M4 Malayalam
Connect with us

News

ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക് സമ്മേളനം 24-ന് ; ലോഗോ പ്രകാശനം ചെയ്തു

Published

on

കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക് സമ്മേളനം മാര്‍ച്ച് 24 ന് അസീസ് റാവുത്തര്‍ നഗറില്‍ (കല ഓഡിറ്റോറിയം) നടക്കും.

സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജും അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള സെമിനാര്‍ സംസ്ഥാന പ്രസിഡന്റ് എസ് സതീഷും ഉദ്ഘാടനം ചെയ്യും.
യുവതിസംഗമം, രക്ത ഗ്രൂപ്പ് ഡയറക്ടറി പ്രകാശനം , സന്നദ്ധസേന പാസിംങ്ങ് ഔട്ട് എന്നിവയും നടക്കും.

സമ്മേളത്തിന്റെ ലോഗോ സി പി ഐ എം ജില്ല സെക്രട്ടറിയെറ്റ് അംഗം ആര്‍ അനില്‍കുമാര്‍ സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയിക്ക് നല്‍കി പ്രകാശനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി ആദര്‍ശ് കുര്യാക്കോസ്, പ്രസിഡന്റ് ജിയോ പയസ്, കെ എ നൗഷാദ്, എസ് സുബിന്‍, എല്‍സണ്‍ വി സജി, ടി എ ഷാഹിന്‍, ഗോകുല്‍ ശാന്തന്‍, അജ്മല്‍ കബീര്‍, ജോബിന്‍ ചെറിയന്‍, പി എസ് ഷാമോന്‍ എന്നിവര്‍ സംസാരിച്ചു

 

1 / 1

Advertisement

Latest news

ബാഹ്യ ഇടപെടൽ തടഞ്ഞില്ല:രഹസ്യസ്വഭാവം കാക്കുന്നതിലും വീഴ്ച, പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Published

on

By

കണ്ണൂർ: മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ.

സ്പെഷൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷൽ പൊലീസ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ സസ്പെൻഡ് ചെയ്തത്.

നിയമവിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ സ്വാകരിക്കുന്നതിനായി സിറ്റി പൊലീസ് കമ്മിഷണർ വഴി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ സമർപ്പിച്ചു.

കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ പഞ്ചായത്തിൽ 164-ാം ബൂത്തിൽ ഏപ്രിൽ 18നാണ് സംഭവം.

എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ട്ടപ്പെടുന്ന തരത്തിലുള്ള ബാഹ്യ ഇടപെടൽ ഉണ്ടായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മണ്ഡലം ഉപഭരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

അഞ്ചാം പീടിക കപ്പോട് കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടതായും ഇത് 1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128-ാം വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വക്തമാക്കിയിരുന്നു.

ഇവർക്കെതിരെ വകുപ്പുതല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തതോടൊപ്പം ഇന്ത്യൻ ശിക്ഷാ നിയമം 171-ാം വകുപ്പിന്റെ ലംഘനവും നടന്നതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്  .

1 / 1

Continue Reading

Latest news

ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത:വരാപ്പുഴയിൽ 46കാരൻ മരിച്ചു.

Published

on

By

കൊച്ചി: ആലങ്ങാട് ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ മൂലം മധ്യവയസ്കൻ മരിച്ചു.നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസ് (46) ആണ് മരിച്ചത് .

ചെമ്മീൻ കറി കഴിച്ചതിന് തൊട്ട് പിന്നാലെ ശ്വാസ തടസ്സം നേരിടുകയായിരുന്നു. വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത മക്കൾ: പൃഥ്വി, പാർവണേന്ദു

1 / 1

Continue Reading

Latest news

സുഗന്ധഗിരി മരംമുറി;ഡിഎഫ്ഒ അടക്കം 3 പേരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചെന്ന് സൂചന,പിന്നില്‍ ബാഹ്യ ഇടപെടല്‍ എന്നും ആക്ഷേപം

Published

on

By

കോഴിക്കോട്; സുഗന്ധഗിരി മരംമുറി സംഭവത്തില്‍ നടപടി താഴെത്തട്ടില്‍ ഒതുക്കാന്‍ നീക്കമെന്ന് ആക്ഷേപം.

സംഭവത്തില്‍ കല്‍പറ്റ ഡിഎഫ്ഒ ഷജ്‌ന, കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ എം.സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ (ഗ്രേഡ്) ബീരാന്‍ കുട്ടി എന്നിവര്‍ക്കെതിരെയുള്ള വകുപ്പുതല നടപടികള്‍ മന്ത്രി ഇടപെട്ട് മരവിപ്പിച്ചതായി സൂചന.

സസ്‌പെന്‍ഷ്ന്‍ ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുള്ളിലാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളതെന്നും ഇതിന് പിന്നില്‍ ശക്തമായ ബാഹ്യഇടപെടല്‍ ഉണ്ടെന്നുമാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആരോപണം.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഷജ്‌ന ഉള്‍പ്പെടെ മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

വയനാട് സുഗന്ധഗിരിയില്‍നിന്ന് 126 മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വിജിലന്‍സ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.

18 ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.വിജിലന്‍സ് അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സജ്‌ന.എ, കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ നീതു.കെ, ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍.കെ., സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ചന്ദ്രന്‍, വീരാന്‍കുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് നടപടി ശുപാര്‍ശ ചെയ്തിരുന്നത്.

ഫലത്തില്‍ കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.നീതുവിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടി മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പരിശോധനകളില്ലാതെ മരം മുറിക്കാന്‍ അനുമതി നല്‍കി, കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും കുറ്റവാളികള്‍ മരം കടത്തി, പ്രതികളെക്കുറിച്ച് അറിവുണ്ടായിട്ടും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ല തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വയനാട് സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

 

1 / 1

Continue Reading

Latest news

ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍

Published

on

By

റാന്നി;യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിനേയാണ് (40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇയാളുടെ പോരില്‍ പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.സുനില്‍ കുമാറിന്റെ ഭാര്യ സൗമ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും ഒരുമിച്ച് മരിയ്ക്കാന്‍ തീരുമാനിച്ചെന്നും സൗമ്യയ്ക്ക് ജീവനൊടുക്കാന്‍ ഫാനില്‍ കയര്‍ കെട്ടികൊടുത്ത് ശേഷം സുനില്‍കുമാര്‍ തീരുമാനത്തില്‍ നിന്ന്് പിന്‍മാറുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തിട്ടുള്ളതെന്നുമാണ് പോലീസ് വിശദീകരണം.

 

1 / 1

Continue Reading

Latest news

മോഷണകേസില്‍ “കുടുക്കി”,പിന്നാലെ ചെയ്യാത്ത കുറ്റത്തിന് ജയില്‍ വാസം; മനോവിഷമം മൂലം ഡ്രൈവര്‍ ജീവനൊടുക്കി

Published

on

By

കൊല്ലം;മോഷണകുറ്റത്തിന് പോലീസ് അറസ്റ്റുചെയ്യുകയും നിരപരാധി എന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) ജീവനൊടുക്കി.

പോലീസിന്റെ ശാരീരിക പീഡനങ്ങള്‍ മൂലം ആരോഗ്യവും കേസ് നടത്തിപ്പുമൂലം വന്‍തുകയും നഷ്ടപ്പെട്ടിരുന്നെന്നും ഇതെത്തുടര്‍ന്നുള്ള മനോവിഷമം താങ്ങാനാവാതെയാണ് രതീഷ് ജീവനൊടുക്കുകയായിരുന്നെന്നാണ് കുടുംബാംഗങ്ങള്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം.
രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക്, വൈഗ.

കേസില്‍ രതീഷ് മാസങ്ങളോളം റിമാന്റിലായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.

അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ് പോലീസ് മോഷണ കേസില്‍ കുടുക്കിയത്. ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അവശനായി രതീഷ് സെല്ലില്‍ തളര്‍ന്ന് വീണെന്നും മറ്റുമുള്ള വിവരങ്ങള്‍ പിന്നാലെ പുറത്തുവന്നിരുന്നു. രരതീഷിനെതിരെ തട്ടിക്കൂട്ടിയ തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയതെന്നും മറ്റുമുള്ള ആരോപങ്ങളും ഉയര്‍ന്നിരുന്നു.

സംഭവം കുടുംബത്തില്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ ചെറുതല്ല.നാട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലും മൂലം രതീഷിന്റെ ഭാര്യയും കുട്ടികളും അനുഭവിച്ച മനോവിഷമം വിവരണാതീതമാണ്.ഉറ്റവരുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല.

കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ തുരുമ്പെടുത്ത് നശിച്ചു.ഇതും രതീഷിന്റെ മാനസിക വിഷമം വര്‍ദ്ധിയ്ക്കുന്നതിന് കാരണമായി എന്നാണ് ചൂണ്ടികാണിയ്്ക്കപ്പെടുന്നത്.

 

1 / 1

Continue Reading

Trending

error: