M4 Malayalam
Connect with us

News

കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച , മാധ്യമങ്ങളില്‍ ന്യായികരണവും ; ബസ്സിലെ”പീഡന”ത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Published

on

കോഴിക്കോട്;കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് ഞരമ്പന്റെ കൈക്രീയ ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.

കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വി.കെ.ജാഫറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.യാത്രക്കാരിയുടെ പരാതി അനുഭാവപൂര്‍വം കേട്ട് പരിഹരിച്ചില്ലന്ന് മാത്രമല്ല ,അവരെ അവഹേളിയ്ക്കും വിധത്തില്‍ സംസാരിയ്ക്കുകയും ചെയ്‌തെന്നാണ് ജാഫറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശം.

കോര്‍പറേഷന്റെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളില്‍ തന്റെ ഭാഗം ന്യായീകരിച്ച് കോര്‍പറേഷന് അവമതിപ്പ് ഉണ്ടാക്കിയെന്നുള്ള കണ്ടെത്തലും ശിക്ഷനടപടിക്ക് കാരണമായി. തന്നോട് ബസ്സിലുണ്ടായിരുന്ന ആള്‍ മോശമായിപ്പെരുമാറിയെന്ന് പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ ഇടപെട്ടില്ലെന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ വെളിപ്പെടുത്തല്‍.

വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.

തിരുവനന്തപുരം-കോഴിക്കോട് ബസില്‍ തൃശൂരിനടുത്തു വച്ചു ശനിയാഴ്ച രാത്രിയാണ് യുവതിക്ക് ദുരനുഭം നേരിട്ടത്.തൊട്ടടുത്ത സീറ്റിലെ വ്യക്തി മോശമായി പെരുമാറിയെന്ന് അറിയിച്ചപ്പോള്‍ കണ്ടക്ടര്‍ ഇടപെടാതെ ഉറക്കം നടിച്ച് ഇരുന്നെന്നും യുവതി ഇടപെടാന്‍ ശ്രമിച്ച ഡ്രൈവറെ കണ്ടക്ടര്‍ വിലക്കിയെന്നും യുവതി ആരോപിച്ചിരുന്നു.

 

Latest news

താനൂർ കസ്റ്റഡി മരണം: പ്രതിപട്ടികയിലുണ്ടായിരുന്ന 4 പേർ പിടിയിൽ

Published

on

By

മലപ്പുറം: താനൂർ കസ്റ്റഡി മരണം. പ്രതിപട്ടികയിലുണ്ടായിരുന്ന 4 പേർ പിടിയിലായി. ഇന്ന് പുലർച്ചയെയാണ് കേസിലെ ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരുടെ വീട്ടിലെത്തി സി.ബി.ഐ അറസ്റ്റ് രേഖപെടുത്തിയത്.

താമിർ ജെഫ്രിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ മനുഷ്യവകാശ കമ്മീഷൻ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. കേസ് പോലിസുകാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു കുടുബത്തിന്റെ ആരോപണം.

കഴിഞ്ഞ വർഷമാണ് ലഹരിമരുന്ന് കടത്തിയതാരോപിച്ച് താമിർ ജെഫ്രി ഉൾപ്പടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ലോക്കപ്പിനുള്ളിൽ താമിർ ജെഫ്രി ശാരീരിക വിഷമതകൾ കാണിക്കുകയും, പുലർച്ചെ 4:30 ഓടെ ആശുപത്രയിൽ പ്രേവശിപ്പിച്ചെങ്കിലും മരണപെട്ടു എന്നാണ് പോലീസ് ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം.ഇതിന് പിന്നാലെ ആശുപത്രയിൽ പ്രേവേശിപ്പിച്ച് 5 മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെയും വീട്ടുകാരെയും വിവരമറിയിച്ചത് എന്ന് ബന്ധുക്കൾ തന്നെ ദുരൂഹതകൾ ഉന്നയിച്ച് രംഗത്ത് വന്നു.

താമിറിനെ കൂടാതെ അറസ്റ്റിലായ 4 പേർക്ക് ഹൈയകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും പിടികൂടിയത് എംഡിഎംഎ ആയിരുന്നില്ല പകരം വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആയിരുന്നു എന്ന വസ്തുത കണക്കിലെടുത്താണ് ഇവർക്ക് ജാമ്യം നൽകിയത്.

കേസ് പിന്നീട് ക്രൈം ബ്രാഞ്ച് അനോഷിക്കുകയും പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആദ്യഘട്ട പ്രതിപട്ടിക സമർപ്പിക്കുകയും ചെയ്യ്തു.പിന്നാലെ സിബിഐ ഏറ്റെടുത്ത് നടത്തിയ അനോക്ഷണത്തിലാണ് ഇവർ പിടിയിലായത്.

Continue Reading

Latest news

അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി, ബന്ധിയാക്കി: യുവാവ് അറസറ്റിൽ

Published

on

By

കോഴിക്കോട്:താമരശ്ശേരി പിസി മുക്കിൽ അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി, ബന്ധിയാക്കി. സംഭവത്തിൽ യുവാവ് അറസറ്റിൽ.

ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) നിലമ്പൂർ തണ്ടുപാറക്കൽ ബിനു തട്ടിക്കൊണ്ടു
പോയത്. വീട് വൃത്തിയാക്കാനാണെന്നാണ് കൂട്ടി ക്കൊണ്ടുപോകുന്നതെന്നാണ് ബിനു നാജ്മി ആലമിനോട് പറഞ്ഞിരുന്നത്.

പോലീസ് മോചിപ്പിച്ച ശേഷം നാജ്മി വെ
ളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ..

വീട് വൃത്തിയാക്കാൻ കൂടെ വരണമെന്ന് ബിനു ആവശ്യപ്പെട്ടു.പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്സിലേക്കാണ്പോയത്. അവിടെ വച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റുകയായിരുന്നു.

തുടർന്ന് താമരശ്ശേരി മുക്കം റോഡിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്യ്തശേഷം ബൈക്ക് നിർത്തി നടന്ന് പോയി. പിന്നീട് കവറിൽ ഒരു കെട്ട് പണവുമായാണ് ബിനു തിരികെയെത്തിയത്. അവിടെ നിന്നും വീണ്ടും ഒരു മണിക്കൂർ യാത്ര ചെയ്തശേഷം തുക ഒരു യുവതിക്ക് കൈമാറി.

പിന്നീട് ബാറിലെത്തി മദ്യപിക്കുകയും രണ്ടു കുപ്പി മദ്യം വാങ്ങി വാടക ക്വാർട്ടേഴ്സിൽ ഉച്ചയ്ക്ക് 2:30ന് തിരികെ വരുകയുമായിരുന്നു. ബിനുവാണ് ബന്ദിയാക്കാൻ പോകുന്ന വിവരം സുഹൃത്തിനെ വിളിച്ചറിയിക്കാൻ ആവശ്യപ്പെട്ടത്.

പിന്നീട് കൈകൾ ബന്ധിച്ച് നിലത്തിട്ടു. ഇതിനിടെ തന്റെ കാൽ വിരൽ ഉപയോഗിച്ച് ഫോണിൽ ലൊക്കേഷൻ സുഹൃത്തിന് അയച്ചുകൊടുത്തു.സുഹൃത്തുക്കൾ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി രക്ഷപെ ടുത്തുകയായിരുന്നു. ഈ സമയത്തു തന്നെ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Continue Reading

Latest news

കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖലകമ്മിറ്റി സ്ഥാപകദിനാഘോഷം നടത്തി

Published

on

By

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപകദിനാഘോഷം നടത്തി. കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനം,മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കൽ,   മാധ്യമ സെമിനാർ എന്നിവ സംഘടിപ്പിച്ചു.

കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ദിനാഘോഷ പരിപാടികൾ കെ ജെ യു സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ലെത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി.

മേഖലാ പ്രസിഡന്റ് പി.എ സോമൻ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ് സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ സെക്രട്ടറി ദീപു ശാന്താറാം, മേഖല കമ്മറ്റി അംഗം കെ.എം മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു

Continue Reading

Latest news

മൂവാറ്റുപുഴ നിരപ്പിൽ വയോധികയെ കഴുത്തറുത്ത് കൊന്നു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Published

on

By

മൂവാറ്റുപുഴ ; കഴുത്തറുത്ത്
കൊലപ്പെടുത്തിയ നിലയിൽ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ .
മൂവാറ്റുപുഴ നിരപ്പ്  കുളങ്ങാട്ടുപാറ കത്രിക്കുട്ടി (കുഞ്ഞിപെണ്ണ് 85 ) യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് – 88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വെള്ളിയാഴ്ച രാത്രി 11 .30 ഓടെയാണ് സംഭവം
കിടപ്പ് രോഗിയായിരുന്ന കുഞ്ഞിപെണ്ണ്
ഭർത്താവിൻ്റെ സംരക്ഷണയിൽ ആയിരുന്നു.അഞ്ച് മക്കൾ ഉണ്ട്.
Continue Reading

Local News

എൽ-എഫിൽ നവീകരിച്ച ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം

Published

on

By

അങ്കമാലി ;  അടിയന്തിര ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഉണ്ടായ ഗണ്യമായ വർധന പരിഗണിച്ച് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രോഗവും, രോഗാവസ്ഥയുടെയും ഗൗരവം അനുസരിച്ച് ഒരേ സ്ഥലത്ത് തന്നെ പ്രത്യേക പരിചരണം നൽകാവുന്ന നൂതന സംവിധാനങ്ങൾ സജ്ജീകരിച്ച് നവീകരിച്ച എമർജൻസി വിഭാഗം – (ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറ്) സെൻറ് അൽഫോൻസാ ബ്ലോക്കിന്റെ താഴത്തെ നിലയിലേക്ക് മാറ്റി.

ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.വർഗീസ് പാലാട്ടി, ഫാ.റോക്കി കൊല്ലംകുടി,ഫാ.പോൾസൺ പെരേപ്പാടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ് , നഴ്സിംഗ് ഓഫീസർ സിസ്റ്റർ പൂജിത, മെഡിക്കൽ ഓഫീസർമാരായ ഡോ.ജോൺ നോബിൾ തോമസ് , ഡോ.എൽസി, ഡോ.പി.ജെ.തോമസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോഷി തോമസ്, സിസ്റ്റർ അൽഫോൻസാ എന്നിവർ സംബന്ധിച്ചു.

ആഗോള നിലവാരത്തിലുള്ള ട്രൈയേജ് സംവിധാനം അനുസരിച്ച് കൃത്യമായ രോഗിയെ, കൃത്യമായ രോഗത്തിന്, കൃത്യമായ ചികിത്സക്ക്, കൃത്യമായ സമയത്ത്, കൃത്യമായ സ്ഥലത്ത് എത്തിക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കികൊണ്ടാണ് നവീകരിച്ച എമർജൻസി വിഭാഗം പ്രവർത്തിക്കുകയെന്ന് ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ അറിയിച്ചു.

വിഷം ഉള്ളിൽ ചെല്ലുന്ന അവസ്ഥ, പകർച്ചവ്യാധികൾ എന്നിവ മുതൽ, പാമ്പുകടി, കണ്ണിനേൽക്കുന്ന പരിക്കുകൾ, ഹൃദയ-ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ ചികിൽസിക്കാൻ പ്രത്യേകം സജ്ജീകരണങ്ങളോട് കൂടിയ മുറികളും, മൈനർ ഓപ്പറേഷൻ തിയറ്ററും, എക്സ് റേ, ഇ.സി.ജി, പ്ലാസ്റ്ററിങ് മുറികൾ, പ്രത്യേക ഫാർമസി, കൗൺസിലിങ് റൂം, എന്നിവയ്ക്കുപുറമെ 30 രോഗീ സൗഹൃദ കിടക്കകൾ ആഗോളനിലവാരത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Continue Reading

Trending

error: