M4 Malayalam
Connect with us

Latest news

കർമ്മപഥത്തിൽ രണ്ടര പതിറ്റാണ്ട് , പരിശീലന മികവ് സമ്മാനിച്ചത് അപൂർവ്വ ബഹുമതികൾ ; ഡോ. മാത്യൂസ് ജേക്കബ് പടിയിറങ്ങുന്നത് നേട്ടങ്ങളുടെ നിറവിൽ

Published

on

കോതമംഗലം;ഹൈറേഞ്ച് കവാടം എന്നറിയപ്പെടുന്ന കോതമംഗലത്തെ കായിക കേരളത്തിന്റെ തലസ്ഥാനമാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച കായിക പരിശീലകൻ ഡോ. മാത്യൂസ് ജേക്കബ് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നു.

അഭിമാനാർഹമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ടര പതിറ്റാണ്ട് നീണ്ട കായിക അദ്ധ്യാപക ജീവിതത്തിൽ നിന്നാണ് ഈ മാസം 31 -ന് മാത്യൂസ് ജേക്കബ് വിരമിക്കുന്നത്.

കായിക രംഗത്ത് കോളേജിന് എക്കാലത്തും അഭിമാനിക്കാവുന്ന പ്രതിഭകളെ കണ്ടെത്തി,അവരിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തി പ്രവർത്തന മേഖലയിൽ വിജയ കിരീടം ചൂടിയ വ്യക്തിയാണ് മാത്യൂസ് ജേക്കബ്.

കോതമംഗലത്ത് വോളിബോൾ കളിക്ക് വേരോട്ടം സൃഷ്ടിക്കുന്നതിനും വോളിബോൾ താരങ്ങളെ വാർത്തെടുക്കുന്നതിനും ഇദ്ദേഹം വഹിച്ച് പങ്ക് നിർണ്ണായകമാണ്.

കോതമംഗലത്തെ കായിക പരീശീലകരിൽ ആദ്യം ഡോക്ടറേറ്റ് കരസ്ഥമാക്കിയതും  മാത്യൂസ് ആണ്. രാജ്യത്തിന് മികച്ച കായിക താരങ്ങളെ സമ്മാനിച്ചതിന്, കേരളത്തിലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ ജി. വി. രാജ സ്‌പോർട്‌സ് അവാർഡ് 2017 -ൽ ഇദ്ദേഹത്തെ തേടിയെത്തി.

നിരവധി കായിക നേട്ടങ്ങളാണ് ഡോ. മാത്യൂസിലൂടെ എം. എ. കോളേജ് നേടിയത്.1994ൽ ആണ് ഡോ. മാത്യൂസ് കോതമംഗലം എം. എ. കോളേജിൽ കായിക അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.1992 മുതൽ 94 വരെയുള്ള രണ്ട് വർഷക്കാലം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് )യുടെ വോളി ബോൾ കൊച്ചായിരുന്നു.

എം. എ. കോളേജിന് മികച്ച വോളി ബോൾ ടീമിനെ സൃഷ്ട്ടിക്കുന്നതിൽ മുഖ്യ പങ്ക് മാത്യൂസ് വഹിച്ചു.4 പ്രാവശ്യമാണ് എം. എ. കോളേജ് വോളി ടീം, മാത്യൂസിന്റെ പരിശീലന മികവിൽ എം. ജി. യൂണിവേഴ്‌സിറ്റി കീരിടം നേടിയത്.

9 തവണ എം. ജി. യൂണിവേഴ്‌സിറ്റി യുടെ വോളിബോൾ ടീം പരിശീലകനായും ,3 തവണ കേരള സംസ്ഥാന ടീമിന്റെ പരിശീലകനുമായി സേവനമനുഷ്ടിച്ചു.3 ഫെഡറഷൻ കപ്പ് കളുടെ ടെക്‌നിക്കൽ ഒഫീഷ്യലും,15-ൽ പരം അഖിലേന്ത്യ ടൂർണമെന്റുകളുടെ ഒഫീഷ്യലുമായിരുന്നു.

എം. ജി. യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൌൺസിൽ അംഗമായും, സ്റ്റാഫ് സെലെക്ഷൻ അംഗമായും, സ്റ്റാഫ് പ്രൊമോഷൻ കമ്മിറ്റി അംഗമായും, എം. ജി. യൂണിവേഴ്‌സിറ്റി കായിക വകുപ്പിന്റെ പി. ജി ബോർഡ് ഓഫ് സ്റ്റഡിസ് അംഗമായും എല്ലാം തിളങ്ങിയ വ്യക്തിയാണ് മാത്യൂസ്. നിരവധി തവണ അത്ലറ്റിക് ഫെഡറഷൻ ഓഫ് ഇന്ത്യയുടെ ടെക്‌നിക്കൽ ഒഫീഷ്യൽ ആയിരുന്നു.

വോളിബോൾ അസോസിയേഷന്റെ എറണാകുളം ജില്ലാ തല മത്സരങ്ങളുടെ ചെയർമാൻ റഫറീയായി 5 വർഷം സേവനം ചെയ്യ്തു.5 വർഷം കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷന്റെ കോച്ചിങ് കമ്മിറ്റി കൺവീനറും ആയിരുന്നു ഇദ്ദേഹം.

ഡോ. മാത്യുസിന്റെ നേതൃത്വത്തിലാണ് 2021 ലെ അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പും,ദക്ഷിണ മേഖല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പും കോതമംഗലം എം. എ. കോളേജ് സ്റ്റേഡിയത്തിൽ നടന്നത്.

2002ൽ അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ – വനിതാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ് സംഘടിപ്പിച്ചതും മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു.2016ലെ എം. ജി യൂണിവേഴ്‌സിറ്റി അത്ലറ്റിക് ചാമ്പ്യൻഷിപ്പ് കോതമംഗലം എം. എ. കോളേജിൽ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇദ്ദേഹമാണ്.

ആ വർഷം കോളേജ് ഗെയിംസിൽ ഓവറോൾ ചാമ്പ്യൻമാരായിരുന്നു.രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന തരത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയ കായിക താരങ്ങളെ കണ്ടെത്തിയത് വിലയിരുത്തി 2019 ൽ കോതമംഗലം എം. എ. കോളേജിന് മനോരമ ട്രോഫി ലഭിയ്ക്കുന്നതിനും കൊടുത്ത മാത്യൂസിന്റെ പ്രവർത്തനങ്ങൾ സഹായകമായി.

എം. ജി യൂണിവേഴ്‌സിറ്റി പുരുഷ- വനിത നീന്തൽ മത്സരത്തിലും, കായിക മത്സരത്തിലും നിരവധി തവണ എം. എ. കോളേജ് കീരിടം ചൂടിയതിലെ മുഖ്യ വിജയ ശിൽപ്പിയാണ് ഡോ.മാത്യൂസ്.

മുവാറ്റുപുഴ, ഈസ്റ്റ് മാറാടി പുൽപ്പാറയിൽ കുടുംബാംഗമാണ്.കൂത്താട്ടുകുളം, വടകര സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപിക ജെമി ജോസഫ് ആണ് ഭാര്യ. ജെഫ് ജേക്കബ് മാത്യൂസ്, ജെയ്ക് ജോസഫ് മാത്യൂസ് എന്നിവരാണ് മക്കൾ.

 

Latest news

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം ; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്

Published

on

By

തിരുവനന്തപുരം ; കെ എസ്‌ ആര്‍ ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ കേസെടുത്ത് പോലീസ്.മേയർക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാനായിരുന്നു കോടതി നിർദേശിച്ചത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അഞ്ചുപേർക്കെതിരേയും ചുമത്തിയിരിക്കുന്നത്.ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എം.എല്‍.എയുമായ സച്ചിൻദേവ് എന്നിവരും കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ യദുവുമായി തർക്കമുണ്ടാകുന്നത്.

തൊട്ടടുത്തദിവസം യദു ഇരുവർക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്റ്റേഷനിലും സിറ്റി പോലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂർ കോടതിയില്‍ പരാതി നല്‍കിയിരുന്നു.

Continue Reading

Latest news

നീറ്റ് പരീക്ഷ ഇന്ന് ; രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത് 23.81 ലക്ഷം പേര്‍

Published

on

By

ഡൽഹി ; മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റ് കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും.ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 23.81 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്.

10.18 ലക്ഷം ആണ്‍കുട്ടികളും 13.63 ലക്ഷം പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെന്‍‍ഡര്‍ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 1.44 ലക്ഷം പേരാണ് ഇത്തവണ അപേക്ഷിച്ചത്.പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിലെത്തണം. ഒന്നരയ്ക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. പിന്നീട് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കര്‍ശനമായ പരിശോധനയോടെയാണ് പരീക്ഷ നടത്തിപ്പ്. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാന്‍ പാടില്ല.

മതപരമായതും ആചാരപരമായ വസ്ത്രം ധരിക്കുന്നവരും പരിശോധനകള്‍ക്കായി നേരത്തെ എത്താനും നിര്‍ദേശമുണ്ട്.സുതാര്യമാ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കും. എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണവും പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.

Continue Reading

Latest news

ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓൺലൈൻ വഴി മാത്രം

Published

on

By

തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്താനാണ് തീരുമാനം.

തിരക്ക് നിയന്ത്രിക്കാൻ ആണ് തീരുമാനം. ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം.

സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.

 

Continue Reading

Health

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ: കഴിച്ചത് ഷവർമയും അൽഫാമും, 15 പേർ ആശുപത്രിയിൽ

Published

on

By

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പൻ ഫാസ്റ്റ് ഫുഡ് നിന്നും ഞായറാഴ്ച ഷവർമയും അൽ ഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴിൽ തോണി സ്വദേശി അജ്മി, മകൻ മുഹമ്മദ് ഫയാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിഷബാധ ഏറ്റവരുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Continue Reading

Latest news

വിദേശത്തേക്ക് വിനോദയാത്ര വാഗ്ദാനം: പണം തട്ടിയ ട്രാവൽ ഏജൻസിക്ക് 6 ലക്ഷം രൂപ പിഴ

Published

on

By

ന്യൂഡൽഹി: വിനോദയാത്ര അവതാളത്തിലാക്കിയതിന് ടൂർ ഓപ്പറേറ്റർക്ക് ആറ് ലക്ഷം രൂപ പിഴതുക വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്താ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

ജർമ്മനിയിലെ ഡെസൽഡോർഫിൽ നടന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്.

ഒരാളിൽ നിന്നും ഒന്നരലക്ഷം രൂപയാണ് ഇതിനായി ട്രാവൽ ഏജൻസി കൈപ്പറ്റിയത്. എന്നാൽ വിദേശയാത്ര വാഗ്ദാനം നൽകിയതിന് പിന്നാലെ ജർമ്മൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെടുകയായിരുന്നു.

ഇതോടെ തുക നൽകിയവർ ടൂർ ഓപ്പറേറ്ററുടെ സേവന രീതികൾ മെച്ചപ്പെടുത്തണമെന്നും ഒട്ടും നന്നല്ലാത്ത പ്രവർത്തിയാണ് ചെയ്തത് എന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് ട്രാവൽസ് ഏജൻസിക്ക് തിരികെ നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറാൻ ട്രാവൽ കമ്പനി തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്ത തർക്കപരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതകൾ ഉണ്ടെന്ന് വ്യക്തമാക്കിയത്.

ടൂറിസം രംഗങ്ങളിലെ ഇത്തരത്തിൽ പ്രതികൂലമായി നടക്കുന്ന കാര്യങ്ങളെ ചെറുക്കുന്നതിനും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളിൽ നിന്നുകൊണ്ട് സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് തുക എതിർകക്ഷിക്കാർ കൈമാറണമെന്നാണ് കോടതി നിർദ്ദേശം.ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം കൂടാതെ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരത്തുകയായും 15,000 രൂപ കോടതി ചെലവായും കണക്കാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് .

Continue Reading

Trending

error: