M4 Malayalam
Connect with us

News

“ഞങ്ങളും കൃഷിയിലേക്ക് “പദ്ധതി ഒരു ജനകീയ കാമ്പയിനായി സമൂഹം ഏറ്റെടുക്കണം;മന്ത്രി പി പ്രസാദ്

Published

on

കോതമംഗലം:’ഞങ്ങളും കൃഷിയിലേക്ക് ‘എന്ന പദ്ധതി ഒരു ജനകീയ കാമ്പയിനായി സമൂഹം ഏറ്റെടുക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്.

നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തില്‍ പൂര്‍ത്തികരിച്ച് വിവിധ പദ്ധതികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍കെവിവൈ പദ്ധതികളിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ആധുനിക സംവിധാനങ്ങളേടെയുള്ള ഗോശാല,സംരക്ഷിത കാര്‍ഷിക വിപണന പ്രദര്‍ശനശാല, സംയോജിത
കൃഷിക്കു വേണ്ടി നവീകരിച്ച കുളം ,ജില്ലാ കൃഷി ഓഫീസിലെ ഇ- ഓഫീസ് സംവിധാനം എന്നിവയുടെ ഔപചാരിക ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കിടപ്പു രോഗികളും ,കൈ കുഞ്ഞുങ്ങളും ഒഴികെയുള്ള എല്ലാവരും ഇതില്‍ പങ്കാളികളാകണം .വിഷ രഹിത ഭക്ഷണം ഓരോരുത്തരും ഉറപ്പുവരുത്തണം .കാലാവസ്ഥ വ്യതിയാനത്തിന്റെയും ,അനിയന്ത്രിതമായ കീടനാശിനി പ്രയോഗത്തിന്റെയും കാരണത്താല്‍ ചില കീടങ്ങള്‍ക്ക് കീടനാശിനികളെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായി ചിലയിടങ്ങളില്‍ കണ്ടു വരുന്നുണ്ട്.

ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ ലഭിക്കുന്നവ പലതിലും കീടനാശിനിയുടെ സാന്നിദ്ധ്യം കാണുന്നു.ഇത് പല മാരക രോഗത്തിനും കാരണമാകുന്നു. അതിനാല്‍ അവനവന് ആവശ്യമായ ശുദ്ധമായ ഭക്ഷണം നമ്മള്‍ തന്നെ ഉല്പാദിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.കെ.ഐ പദ്ധതിയിലുള്‍പ്പെടുത്തി ഫാമിന്റെ സമഗ്ര വികസനത്തിനായി 10 കോടി രൂപയുടെ വികസന പദ്ധതികളാണ് കെ .എല്‍ ഡി.സി. ഏറ്റെടുത്തു നടപ്പിലാക്കി വരുന്നത്.സംയോജിത കൃഷിരീതിയില്‍ മത്സ്യ കുളങ്ങള്‍ ,പച്ചക്കറി കൃഷിക്കായുള്ള പോളി ഹൗസുകള്‍ ,മിസ്റ്റ് ചേമ്പര്‍ ,കര്‍ഷക പരിശീലന കേന്ദ്രം, ഗസ്റ്റ് ഹൗസ് ,ചെക്ക് ഡാം, ചെറുകിട സംസ്‌ക്കരണ യൂണിറ്റ് എന്നിവയാണ് ഈ പദ്ധതിയിലുള്ളത്.

ആര്‍. കെ. വി. വൈ പദ്ധതിയിലുള്‍പ്പെടുത്തി 3.75 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കൃഷിവകപ്പിന്റെ എഞ്ചിനിയറിംഗ് വിഭാഗം ഇവിടെ പൂര്‍ത്തികരിച്ചിട്ടുള്ളത്.

16 പശുക്കളെ ഒരേ സമയം പരിപാലിക്കാന്‍ സൗകര്യമുള്ള ഗോശാല , ഫാമിലെ ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ജലസംഭരണി ,പമ്പ് ഹൗസ് ,മണിക്കൂറില്‍ ആയിരത്തഞ്ഞുറ് തേങ്ങ പൊതിക്കുന്ന യന്ത്രം , ചകിരിയില്‍ നിന്നും നാര് വേര്‍തിരിക്കുന്ന യന്ത്രം ,മിനി എസ്‌കവേറ്റര്‍ ,കാര്‍ഷികോപകരണങ്ങള്‍ മുതലായവയാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ജില്ലാ കൃഷി ഓഫീസ് ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ജില്ലാ ഓഫീസില്‍ നല്‍കിയ അപേക്ഷയുടെ തല്‍സ്ഥിതി ഏതു കോണില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാന്‍ സാധിക്കുകയും അപേക്ഷകളിന്‍മേല്‍ .രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനാല്‍ എത്രകാലപഴക്കമുള്ള രേഖകളും വീണ്ടെടുക്കാം ,ഓഫീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് സുതാര്യത കൈവരുത്തുന്നതിന് ഇ- ഓഫീസ് സഹായകരമാകുന്നു.

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച ഫാമിലെ തൊഴിലാളികളുടെ മക്കളെയും ,ഫാം ഡേ വിജയികളെയും മന്ത്രി അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് എഴര കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ജില്ലയിലെ 4 ഫാമുകള്‍ക്കായി നീക്കിവച്ചിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു .ഫാം ടൂറിസം പരമാവധി പ്രയോജന പെടുത്തുന്ന വിധത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫാമുകളുടെ വികസനത്തിന് ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.

കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണികുട്ടി ജോര്‍ജ്ജ്,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ് , ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ എം ബഷീര്‍, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ ,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി രവീന്ദ്രന്‍ ,സനിതാ റഹിം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു എന്നിവര്‍ പ്രസംഗിച്ചു.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇ എം ബബിത ,പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍
,കെ.എല്‍ ഡി.സി മാനേജിoഗ് ഡയറക്ടര്‍ പി.എസ് രാജീവ് ,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍ അസി. എക്‌സി.എഞ്ചിനീയര്‍ കെ സുരേഷ് കുമാര്‍ ,ഫാം സൂപ്രണ്ട് സൂസന്‍ ലീ തോമസ് ,കൃഷി ഓഫീസര്‍ മാരായ ജാസ്മിന്‍ ,ശില്പ എന്നിവരും വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.

 

 

Latest news

ചെറുവട്ടൂർ ഹയർസെക്കൻ്ററി സ്കൂളിൽ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

Published

on

By

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായിട്ടാണ് ഒരാഴ്ച നീണ്ടുനിന്ന സമ്മർ കോച്ചിങ്ങ് ക്യാമ്പ് നടത്തി.

ചെറുവട്ടൂർ സ്കൂളിൻ്റെ വിശാലമായ മൈതാനത്തായിരുന്നു പരിശീലനം. ഉൽഘാടനം കാത്തിരിക്കുന്ന ടർഫ് കോർട്ടും ഓപ്പൺ ജിമ്മും പകിട്ട് പകരുന്ന ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ
ഫുട്ബോളിൻ്റെ ബാലപാഠങ്ങളും കായികക്ഷമതക്ക് ഉപകരിക്കുന്ന ശാരീരിക
വ്യായാമങ്ങളും കുട്ടികൾ സ്വയത്തമാക്കി.

ഉരുകുന്ന വേനൽച്ചൂടിൻ്റെ കാഠിന്യം കണക്കിലെടുത്ത് വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്താണ് ഫുട്ബോൾ കോച്ചിങ്ങ് ക്രമീകരിച്ചിരുന്നത്. പി.ടി.എ. പ്രസിഡൻ്റ് പി.എ. ഷാഹുൽ ഉൽഘാടനം ചെയ്ത ക്യാമ്പിൽ 50ലേറെ കുട്ടികൾ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് ടി.എൻ. സിന്ധുവിൻ്റെയും കായികാധ്യാപികയായ അപർണ്ണ ജോയിയുടെ
മേൽനോട്ടത്തി ലായിരുന്നു. കാൽപ്പന്തുകളി പരിശീലനക്കളരി ഒരുക്കിയത്.


മമ്പാട് എംഇഎസ് കോളേജ് ഫുട്ബോൾ താരവും ഇടുക്കി ജില്ലാ സീനിയർ ഫുട്ബോൾ ടീം അംഗവുമായിരുന്ന ചെറുവട്ടൂർ ജിഎംഎച്ച്എസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കെ.എസ്.ഫരീദ്
ഗസ്റ്റ് കോച്ചായി പരിശീലനം നയിച്ചു.

പി.എ. സുബൈർ, സോംജി ഇരമല്ലൂർ, റംല ഇബ്രാഹീം, സി.എ. മുഹമ്മദ്, കെ.എം.റെമിൽ , പി.ബി. ജലാൽ, ഷീല ഐസക്ക് എന്നിവർ പങ്കെടുത്തു.

Continue Reading

Latest news

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായല്‍ കടന്നു; നീന്തലില്‍ മൂന്നാം ക്ലാസുകാരന്‍ ആരണ്‍ രോഹിത്ത് സ്വന്തമാക്കിയത് ആപൂര്‍വ്വ നേട്ടം

Published

on

By

പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം;സാഹസീക നീന്തലില്‍ ആപൂര്‍വ്വ നേട്ടം സ്വന്തമാക്കി 9 വയസ്സുകാരന്‍.

കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനില്‍ രോഹിത്ത് പി പ്രകാശിന്റെയും അതിരയുടെയും മകനും,കോതമംഗലം ഗ്രീന്‍വാലി സ്്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ആരണ്‍ രോഹിത്ത് പ്രകാശാണ് കൈയ്യും കാലും ബന്ധിച്ച് നാലര കീലോമീറ്റര്‍ നീന്തി നാടിന് അഭിമാനമായി മാറിയിട്ടുള്ളത്.

ഒരു മണിക്കൂര്‍ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ട് വേമ്പനാട്ട് കായല്‍ നീന്തിക്കടന്നാണ് ആരണ്‍ രോഹിത്ത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ആരണ്‍ രോഹിത്ത് നീന്തിയത്.കൈയ്യും കാലും ബന്ധിച്ച് നാലര കിലോമീറ്റര്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരണ്‍ രോഹിത്ത് പ്രകാശ്.

ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിലെ ബിജു തങ്കപ്പന്‍ ആണ് പരിശീലനം നല്‍കിയത്. ചേര്‍ത്തല തവണക്കടവില്‍ രാവിലെ 8.30-ന് കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് നീന്തല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ ഹരിക്കുട്ടന്‍ ആദ്ധ്യക്ഷത വഹിച്ചു.

ക്ലബ്ബ് സെക്രട്ടറി അന്‍സല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവരുള്‍പ്പെടെ വിശിശിഷ്ട വ്യക്തികള്‍ എത്തിയിരുന്നു.

നീന്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആരണ്‍ രോഹിത്തിനെ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.തുടര്‍ന്ന് കൈകാലുകളിലെ ബന്ധനം കോതമംഗലം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അഴിച്ചു മാറ്റി .

അനുമോദന സമ്മേളനം ആന്റിണി ജോണ്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.വൈക്കം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ പ്രീത രാജേഷ് ആദ്ധ്യക്ഷത വഹിച്ചു.

വൈക്കം മുനിസ്സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി റ്റി സുഭാഷ്, വൈക്കം ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ റ്റി ഷാജികുമാര്‍, സി എന്‍ പ്രതീപ് , പ്രോഗ്രം ക്രോഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവര്‍ സംസാരിച്ചു .

ഡോള്‍ഫിന്‍ ആക്വാട്ടിക്ക് ക്‌ളബിന്റെ 17-ാം മത്തെ വേള്‍ഡ് റെക്കോള്‍ഡ് ആണ് ഇത്.

 

Continue Reading

Latest news

ആഭ്യന്തര തിരക്ക് വർദ്ദിച്ചു: കൊച്ചിയിൽ നിന്നും കൂടുതൽ സർവീസുകളുമായി സിയാൽ

Published

on

By

കൊച്ചി: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ  മാറ്റം വരുത്തി സിയാൽ. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്ക് പുറമേ, കൂടുതൽ പട്ടണങ്ങളിലേയ്ക്ക് കൊച്ചിയിൽ നിന്ന് ഇനി പറക്കാം.

2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്.മാർച്ച് 31 ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവീസുകളാണുണ്ടായിരുന്നത്.

ഇതിൽ നിന്ന് അറുപതോളം സർവീസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ മെയ് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി.

എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിവാരം 6 സർവീസുകൾ കൊൽക്കത്തയിലേയ്ക്ക് നടത്തുന്നു. റാഞ്ചി, ചണ്ഡിഗഡ്,വാരാണസി, റായ്പൂർ, ലക്‌നൗ എന്നിവിടങ്ങളിലേയ്ക്കുള്ള ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. പുണെയിലേയ്ക്ക് എയർ ഇന്ത്യ എക്‌സ്പ്രസും റാഞ്ചി, ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേയ്ക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളും സിയാൽ വിർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബാംഗ്ലൂരിലേയ്ക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്.

ഡൽഹിയിലേയ്ക്ക് 13 ന്നും മുംബൈയിലേയ്ക്ക് 10 ഉം സർവീസുകൾ പ്രവർത്തിക്കുന്നു. ലക്ഷദ്വീപിലേയ്ക്ക് മെയ് ഒന്നിന് ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു.

കോഴിക്കോട്,കൊച്ചി,അഗത്തി,കൊച്ചി മേഖലയിൽ നടത്തുന്ന ഈ സർവീസിന് മികച്ച പ്രതികരണമാണ്.നിലവിൽ ആഴ്ചയിൽ 10 സർവീസുകൾ അലയൻസ് എയർ അഗത്തിയിലേയ്ക്ക് നടത്തുന്നുണ്ട്.

ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേയ്ക്കും കൊച്ചി വിമാനത്താവളത്തിൽ നിന്ന് സർവീസുകളുണ്ട്.

ബാങ്കോക്കിലേയ്ക്ക് 13 സർവീസുകൾ

കിഴക്കൻ മേഖലയിലേയ്ക്ക് വിനോദസഞ്ചാരികളുടെ വർധനവ് പരിഗണിച്ച് ബാങ്കോക്ക്, കുലാലംപൂർ, സിംഗപ്പൂർ, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രിമിയം എയർലൈനായ തായ് എയർവേസ് 3 സർവീസുകൾ ആരംഭിച്ചതോടെ ബാങ്കോക്കിലേയ്ക്ക് കൊച്ചിയിൽ നിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 13 ആയി വർധിച്ചു.

തായ് എയർ സുവർണഭൂമി വിമാനത്താവളത്തിലേയ്ക്കും എയർ ഏഷ്യ, ലയൺ എയർ എന്നിവ ഡോൺ മുവാംഗ് വിമാനത്താവളത്തിലേയ്ക്കുമാണ് സർവീസ് നടത്തുന്നത്. സിംഗപ്പൂരിലേയ്ക്ക് 14 ഉം കുലാലംപൂരിലേയ്ക്ക് 22 ഉം സർവീസുകളായി.

ലണ്ടനിലേയ്ക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 3-ൽ നിന്ന് 4 ആയി ഉയർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

സാമ്പത്തികവർഷത്തിലും 1 കോടി യാത്രക്കാർ

2023-24 സാമ്പത്തിക വർഷത്തിൽ 1.053 കോടി യാത്രക്കാരുമായി സിയാൽ റെക്കോർഡിട്ടു. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാഫിക്കാണിത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 18 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്.

2023-24-ൽ 70,203 സർവീസുകളാണ് സിയാൽ കൈകാര്യം ചെയ്തത്. 2023 കലണ്ടർ വർഷത്തിലും ഒരുകോടിയിലേയിലേറെപേർ സിയാലിലൂടെ യാത്രചെയ്തു.

ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിലെ മൊത്തം യാത്രക്കാരിൽ 55.98 ലക്ഷം പേർ ആഭ്യന്തര മേഖലയിലും 49.31 ലക്ഷം പേർ രാജ്യാന്തര മേഖലയിലും യാത്രചെയ്തു.

Continue Reading

Latest news

താനൂർ കസ്റ്റഡി മരണം: പ്രതിപട്ടികയിലുണ്ടായിരുന്ന 4 പേർ പിടിയിൽ

Published

on

By

മലപ്പുറം: താനൂർ കസ്റ്റഡി മരണം. പ്രതിപട്ടികയിലുണ്ടായിരുന്ന 4 പേർ പിടിയിലായി. ഇന്ന് പുലർച്ചയെയാണ് കേസിലെ ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരുടെ വീട്ടിലെത്തി സി.ബി.ഐ അറസ്റ്റ് രേഖപെടുത്തിയത്.

താമിർ ജെഫ്രിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ മനുഷ്യവകാശ കമ്മീഷൻ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. കേസ് പോലിസുകാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു കുടുബത്തിന്റെ ആരോപണം.

കഴിഞ്ഞ വർഷമാണ് ലഹരിമരുന്ന് കടത്തിയതാരോപിച്ച് താമിർ ജെഫ്രി ഉൾപ്പടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ലോക്കപ്പിനുള്ളിൽ താമിർ ജെഫ്രി ശാരീരിക വിഷമതകൾ കാണിക്കുകയും, പുലർച്ചെ 4:30 ഓടെ ആശുപത്രയിൽ പ്രേവശിപ്പിച്ചെങ്കിലും മരണപെട്ടു എന്നാണ് പോലീസ് ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം.ഇതിന് പിന്നാലെ ആശുപത്രയിൽ പ്രേവേശിപ്പിച്ച് 5 മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെയും വീട്ടുകാരെയും വിവരമറിയിച്ചത് എന്ന് ബന്ധുക്കൾ തന്നെ ദുരൂഹതകൾ ഉന്നയിച്ച് രംഗത്ത് വന്നു.

താമിറിനെ കൂടാതെ അറസ്റ്റിലായ 4 പേർക്ക് ഹൈയകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും പിടികൂടിയത് എംഡിഎംഎ ആയിരുന്നില്ല പകരം വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആയിരുന്നു എന്ന വസ്തുത കണക്കിലെടുത്താണ് ഇവർക്ക് ജാമ്യം നൽകിയത്.

കേസ് പിന്നീട് ക്രൈം ബ്രാഞ്ച് അനോഷിക്കുകയും പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആദ്യഘട്ട പ്രതിപട്ടിക സമർപ്പിക്കുകയും ചെയ്യ്തു.പിന്നാലെ സിബിഐ ഏറ്റെടുത്ത് നടത്തിയ അനോക്ഷണത്തിലാണ് ഇവർ പിടിയിലായത്.

Continue Reading

Latest news

അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി, ബന്ധിയാക്കി: യുവാവ് അറസറ്റിൽ

Published

on

By

കോഴിക്കോട്:താമരശ്ശേരി പിസി മുക്കിൽ അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി, ബന്ധിയാക്കി. സംഭവത്തിൽ യുവാവ് അറസറ്റിൽ.

ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) നിലമ്പൂർ തണ്ടുപാറക്കൽ ബിനു തട്ടിക്കൊണ്ടു
പോയത്. വീട് വൃത്തിയാക്കാനാണെന്നാണ് കൂട്ടി ക്കൊണ്ടുപോകുന്നതെന്നാണ് ബിനു നാജ്മി ആലമിനോട് പറഞ്ഞിരുന്നത്.

പോലീസ് മോചിപ്പിച്ച ശേഷം നാജ്മി വെ
ളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ..

വീട് വൃത്തിയാക്കാൻ കൂടെ വരണമെന്ന് ബിനു ആവശ്യപ്പെട്ടു.പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്സിലേക്കാണ്പോയത്. അവിടെ വച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റുകയായിരുന്നു.

തുടർന്ന് താമരശ്ശേരി മുക്കം റോഡിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്യ്തശേഷം ബൈക്ക് നിർത്തി നടന്ന് പോയി. പിന്നീട് കവറിൽ ഒരു കെട്ട് പണവുമായാണ് ബിനു തിരികെയെത്തിയത്. അവിടെ നിന്നും വീണ്ടും ഒരു മണിക്കൂർ യാത്ര ചെയ്തശേഷം തുക ഒരു യുവതിക്ക് കൈമാറി.

പിന്നീട് ബാറിലെത്തി മദ്യപിക്കുകയും രണ്ടു കുപ്പി മദ്യം വാങ്ങി വാടക ക്വാർട്ടേഴ്സിൽ ഉച്ചയ്ക്ക് 2:30ന് തിരികെ വരുകയുമായിരുന്നു. ബിനുവാണ് ബന്ദിയാക്കാൻ പോകുന്ന വിവരം സുഹൃത്തിനെ വിളിച്ചറിയിക്കാൻ ആവശ്യപ്പെട്ടത്.

പിന്നീട് കൈകൾ ബന്ധിച്ച് നിലത്തിട്ടു. ഇതിനിടെ തന്റെ കാൽ വിരൽ ഉപയോഗിച്ച് ഫോണിൽ ലൊക്കേഷൻ സുഹൃത്തിന് അയച്ചുകൊടുത്തു.സുഹൃത്തുക്കൾ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി രക്ഷപെ ടുത്തുകയായിരുന്നു. ഈ സമയത്തു തന്നെ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Continue Reading

Trending

error: