Connect with us

News

ആസിഡ് ആക്രമണം കരുതിക്കൂട്ടി തന്നെ;ഷീബയുടെ ക്രൂരത ഞെട്ടിച്ചെന്ന് നാട്ടുകാർ

Published

on

അടിമാലി;പറഞ്ഞാൽ കേട്ടില്ലങ്കിൽ പകപോക്കാനുറച്ചാണ് ഷീബ എത്തിയതെന്ന് പോലീസ് അനുമാനം.സംസാരിച്ചിരിക്കെ കാമുകന്റെ മുഖത്ത് ആഡിഡ് ഒഴിച്ച സംഭവത്തിൽ ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷി(36)നെ ഭർത്താവിന്റെ വീട്ടിനിന്നാണ് അടിമാലി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അടിമാലി ഇരുമ്പുപാലത്തെ പള്ളിമുറ്റത്തുവച്ചാണ് തിരുവന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺകുമാറിന്റെ മുഖത്ത് ഷീബ ആസിഡ് ഒഴിച്ചത്.ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റബ്ബർപാൽ ഉറകൂടുന്നതിന് ഉപയോഗിയ്ക്കുന്ന ആസിഡ് ഷീബ കുപ്പിയിൽ കൈയ്യിൽക്കരുതിയിരുന്നെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
സംസാരിയ്ക്കുന്നതിനിടെ എന്തോ പറഞ്ഞ് തമ്മിൽ തെറ്റി,അൽപം മാറി പുറം തിരിഞ്ഞ് നിൽക്കവെ പിന്നിൽ നിന്നും എത്തി ഷീബ അരുണിന്റെ മുഖത്ത് ആസിഡ് ഒഴിയ്ക്കുന്നതാണ് സിസ ടിവി ദൃശ്യങ്ങളിൽ കാണുന്നത്.ഈ മാസം 16-ന് രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്.സിസി ടിവി ദൃശ്യം നേരത്തെ പുറത്തുവന്നെങ്കിലും പരാതി ഇല്ലാത്തതിനാൽ പോലീസ് നടപടി എടുത്തിരുന്നില്ല.
ആസിഡ് മുഖത്തുവീണ അരുൺ കണ്ണിൽ കൈവച്ച് പള്ളിമുറ്റത്തുനിന്നും നടന്നകലുന്നതും അൽപ്പസമയത്തിന് ശേഷം അരുൺ പോയ ഭാഗത്തയ്ക്കുതന്നെ ഷീബ നടന്നുനീങ്ങുന്നതും 48 സെക്കന്റ് ദൈർഘ്യമുള്ള സിസി ടിവി ദൃശ്യത്തിൽ കാണാം.ആദ്യം അങ്കമാലിയിലും പിന്നീട് തിരുവനന്തപുരം മെഡിയ്ക്കൽ കോളേജിലും അരുണിനെ പ്രവേശിപ്പിച്ചതായിട്ടാണ് സൂചന.ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.തുടർന്ന് പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയും ഇരുവരും വിവാഹിതരാവാൻ തീരുമാനിയ്ക്കുകയും ചെയ്തിരുന്നു.ഇതിനിടെ ഷീബ വിവാഹിതയാണെന്ന് അരുൺ മനസ്സിലാക്കി.ഇതോടെ ഇരുവരും തമ്മിൽ അകൽച്ചയിലാവുകയും വിവാഹത്തിൽ നിന്നും പിൻമാറുന്നതായി അരുൺ ഷീബയെ അറിയിക്കുകയും ചെയ്തു.
ഇതിനിടെ അരുണിന് വേറെ വിവാഹലോചന നടക്കുന്ന വിവരം ഷീബയുടെ കാതിലുമെത്തി.തുടർന്നാണ് ഇവർ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്നാണ് പോലീസിന്റെ അനുമാനം.പിരിയുന്നതിന് മുമ്പ് ഒന്നുകൂടി കാണണാമെന്ന് ഷീബ ആവശ്യപ്പെട്ടത് പ്രകാരം അരുൺ തിരുവനന്തപുരത്തുനിന്നും ഇരുമ്പുപാലത്തെത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.
മുരിക്കാശ്ശേരി പൂമാംകണ്ടത്തുള്ള ഭർത്താവിന്റെ വീട്ടിൽനിന്നാണ് ഷീബയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.രണ്ടുകുട്ടികളുടെ മാതാവായ ഷീബ കുറച്ചുകാലം തിരുവനന്തപുരത്ത് ഹോംനഴ്‌സ് ആയി ജോലി നോക്കിയിരുന്നു.മൂന്ന് വർഷമായി തങ്ങൾ സൗഹൃദത്തിലായിരുന്നെന്നാണ് ഷീബ പോലിസിൽ വ്യക്തമാക്കിയിട്ടുള്ളത്.
അരുണിന്റെ മുഖത്തേയ്‌ക്കൊഴിയ്ക്കുന്നതിനിടെ കുപ്പിയിലെ ആസിഡ് ഷീബയുടെ ദേഹത്തേയ്ക്കും തെറിച്ചുവീണിരുന്നു.പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ മുഖത്തും ദേഹത്തും പലഭാഗങ്ങളിലും പൊള്ളലേറ്റുന്നതായി കണ്ടെത്തിയിരുന്നു.
തന്നെ വിവാഹം കഴിച്ചില്ലങ്കിൽ നഷ്ടപരിഹാരമെന്ന നിലയിൽ രണ്ടുലക്ഷത്തിൽപ്പരം രൂപ നൽകണമെന്ന് ഷീബ അരുണിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഷീബയെ കോടതിയിൽ ഹാജരാക്കി,റിമാന്റുചെയ്തു.

 

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: