News
അടിമാലി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്; ആരോഗ്യമേഖലയക്ക് ഊന്നല്‍,പാര്‍ശ്വവത്കൃത സമൂഹത്തിനും പരിഗണന
അടിമാലി: പട്ടികവര്‍ഗ്ഗ – പട്ടികജാതി സമൂഹത്തിനും സ്ത്രീകളും കൂട്ടികളും ഭിന്നശേഷിക്കാരുമടങ്ങുന്ന പാര്‍ശ്വവത്കൃത സമൂഹത്തിന് പരിഗണന നല്കി കൊണ്ടും ആരോഗ്യ പരിപാലത്തിന് ഉന്നല്‍ നല്കികൊണ്ടുമുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയ വൈസ് പ്രസിഡന്റ് ഷാന്റി ബേബി അവതരിപ്പിച്ചു.
915429000/- രൂപ വരവും 915066150/- രൂപ ചിലവും 362850 – രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് സഭയില്‍ അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് അദ്ധ്യക്ഷത വഹിച്ചു.
പശ്ചാത്തല മേഖല, ഭവന നിര്‍മ്മാണം. ക്ഷീര വികസനം, നീര്‍ത്തടാധിഷ്ടിത പദ്ധതികള്‍, മഹാത്മഗാന്ധി ഗ്രാമീണ തൊഴിലു റപ്പ് പദ്ധതി, മാലിന്യസംസ്ക്കരണം, ആരോഗ്യ മേഖല ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായ ത്തിന്റെ സമസ്ഥ മേഖലയിലും വികസനം ലക്ഷ്യമാക്കിയാണ് ബഡ്ജറ്റ് രൂപീകരിച്ച തെന്ന് ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായങ്ങള്‍ കുടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്, മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി കൃഷി സിഞ്ചയ് യോജന പദ്ധതികള്‍, ജൈവകൃഷി പ്രേത്സ ഹനം , രാസ പദാര്‍ത്ഥങ്ങളുടെ ശാസ്ത്രിയമായ ഉപയോഗം തുടങ്ങിയ മണ്ണ് സംരക്ഷണ വകുപ്പ് കൃഷി വകുപ്പ് എന്നിവരുമായി ചേര്‍ന്ന് നടപ്പാക്കും.
പട്ടികജാതി – പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്,കുടിവെള്ളം , സ്ത്രീ സൗഹദമാക്കുന്ന പദ്ധതികള്‍ തുടങ്ങിയവ പ്ലാന്ഫണ്ടുമായി സംയോജിപ്പിച്ച് തയ്യാറാക്കുമെന്നും ഷാന്റി ബേബി അറിയിച്ചു.
ബഡ്ജറ്റ് ചര്‍ച്ചയില്‍ വികസനകാര്യ സമിതി അദ്ധ്യക്ഷന്‍ കോയ അമ്പാട്ട്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സനില രാജേന്ദ്രന്, മെമ്പര്‍മാരായ എം എ അന്‍സാരി, ജോര്‍ജ്ജ് തോമസ് കെ. കൃഷ്ണമൂര്‍ത്തി, സി .കെ പ്രസാദ്, മിനി ലാലും മേരി ജോര്‍ജ്ജ്, രാജമ്മ രാധാകൃഷ്ണന്, ജെ. അഖില, തുടങ്ങിയവര്‍ പങ്കെടുത്തു.
Latest news
“കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” ;അന്തർദേശീയ സമ്മേളനം നാളെ എം എ എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും
‘
കോതമംഗലം;”കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള അന്തർദേശീയ സമ്മേളനം നാളെ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും.
സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തെ പാരമ്പര്യമുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗും ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സ് (ഐ.ഇ.ഇ.ഇ.) കേരള ഘടകവും സംയുക്തമായിട്ടാണ് “റയിസ് 2024” എന്ന് പേരിട്ടിട്ടുള്ള അന്തർദ്ദേശീയ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സ് കേരള ഘടകം നടത്തുന്ന ആറാമത് സമ്മേളനം ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വച്ച് നടത്തപ്പെടുന്നത്. കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ ബൗദ്ധീകമായ മുന്നേറ്റങ്ങളും മാനവിക സമൂഹവും എന്ന മുഖ്യ പ്രമേയം അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുക.
സമ്മേളനത്തിൽ ലോകത്തിലെ വിവിധ വിദ്യാഭ്യാസ ഗവേഷണ വ്യാവസായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരിൽ നിന്നും ലഭിച്ച 450 ഓളം പ്രബന്ധങ്ങൾ സൂക്ഷ്മ പരിശോധന നടത്തി,അവയിൽ നിന്നും തെരഞ്ഞെടുത്ത ഉന്നത നിലവാരം പുലർത്തുന്ന 120 പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കുന്നത്.
അനുബന്ധ മേഖലകളിലെ പ്രമുഖരായ ഡോ. ശ്രീറാം ക്രിസ് വാസുദേവൻ (ഇൻറൽ ഇന്ത്യ), ഡോ. സി. എസ് ശങ്കർ റാം (ഐ.ഐ.ടി മദ്രാസ്) , ഡോ. ജിംസൺ മാത്യു (ഐ.ഐ.ടി പാട്ന) , ഡോ. ജോബിൻ ഫ്രാൻസിസ് (ഐ.ഐ.ടി. പാലക്കാട്), ഡോ. ജയകുമാർ എം (ഐ.എസ്.ആർ.ഒ)., ശ്രീ എബി കെ കുര്യാക്കോസ് (ആമസോൺ വെബ് സർവീസ്), സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്) ലെ ഗവേഷകർ എന്നിവർ പ്രധാന പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയർസ് കേരള ഘടകം ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം എസ്. എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് അന്തർദേശീയ സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.
സമ്മേളനം നാളെ രാവിലെ 9 മണിക്ക് എൻ. പി. ഒ. എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ഉൽഘാടനം ചെയ്യും. മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഐ. ഇ. ഇ. ഇ. യെ പ്രതിനിധീകരിച്ച് ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം, വൈസ് ചെയർമാൻ, ഡോ. ബിജുന കുഞ്ഞ്, സെക്രട്ടറി ഡോ. കെ. ബിജു എന്നിവർ പങ്കെടുക്കും.
ഉൽഘാടനത്തെ തുടർന്ന് എൻ.പി.ഒ.എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ‘സങ്കീർണ്ണ പ്രതിരോധ സംവിധാനങ്ങളിൽ വിവരവിനിമയ സാങ്കേതികത യുടെ ഉപയോഗം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.
പ്രിൻസിപ്പൽ ഡോ : ബോസ് മാത്യു ജോസ്, ജനറൽ ചെയർ ഡോ: സിദ്ധാർത്ഥ് ഷെല്ലി , ടെക്നിക്കൽ പ്രോഗ്രാം ചെയർ ഡോ: സിജ ഗോപിനാഥൻ, പബ്ലിക്കേഷൻ ചെയർ ഡോ: റീനു ജോർജ്, ഐ. ഇ. ഇ. ഇ. സ്റ്റുഡൻസ് ചാപ്റ്റർ കൗൺസിലർ പ്രൊ: നീമ എസ്, മീഡിയ കോർഡിനേറ്റർ പ്രൊ: ബൈബിൻ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനം 18-ന് സമാപിയ്ക്കും.
Latest news
ലഹരി മാഫിയ സംഘത്തിൻ്റെ വിളയാട്ടം ; പാസ്റ്റർക്ക് വെട്ടേറ്റു,വീടിന് നേരെയും ആക്രമണം
തിരുവനന്തപുരം: വെള്ളറ കണ്ണനൂരിൽ ഭീകരാന്തരീക്ഷം വിതച്ച് മൂന്നു പേർ അടങ്ങുന്ന ലഹരി സംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുണിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.
കൂടാതെ കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും രാത്രി നടുറോഡിൽ മർദ്ദിച്ചു. പണം അപഹരിച്ച ശേഷം സമീപം ഉണ്ടായിരുന്ന വീടിൻറെ ജനറൽ ചില്ലുകൾ അടിച്ചു തകർക്കുകയും, വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുകയും ചെയ്തു.
ബഹളം കേട്ട് വീട്ടിൽ നിന്നും പുറത്തുവന്ന വീട്ടുടമയും ഗുണ്ടാ സംഘത്തിൻറെ ഭീഷണിക്ക് ഇരയായി. “കേറി പോടാ” എന്ന് പറഞ്ഞ് അസഭ്യം പറയുകയും വഴങ്ങാത്തതിനെ തുടർന്ന് കത്തിയെടുക്കുകയും ചെയ്തതായി ഇയാളുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.നാട്ടുകാർ വിവരമറിയിച്ചെങ്കിലും
പോലീസ് സ്ഥലത്തെത്തിയത് വൈകിയാണെന്ന് ചിലർ ആരോപിച്ചു.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആക്രമകളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
Latest news
പങ്കാളിയെ ലൈംഗിക തൊഴിലിന് നിർബന്ധിച്ച് പീഡിപ്പിച്ച് പൂജാരി: കേസെടുത്ത് പോലീസ്
ചെന്നൈ: പങ്കാളിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയും വഴങ്ങാതെ വന്നപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ക്ഷേത്ര പൂജാരിക്കെതിരെ പോലീസ് കേസെടുത്തു.
ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചെന്നൈ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക്ക് മുനി സ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജോലിക്കാരിയായ യുവതിയുടെ പരാതി.എന്‍ജിനീയറിങ് ബിരുദധാരിയാണ് പരാതിക്കാരി.
ഒരിക്കല്‍ മദ്യപിച്ച് എത്തിയ പൂജാരി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും വിവാഹ വാഗ്ദാനം നല്‍കിയതായും യുവതി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചതായും, ഇതിനിടെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പിന്നീട് ലൈംഗിക തൊഴിലായാവാന്‍ ആവശ്യപ്പെട്ടെന്നും വഴങ്ങാതെ വന്നതോടെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
Latest news
രാഹുല്‍ ഒന്നിലധികം വിവാഹം കഴിച്ചു;നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം വഴിത്തിരിവില്‍
കോഴിക്കോട്: എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ നവവധുവിന് മർദനമേറ്റ സംഭവത്തിൽ പന്തീരാംങ്കാവ് പോലീസ് നടത്തി വരുന്ന അന്വേഷണം പുതിയ വഴിത്തിരിവിൽ.
വരൻ രാഹുൽ പി.ഗോപാലിന് വേറെയും വിവാഹ ബന്ധങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസ് കണ്ടെത്തൽ.
ഈ ബന്ധം വേർപെടുത്താതെയാണ് പറവൂർ സ്വദേശിനിയായ യുവതിയെ ഇയാൾ വിവാഹം കഴിച്ചത് എന്നാണ് പോലീസ് പറയുന്നത്.രാഹുൽ കോട്ടയം പൂഞ്ഞാറിൽ ഒരു യുവതിയുമായി രജിസ്റ്റർ വിവാഹം നടത്തിയിരുന്നതായിട്ടാണ് പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തിൽ വ്്യക്തമായിട്ടുള്ളത്.
എന്നാൽ ആദ്യ വിവാഹത്തിലെ പൂഞ്ഞാർ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഇതുമായി ബന്ധപെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു.
ഈ 2 വിവാഹങ്ങൾ കൂടാതെ രാഹുൽ വേറെയും വിവാഹം കഴിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതിനെ ചുറ്റിപ്പറ്റിയും ഇപ്പോൾ അന്വേഷണം തുടരുകയാണ്.
നിലവിൽ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമുള്ള വകുപ്പുകളുമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർ സജു കെ.ഏബ്രഹാമിന്റെ നിർദ്ദേശത്തിലാണ് കേസെടുത്തിട്ടുള്ളത്.
Latest news
വിദ്യാര്‍ത്ഥികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം ; കളമശേരിയില്‍ പോലീസുകാരന് അറസ്റ്റില്‍
കൊച്ചി ; വിദ്യാർത്ഥികള്‍ക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയില്‍ പോലീസുകാരൻ അറസ്റ്റില്‍.
എറണാകുളം റൂറല്‍ എ.ആർ.ക്യാമ്പിൽ ജോലി ചെയ്യുന്ന വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കളമശ്ശേരി കുസാറ്റ് കാംപസിന് സമീപം അനന്തനുണ്ണി വിദ്യാർത്ഥികള്‍ക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി.
സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസുകാരനെഅറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.
-
Latest news4 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news1 week ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news5 days ago
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
-
Latest news2 weeks ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം
-
Latest news4 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ