M4 Malayalam
Connect with us

Latest news

5 ദിവസം മഴ തുടരും,4 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലവസ്ഥ നീരീക്ഷണ കേന്ദ്രം

Published

on

തിരുവനന്തപുരം;സംസ്ഥാനത്ത് ഇനിയുള്ള 5 പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രം.

ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴപെയ്യുന്നുണ്ട്. കൊല്ലം കടയ്ക്കൽ, മടത്തറ, ചടയമംഗലം പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശിയിരുന്നു. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ പ്രഖ്യപിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയെ പരിഗണിച്ച് കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് ജൂൺ 11 മുതൽ 15 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.തെക്കൻ തമിഴ്നാട് തീരം, ഇതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത നിലനിൽക്കുന്നതായും അറയിപ്പിൽ പറയുന്നു.

മധ്യ-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, വടക്ക്-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 160 മുതൽ 175 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കുമെന്നും ചില അവസരങ്ങളിൽ ഇത് 195 കിലോമീറ്റർ വരെ വേഗത്തിലാകുമെന്നും സൂചനയുണ്ട്.

ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. ആൻഡമാൻ കടൽ, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, മധ്യ-കിഴക്ക് അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും കാറ്റുണ്ടായേക്കാം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശാനുസരണം തീരങ്ങളിൽനിന്ന് മാറി താമസിക്കണമെന്ന് തീരദേശ വാസികൾക്കുള്ള മുന്നറയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കടലിലിറങ്ങിയുള്ള വിനോദങ്ങൾ പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

 

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; മലപ്പുറം സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

Published

on

By

മലപ്പുറം ; സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററില്‍ തുടരുന്നത്. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം.

കേരളത്തില്‍ മുമ്ബ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Latest news

ഗതാഗത മന്ത്രിയുമായി ഡ്രൈവിംഗ് സ്കൂള്‍ സംഘടനകളുടെ ചര്‍ച്ച നാളെ

Published

on

By

തിരുവനന്തപുരം ; ഡ്രൈവിങ് സ്കൂള്‍ സംഘടനകള്‍ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയില്‍ ഒത്തുതീർപ്പായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. എംഐടി വാഹനം ഒഴിവാക്കും, ഒരു ദിവസം 40 ടെസ്റ്റുകള്‍ നടത്തും, ഡ്യുവല്‍ ക്ലച്ചുള്ള വാഹനങ്ങള്‍ തുടർന്നും ഉപയോഗിക്കാം, രണ്ട് എംവിഡിയുള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റുകള്‍ വരെ നടത്താം തുടങ്ങിയ തീരുമാനങ്ങളാണ് ചർച്ചയില്‍ ഉണ്ടായത്.

വളരെ പോസിറ്റീവ് ആയിട്ടുള്ള ചർച്ചയാണ് നടന്നതെന്നും സമരം പിൻവലിക്കാമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. പെൻഡിങിലുള്ള ലേണേഴ്സുകളുടെ കണക്കെടുക്കുമെന്നും ലേണേഴ്സ് കാലാവധി കഴിയുമെന്ന ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു.

15 വർഷം എന്നുള്ള വണ്ടികളുടെ പഴക്കം 18 വർഷമായി നീട്ടി. ഡ്രൈവിങ് പഠിപ്പിക്കുന്നതിനുള്ള തുക ഏകോപിക്കാൻ ഒരു സമിതിയെ നിയോഗിക്കും. എച്ച്‌ ആദ്യം എടുത്ത ശേഷം റോഡ് ടെസ്റ്റ് നടത്തുമെന്നും ചർച്ചയില്‍ തീരുമാനമായി.കെഎസ്‌ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകള്‍ മൂന്നു മാസത്തിനകം തുടങ്ങുമെന്നും ജീവനക്കാർക്കുള്ള ശമ്ബളം റെഡിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

Continue Reading

Latest news

“കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” ;അന്തർദേശീയ സമ്മേളനം നാളെ എം എ എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും

Published

on

By

 

കോതമംഗലം;”കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള അന്തർദേശീയ സമ്മേളനം നാളെ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും.

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തെ പാരമ്പര്യമുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗും ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് (ഐ.ഇ.ഇ.ഇ.) കേരള ഘടകവും സംയുക്തമായിട്ടാണ്  “റയിസ് 2024” എന്ന് പേരിട്ടിട്ടുള്ള അന്തർദ്ദേശീയ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് കേരള ഘടകം നടത്തുന്ന ആറാമത് സമ്മേളനം ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വച്ച് നടത്തപ്പെടുന്നത്. കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ ബൗദ്ധീകമായ മുന്നേറ്റങ്ങളും മാനവിക സമൂഹവും എന്ന മുഖ്യ പ്രമേയം അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുക.

സമ്മേളനത്തിൽ ലോകത്തിലെ വിവിധ വിദ്യാഭ്യാസ ഗവേഷണ വ്യാവസായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരിൽ നിന്നും ലഭിച്ച 450 ഓളം പ്രബന്ധങ്ങൾ സൂക്ഷ്മ പരിശോധന നടത്തി,അവയിൽ നിന്നും തെരഞ്ഞെടുത്ത ഉന്നത നിലവാരം പുലർത്തുന്ന 120 പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കുന്നത്.

അനുബന്ധ മേഖലകളിലെ പ്രമുഖരായ ഡോ. ശ്രീറാം ക്രിസ് വാസുദേവൻ (ഇൻറൽ ഇന്ത്യ), ഡോ. സി. എസ് ശങ്കർ റാം (ഐ.ഐ.ടി മദ്രാസ്) , ഡോ. ജിംസൺ മാത്യു (ഐ.ഐ.ടി പാട്‌ന) , ഡോ. ജോബിൻ ഫ്രാൻസിസ് (ഐ.ഐ.ടി. പാലക്കാട്), ഡോ. ജയകുമാർ എം (ഐ.എസ്.ആർ.ഒ)., ശ്രീ എബി കെ കുര്യാക്കോസ് (ആമസോൺ വെബ് സർവീസ്), സെൻറർ ഫോർ ഡെവലപ്‌മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്) ലെ ഗവേഷകർ എന്നിവർ പ്രധാന പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയർസ് കേരള ഘടകം ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം എസ്. എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് അന്തർദേശീയ സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.

സമ്മേളനം നാളെ രാവിലെ 9 മണിക്ക് എൻ. പി. ഒ. എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ഉൽഘാടനം ചെയ്യും. മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഐ. ഇ. ഇ. ഇ. യെ പ്രതിനിധീകരിച്ച് ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം, വൈസ് ചെയർമാൻ, ഡോ. ബിജുന കുഞ്ഞ്, സെക്രട്ടറി ഡോ. കെ. ബിജു എന്നിവർ പങ്കെടുക്കും.

ഉൽഘാടനത്തെ തുടർന്ന് എൻ.പി.ഒ.എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ‘സങ്കീർണ്ണ പ്രതിരോധ സംവിധാനങ്ങളിൽ വിവരവിനിമയ സാങ്കേതികത യുടെ ഉപയോഗം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

പ്രിൻസിപ്പൽ ഡോ : ബോസ് മാത്യു ജോസ്, ജനറൽ ചെയർ ഡോ: സിദ്ധാർത്ഥ് ഷെല്ലി , ടെക്‌നിക്കൽ പ്രോഗ്രാം ചെയർ ഡോ: സിജ ഗോപിനാഥൻ, പബ്ലിക്കേഷൻ ചെയർ ഡോ: റീനു ജോർജ്, ഐ. ഇ. ഇ. ഇ. സ്റ്റുഡൻസ് ചാപ്റ്റർ കൗൺസിലർ പ്രൊ: നീമ എസ്, മീഡിയ കോർഡിനേറ്റർ പ്രൊ: ബൈബിൻ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനം 18-ന് സമാപിയ്ക്കും.

 

Continue Reading

Latest news

ലഹരി മാഫിയ സംഘത്തിൻ്റെ വിളയാട്ടം ; പാസ്റ്റർക്ക് വെട്ടേറ്റു,വീടിന് നേരെയും ആക്രമണം

Published

on

By

തിരുവനന്തപുരം: വെള്ളറ കണ്ണനൂരിൽ ഭീകരാന്തരീക്ഷം വിതച്ച് മൂന്നു പേർ അടങ്ങുന്ന ലഹരി സംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുണിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

കൂടാതെ കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും രാത്രി നടുറോഡിൽ മർദ്ദിച്ചു. പണം അപഹരിച്ച ശേഷം സമീപം ഉണ്ടായിരുന്ന വീടിൻറെ ജനറൽ ചില്ലുകൾ അടിച്ചു തകർക്കുകയും, വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുകയും ചെയ്തു.

ബഹളം കേട്ട് വീട്ടിൽ നിന്നും പുറത്തുവന്ന വീട്ടുടമയും ഗുണ്ടാ സംഘത്തിൻറെ ഭീഷണിക്ക് ഇരയായി. “കേറി പോടാ” എന്ന് പറഞ്ഞ് അസഭ്യം പറയുകയും വഴങ്ങാത്തതിനെ തുടർന്ന് കത്തിയെടുക്കുകയും ചെയ്തതായി ഇയാളുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.നാട്ടുകാർ വിവരമറിയിച്ചെങ്കിലും
പോലീസ് സ്ഥലത്തെത്തിയത് വൈകിയാണെന്ന് ചിലർ ആരോപിച്ചു.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആക്രമകളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Continue Reading

Latest news

പങ്കാളിയെ ലൈംഗിക തൊഴിലിന് നിർബന്ധിച്ച് പീഡിപ്പിച്ച് പൂജാരി: കേസെടുത്ത് പോലീസ്

Published

on

By

ചെന്നൈ: പങ്കാളിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയും വഴങ്ങാതെ വന്നപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ക്ഷേത്ര പൂജാരിക്കെതിരെ പോലീസ് കേസെടുത്തു.

ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചെന്നൈ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക്ക് മുനി സ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജോലിക്കാരിയായ യുവതിയുടെ പരാതി.എന്‍ജിനീയറിങ് ബിരുദധാരിയാണ് പരാതിക്കാരി.

ഒരിക്കല്‍ മദ്യപിച്ച് എത്തിയ പൂജാരി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും വിവാഹ വാഗ്ദാനം നല്‍കിയതായും യുവതി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചതായും, ഇതിനിടെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പിന്നീട് ലൈംഗിക തൊഴിലായാവാന്‍ ആവശ്യപ്പെട്ടെന്നും വഴങ്ങാതെ വന്നതോടെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Continue Reading

Trending

error: