന്ന് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് രാഹുല്‍ ഭീഷിണിപ്പെടുത്തിയിരുന്നു. അതിനാലാണ് പരിക്കിനെക്കുറിച്ച് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ വിവരം മറച്ചുവച്ചത്.

പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഒത്തുതീര്‍പ്പിനാണ് അവര്‍ ശ്രമിച്ചത്.രാഹുല്‍ ആദ്യം സ്‌റ്റേഷനില്‍ എത്തിയിരുന്നു.രാഹുല്‍ പോലീസുകാരുടെ തോളത്ത് കൈയ്യിട്ടുകൊണ്ട് നടക്കുന്നതും കണ്ടു.യുവതി വ്യക്തമാക്കി.

കഴിഞ്ഞ 5 നായിരുന്നു രാഹുലിന്റെയും വടക്കന്‍ പറവൂര്‍ സ്വദേശിനിയുടെയും വിവാഹം.പെണ്‍വീട്ടുകാര്‍ അടുക്കള കാണല്‍ ചടങ്ങിന്റെ ഭാഗമായി രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിക്ക് മര്‍ദ്ദനമേറ്റ വിവരം മനസിലാക്കുന്നത്.

സ്ത്രീധന പ്രശ്്നത്തിലാണ് രാഹുല്‍ മര്‍ദ്ദനം ആരംഭിച്ചതൈന്നും പിന്നില്‍ ഭര്‍ത്തൃവീട്ടുകാരുടെ ഇടപെടല്‍ ഉണ്ടാവുമെന്ന് സംശയിക്കുന്നതായും യുവതി പറയുുന്നു. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ നിയമ നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Continue Reading

Trending

error: