M4 Malayalam
Connect with us

Latest news

ഇടുക്കിയിൽ വീണ്ടും കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി ; വേട്ട സംഘത്തെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം

Published

on

മൂന്നാർ:ഇടുക്കിയിൽ വീണ്ടും കാട്ടുപോത്ത് വേട്ട.ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ അരുവിക്കാട് സെക്ഷനിൽ ഉൾപ്പെടുന്ന വനഭാഗത്തുനിന്നാണ് സംഭവം റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഒട്ടുമിക്ക സമയത്തും ആൾ സഞ്ചാരമുള്ള പാതയിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന അരുവിക്കാട് സെക്ഷനിലെ വനപ്രദേശത്ത് വച്ച് കൂറ്റൻ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന ശേഷം ഇറച്ചി മുറിച്ചുകടത്തിയെന്നുളള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മച്ചിപ്ലാവ് സെക്ഷനിൽ മാസങ്ങൾക്ക് മുമ്പ് കാട്ടുപോത്തിനെ വെവച്ച് കൊന്ന് ഇറച്ചി കടത്തിയിരുന്നു.ഈ സംഭവത്തിന്റെ അന്വേഷണം പൂർത്തിയായി വരുന്നതിനിടെയാണ് ദേവികുളം റെയിഞ്ചിൽ നിന്നും സമാന സംഭവം പുറത്തുവരുന്നത്.ഈ കേസിൽ ഉൾപ്പെട്ട 15 ഓളം പേരെ അറസ്റ്റ് ചെയ്യുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.

4 വയസ് പ്രായമുള്ള കാട്ടുപോത്തിനെയാണ് വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയിട്ടുള്ളത്.സംഭവം നടന്നിട്ട് 4 ദിവസം പിന്നിട്ടു.കൃത്യം നടത്തിയവരെ കണ്ടെത്താൻ വനംവകുപ്പ് അധികൃതർ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ടാണ് ദേവികുളം റേഞ്ചയിന് കീഴിലെ സെൻട്രൽ നഴ്സറിക്ക് സമീപം കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.വെറ്ററിനറി ഡോക്ടറുടെ പരിശോധനയിലാണ് വേട്ടയാടൽ സ്ഥീരീകരിച്ചത്.

വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും മിക്കപ്പോഴും കടന്നുപോകുന്ന പാതയിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള വനപ്രദേശത്ത് നിന്നാണ് കാട്ടുപോത്തിനെ കൊന്ന് ഇറച്ചികടത്തിയെതന്നാണ് സൂചന.സംഭവം അക്ഷരാത്ഥത്തിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

മൂന്നാർ ഡിഎഫ്ഒ ഓഫീസിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കാട്ടുപോത്തിനെ വെടിവച്ചിട്ട വനപ്രദേശം.വേട്ടയാടിയ പോത്തിന്റെ ഇറച്ചി തലച്ചുമടായിട്ടായിരിക്കാം കടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

മുറിച്ചെടുത്ത ഇറച്ചി എങ്ങോട്ട് കൊണ്ടുപോയി,ആർക്കെല്ലാം വിതരണം നടത്തി എന്നീകാര്യങ്ങൾ കൃത്യത വരുത്താൻ വിശദമായ അന്വേഷണം നടത്തണമെന്ന് ഉന്നതതലത്തിൽ നിന്നും അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

സംഭവം പുറത്തുവന്നതോടെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് കാട്ടിറച്ചി സംഭരിച്ച്,വിൽപ്പന നടത്തിവരുന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്നുള്ള സംശയം വ്യാപകമായിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന്് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്.തുടർന്ന് നടന്ന അന്വേഷണത്തിൽ വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ചുകടത്തിയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

 

Latest news

നവജാതശിശുവിന്റെ കൊലപാതകം ; യുവതിയുടെ ആൺസുഹൃത്തിന് പങ്കില്ലെന്ന് പോലീസ്

Published

on

By

കൊച്ചി ; പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിയായ യുവാവിൻ്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നൽകിയ മൊഴി. ഇയാൾക്കെതിരെ യുവതി നിലവിൽ പരാതി നൽകിയിട്ടില്ല. ഇക്കാരണത്താൽ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു.

എന്നാൽ ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കവറിൽ പൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരായ യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ കുഞ്ഞിൻ്റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്‌തു.

താൻ പീഡനത്തിനിരയായ കാര്യവും യുവതി പൊലീസിനോട് പറഞ്ഞു. തൃശൂർ സ്വദേശിയായ യുവാവാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി മൊഴി നൽകി. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇയാളെ ചോദ്യം ചെയ്ത്.

കൊച്ചിയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. വായും മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന് ഗുരുതര ക്ഷതങ്ങളേറ്റെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Continue Reading

Latest news

മൂവാറ്റുപുഴ നിരപ്പിൽ വയോധികയെ കഴുത്തറുത്ത് കൊന്നു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Published

on

By

മൂവാറ്റുപുഴ ; കഴുത്തറുത്ത്
കൊലപ്പെടുത്തിയ നിലയിൽ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ .
മൂവാറ്റുപുഴ നിരപ്പ്  കുളങ്ങാട്ടുപാറ കത്രിക്കുട്ടി (കുഞ്ഞിപെണ്ണ് 85 ) യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് – 88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വെള്ളിയാഴ്ച രാത്രി 11 .30 ഓടെയാണ് സംഭവം
കിടപ്പ് രോഗിയായിരുന്ന കുഞ്ഞിപെണ്ണ്
ഭർത്താവിൻ്റെ സംരക്ഷണയിൽ ആയിരുന്നു.അഞ്ച് മക്കൾ ഉണ്ട്.
Continue Reading

Latest news

കള്ളക്കടൽ പ്രതിഭാസം ; മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്ര മുന്നറിയിപ്പ്

Published

on

By

തിരുവനന്തപുരം ; കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ അടിയന്തരസാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശം നൽകി.

ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേർന്ന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനാണ് കോസ്റ്റൽ പോലീസ് വിഭാഗം ഐജി, എഐജി എന്നിവരോട് ആവശ്യപ്പെട്ടത്.

ജാഗ്രതാനിർദ്ദേശങ്ങൾ തീരദേശത്തെ ജനങ്ങളിൽ എത്തിക്കുന്നതിനും പോലീസ് നടപടി സ്വീകരിക്കും. തീരദേശ ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

Continue Reading

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Trending

error: