M4 Malayalam
Connect with us

Latest news

1 കിലോയിലേറെ സ്വർണ്ണം തട്ടിയെടുത്തു, ഒളിവിൽ കഴിഞ്ഞത് ശാന്തൻപാറയിൽ; ഹനുരാജ് അറസ്റ്റിൽ

Published

on

മൂന്നാർ;ഒരുവർഷം മുൻപ് ബംഗാൾ സ്വദേശിയുടെ കയ്യിൽനിന്ന് 1 കിലോയിലധികം സ്വർണം കവർന്ന കേസിലെ മുഖ്യസൂത്രധാരനെ മൂന്നാറിൽ നിന്നും പോലീസ് പിടികൂടി.

ചേളന്നൂർ പുനത്തിൽ ശ്യാമം വീട്ടിൽ കെ.പി. ഹനുരാജാണ് (53) കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെ പിടിയിലായത്.ഒരു വർഷത്തോളം വേഷം മാറി ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ മൂന്നാറിലെത്തിയ പൊലീസ് സംഘം നാടകീയമായാണ് പിടികൂടിയത്.

2021 സെപ്റ്റംബർ 20ന് രാത്രിയിലാണു സ്വർണം തട്ടിയെടുത്തത്. ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലിയുടെ കയ്യിൽനിന്ന് 1.200 കിലോ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്.

സ്വർണം ലിങ്ക് റോഡിലെ ഉരുക്കുശാലയിൽനിന്ന് മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു. നാലു ബൈക്കുകളിലായെത്തിയ എട്ടു പേർ ചേർന്ന് കണ്ടംകുളം ജൂബിലി ഹാളിന് സമീപത്തുവച്ച് അക്രമിക്കുകയും കവർന്നെടുക്കുകയുമായിരുന്നു.

അന്നത്തെ സിറ്റി ഡിസിപി സ്വപ്നിൽ എം.മഹാജന്റെ മേൽനോട്ടത്തിൽ ടൗൺ എസിപി ബിജുരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

കവർച്ച നടത്തുമ്പോൾ സംഘം ഉപയോഗിച്ചിരുന്ന സിം കാർഡുകൾ എടുത്തു നൽകി സഹായിച്ച മൂട്ടോളി സ്വദേശി ലത്തീഷിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

തുടർന്ന് സ്വർണക്കവർച്ച നടത്തിയ ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തിൽ ഉൾപ്പെട്ട മുഖ്യ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

സംഭവത്തിന്റെ മുഖ്യസൂത്രധാരനായ ഹനുരാജ് കർണാടകയിലെ രഹസ്യതാവളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.വ്യത്യസ്തമായ പേരുകളിലാണ് ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചിരുന്നത്.

വേഷവിധാനം മാറ്റിയും മുടിയുടെ സ്‌റ്റൈൽ മാറ്റിയുമൊക്കെയാണ് ഇയാൾ നാട്ടിൽ വന്നുപോയിരുന്നത്.
തന്നെ തിരഞ്ഞ് സിറ്റി ക്രൈം സ്‌ക്വാഡ് കർണാടകയിൽ തിരച്ചിൽ ഊർജിതമാക്കിയെന്ന സംശയത്തെത്തുടർന്ന് ഇയാൾ സംസ്ഥാനത്തെ മലയോര അതിർത്തി ജില്ലകളിലൂടെ മാറിമാറി താമസം തുടങ്ങി.

ഇടുക്കിയിൽ മൂന്നാറിന് സമീപത്തെ ശാന്തൻപാറയിൽ ഹനുരാജിനോട് രൂപസാദൃശ്യമുള്ള ഒരാൾ കുറച്ചു നാളുകളായി താമസമുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു.

പിന്നാലെ എസ്‌ഐ എസ്.അഭിലാഷിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്‌ക്വാഡ് മൂന്നാറിൽ നടത്തിയ തിരച്ചിലിൽ അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു,എ.പ്രശാന്ത് കുമാർ, സി.കെ.സുജിത്ത്, കെ.കെ.ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Latest news

വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്സിൻ പിൻവലിച്ച്‌ കമ്പനി

Published

on

By

ഡൽഹി ; പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച്‌ നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചത്.

അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തിനെ കുറഞ്ഞുപോയിരിക്കുന്നത്അ കൊണ്ടാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

യൂറോപ്പില്‍ വാക്സിൻ പിൻവലിക്കാൻ അനുമതി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍.

പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ ആശങ്കപ്പെടേണ്ട എന്നാണ് കമ്ബനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്ബനി കോടതിയില്‍ അറിയിച്ചിരുന്നത്.

Continue Reading

Latest news

നിങ്ങളെപ്പോലെ ഞാനും അത് ആസ്വദിച്ചു: തരംഗമായ എഐ വീഡിയോയെ പ്രശംസിച്ച് പ്രധാനമന്ത്രി

Published

on

By

ഗുജറാത്ത്: സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ഒരുപാട് ആളുകൾ പങ്കിടുകയും ചെയ്ത എഐ വീഡിയോയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവിനെ അഭിനന്ദിക്കുകയാണെന്നും വളരെ ആസ്വാദകരമായിരുന്നു എന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

മമതാ ബാനർജിയുടെ പ്രസംഗത്തിനൊപ്പം നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.

“നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം  ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം കാര്യങ്ങൾ വളരെ സന്തോഷമുളവാക്കുന്നതാണ്.” മോദി പറഞ്ഞു.

അഹമ്മദാബാദിലെ നിഷാൻ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു

Continue Reading

Latest news

കീറിയ നോട്ട് മാറ്റിയെടുക്കാം: വിസമ്മതിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ആർബിഐ

Published

on

By

മുംബൈ: സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി യുപിഐ നിലവിൽ വന്നതോടെ ഇന്ത്യ ക്യാഷ് ലെസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു.എങ്കിലും എല്ലാ കാര്യങ്ങളിലും ഇത് പ്രായോഗികമായിട്ടില്ല.

ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേടായ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ആർബിഐയുടെ നിർദ്ദേശകപ്രകാരം മാറ്റിയെടുക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു ബാങ്കുകൾക്കും ഇത് നിരസിക്കാനുള്ള അവകാശമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

കീറിയതോ പഴയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചത് മൂലം ഉപയോഗിക്കാൻ കഴിയാത്ത നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖല ബാങ്ക് ശാഖയിലോ സ്വകാര്യമേഖലയിലോ ബാങ്ക് കറൻസി ചെസ്റ്റ് ശാഖയിലോ ആർബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാൻ സാധിക്കും.

കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ ആവശ്യപ്രകാരം ടിഎൽആർ (ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ) കവറുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.

ആർബിഐയുടെ നിർദ്ദേശപ്രകാരം ഏത് ബാങ്കിലും നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകൾ മാറാൻ സാധിക്കില്ല എന്ന് പറയാൻ കഴിയില്ല.അത് പാലിക്കാൻ വിസമ്മതിച്ചാൽ ബാങ്ക് അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും.

എന്നാൽ കേടുപാടുകൾ സംഭവിച്ച കറൻസി നോട്ടുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുടെ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.

1: നോട്ടിന്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് മൂല്യം കുറയും.

2: ഒരു വ്യക്തിയുടെ കൈവശം 5000 രൂപയിൽ കൂടുതൽ കേടായ 20 നോട്ടുകൾ ഉണ്ടെങ്കിൽ ഇടപാട് ഫീസ് ബാധകമാകും.

3: ഒരു കൈമാറ്റം നടത്തുന്നതിന് മുൻപ് നോട്ടിൽ സുരക്ഷ ചിഹ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം.

ഈ കാര്യങ്ങൾ മുൻനിർത്തി നോട്ടുകൾ മാറാൻ ബാങ്ക് വിസമ്മതിച്ചാൽ ഓൺലൈനായി പരാതി നൽകാം. ആർബിഐ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. 1000 രൂപ വരെയുള്ള നാശനഷ്ടങ്ങൾക്ക് ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കും

 

 

Continue Reading

Latest news

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ

Published

on

By

തിരുവനന്തപുരം ; 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം. നാളെ മൂന്ന് മണിയോടെയായിരിക്കും പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപനം നടത്തുക.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ഫലം നോക്കാൻ താഴെ തന്നിരിക്കുന്നു സൈറ്റുകളിൽ പരിശോധിക്കാം

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

Continue Reading

Latest news

ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം

Published

on

By

കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ   ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ  മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Continue Reading

Trending

error: