M4 Malayalam
Connect with us

News

റബ്ബർ റോളർ കവർച്ച ; ഭൂതത്താൻകെട്ട് സ്വദേശികൾ പിടിയിൽ

Published

on

കോതമംഗലം:റബ്ബർ റോളറുകൾ മോഷ്ടിക്കുന്ന സംഘം പോലീസ് പിടിയിൽ. ഭൂതത്താൻകെട്ട് സ്വദേശികളായ കാഞ്ഞിരം വിളയിൽ ബിനു (പൊടിയൻ 30), ഒറവുങ്കചാലിൽ വീട്ടിൽ സൈക്കോ (39), പീടികയിൽ വീട്ടിൽ സലാം (41) എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. ഭൂതത്താൻകെട്ട് ഭാഗത്തുനിന്നുമാണ് സംഘം റബ്ബർ റോളറുകൾ മോഷ്ടിച്ചത്.പകൽ സമയം കറങ്ങി നടന്ന് റോളറുകൾ കണ്ടുവയ്ക്കുകയും രാത്രി മോഷ്ടിക്കുകയുമാണ് ഇവരുടെ രീതി. മൂന്നു റോളറുകളാണ് സംഘം മോഷ്ടിച്ചത്. ഉടമസ്ഥരുടെ പരാതിയെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
എസ്.എച്ച്. ഒ ബേസിൽ തോമസ്, എസ്.ഐമാരായ മാഹിൻ സലിം, എം.ടി റെജി, എ.എസ്.ഐ മാരായ രഘുനാഥ്, മുഹമ്മദ് സി.പി.ഒമാരായ ഷിയാസ്, ദീലിപ്, പ്രദീപ്, അജിംസ്, ജിതേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

Latest news

ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ:ചെറുപുഴയിൽ മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ അജ്ഞാതൻ മരിച്ചു.
മഞ്ഞക്കാട് ഭാഗത്ത് നിന്നും ചെറുപുഴയിലേക്ക് വരുബോഴായിരുന്നു അപകടം.

ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നും കയറി വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും ആൾ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് കയറി തൽക്ഷണം മരണം സംഭവിച്ചു.

ആളെ തിരിച്ചറിയാൻ സാധിച്ചട്ടില്ല. കാസർകോട് നാട്ടക്കല്ല് സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

Local News

ലഹരിക്കെതിരെ നൂറ് ഗോൾ ചലഞ്ച് നടത്തി

Published

on

By

കോതമംഗലം:കവളങ്ങാട് പല്ലാരിമംഗലം ദേശീയ വായനശാലയും അടിവാട് ഹീറോ യങ്സ് ക്ലബും സംയുക്തമായി ലഹരിക്കെതിരെ നൂറ് ഗോൾ ചലഞ്ച് നടത്തി. അടിവാട് മാലിക് ദീനാർ ഗ്രൗണ്ടിൽ നടന്ന പരിപാടി ഗോൾ അടിച്ച് പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പി.ആർ.ഒ, കെ.കെ ബിജു ഉദ്ഘാടനം ചെയ്തു.

ദേശീയ വായനശാല പ്രസിഡന്റ് കെ എ യൂസുഫ് അധ്യക്ഷനായി. ചടങ്ങിൽ ഹീറോ യങ്സ് ക്ലബ് പ്രസിഡന്റ് ഹക്കീം മുഹമ്മദ്, സെക്രട്ടറി മുഹമ്മദ് മൻസൂർ, ട്രഷറർ റമീസ് ബഷീർ, ദേശീയ വായനശാല സെക്രട്ടറി എം എം ബഷീർ, എഎസ്ഐ വി സി സജി, റിനു കുര്യൻ എന്നിവർ സംസാരിച്ചു.

Continue Reading

Latest news

തെരുവുനായ ആക്രമണം:വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് കടിയേറ്റു

Published

on

By

കോഴിക്കോട്: പേരാബ്രയിൽ വിദ്യാർത്ഥി ഉൾപ്പടെ 5 പേർക്ക് നേരെ തെരുവുനായയുടെ ആക്രമണം.

പേരാബ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിൻ്റെ സമീപത്തും വച്ചായിരുന്നു നയാ നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രയിലും ചികിത്സ തേടി.

കാലിനാണ് എല്ലാവർക്കും കടിയേറ്റത്. നായയെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

Continue Reading

Latest news

താപനില താഴുന്നു: 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം: ജില്ലകളിൽ ഉയർന്ന താപനില കുറയുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട്.

ഈ ജില്ലകളിൽ ബുധനാഴ്ച വരെ മഴ തുടരും.15ാം തിയതി വരെയാണ് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് ഒരു ജില്ലകളിലും താപനില ഉയരാനുള്ള സഹജര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.

എങ്കിലും സംസ്ഥാനത്തെ എറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽസ്യസ്. സമാനമായ രീതിയിൽ ചൂട് അനുഭവപ്പെട്ട മറ്റൊരു ജില്ലയായ പാലക്കാട് 33.7 ലേക്ക് താപനില ചുരുങ്ങി.

വരും ദിവസങ്ങളിലും മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Continue Reading

Latest news

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ അപകടം: അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ തേക്കിൻ കാട് അപകടത്തിൽ പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കിണറ്റിലെ പാറ പൊട്ടിക്കുന്ന സ്‌ഫോടക വസ്ത്തുവിന് തിരി കൊളുത്തിയതിന് പിന്നാലെയാണ് അപകടം.

തമിഴ് നാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്ഫോടക വസ്തുവിന് തീ കൊളുത്തി തിരികെ കയറുമുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്നാലെ ഗുരുതര പരിക്കുകളോടെ കിണറ്റിലേക്ക് തന്നെ വീണ രാജേന്ദ്രനെ ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുക മുടിയതിനാൽ ഉള്ളിലെക്ക് ഇറങ്ങാൻ സാധിച്ചില്ല.

ശേഷം അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലാണ് രാജേന്ദ്രനെ പുറത്തെടുത്തത്. ഉടനെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ രാജേന്ദ്രൻ മരിക്കുകയായിരുന്നു.

Continue Reading

Trending

error: