News
47 ലക്ഷം വിദ്യാർത്ഥികൾ , ക്ലാസ്സുകൾ വൈകിട്ടുവരെ ; സ്കൂളുകൾ ഇന്നുമുതൽ സാധാരണ നിലയിലേക്ക്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ച സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നുമുതൽ സാധാരണ നിലയിൽ ക്ലാസുകൾ ആരംഭിയ്ക്കും.കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും സ്കൂളുകളുടെ പ്രവർത്തനമെന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കുളുകളിലേയ്ക്ക് എത്തുന്നത്.ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ രാവിലെ പത്ത് മുതൽ വൈകിട്ടു നാലു വരെയാണ് അധ്യയനം.ബാച്ച് തിരിച്ചുള്ള ക്രമീകരണം അവസാനിപ്പിക്കുന്നതോടെ മാർച്ച് വരെ പൊതു അവധി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും ക്ലാസുണ്ടാകും.
പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ 50 % കുട്ടികളെ വീതം ഉൾപ്പെടുത്തി ബാച്ച് തിരിച്ച് ഉച്ചവരെയായിരിക്കും ക്ലാസ്.2020 മാർച്ചിൽ അടച്ച സ്കൂളുകൾ 22 മാസത്തിനു ശേഷമാണ് പൂർണതോതിൽ പുനരാരംഭിക്കുന്നത്.
ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ 38 ലക്ഷത്തോളം വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർത്ഥികളുമാണ് ഇന്ന് സ്കൂളുകളിലേക്കെത്തുക.
പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശ ഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾക്കും ഐസിഎസ്ഇ സ്കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്.
Latest news
3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
Latest news
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.
വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.
യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.
ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര് പ്രശ്നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.
Latest news
പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം
ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന് വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.
പൊലീസും അഗ്നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.
രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
Latest news
കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി
തലശ്ശേരി;കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി.
മാഹി ബൈപാസില്‍ അഴിയൂര്‍ പാത്തിക്കല്‍ പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് പുഴയില്‍ച്ചാടിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന ഇവര്‍ അപകട നില തരണം ചെയ്തായിട്ടാണ് അറയുന്നത്.
അടുത്ത സൗഹൃദത്തിലായിരുന്ന 18 ഉം 19 ഉം ആണ് ഇവരുടെ പ്രായം.ഇവരെ നാലാം തീയതി ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല.ഇതില്‍ ഒരാളുടെ ഇരുചക്ര വാഹനവുമായാണ് ഇരുവരും കടന്നുകളഞ്ഞത്.
ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാഹി ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചു.
ഇതിനിടെ അഴിയൂര്‍ പാത്തിക്കല്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയ പെണ്‍കുട്ടികള്‍ കയര്‍ കൂട്ടിക്കെട്ടി പുഴയിലേക്ക് ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.
തോണിയില്‍ മീന്‍ പിടിക്കുകയായിരുന്ന രണ്ടു പേര് യുവതികള്‍ മുങ്ങുന്നത് കണ്ട് അടുത്തേക്കെത്തി.
തോണിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കയര്‍ കെട്ടിയതിനാല്‍ സാധിച്ചില്ല. കത്തി ഉപയോഗിച്ച് കയര്‍ മുറിച്ചാണ് ഇവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊക്ലി പൊലീസും പാനൂര്‍ ഫയര്‍ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടുനിന്നും കാണാതായവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്.
ഉടനെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Latest news
അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് പരിശോധന ;ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കൾ കണ്ടെടുത്തു
കൊച്ചി ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു.
രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു.
തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകൾ പരിശോധനയ്ക്കിറങ്ങി.
മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
നിരവധി പേരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും , രാസലഹരി ഉൾപ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വിൽക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്.
വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനിൽ, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉൾപ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news4 weeks ago
ചെമ്മീൻ കറി വില്ലനായി: യുവതിക്ക് ദാരുണാന്ത്യം
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍