M4 Malayalam
Connect with us

News

വാര്‍ഷികപൊതുയോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും

Published

on

കോതമംഗലം;കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു.

സ്‌കോളര്‍ഷിപ്പ് വിതരണം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ് അധ്യക്ഷനായി.

സെക്രട്ടറി പി കെ മധുസൂദനന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ബി വിനയന്‍ സ്വാഗതവും കെ കെ ലെവന്‍ നന്ദിയും പറഞ്ഞു. ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്.

 

1 / 1

Advertisement

Latest news

പുലിപേടിയിൽ വിറങ്ങലിച്ച് കരിങ്കുന്നം: കെണി ഒരുക്കി വനം വകുപ്പ്, പരക്കെ ഭീതി

Published

on

By

തൊടുപുഴ: നാട്ടുകാരെ ഒന്നാകെ ഭീതിയിലാക്കി ചുറ്റിക്കറങ്ങുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലാണ് കെണിയൊരുക്കി വനം വകുപ്പ് ഇരുമ്പ് കൂട് സ്ഥാപിച്ചത്.

പുലി കൂട്ടിൽ അകപ്പെടുമോ എന്ന് നോക്കി കാത്തിരിക്കുകയാണ് നാട്ടുകാർ. പരിസര പ്രദേശങ്ങളിലും വിവിധ ഇടങ്ങളിലും പുലിയെ കണ്ടതോടെ ഒന്നിലധികം പുലി ഉണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

ഒരു മാസം മുൻപ് വളർത്തു മൃഗങ്ങളെ ഉൾപ്പടെ കാണാതെ വന്നതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നി തുടങ്ങിയത്. പുലിയാണെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ 16-ാം തീയതി കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതിന് പിന്നാലെയാണ് ഇന്നലെ 4 മണിയോട് കൂടി കൂട് സ്ഥാപിച്ചത്.

1 / 1

Continue Reading

Latest news

കാറുകൾ കൂട്ടിയിടിച്ച് അപകടം: 2 പേർക്ക് പരുക്ക്

Published

on

By

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി ബൈപാസിൽ നടന്ന അപകടത്തിൽ കാറുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. ഇരുദിശകളിലായി വന്ന കാറുകൾ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ഈ ആഴ്‌ചയിൽ ഇതെ സ്ഥലത്ത്  സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്.കഴിഞ്ഞ ദിവസം അമിതവേഗത്തിലെത്തിയ കാർ പിക്കപ്പ് വാനിലും ഓട്ടോയിലും ഇടിച്ച് 5 പേർക്ക് പരുക്കേറ്റിരുന്നു.

വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്ക് കാരണം. വേഗം നിയന്ത്രിക്കാൻ നടപടി സ്വികരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹംപുകൾ, ഡിവൈഡറുകൾ, ക്യാമറകൾ ഇവയിൽ ഏതെങ്കിലും സ്ഥാപിക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

1 / 1

Continue Reading

Latest news

ഹൃദ്യരോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ: കുടിശിക തുക 140 കോടിയിലേറെ, ശാസ്ത്ര ക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കൽ കോളേയ്ജ്ലെ ഹൃദയ ശസ്ത്രക്രിയ ഗുരുതര പ്രതിസന്ധിയില്‍.കോഴിക്കോട് , കോട്ടയം മെഡിക്കല്‍ കോളജുകളില്‍ 3 ദിവസത്തേയ്ക്കുളള ഉപകരണങ്ങളുടെ സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആന്‍ജിയോപ്ളാസ്റ്റി നിലച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 19 ആശുപത്രികളിലെയായി 143 കോടി രൂപ കുടിശിക തുക പിന്നിട്ടതോടെ ഒന്നാം തിയതി മുതൽ കമ്പനികൾ ഹൃദയ ശസ്ത്രക്രിയ ഉപകണങ്ങളുടെ വിതരണംപൂർണമായി നിർത്തിവക്കുകയായിരുന്നു.

തിരുവനന്തപുരം പൂഴനാട് സ്വദേശി മണിയനെ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രേവേശിപ്പിച്ചെങ്കിലും ആന്‍ജിയോപ്ളാസ്റ്റി നടത്താതെ തിരികെ അയച്ചതായും പിന്നാലെ ശസ്ത്രക്രിയ നടത്താനിരുന്ന 13 പേരെ പറഞ്ഞുവിട്ടതായും ആക്ഷേപമുയർന്നിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് 49 കോടി, കോഴിക്കോട് മെഡിക്കല്‍ കോളജ് 23 കോടി, കോട്ടയം മെഡിക്കല്‍ കോളജ് 17 കോടി, എറണാകുളം ജനറല്‍ ആശുപത്രി 10 കോടി എന്നിങ്ങനെയാണ് നൽകാനുള്ള തുക.

പരിയാരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും കുടിശിക തുക നല്കിയതോടെ വിതരണം പുനർസ്ഥാപിച്ചു.

1 / 1

Continue Reading

Latest news

മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം;ഭക്തനതിരക്ക് രൂക്ഷം, ഏര്‍പ്പെടുത്തിയിട്ടുള്ളത് വിപുലമായ ക്രമീകരണങ്ങള്‍

Published

on

By

കുമളി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷ ചടങ്ങുകള്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ചു.

വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.

അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.
രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ക്ഷേത്ര പരിസരത്ത് ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ലന്ന് ജില്ല ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ 4 മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിട്ടിരുന്നു. അഞ്ചുമണിയോടെ ട്രാക്ടറുകളില്‍ ഭക്ഷണവും കയറ്റിവിട്ടു.

ഓരോ ട്രാക്ടറുകളിലും ആറു പേര്‍ക്ക് സഞ്ചരിയ്ക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്.

പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും മലമുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു.

1 / 1

Continue Reading

Latest news

ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി:ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം, 2 പേർ പിടിയിൽ

Published

on

By

ഏറ്റുമാനൂർ: ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം. ഇതര സംസ്ഥാനക്കാരായ 2 പേർ പിടിയിൽ.

ഹരിയാന സ്വദേശിയായ ഹരിദാസ് (38), മഹാരാഷ്ട്ര സ്വദേശിയായ ദിപിൻ രാംദാസ് ശിർക്കാർ (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരും സുഹൃത്തുക്കളും ചേർന്ന് പേരൂർ തെള്ളകം സ്വദേശിയുടെ കൈയ്യിൽ നിന്നും 11,51,200 രൂപ തട്ടിയെടുത്തെന്നാണ് കേസ്.

എലൈറ്റ് ക്യാപ്പിറ്റൽ എഫ്.എക്സ് എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരു ശതമാനം ലാഭമുണ്ടാക്കാം എന്ന് വിശ്വാസിപ്പിച്ചായിരുന്നു തട്ടിപ്പ്.

പണം നഷ്ട്ടപ്പെട്ടന്ന് ബോദ്ധ്യമായതിനെ തുടർന്ന് ഗൃഹനാഥന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പണം ഇവരുടെ അക്കൗണ്ടിലേക്ക് ചെന്നതായി കണ്ടെത്തുകയും പ്രതികളെ ഹരിയാനയിൽ നിന്നും പിടികൂടുകയുമായിരുന്നു

1 / 1

Continue Reading

Trending

error: