News
എസ് ഐ യെയും മകനെയും ആക്രമിച്ച സംഭവം;ബൈക്ക് യാത്രികനെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് പോലീസ്
കൊല്ലം ;വാഹനം മറികടക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്ന് കാർ യാത്രികരായ എസ്ഐയെയും കുടുംബാംഗങ്ങളെയും മർദ്ധിച്ച സംഭവത്തിൽ ബൈക്ക് യാത്രക്കാരരനെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് പോലീസ്.
കാർ യാത്രികരായ കുണ്ടറ സ്പെഷൽ ബ്രാഞ്ച് എസ്ഐ പേരയം അമ്പിയിൽ വൈഷ്ണവത്തിൽ എസ്.സുഗുണൻ (55), മകൻ അമൽ (23) എന്നിവരും ബൈക്ക് യാത്രികരായ എസ്എൻപുരം ബഥേൽ ഹൗസിൽ ജിബിൻ ജോൺസൺ (29), തെക്കുംപുറം കെ.ജെ.ഭവനിൽ ജിനു ജോൺ (25) എന്നിവരും തമ്മിലാണു വാക്കേറ്റവും സംഘർഷവുമുണ്ടായത്.
സംഘട്ടനത്തിൽ തലയ്ക്കു ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റു പരുക്കു പറ്റിയ അമലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ സുഗുണനും മർദനമേറ്റു.
ഭാര്യ പ്രീത (45)യെ നടുറോഡിൽ തള്ളിവീഴ്ത്തുകയും ചെയ്തു. യുവാക്കൾക്കും മർദനമേറ്റതായി പരാതിയുണ്ട്. തുടർന്നു യുവാക്കളെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എസ്ഐയെയും കുടുംബത്തെയും ആക്രമിച്ചു പരുക്കേൽപിച്ചതിന് ഇവർക്കെതിരെയും ബൈക്ക് യാത്രക്കാരെ ആക്രമിച്ചതിന് എസ്ഐക്കും മകനുമെതിരെയും പൊലീസ് കേസ് എടുത്തു.
ഇന്നലെ രാവിലെ ഒൻപതോടെ പുത്തൂർ ചന്തമുക്കിലായിരുന്നു സംഭവം. ഇരുവാഹനങ്ങളും ചീരങ്കാവ് റോഡിലൂടെ പുത്തൂർ ഭാഗത്തേക്കു വരികയായിരുന്നു. ഇടയ്ക്കു പവിത്രേശ്വരം ഭാഗത്തു വച്ചേ കാർ ബൈക്കിനെ ഓവർടേക്ക് ചെയ്തപ്പോൾ ബൈക്ക് യാത്രികർ എസ്ഐയെയും കുടുംബത്തെയും അസഭ്യം പറഞ്ഞതായി പറയുന്നു.
തുടർന്ന് എസ്ഐയുടെ മകൻ യുവാക്കളുടെ ചിത്രം മൊബൈലിൽ പകർത്തി. പുത്തൂർ ചന്തമുക്കിലെത്തിയപ്പോൾ യുവാക്കൾ, ഫോട്ടോ എടുത്തതിനെ ചോദ്യംചെയ്യുകയും ഇരുകൂട്ടരും തമ്മിൽ നടന്ന വാക്കേറ്റം സംഘടനത്തിൽ കാലാശിയ്ക്കുകയുമായിരുന്നു.
Local News
എൽ-എഫിൽ നവീകരിച്ച ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം
അങ്കമാലി ; അടിയന്തിര ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഉണ്ടായ ഗണ്യമായ വർധന പരിഗണിച്ച് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രോഗവും, രോഗാവസ്ഥയുടെയും ഗൗരവം അനുസരിച്ച് ഒരേ സ്ഥലത്ത് തന്നെ പ്രത്യേക പരിചരണം നൽകാവുന്ന നൂതന സംവിധാനങ്ങൾ സജ്ജീകരിച്ച് നവീകരിച്ച എമർജൻസി വിഭാഗം – (ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറ്) സെൻറ് അൽഫോൻസാ ബ്ലോക്കിന്റെ താഴത്തെ നിലയിലേക്ക് മാറ്റി.
ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.വർഗീസ് പാലാട്ടി, ഫാ.റോക്കി കൊല്ലംകുടി,ഫാ.പോൾസൺ പെരേപ്പാടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ് , നഴ്സിംഗ് ഓഫീസർ സിസ്റ്റർ പൂജിത, മെഡിക്കൽ ഓഫീസർമാരായ ഡോ.ജോൺ നോബിൾ തോമസ് , ഡോ.എൽസി, ഡോ.പി.ജെ.തോമസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോഷി തോമസ്, സിസ്റ്റർ അൽഫോൻസാ എന്നിവർ സംബന്ധിച്ചു.
ആഗോള നിലവാരത്തിലുള്ള ട്രൈയേജ് സംവിധാനം അനുസരിച്ച് കൃത്യമായ രോഗിയെ, കൃത്യമായ രോഗത്തിന്, കൃത്യമായ ചികിത്സക്ക്, കൃത്യമായ സമയത്ത്, കൃത്യമായ സ്ഥലത്ത് എത്തിക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കികൊണ്ടാണ് നവീകരിച്ച എമർജൻസി വിഭാഗം പ്രവർത്തിക്കുകയെന്ന് ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ അറിയിച്ചു.
വിഷം ഉള്ളിൽ ചെല്ലുന്ന അവസ്ഥ, പകർച്ചവ്യാധികൾ എന്നിവ മുതൽ, പാമ്പുകടി, കണ്ണിനേൽക്കുന്ന പരിക്കുകൾ, ഹൃദയ-ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ ചികിൽസിക്കാൻ പ്രത്യേകം സജ്ജീകരണങ്ങളോട് കൂടിയ മുറികളും, മൈനർ ഓപ്പറേഷൻ തിയറ്ററും, എക്സ് റേ, ഇ.സി.ജി, പ്ലാസ്റ്ററിങ് മുറികൾ, പ്രത്യേക ഫാർമസി, കൗൺസിലിങ് റൂം, എന്നിവയ്ക്കുപുറമെ 30 രോഗീ സൗഹൃദ കിടക്കകൾ ആഗോളനിലവാരത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.
Latest news
അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ
പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ
Latest news
സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.
ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.
വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.
Latest news
പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷാണ് മരിച്ചത്.ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.
2 വർഷം മുൻപായിരുന്നു ശ്യാം ഘോഷ് ജോലിയിൽ പ്രേവേശിച്ചത്. വിവാഹബന്ധം വേർപ്പെടുത്തിയ ശ്യാം അധികമാരോടും സംസാരിച്ചിരുന്നില്ല. ഏറെ നാളായി അവധിയിലായിരുന്ന ശ്യം രാത്രി ഭക്ഷണം കഴിഞ്ഞ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന. വീട്ടുകാർ മുറിതുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.
Latest news
ഇന്ന് ലോക മാധ്യമദിനം: സ്വന്തന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ അപകടമോ
ന്യൂഡൽഹി: ഇന്ന് ലോക മാധ്യമദിനം. മാധ്യമപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ മാധ്യമ സതന്ത്ര്യം സംരക്ഷിക്കുക, മാധ്യമ പ്രവർത്തനത്തിനിടെ മരണപ്പെട്ടവരെ ഓർമിക്കുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.
എന്നാൽ ലോക മാധ്യമ ദിനത്തിലും മാധ്യമ പ്രവർത്തകർ ഇന്ത്യയിൽ വലിയ വെല്ലുവിളികൾ നേരിടുന്നതായാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വ്യക്തമാക്കിയിട്ടുള്ളത്. 2014ൽ 180 രാജ്യങ്ങളിൽ 140ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024 ബഹുദൂരം പിന്നോട്ട് പോയി 159ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. കണക്കുകൾ പ്രകരം സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഇന്ത്യ ഒരു അപകടകരമായ രാജ്യമായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ വ്യാജ വാർത്തകൾ പടക്കുന്നതും അത് പ്രചരിപ്പിക്കുന്നതും വലിയ വെല്ലുവിളികൾ സൃഷ്ട്ടിക്കുബോഴാണ് മാധ്യമങ്ങളുടെ അഭിപ്രായങ്ങളുടെ മേലുള്ള കടന്നുകയറ്റവും വലിയരീതിയിൽ മാധ്യമ പ്രവർത്തകർക്ക് ഒരു തലവേദനയായി മാറുന്നത്.
ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം 1994ലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാചരണം ആചരിക്കാൻ തുടങ്ങിയത്.ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന് ധാരണ, ഫാനില് കയര് കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്ത്താവ് അറസ്റ്റില്
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Latest news4 weeks ago
വാളകത്ത് അഥിതി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; 10 പേർ അറസ്റ്റിൽ
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ