M4 Malayalam
Connect with us

Latest news

2തവണ നീന്തിക്കയറി, പിന്നാലെ ആഴമുള്ള ഭാഗത്തേയ്ക്ക് ചാടി,ചുഴിയിൽപ്പെട്ട് മരണം;മൂന്നാറിനെ ഞെട്ടിച്ച് അധ്യാപകൻ ജീവനൊടുക്കി

Published

on

മൂന്നാർ; പുഴയിൽ നിന്നും രണ്ട് തവണ നീന്തിക്കയറി.പിന്നാലെ ആഴമുള്ള ഭാഗത്തേയ്ക്ക് എടുത്തുചാടി.ജഡം കണ്ടെത്തിയത് ഫയർഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിൽ.

ഇതാണ് മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലെ എൽപിസ്‌കൂൾ അധ്യാപകൻ ഗണേശി(48)ന്റെ മരണത്തെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരം.ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിയോടുത്താണ് മൂന്നാറിനെ ഞെട്ടിച്ച് അധ്യാപകൻ പുഴയിൽച്ചാടി ജീവനൊടുക്കിയത്.

ഉച്ചവരെ സ്‌കൂളിൽ ക്ലാസെടുത്തശേഷം ടൗണിൽ പോകണമെന്ന് പറഞ്ഞ് സ്‌കൂളിൽനിന്നും ഇറങ്ങുകയായിരുന്നെന്നാണ് സൂചന.

രാവിലെ 11.30 തോടെ ചൊക്കനാട് എസ്റ്റേറ്റിൽ ഓട്ടം പോയി വരുമ്പോൾ പുഴയിൽ നീന്തുന്ന നിലയിൽ മൂന്നാറിലെ ഓട്ടോ ഡ്രൈവർ രമേശാണ് ആദ്യം ഗണേശിനെ കാണുന്നത്.ഇയാൾ യാത്രക്കാരെ ഓട്ടോയിൽ ഇരുത്തി പുഴയുടെ തീരത്തെയപ്പോഴേയ്ക്കും ഗണേശ് നീന്തി കരയോട് അടുത്തിരുന്നു.തുടർന്ന് ഇരുവരും റോഡിലെത്തി.

ഇതുവഴി എത്തിയ മറ്റൊരു ഓട്ടോയിൽ ഗണേശിന് വീട്ടിലേയ്ക്ക് പോകുന്നതിനും രമേശ് സൗകര്യം ഒരുക്കി.എന്നാൽ പോകാൻ കൂട്ടാക്കാതെ ഗണേശ് പിൻതിരിഞ്ഞ് പുഴയുടെ മറ്റൊരു ഭാഗത്ത് ചാടുകയായിരുന്നു.

പിന്നാലെ രമേശേ എത്തി നോക്കുമ്പോൾ ഗണേശ് പുഴയിൽ നീന്തുന്നതാണ് കാണുന്നത്.അൽപ്പസമയത്തിനകം ഇയാൾ തീരത്തേയ്ക്ക് നീന്തിക്കയറി തീരത്ത് വിശ്രമിച്ചു.ഇതിനിടയിൽ രമേശ് ഇയാളെയും കൂട്ടി സമീപത്തെ റോഡിലെത്തുന്നതിന് നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.രമേശിന്റെ കണ്ണുവെട്ടിച്ച് ഇയാൾ വീണ്ടും പുഴയിൽച്ചാടുകയും ചുഴയിൽ അകപ്പെട്ട് മരണപ്പെടുകയുമായിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്താണ് കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ എ.ഗണേശി (48) ന്റെ ജഡം ഫയർഫോഴ്സും പോലീസും ചേർന്ന് കണ്ടെടുത്തത്.

അമ്മ മുത്തുമാരിയെ കഴിഞ്ഞ ജൂലൈ മുതൽ കാണാതായിരുന്നു.സ്വർണ്ണാഭരണങ്ങൾ വീട്ടിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെടുത്തു.അമ്മയെ കാണാതായതിനെത്തുടർ ഗണേശൻ വലിയ മാനസീക വിഷമത്തിലായിരുന്നെന്ന്് ബന്ധുക്കൾ പറഞ്ഞു.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കുൾക്ക് കൈമാറുമെന്ന് പോലീസ് അറയിച്ചു.ഭാര്യ. ജ്യോതി. മക്കൾ. ലോഗേശ്വരൻ, അക്ഷയ ശ്രീ.

 

Latest news

ഡല്‍ഹിയിൽ ഇമെയില്‍ വഴി സന്ദേശമയച്ച് 2 ആശുപത്രികളില്‍ ബോംബ് ഭീഷണി

Published

on

By

ഡൽഹി ; ദില്ലിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ദില്ലിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സ‌ഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

രാജ്യതലസ്ഥാനത്തെ പത്തോളം ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി വന്നതായി വിവരം ലഭിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടന്നു. പരിശോധനയില്‍ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

ആദ്യം ബോംബ് ഭീഷണി സന്ദേശം എത്തിയത് ബുരാരി ആശുപത്രിയിലാണ്. പിന്നാലെ സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയിലും ബോംബ് ഭീഷണി എത്തി. ഇവയ്‌ക്ക് രണ്ടിനും പുറമേ 10 ഓളം ആശുപത്രികളിലും ബോംബ് ഭീഷണിയെത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മേയ് ഒന്നിന് ദല്‍ഹിയിലെ 100 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു.

Continue Reading

Latest news

മഴ കനക്കുന്നു ; മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഒരിടവേളയ്ക്ക് ശേഷം എത്തിയ ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം ആയത്.

പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലി ലിറ്റർവരെ മഴ ലഭിക്കും. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും.

നാളെയും മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെന്നാള്‍ പത്തനംതിട്ടയില്‍ യെല്ലോ അലർട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന് കുറുകെയായാണ് ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലാണ് ചക്രവാതച്ചുഴി. ഇവയുടെ സ്വാധീനമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്.

അതേസമയം ഇക്കുറി കാലാവർഷം ജൂണ്‍ ആദ്യം തന്നെ കേരളത്തില്‍ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ മാസം 18 ഓടെ കാലവർഷം ആൻഡമാൻ തീരത്ത് എത്തും. അതിനാല്‍ ഇക്കുറി കാലവർഷം വൈകില്ലെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം കാലവർഷം എട്ട് ദിവസം വൈകിയിരുന്നു.

Continue Reading

Latest news

തെരഞ്ഞെടുപ്പ് ചട്ടലംഘനം ; അല്ലു അര്‍ജുനെതിരെ കേസ്

Published

on

By

ഹൈദരാബാദ് ; തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു.

വൈഎസ്‌ആർസിപി സ്ഥാനാർഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് പരാതി.

സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നന്ദ്യാല്‍ പോലീസ് കേസെടുത്തത്. സ്ഥാനാർഥി ശില്പ രവി ചന്ദ്ര റെഡ്ഡിക്കെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading

Latest news

ചേർന്നിരിക്കാം അമ്മയോടൊപ്പം ; ഇന്ന് മാതൃദിനം

Published

on

By

മെയ്‌ മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഭൂമിയിലേക്ക് വന്നനാള്‍ മുതല്‍ കാണുന്ന അമ്മയെ ഓര്‍ക്കാനായി ഒരു പ്രത്യേക ദിവസം വേണോ എന്ന ചോദ്യം പലരില്‍ നിന്നും ഉയര്‍ന്നേക്കാം.

എന്നാല്‍ സ്വന്തം അമ്മയെ അതിക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നവരുള്ള ഈ കാലത്ത് മാതൃദിനത്തിന് പ്രസക്തി വർധിച്ചുവരികയാണ്. മാതൃദിനത്തിന്റെ ചരിത്രത്തെയും സവിശേഷതകളെയും കുറിച്ച്‌ വിശദമായി നോക്കാം.ലോകത്ത് മാതൃദിനം പല രീതിയിലാണ് ആഘോഷിക്കുന്നത്.

പല രാജ്യങ്ങളിലും ആളുകള്‍ അവരുടെ അമ്മമാർക്ക് കാർഡുകളോ സമ്മാനങ്ങളോ പൂക്കളോ സമ്മാനിക്കുന്നു. പല കുടുംബങ്ങളും പ്രത്യേക ഭക്ഷണമൊരുക്കി ഈ ദിവസം ഒത്തുകൂടുന്നു അല്ലെങ്കില്‍ അമ്മമാരോടൊപ്പം സമയം ചെലവഴിക്കാൻ ഒരു ദിവസം ആസൂത്രണം ചെയ്യുന്നു. ചില ആളുകള്‍ അവരുടെ അമ്മമാരുടെ ബഹുമാനാർത്ഥം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനും അല്ലെങ്കില്‍ സഹായം ആവശ്യമുള്ള അമ്മമാരെ സഹായിക്കാൻ അവരോടൊപ്പം സമയം ചെലവഴിക്കാനും തിരഞ്ഞെടുക്കുന്നു.

സ്‌കൂളുകള്‍ക്കും വിവിധ കൂട്ടായ്മകള്‍ക്കും അമ്മമാരെ ആദരിക്കുന്നതിനും മാതൃ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് മാതൃദിനം.

 

പലരാജ്യങ്ങളിലും പലദിവസമാണ് മാതൃദിനം ആഘോഷിക്കാറുള്ളത്.എല്ലാ രാജ്യത്തും ഈ ദിവസമല്ല. തായ്‌ലന്‍ഡില്‍ നിലവിലെ രാജ്ഞിയായ സിരികിറ്റിന്റെ ജന്മദിനമായ ഓഗസ്റ്റ് 12നാണ് മാതൃദിനം. അറബ് രാഷ്ട്രങ്ങളില്‍ മാര്‍ച്ച്‌ 21നാണ് മാതൃദിനം. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ മാര്‍ച്ച്‌ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.

സ്ത്രീകള്‍ യുദ്ധത്തില്‍ പങ്കെടുത്ത മേയ് 27 നാണ് ബൊളീവിയയില്‍ മാതൃദിനമാചരിക്കുന്നത്. ആദ്യ ഇൻഡൊനീഷ്യന്‍ വുമണ്‍ കോണ്‍ഗ്രസ് നടന്ന ഡിസംബര്‍ 22 നാണ് ഇൻഡൊനീഷ്യയില്‍ ഈ ദിനാചരണം.

 

Continue Reading

Latest news

ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ:ചെറുപുഴയിൽ മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു.
മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴയിലേക്ക് വരുബോഴായിരുന്നു അപകടം.

ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നും കയറി വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും ആൾ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറി തൽക്ഷണം മരണം സംഭവിച്ചു.

ആളെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. കാസർകോട് നാട്ടക്കല്ല് സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Trending

error: