M4 Malayalam
Connect with us

Local News

5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് വിൽക്കുന്നത് 30000 രൂപയ്ക്ക്;നിലമ്പൂർ സ്വദേശി തൃശൂരിൽ പിടിയിൽ

Published

on

തൃശൂർ;വിശാഖപട്ടണത്തുനിന്നും കഞ്ചാവ് എത്തിച്ച് തൃശൂർ പൂരത്തിനെത്തുന്ന ഉപഭോക്താക്കൾ വിൽപ്പന നടത്തുന്നതിനുള്ള ലഹരിമാഫിയ നീക്കം എക്‌സൈസ് തന്ത്രപരമായ നീക്കത്തിലൂടെ പൊളിച്ചടുക്കി.രണ്ട് കിലോ കഞ്ചാവുമായി നിലമ്പൂർ സ്വദേശി പിടിയിൽ.

ഓപ്പറേഷൻ ടസ്‌ക്കറിന്റെ ഭാഗമായി തൃശൂർ എക്‌സൈസ് റെയ്ഞ്ച് പാർട്ടിയും, റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ടുകിലോ കഞ്ചാവുമായി നിലമ്പൂർ നടുവത്ത് രാജീവ് ഗാന്ധി കോളനിയിൽ വടക്കേപറമ്പിൽ ദേവൻ മകൻ രാഹുലിനെ (24 ) എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്.

കൈയ്യിലുണ്ടായിരുന്നത് കഞ്ചാവ് തൃശൂർ പൂരത്തിന് വിപണനത്തിനായി കൊണ്ടുവന്നതാണെന്നാണ് ചോദ്യം ചെയ്യലിൽ രാഹുൽ അറയിച്ചിട്ടുള്ള കഞ്ചാവാണ് പിടികൂടിയത്. വിശാഖപട്ടണത്ത് ജൂസ് കടയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്തുവരുകയായിരുന്നു ഇയാൾ.

അവിടുത്തെ പരിചയം വെച്ച് കഞ്ചാവിന്റെ മൊത്ത വിതരണക്കാരിൽ നിന്നും കിലോക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തി കിലോക്ക് 30000 രൂപ നിരക്കിലാണ് കച്ചവടം നടത്തി വരുന്നത്.

തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കാണുന്നതിനായാണ് താൻ തൃശൂരിൽ എത്തിയതെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.കഞ്ചാവ് എത്തിക്കാൻ രാഹുലിനെ ചുമതലപ്പെടുത്തിയ ആളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് -, ആർ പി എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ അഷറഫ് കെ., അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ.സുനിൽകുമാർ, കെ.വി.രാജേഷ്, എൻ.യു. ശിവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.വി. വിശാൽ, എ.ജോസഫ്, ബിപിൻ ചാക്കോ, ഡ്രൈവർ ശ്രീജിത്ത്, ആർ പി എഫ് ഇൻസ്‌പെക്ടർമാരായ ടി.ആർ.അനീഷ്, ഡെറിൻ ടി.റോയ്, എ എസ് ഐ ഫിലിപ്പ് ജോൺ, എച്ച സി വി.എ.ജോർജ്ജ്, എസ്.വി. ജോസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Latest news

ആലുവ മാഞ്ഞാലിൽ മിന്നൽ പരിശോധന: ആയുധങ്ങളുമായി കുപ്രസിദ്ധ ഗുണ്ട നേതാവ് അനസിൻറെ കൂട്ടാളികൾ പിടിയിൽ

Published

on

By

കൊച്ചി: ആലുവ മാഞ്ഞാലിൽ നടത്തിയ തിരച്ചിലിൽ കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് പിടിച്ചെടുത്ത തോക്കുകൾ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സംഘത്തിലുള്ളവരുടേതാണെന്ന് സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

സംഭവവുമായി ബന്ധപെട്ട് കോലാപതാക കേസിലടക്കം പ്രതിയും മുമ്പ് കാപ്പ ചുമത്തപ്പെട്ടിട്ടുള്ള ആളുമായാ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയവീട്ടിൽ റിയാസ് (38) കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതി എളമക്കര താന്നിക്കൽ സ്വദേശി നെല്ലിക്കാപ്പള്ളി വീട്ടിൽ അൽത്താഫ് എന്നിവർ പിടിയിലായി.

തിരച്ചിലിന്റെ ഭാഗമായി റിയാസിന്റെ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും 2 റിവോൾവറും 2 എയർ പിസ്റ്റളും 8.85 ലക്ഷം രൂപയും കണ്ടെടുത്തു. പിന്നാലെ റിയാസിന്റെ അറസ്റ്റ് ആലുവ വെസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

വൈകിയും ഇയാളുടെ വീട്ടിൽ പരിശോധന നടന്നിരുന്നു. അനസിന്റെ മറ്റൊരു കൂട്ടാളിയായ അൽത്താഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്ക് സൂക്ഷിക്കുന്നതിനാവശ്യമായ കൈവിലങ്ങുകളും എയർ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തി.

അനൻസുമായി ബന്ധം തുടരുന്നവരുടെയും കൂട്ടാളികളുടെയും വീടുകളിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. തമിഴ്നാട്ടിലെ ആനമലയിലുള്ള വീട്ടിലും കൂട്ടാളി ഇപ്പോൾ താമസിക്കുന്ന ഗുരുവായൂരിലെ കെട്ടിടത്തിനുള്ളിലും തമിഴ്നാട് പോലീസ് നടത്തിയ തിരച്ചിലിൽ വടിവാൾ പിടികൂടിയിരുന്നു.

കുട്ടാളികളിൽ ഒരാളായ നിസാറിന്റെ വീട്ടിലും നിസാർ ജോലിചെയ്തിരുന്ന രാജാക്കാട്ടുള്ള ഒരു റിസോർട്ടിലും സുഹൃത്തിന്റെ തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുള്ള വീട്ടിലും ഭീകരവിരുദ്ധ സ്ക്വാഡ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി.

ഗൾഫിലുള്ള അനസിന്റെ അടുത്ത സുഹൃത്തായ പെരുമ്പാവൂർ സ്വദേശി ഷാജി പാപ്പന്റെ പെരുമ്പാവൂരിലുള്ള വീട്ടിലും പരിശോധന തുടരുന്നതിനിടയിൽ റെയ്ഡ് വിവരം മനസ്സായിലാക്കി ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

Continue Reading

Latest news

വന്യമൃഗങ്ങളെ കാണാം,വനസൗന്ദര്യം നുകരാം,ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തെത്താം; ആനക്കല്ല് ജംഗിൾ സഫാരി ബംബർ ഹിറ്റ്

Published

on

By

പ്രകാശ് ചന്ദ്രശേഖർ
തൃശൂർ;വനംവകുപ്പിന്റെ ആനക്കല്ല് ജംഗിൾ സഫാരിയിൽ പങ്കാളികളാവാൻ എത്തുന്ന വിദേശിയർ ഉൾപ്പെയുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധന.

തൊട്ടടുത്ത്, സുരക്ഷിതമായി വന്യമൃഗങ്ങളെയും മയിലും വേഴാമ്പുകളും അടക്കം പക്ഷികൂട്ടങ്ങളെയും മറ്റും കാണുന്നതിനും വന സൗന്ദര്യം ആവോളം ആസ്വദിയ്ക്കുന്നതിനും സാധിയ്ക്കും വിധമാണ് വനംവകുപ്പ് സഫാരി ഒരുക്കിയിട്ടുള്ളത്.

കൂടാതെ പ്രശസ്തമായ ആതിരപ്പിള്ളി വെള്ളച്ചാട്ടം കൈ എത്തും ദൂരത്തിൽ കാണാനുള്ള അവസരവും ഇതുവഴി സഞ്ചാരികൾക്ക് ലഭിയ്ക്കും.

വനംവകുപ്പ് വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ ആതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ,ജനവാസമേഖലയിൽ നിന്നും 18 കിലോമീറ്ററോളം അകലെ ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആനക്കല്ല്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം പദ്ധയിൽ ഉൾപ്പെടുത്തി ഇവിടേയ്ക്ക് ജീപ്പ് സഫാരി ആരംഭിയ്ക്കുന്നത്.

ആതിരപ്പിള്ളി ഫോറസ്റ്റ് ഡിവിഷനിലെ 15-ാം ബ്ലോക്കിൽ ഉൾപ്പെടുന്ന ആതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നാണ്് സഫാരി ആരംഭിയ്ക്കുന്നത്.ആറ് പേർ വീതമുള്ള സംഘങ്ങളായിട്ടാണ് വിനോദ സഞ്ചാരികളെ സഫാരിയിൽ ഉൾപ്പെടുത്തുക.തോക്കേന്തിയ ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറുമാണ് സംഘത്തിലെ മറ്റംഗങ്ങൾ.

പ്ലാന്റേഷൻ കോർപ്പറേഷൻ പാട്ടത്തിനെടുത്തിട്ടുള്ള തോട്ടങ്ങളിലൂടെയാണ് യാത്രയുടെ മുന്നോട്ടുപോകുന്നത്.തോട്ടങ്ങൾ എന്നാണ് പറയുന്നതെങ്കിലും കാഴ്ചയിൽ നിബിഡ വനത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുക.ആനക്കൂട്ടങ്ങളുടെ പ്രധാന താവളമാണ് ഈ തോട്ടങ്ങൾ.പാതയുടെ ഇരുപുറത്തും ഒട്ടുമിക്ക സമയങ്ങളിലും ആനകളെ കാണാം.

കരടി, പുലി,കാട്ടുപോത്ത് , മ്ലാവ് എന്നിവയും പാതയോരങ്ങളിൽ എത്തുന്നുണ്ട്.പാതയിൽ പലയിടത്തും മയിലുകളെ ഒറ്റയ്ക്കും കൂട്ടമായും കാണാൻ സാധിയ്ക്കും.

മരക്കൊമ്പുകളിൽ കണ്ണോടിച്ചാൽ മലയണ്ണാനെയും വേഴാമ്പലിനെയും മറ്റും കാണാം.ഭീമൻ മലമ്പാമ്പുകളും ഇടയ്ക്ക് പാതയോരത്ത് ദർശനം നൽകാറുണ്ട്.

യാത്രയിൽ കുറച്ചുഭാഗം മാത്രമാണ് ടാർ റോഡുള്ളത്.പിന്നീട് യാത്ര അവസാനിയ്ക്കുന്ന ആനക്കല്ല് ക്യാമ്പ് സ്റ്റേഷൻ വരെ ഓഫ് റോഡ് യാത്രയാണ് സാധ്യമാവുക.

ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് തന്നെ പാതയുടെ ഇരുപുറത്തുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിലാണ് സഫാരി വാഹനം രൂപപ്പെടുത്തിയിട്ടുള്ളത്.

ആനക്കല്ലിനോട് അടുത്താണ് ആതിരപ്പിള്ളി വെള്ളച്ചാട്ടിന്റെ മറുപുറം കാണാൻ സന്ദർശകർക്ക് അവസരം ലഭിയ്ക്കുക.

വനപാതയിലുടെ ഏതാണ്ട് 150 മീറ്റളോളം നടന്നാൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് താഴ്ഭാഗത്തെത്താം.നിരവധി സിനിമകളുടെ ഗാനചിത്രീകതരണം ഈ ഭാഗത്ത് നടന്നിട്ടുണ്ട്്.

ജീപ്പ് നിർത്തുന്ന ഭാഗത്ത് നിന്നാൽ പരന്നൊഴുകുന്ന പുഴ, പാറയിടുക്കിലൂടെ താഴേയ്ക്ക് പതിയ്ക്കുന്ന മനോഹര ദൃശ്യം ആസ്വദിയ്ക്കാം.

ആനക്കല്ലിലെ ക്യാമ്പിംഗ് സ്റ്റേഷനിൽ സഞ്ചാരികൾക്ക് ആൽപസമയം വിശ്രമത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഇവിടെ ലഘുഭക്ഷണവും വെള്ളവും ലഭിയ്ക്കും.

യാത്രയ്ക്കിടയിൽ വനമധ്യത്തിൽ ഏദേശം 30 മീറ്ററോളം ഉയരത്തിൽ വലിയ മരത്തിൽ തീർത്തിട്ടുള്ള ഏറുമാടത്തിൽ കയറുന്നതിനും ചുറ്റുമുള്ള കാഴ്ചകൾ വീക്ഷിയ്ക്കുന്നതിനും അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചാലക്കൂടി പുഴയുടെ തീരപ്രദേശത്തുകൂടി കൂടിയാണ് പാത കടന്നുപോകുന്നത്.പുഴയിലെ പാറപ്പുറത്ത് മുതലകൾ വിശ്രമിയ്ക്കുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു.

വൈകുന്നേരങ്ങളിൽ ഒട്ടുമിക്കപ്പോഴും കപ്പപുഴുങ്ങിയതും കാന്തരി ചമ്മന്തിയും ഏലയ്ക്കാ ഇട്ട കട്ടൻചായയുമായിരിക്കും സഞ്ചാരികൾക്ക് ലഭിയ്ക്കുക.

ജീപ്പ് സഫാരിയ്ക്ക് പുറമെ നാടുകാണി മലയിലേയ്ക്ക് ട്രക്കിംഗും ചാലക്കുടി പുഴയോരത്ത് ക്യാമ്പിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.

ആറ് പേർ അടങ്ങുന്ന സംഘത്തിന് പതിനായിരം രൂപയും ഒരാൾക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയുമാണ് സഫാരിയുടെ ഫീസ് നിരക്ക്.യാത്രയ്ക്ക് താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ- 8547601991

 

Continue Reading

Latest news

3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Published

on

By

മൂവാറ്റുപുഴ: ധരിച്ചിരുന്ന മൂന്ന് പവന്‍റെ സ്വര്‍ണമാല സ്വന്തമാക്കാൻ മകൻ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് സ്വന്തം മകൻ്റെ കൈയ്യാൽ കൊല്ലപ്പെട്ടത്. കേസില്‍ കൗസല്യയുടെ രണ്ടാമത്തെ മകൻ ജിജോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിൽ
കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജിജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.
ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു.
കൗസല്യയെ പരിശോധിച്ച  ഡോക്ടർ വെളി പ്പെടുത്തിയ വിവരങ്ങളാണ് ആരും കൊല പുറത്തറിയാൻ കാരണം . കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണത്തിൽ സംശയമുണ്ടെന്ന്
ഡോക്ടർ മെമ്പറെ അറിയിച്ചു. തുടർന്ന് മെമ്പർ വിവരം പോലീസിന് കൈമാറി.
രാവിലെ മക്കളായ സിജോയെയും ജിജോയെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഇവരെ  വിശദമായി ചോദ്യം ചെയ്യുന്നതിനിടെ ജിജോ കുറ്റം സമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.
വീടിന്‍റെ ശുചിമുറിയിൽ നിന്ന് പ്രതി മാല കണ്ടെടുത്ത് പൊലീസിന് നൽകി. തെളിവെടുപ്പ് നടത്തുന്നതിനായി ജിജോയെ എത്തിച്ചപ്പോൾ കൂടി നിന്നവർ
രോക്ഷാകുലരായി.
ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു പെറ്റമ്മയെ  കൊന്ന തെന്ന് ജിജോ   പൊലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന.
കൗസല്യയുടെ മൃതദേഹം നാളെ പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്‌കാരം.
Continue Reading

Local News

26 കുപ്പി ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Published

on

By

പെരുമ്പാവൂർ ; 26 കുപ്പി ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ . ആസാം നൗ ഗാവ് സ്വദേശി മൊഫിജുൽ അലി (24) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പട്ടണത്തിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആസാമിൽ നിന്ന് കൊണ്ടുവന്ന് ചെറിയ കുപ്പികളിലാക്കി അതിഥി ത്തൊഴിലാളികളുടെ ഇടയിലാണ് വിൽപ്പന.

നൂറ് ഗ്രാമോളം കഞ്ചാവുമായി ആസാം നൗഗാവ് സ്വദേശികളായ ശൈനുൽ ഇസ്ലാം, മുഹമ്മദ് ഷമീർ ആലം, ബഡ്ജഹാൻ അലി എന്നിവരെ കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്നും പിടികൂടി.പെരുമ്പാവൂർ മത്സ്യ ചന്തക്ക് സമീപം മദ്യം പകർത്തി വിൽപ്പന നടത്തിയ നൗഗാവ് സ്വദേശി ഹേമൻ നാഥ് (24)നേയും പോലീസ് അറസ്റ്റ് ചെയ്തു.

എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ ടോണി ജെ മറ്റം, എ.എസ്.ഐ മാരായ ലാൽ മോഹൻ ,പി.എ അബ്ദുൾ മനാഫ്, സീനായർ സി പി ഒ മാരായ ടി.എ അഫ്സൽ, ടി.എൻ മനോജ് കുമാർ , ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Continue Reading

Local News

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം ; ഒരാള്‍ മരിച്ചു

Published

on

By

കൊച്ചി ; കൊച്ചി സ്മാർട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കെട്ടിടത്തിന് പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്ബ് ഫ്രെയിമാണ് തകര്‍ന്ന് വീണത്.കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്.

നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്‍റെ പെയിന്‍റിംഗിനായി സ്ഥാപിച്ച ഇരുമ്ബ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്. ഇരുമ്ബ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീണുകയായിരുന്നു.ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബബൻ സിങ്, രാജൻ മുന്ന എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

Continue Reading

Trending

error: