M4 Malayalam
Connect with us

News

മുൻസിപ്പൽ കൗൺസിലർക്ക് കുത്തേറ്റ സംഭവം; മുഖ്യപ്രതി ഉൾപ്പെടെ 3 പേർകൂടി അറസ്റ്റിൽ

Published

on

കോതമംഗലം;മുൻസിപ്പൽ കൗൺസിലറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ.

ഇടപ്പിള്ളി എളമക്കര കീർത്തി നഗറിൽ കൂടിയാറ്റിൽ വീട്ടിൽ ടിനോ ജോർജ് (34), ഇടപ്പിള്ളി എളമക്കര എട്ടുകാട്ട് അമ്പലത്തിന് സമീപം വള്ളോൻപറമ്പിൽ വീട്ടിൽ വർഗീസ് സ്ടിജോ ( 33 ), അങ്കമാലി നസ്രത്ത് നഗറിൽ കുഴിപ്പിള്ളി വീട്ടിൽ ജോമോൻ ജോയി (34) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ഏലൂർ മഞ്ഞുമ്മൽ. ടി.കെ റോഡിൽ മറ്റത്തിൽതറ വീട്ടിൽ ജെയിംസ് (ഡാനി 42) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ബുധനാഴ്ച വൈകിട്ട് കോതമംഗലം മുൻസിപ്പൽ കൗൺസിലറും സി പി എം നേതാവുമായ തോമസിനെ മലയൻകീഴിലുള്ള വീട്ടിലെത്തിയാണ് സഹോദര പുത്രൻകൂടിയായ ടിനോയും മറ്റൊരു പ്രതിയായ സ്റ്റിജോയും അതിക്രമിച്ച് കയറി കത്തി ഉപയോഗിച്ച് തോമസ്സിനെ കുത്തുകയുമായിരുന്നു.

തടയാൻ ശ്രമിച്ച തോമസ്സിന്റെ ഭാര്യയ്ക്കും മകനും പരിക്കേറ്റിരുന്നു.വസ്തു സംബന്ധമായ തർക്കമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.കഴുത്തിന് കുത്തേറ്റ തോമസ്സ് ആശുപത്രിയിൽ ചികിത്സയിലാണ്.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്.ഐ മാരായ ഷാജി കുര്യാക്കോസ്, മാഹിൻ സലിം സി.പി.ഒ മാരായ രഞ്ജിത്ത് നായർ, പി.എ.ഷിയാസ്, ജിതേഷ്, കൃഷ്ണകുമാർ, ടൈറ്റസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Latest news

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ: വിതരണം പ്രതിസന്ധിയിലെന്ന് കെഎസ്ഇബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ.

വൈദ്യുതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷഡ്ഡിംഗ് അല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാനാണ്‌
ഉന്നതാധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഉന്നത തലയോഗം ചേർന്നത്.

ലോഡ് ഷഡ്ഡിംഗ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

വേനൽ സമയം വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നത് വലിയ വെല്ലുവിളിയാണ് കെഎസ്ഇബിക്ക് സൃഷ്ടിച്ചിരിക്കുന്നത് ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടവപ്പെടുമോ എന്ന ആശങ്കയും കെഎസ്ഇബിക്കുണ്ട്.

Continue Reading

Latest news

ഉഷ്ണതരംഗ മുന്നറിയിപ്പ്: ജനങ്ങൾക്ക് നിർദേശവുമായി ദുരന്തനിവാരണ വകുപ്പ്

Published

on

By

തിരുവനന്തപുരം:സംസ്ഥാനത്ത് ഉഷ്‌ണതരംഗമുണ്ടാകാനുള്ള സാധ്യതകള്‍
കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം.

മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്‌ മെയ് 6 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്.

പ്രധാനാമായും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദേശനങ്ങൾ ഇങ്ങനെ

വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ പകൽ 11മണി മുതൽ 3 മണിവരെയുള്ള സമയം ഒഴിവാക്കാൻ നിർദേശം നല്കിയതോടൊപ്പം പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും പൂർണമായി നടത്താൻ പാടില്ല.

മൽസ്യ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ,കർഷക തൊഴിലാളികൾ, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മാറ്റ് കഠിനമായ ജോലികൾ ചെയ്യുന്നവർ എന്നിവരും ജോലി സമയം ക്രമീകരിക്കണം.ടിൻ ഷീറ്റുകൾ,ആസ്ബെസ്റ്റോസ് തുടങ്ങിയ പ്രവർത്തന മേഖലകൾ അടച്ചിടുന്നതിനോടൊപ്പം വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മാറണം. ഇതിനാവശ്യമായ സ്വാകര്യങ്ങൾ അധികൃതർ ഒരുക്കണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ പ്ലാന്റുകൾ തുടങ്ങിയ ഇടങ്ങൾ പരിശോധിച്ച് ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റുകളാണ് അതിവേഗം പൂർത്തിയാക്കേണ്ടത്.

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പും നാട്ടുകാരും ചേർന്ന് സഹകരിക്കുന്നതിനോടൊപ്പം കല കായിക മത്സരങ്ങൾ 11 മണിമുതൽ 3 വരെ നടത്താൻ പാടുള്ളതല്ല. കൂടാതെ ഉച്ചവെയിൽ കഠിനമാകുന്ന സാഹചര്യത്തിൽ വളർത്ത് മൃഗങ്ങളെ മേയാൻ വിടുകയോ മറ്റ് ജീവികൾക്ക് സൂര്യപ്രകശം ഏൽക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പാടില്ല.

യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി, ലയങ്ങൾ, ആദിവാസി  ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും പരിസ്ഥിതി ദിനമായ ജൂൺ 5ന് തണൽ മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

Continue Reading

Film News

ഖാലിദ് റഹ്‌മാന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു: പ്രധാന വേഷങ്ങളിൽ ഗണപതിയും ലുക്ക്മാനും നെസ്‍ലിനും

Published

on

By

കൊച്ചി: തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനമികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.
ഗണപതിയെയും ലുക്ക്മാനെയും നെസ്‍ലിനെയും കൂടാതെ ചിത്രത്തില്‍ യുവനിരയിലെ ഒട്ടേറെ താരങ്ങളുണ്ടാവുമെന്നണ് സൂചന.

നസ്ലെൻ ഗഫൂർ, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാൻ അവറാൻ, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ,ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പൂജ ചടങ്ങിൽ നടി നടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തു.പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. സംഗിതം വിഷ്ണു വിജയ്.

Continue Reading

Latest news

വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.

Published

on

By

തൃശൂര്‍;വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.വീര മണിയാണ് ഹൈടെൻഷൻ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്.

തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ വീരമണിക്ക് കഴിഞ്ഞദിവസം കമ്പനി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് തെറ്റ് ചെയ്യാത്ത തനിക്ക് കമ്പനി നൽകിയ കാരണം കാണിക്കാൻ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വീരമണി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പിന്നാലെ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അനുനയ ശ്രമത്തിലൂടെ വീരമണിയെ താഴെയിറക്കുകയായിരുന്നു. നടപടി പുനർ പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണ് ഇയാൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയത്.

ആരോഗ്യ പരിശോധനയ്ക്കായി വീരമണിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821)

Continue Reading

Latest news

ബസ്സിനും ലോറിക്കുമിടയിൽ കാർ ഞെരിഞ്ഞമർന്നു: യാത്രക്കാരായ 3 പേർക്ക് പരുക്ക്

Published

on

By

തൃശ്ശൂർ:കൊടകര ദേശീയപാതയിൽ ലോറിക്കും ബസിനും ഇടയിൽപെട്ട് കാർ 
ഞെരിഞ്ഞമർന്നു.കാർ യാത്രക്കാരായ 3 പേർക്ക് പരുക്ക്.

തൃശൂർ മുക്കാട്ടുകര സ്വേദേശി ജോസഫ് തോമസ്(62),സഹോദരൻ ക്രിസ്റ്റിതോമസ് (54) , ഭാര്യ നിഷ ക്രിസ്റ്റി (49) എന്നിവർക്കാണ് പരുക്കേറ്റത്.മുന്നിൽ പോയ ലോറി പെട്ടന്ന് ബ്രേക്ക് ബ്രേക്കിട്ടതാണ്‌ അപകടത്തിനിടയാക്കിയത്.

ലോറിയുടെ പിന്നിലിടിച്ച കാർ നിന്നെങ്കിലും പിന്നിലായിവന്ന വോൾവോ ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഫയർ ഫോഴ്‌സെത്തി കാറിന്റെ പല ഭാഗങ്ങളും വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.

ഇവരെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.അപകടത്തെ തുടർന്ന് തടസ്സപ്പെട്ട  ഗതാഗതം പോലീസ് പുനർസ്ഥാപിച്ചു.

Continue Reading

Trending

error: