M4 Malayalam
Connect with us

Latest news

കൂട്ടമ്പുഴയിൽ സ്‌കൂൾ ബസ്സിന് മുന്നിൽ കാട്ടാനകൂട്ടം; സന്തോഷവും കൗതുകവും പങ്കിട്ട് കുരുന്നുകൾ

Published

on

കൊച്ചി;സ്‌കൂൾ ബസ്സിന് മുന്നിൽ കാട്ടാനകൂട്ടം.സന്തോഷവും കൗതുകവും പങ്കിട്ട് കുരുന്നുകൾ.

കഴിഞ്ഞ ദിവസം കോതമംഗലം കുട്ടംമ്പുഴ വിമല പബ്‌ളിക് സ്‌കൂൾ ബസ്സിന്റെ മുന്നിലാണ് പൊന്നനെ കാട്ടാനകൂട്ടം പ്രതിയക്ഷപ്പെട്ടത്.ഉരുളൻതണ്ണി പിണവൂർകുടി റോഡിലൂടെ കടന്നുപോകവെയാണ് ഏതാനും മീറ്ററുകൾ മാത്രം അകലെ പാതവക്കിൽ കാട്ടാനക്കൂട്ടം നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്.ഉടൻ വാഹനം സൈഡ് ചേർത്ത് നിർത്തി.

പിന്നെ കാണുന്നത് നിരനിരയായി ആനകൾ റോഡ് മുറിച്ചുകടക്കുന്നതാണ്.കൊമ്പനും പിടിയും കുഞ്ഞുങ്ങളും ഉൾപ്പെടെ 20 ലേറെ ആനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്.ഈ സമയം ആനകൾ കടന്നുപോകുന്നക് കണ്ണിമവെട്ടാതെ നോക്കിയിരിയ്ക്കുകയായിരുന്നു ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾ.

വീട്ടിലെത്തി അമ്മയോട് വിവരം പറണമെന്ന് കൂട്ടുകാരെ ഓർമ്മപ്പെടുത്തുന്ന തിരക്കിലായിരുന്നു ഈ സമയം ഇവരിൽ ഒരാൾ.ദൃശ്യം അച്ഛന് വാട്‌സാപ്പിൽ അയച്ചുതരണമെ ..എന്ന് വീഡിയോ എടുത്തിരുന്നവരോട് കുരുന്നുകളിൽ ഒരാൾ ആവശ്യപ്പെടുന്നതും കേൾക്കാമായിരുന്നു.

ആനകൾ റോഡ് മുറച്ചുകടക്കുന്നത് മേഖലയിലെ സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്.എന്നാൽ ഇത്രയധികം ആനകൾ ഒരുമിച്ച് എത്തുന്നത് അപൂർവ്വമായി മാത്രമാണെന്നാണ് നാട്ടുകാർ പങ്കിടുന്ന വിവരം.

 

Latest news

അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും ; ക്ഷീര കർഷകർ ശ്രെദ്ധിക്കേണ്ടത്

Published

on

By

ഇടുക്കി ; അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാളും കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീരകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു .

സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ പാടുള്ളുവെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

വേനല്കാലത്ത് ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  •  ശുദ്ധജലം യഥേഷ്ടം കുടിയ്ക്കാൻ നല്കണം.
  •  ഘരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
  •  പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ , ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.
  •  വേനല്ക്കാല ഭക്ഷണത്തിൽ ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
  •  ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നല്കണം.
  •  വൈക്കോൽ തീറ്റയായി നല്കുന്നത് രാത്രികാലങ്ങളിൽ മാത്രം.
  •  വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.
  •  കൃത്രിമ ബീജധാനത്തിനു മുൻപും ശേഷവും ഉരുക്കളെ തണലിൽ നിർത്തുക
  •  മേൽകൂരയ്ക്ക് മുകളിൽ ചാക്ക്, വയ്‌ക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും .
  •  ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.
  •  എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.
  •  തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന് (വാൾ ഫാൻ ) മുതലായവയും ഉപയോഗിക്കാം.
  •  തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം.
  •  വളർത്തുമൃഗങ്ങളുടെ ട്രന്‌സ്‌പോര്‌ട്ടേഷന് വെയിലിന്റെ തീവ്രത കുറഞ്ഞ രാവിലെയും, വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
  • ? അമിതമായ ഉമിനീരൊലിപ്പിക്കൽ , തളർച്ച , പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
Continue Reading

Latest news

മാസപ്പടി കേസ് ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി വിജിലൻസ് കോടതി

Published

on

By

തിരുവനന്തപുരം ; മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി വിജിലൻസ് കോടതി തള്ളി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ സിഎംആര്‍എല്‍ കമ്പനിക്ക്  സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്.

സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ചില രേഖകള്‍ കുഴല്‍നാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

Continue Reading

Latest news

ഐസിഎസ്‌ഇ 10, +2 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു

Published

on

By

ന്യൂ ഡൽഹി ; ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

പരീക്ഷാഫലം അറിയാൻ സിഐഎസ്സിഇ വെബ്‌സൈറ്റായ cisce.org യില്‍ പരിശോധികേണ്ടതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച്‌ 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്.

2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമാണ് വിജയം ഉണ്ടായിരുന്നത്.

Continue Reading

Latest news

വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്‌സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍

Published

on

By

ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്‌സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.

വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്‌സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്‌സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.

യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്‌സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.

ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര്‍ പ്രശ്‌നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.

 

Continue Reading

Latest news

പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം

Published

on

By

ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന്‍ വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.

പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.

രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Continue Reading

Trending

error: