M4 Malayalam
Connect with us

Latest news

ഇരുട്ടുകാനത്ത് ബസ് കൊക്കയിലേയ്ക്ക് ചരിഞ്ഞു;ദുരന്തം ഒഴിവായത് തലനാരിയ്‌ക്കെന്ന് നാട്ടുകാർ

Published

on

ഇടുക്കി;ബസിന്റെ ഓട്ടം നിലയ്ക്കുന്നത് പിൻഭാഗത്തെ ടയറുകൾ അഗാതമായ കൊക്കയിലേയ്ക്ക് നിരങ്ങി നീങ്ങിയ നിലയിൽ.യാത്രക്കാർ ഇറങ്ങാൻ തുടങ്ങുമ്പോൾ ബസ് വീണ്ടും താഴേയ്ക്ക് തെന്നി നീങ്ങിയത് ഭീതി പരത്തി.വിദ്യാർത്ഥികളും അധ്യാപകരും അങ്കലാപ്പിൽ കഴിഞ്ഞത് അരമണിക്കൂറിലേറെ.തുണയായത് യാത്രക്കാരും ഫയർഫോഴ്‌സും കൈകോർത്തുള്ള രക്ഷ ദൗത്യം.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ ഇരുട്ടുകാനത്തിന് സമീപം ഇന്ന് രാവിലെയാണ് 9.30 തോടെയാണ് വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത്.

ബംഗ്ലൂർ നാഗർബഗി മഹേഷ് പിഒ കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.മൂന്നാർ കണ്ട ശേഷം മടങ്ങുമ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുക്കവെ ബസ് റോഡ് ഇടിഞ്ഞ് കൊക്കയുടെ ഭാഗത്തേയ്ക്ക് തെന്നിമാറുകയായിരുന്നു.

ബസ് നിന്നതോടെ വിദ്യാർത്ഥികൾ സീറ്റിൽ നിന്ന് എഴുന്നേറ്റു.ഇതോടെ ബസ് വീണ്ടും കൊക്കയുടെ ഭാഗത്തേയ്ക്ക് നിരങ്ങി നീങ്ങി.അപകടം മനസ്സിലാക്കി ഇതിനകം ഇവിടെ കൂടിയ മറ്റ് വാഹനത്തിലെ യാത്രക്കാർ യാത്രക്കാരോട് ഇരിപ്പിടത്തിൽ തുടരാൻ ആവശ്യപ്പെട്ടു.

യാത്രക്കാരോട്് ഭയപ്പെടേണ്ടെന്നും ഉടൻ താഴെ ഇറക്കാമെന്നും മറ്റും പറഞ്ഞ് ഇവർ ആശ്വാസിപ്പിയ്ക്കുകയും ചെയ്തിരുന്നു.താമസിയാതെ അടിമാലിയിൽ നിന്നും ഫയർഫോഴ്‌സും സ്ഥലത്തെത്തി.

റോഡിന് എതിർവശത്തെ മരങ്ങളിൽ വടങ്ങൾ കെട്ടി മറുഭാഘം ബസിലും കെട്ടി താഴേയ്ക്ക് പോകാതെ സുരക്ഷിതപ്പെടുത്തുകയായിരുന്നു ഫയർഫോഴ്‌സംഘത്തിന്റെ ആദ്യത്തെ ദൗത്യം.തുടർന്ന് സാവധാനം യാത്രക്കാരെ പുറത്തിറക്കി്.ബസിൽ 48 പേരാണ് ഉണ്ടായിരുന്നത്.ഇതിൽ 32 പേർ പെൺകുട്ടികളും 13 പേർ ആൺകുട്ടികളും 3 പേർ അധ്യാപകരുമായിരുന്നു.

തുടർന്ന് ഫയർഫോഴ്‌സ് സംഘം ബസ് സുരക്ഷിതമായി റോഡിലെത്തിച്ചു.ഫയർഫോഴ്‌സ് സംഘം രക്ഷാപ്രവർത്തനത്തിനെത്താൻ വൈകിയിരുന്നെങ്കിൽ ഒരു പക്ഷെ ഇത് ഒരു ദുരന്തത്തിൽ കലാശിയ്ക്കുമായിരുന്നെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.മരണത്തിന്റെ വക്കിൽ നിന്നും തങ്ങളെ രക്ഷപെടുത്തിയതിൽ നന്ദി പറഞ്ഞ്,സന്തോഷവും പങ്കുവച്ചാണ് യാത്ര സംഘം ഇരുട്ടുകാനത്തുനിന്നും തിരികെപ്പോയത്.

അടിമാലി ഫയർ സ്റ്റേഷൻ അസി:സ്റ്റേഷൻ ഓഫീസർ സുനിൽ കുമാറിന്റെ നേത്യത്വത്തിലായിരുന്നു രക്ഷപ്രവർത്തനം.രഞ്ജിത്ത്, ജോജി ജോൺ ജോബിൻ ജോസ്, വി യു രാജേഷ്, റ്റി യു ഗിരീശൻ,രാകേഷ് ടി ആർ,സനീഷ് എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

ഏഴ് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: സ്കൂളിന് തീയിട്ട് നാട്ടുകാർ

Published

on

By

പാട്‌ന: ബീഹാറിലെ ദിഘ സ്‌കൂളിൽ ഓടയിൽ ഏഴ് വയസ്സുകാരന്റെ മൃതദ്ദേഹം കണ്ടെത്തി.ടൈനി ടോട്ട് അക്കാദമി സ്‌കൂളിലെ ആയിഷ് കുമാർ ആണ് മരണപ്പെട്ടത്.

ട്യൂഷന് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടുകാർ നടത്തിയ തിരച്ചിലാണ് പുലർച്ചെ മൂന്നുമണിയോടെ സ്‌കൂളിലെ ഓടയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തൊട്ട് പിന്നാലെ രോക്ഷാരായ നാട്ടുകാർ സ്‌കൂൾ അടിച്ച് തകർക്കുകയും തീവയ്ക്കുകയുമായിരുന്നു.സ്‌കൂളിലെ ക്ലാസ്സ് കഴിയുമ്പോൾ കുട്ടി അവിടെത്തന്നെ ട്യൂഷന് പോകാറുണ്ടെന്നാണ് പിതാവ് ശൈലേന്ദ്ര റായ് പറയുന്നത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഗാർഹിക പീഡനം:രാഹുൽ വിദേശത്ത്, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പെൺകുട്ടി

Published

on

By

കോഴിക്കോട്: പന്തീരാങ്കാവിൽ നടന്ന ഗാർഹിക പീഡനക്കേസിലെ പ്രതിയായ രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി സൂചന. രാഹുൽ ബാംഗ്ലൂർ വഴി സിംഗപ്പൂരിൽ നിന്ന് ജർമ്മനിയിൽ കടന്നതായാണ് പോലീസിൻറെ നിഗമനം.

രാഹുലിനെ വിദേശത്ത് എത്തിക്കാൻ സഹായിച്ച സുഹൃത്ത് രാജേഷിനെ പോലീസ് പിടികൂടി. കൂടാതെ രാഹുലിനെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്റർപോളിന്റെ സഹായം തേടാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും.
സംഭവത്തിന് പിന്നാലെ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പൂർത്തിയായി.

വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്.വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും പിന്നാലെ ഛർദിച്ചതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ രാഹുലിന്റെ സുഹൃത്തും അമ്മ ഉഷ കുമാരിയും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു എന്നാണ് പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പെൺകുട്ടിയുടെ മൊഴി പ്രകാരം രാഹുലിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി .

പെൺകുട്ടിയുടെ അച്ഛൻറെ പരാതി പ്രകാരം കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാൻ രാഹുലിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.നിലവിൽ ഫാറോക്ക് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർക്കാണ്അന്വേഷണ ചുമതല.

രാഹുലിന്റെ ജർമ്മനിയിലെ ജോലി സംബന്ധിച്ചുള്ള കാര്യങ്ങളിലും ദുരൂഹത തുടരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി വിദേശ ഏജൻസികളുടെ സഹായം തേടാനും പോലീസ് ശ്രമിക്കുന്നുണ്ട്.വിവാഹശേഷം ജർമ്മനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞതും കളവാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

Published

on

By

ന്യൂഡൽഹി ; ഇന്നലെ രാവിലെയോടെയാണ് ഭാരതത്തിന്റെ ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്ന കാര്യം എക്‌സിലൂടെ ലോകത്തെ അറിയിച്ചത്. മിനിറ്റുകള്‍ക്കകം വിവരം ലോകവ്യാപകമായി. പിന്നാലെ ഭാരതത്തിലെ പല കായിക താരങ്ങളും ഇത് ഏറ്റെടുത്തു.

മുന്‍ ഭാരത ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി അഭിമാനം എന്നാണ് എക്‌സില്‍ കുറിച്ചത്.ഭാരതത്തിന്റെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കുറിച്ചതിങ്ങനെ- താങ്കളൊരു പ്രചോദനമാണ്, കൂടാതെ ഭാരത കായിക രംഗത്ത് നിങ്ങള്‍ ഉണ്ടാക്കിയ പ്രതിഫലനം ഒരുകാലത്തും മായ്ച്ചുകളയാനാവാത്തതാണ്.

ഇത്തരത്തിലൊന്ന് എന്നെങ്കിലും കാണേണ്ടിവരണമെന്ന് ആഗ്രഹിച്ചിരുന്നില്ല, പക്ഷെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന് ഞാനറിയുന്നു, ആറിന് രാജ്യമൊന്നാകെ നിങ്ങളുടെ അന്താരാഷ്‌ട്ര കരിയറിനെ ആഘോഷിക്കും എന്ന് ഭാരത ഫുട്‌ബോള്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് കുറിച്ചു. ആശംസാ കുറിപ്പിട്ടുകൊണ്ടാണ് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വരവേറ്റത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ട്രെയ്നിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു

Published

on

By

ബാംഗ്ലൂർ ; ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച്‌ അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച്‌ അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

കര്‍ണാടക ബെല്‍ഗവിയിലെ ലോന്‍ഡ സ്‌റ്റേഷന് സമീപത്തുവച്ച്‌ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച്‌ അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

വ്യാപാര സ്ഥാപനത്തിന് മുകളിൽ മരം വീണ് അപകടം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

Published

on

By

പാലക്കാട്: മലമ്പുഴ ഡാമിന് കവാടത്തിന് കുറുകെ മരം കടപുഴകി സമീപത്തെ കടയുടെ മുകളിൽ പതിച്ച് അപകടം. ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ.

അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് പ്രദേശം വീണ്ടും പഴയപടിയാക്കിയത്.

ഇതുപോലെ ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ സമീപത്തുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ തുറക്കുന്ന അവസ്ഥ മുന്നിൽകണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: