M4 Malayalam
Connect with us

News

ചെയ്ത ജോലിക്ക് കൂലി ചോദിച്ചപ്പോള്‍ വധഭീഷിണി;മനംനൊന്ത് വിഷം കഴിച്ച സിപിഐ നേതാവ് അവശനിലയില്‍

Published

on

മൂന്നാര്‍ ; സി പി ഐ ലോക്കല്‍ കമ്മിറ്റി അംഗം വിഷം ഉളളില്‍ച്ചെന്ന് അവശനിലയില്‍.സംഭവം മൂടിവയ്ക്കാന്‍ ആസൂത്രിത നീക്കം നടന്നെന്ന് പരക്കെ ആക്ഷേപം.

ആനവിരട്ടി വില്ലേജില്‍ ലക്ഷ്മി കോളനിയില്‍ താമസിക്കുന്ന എന്‍ രാജേന്ദ്രനാണ് 4 ദിവസമായി മൂന്നാര്‍ ടാറ്റ ടീ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്. ഭൂമാഫിയയുടെ ചതി പ്രയോഗത്തിന്റെ ഇരയായ വിഷമത്തിലായിരിക്കാം രാജേന്ദ്രന്‍ വിഷം കഴിച്ചതെന്നാണ് ബന്ധുക്കളും അടുപ്പമുള്ളവരും വിശ്വസിയ്ക്കുന്നത്.

സംഭവത്തില്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച ഇന്റിമേഷന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പ്രാഥമീക അന്വേഷണം നടത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന.രോഗിക്ക് വേണ്ട ചികത്സ ലഭ്യമാക്കുന്നതിന് ബന്ധുക്കളോട് പോലീസ് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനോട്,കുറച്ച് കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് രാജേന്ദ്രന്റെ അടുത്ത ബന്ധു അറിയിച്ചെന്നും ഈ അവസരത്തില്‍ ഇപ്പോള്‍ ചികത്സ നടക്കട്ടെ ..ബാക്കി കാര്യങ്ങളെല്ലാം പിന്നീട് എന്ന തരത്തില്‍ ഇദ്ദേഹം പ്രതികരിച്ചെന്നും മറ്റുമുള്ള പ്രചാരണവും നടക്കുന്നുണ്ട്.

ഇതിനിടെ രാജേന്ദ്രന്റെ ഭാര്യ കന്നിയമ്മ വെള്ളത്തൂവല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരില്‍ എഴുതിയ പരാതിയുടെ കോപ്പി മിക്ക മാധ്യമങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇങ്ങനെയൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇന്നലെ പോലീസ് സ്വീകരിച്ചത്.

ഭൂമാഫിയയുടെ ഇടപെടലിനെത്തുടര്‍ന്ന് പരാതി പോലീസ് മൂടവയ്ക്കുകയായിരുന്നോ എന്ന സംശയവും ഉയരുന്നിട്ടുണ്ട്.

രാജേന്ദ്രന്‍ സി .പി .ഐ .ലോക്കല്‍ കമ്മിറ്റി അംഗവും എ .ഐ .ടി യു .സി .മുന്‍ നേതാവും ആണ് കന്നിയമ്മയുടെ പരാതിയുടെ ഉള്ളടക്കം ചുവടെ..

മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെയും ആരോപണം

2020 ല്‍ മന്നാംകണ്ടം വില്ലേജില്‍ അടിമാലി കല്ലുവെട്ടുകുഴിയില്‍ അബ്ദുല്‍ സലാം,ദേവികുളം മുന്‍ എം .എല്‍ .എ .എസ്.രാജേന്ദ്രന്‍ ,സി .പി .ഐ .അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ എന്നിവരുടെ നിര്‍ദേശ പ്രകാരം ലക്ഷ്മി പുളിമൂട്ടില്‍ എസ്റ്റേറ്റ് ഭാഗത്ത് ഉദ്ദേശം 35 ഏക്കറോളം ഭൂമി കാട് വെട്ടുന്നതിന് കരാര്‍ എടുത്തിരുന്നു.

ഒരേക്കറിന് മുപ്പതിനായിരം രൂപ നിരക്കിലാണ് ജോലി ഏറ്റെടുത്തത്.വീട്ടുകാരും പണിക്കാരെ കൂട്ടിയും കാട് പൂര്‍ണ്ണമായും വെട്ടി നല്‍കി .കരാര്‍ പ്രകാരം പറഞ്ഞിരുന്ന പത്തരലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് അതിനു പകരമായി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ ഭൂമി എഴുതി നല്‍കാമെന്ന വ്യവസ്ഥയില്‍ കരാര്‍ എഴുതിയിരുന്നു.

പിന്നീടാണ് ഈ മൂന്നേക്കറും ഉള്‍പ്പടെ 35 ഏക്കറും , മറ്റൊരാള്‍ക്ക് പാട്ടത്തിനായും അബ്ദുല്‍ സലാം എഴുതി നല്‍കിയ ഭൂമിയും സര്‍ക്കാര്‍ വകയാണെന്ന് അറിയുന്നത്.ഇതേ തുടര്‍ന്ന് സ്ഥലം വേണ്ടെന്നും കൂലിയായി പറഞ്ഞിരുന്ന പത്തരലക്ഷം രൂപ വേണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.പിന്നീട് ഇതിന്റെ പേരില്‍ അബ്ദുല്‍ സലാം രാജേന്ദ്രനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.

കടബാദ്ധ്യതയും ഭീഷിണിയും മൂലം മാനസികമായി തകര്‍ന്നതിനെത്തുടര്‍ന്ന്് വിഷം കഴിച്ചു.ഇപ്പോള്‍ ടാറ്റ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇക്കാര്യങ്ങളെല്ലാം സി പി ഐ പള്ളിവാസല്‍ ലോക്കല്‍ സെക്രട്ടറി വി എസ് പ്രകാശിന് അറിയാമെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

Latest news

കോതമംഗലം കുടമുണ്ടയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഹൃഹനാഥൻ മുങ്ങിമരിച്ചു

Published

on

By

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.
വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ  ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം. കുടമണ്ട പുഞ്ചകുഴി ശശി (58) യാണ് മരണപ്പെട്ടത്.
ഉദ്ദേശം 25 അടി ആഴവും 3 അടി വെള്ളവും ഉള്ള വീട്ടുമുറ്റത്തെ
കിണർ വൃത്തിയാക്കാൻ  ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണ  ശശി മുങ്ങി പോകു
കയായിരുന്നു.
ശശിയെ രക്ഷിയ്ക്കാൻ ഇറങ്ങിയ നാട്ടുകാരന് ശ്വാസം മുട്ട് അനുഭവ
പ്പെട്ടതിനെത്തുടർന്ന് അഗ്നിശമന സേ
ന ഉദ്യോഗസ്ഥനായ റഷീദ് സുരക്ഷാ സംവിധാനേത്തോടെ കിണറ്റിൽ ഇറങ്ങി കരയ്ക്കെത്തിച്ച് ,ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ശശിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം  അനിൽകുമാർ, എസ് എഫ് ആർ ഒ പി എം റഷീദ്,സേനാംഗങ്ങളായ വി എം ഷാജി 1വൈശാഖ്, വിഷ്ണു, അനുരാജ്,ബേസിൽ ഷാജി , രാമചന്ദ്രൻ നായർ എന്നിവർ  രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
Continue Reading

Latest news

മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ടെന്ന് പത്മജ

Published

on

By

തൃശൂർ ;  കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പത്മജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു  പത്മജയുടെ പ്രതികരണം.

തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു.

പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പത്മജ പറഞ്ഞു.

ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ്‌ വിട്ടതെന്നും  പത്മജ. മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. ശരിക്ക് പറഞ്ഞാൽ അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാൻ ആര് വരണം എന്നു ഞാനല്ലേ പറയേണ്ടത്.

ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല.എന്നെ ഏട്ടൻ വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടൻ ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും തന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും  അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും പത്മജ വിമർശനമുന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്‍റെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയത്.

തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസന്‍റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.

Continue Reading

Health

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ: കഴിച്ചത് ഷവർമയും അൽഫാമും, 15 പേർ ആശുപത്രിയിൽ

Published

on

By

കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.

എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പൻ ഫാസ്റ്റ് ഫുഡ് നിന്നും ഞായറാഴ്ച ഷവർമയും അൽ ഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴിൽ തോണി സ്വദേശി അജ്മി, മകൻ മുഹമ്മദ് ഫയാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിഷബാധ ഏറ്റവരുടെ മൊഴി രേഖപ്പെടുത്തി.സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Continue Reading

Latest news

വിദേശത്തേക്ക് വിനോദയാത്ര വാഗ്ദാനം: പണം തട്ടിയ ട്രാവൽ ഏജൻസിക്ക് 6 ലക്ഷം രൂപ പിഴ

Published

on

By

ന്യൂഡൽഹി: വിനോദയാത്ര അവതാളത്തിലാക്കിയതിന് ടൂർ ഓപ്പറേറ്റർക്ക് ആറ് ലക്ഷം രൂപ പിഴതുക വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്താ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

ജർമ്മനിയിലെ ഡെസൽഡോർഫിൽ നടന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്.

ഒരാളിൽ നിന്നും ഒന്നരലക്ഷം രൂപയാണ് ഇതിനായി ട്രാവൽ ഏജൻസി കൈപ്പറ്റിയത്. എന്നാൽ വിദേശയാത്ര വാഗ്ദാനം നൽകിയതിന് പിന്നാലെ ജർമ്മൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെടുകയായിരുന്നു.

ഇതോടെ തുക നൽകിയവർ ടൂർ ഓപ്പറേറ്ററുടെ സേവന രീതികൾ മെച്ചപ്പെടുത്തണമെന്നും ഒട്ടും നന്നല്ലാത്ത പ്രവർത്തിയാണ് ചെയ്തത് എന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് ട്രാവൽസ് ഏജൻസിക്ക് തിരികെ നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറാൻ ട്രാവൽ കമ്പനി തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ല ഉപഭോക്ത തർക്കപരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതകൾ ഉണ്ടെന്ന് വ്യക്തമാക്കിയത്.

ടൂറിസം രംഗങ്ങളിലെ ഇത്തരത്തിൽ പ്രതികൂലമായി നടക്കുന്ന കാര്യങ്ങളെ ചെറുക്കുന്നതിനും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളിൽ നിന്നുകൊണ്ട് സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് തുക എതിർകക്ഷിക്കാർ കൈമാറണമെന്നാണ് കോടതി നിർദ്ദേശം.ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം കൂടാതെ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരത്തുകയായും 15,000 രൂപ കോടതി ചെലവായും കണക്കാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് .

Continue Reading

Latest news

അബുദാബിയിൽ കാണാതായ മലയാളി യുവാവിൻ്റെ മൃതദ്ദേഹം കെട്ടിടത്തിനുള്ളിൽ കണ്ടെത്തി

Published

on

By

അബുദാബി:അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാർച്ച് 31ന് കാണാതായ തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമീലിൻ്റെ(28) മൃതദ്ദേഹമാണ് മുസഫ സായിദ് സിറ്റിയിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ  കണ്ടെത്തിയത്.

എംകോം ബിരുദധാരിയായ ഷെമീൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. കാണാതായ ദിവസം ജോലി കഴിഞ്ഞ് ഷെമീൽ തിരികെ എത്തിയില്ല.

തുടർന്ന് സംശയം തോന്നിയ കൂടെ താമസിക്കുന്നവര്‍ റാസൽഖൈമയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു.

കൂടാതെ,  മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നഫീസത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകിയിരുന്നു.കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

Continue Reading

Trending

error: