M4 Malayalam
Connect with us

News

പണം സംബന്ധിച്ച വാക്കുതര്‍ക്കം ; യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

Published

on

പെരുമ്പാവൂര്‍ ; പണം സംബന്ധിച്ച വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

കാഞ്ഞൂര്‍ കല്ലുംകൂട്ടം ഭാഗത്ത് വെട്ടിയാടന്‍ വീട്ടില്‍ ആഷിക്ക് (24) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിമൂന്നാം തീയതി ഒക്കല്‍ റെയില്‍വേ പാലത്തില്‍ വെച്ചാണ് ഒക്കല്‍ സ്വദേശി അഭിനന്ദിന് കത്തിക്കുത്തേറ്റത്.

പണം സംബന്ധിച്ച വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജോസ്സി.എം.ജോണ്‍സന്‍, എ.എസ്.ഐമാരായ ബിജു, രാമനാഥ് എന്നിവരാണ് ഉണ്ടായിരുന്നത്.

1 / 1

Advertisement

Latest news

മുളകുപൊടിയെറിഞ്ഞു: പിന്നാലെ കുത്തിവീഴ്ത്തി , കാപ്പ ചുമത്താൻ ശ്രമിച്ച പ്രതി മരിച്ചു

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാപ്പ ചുമത്താൻ നടപടികൾ സ്വികരിച്ച് വരുകയായിരുനെന്നും പോലീസ് അറിയിച്ചു.ലഹരിയിലായിരുന്ന ഇയാൾ സമീപമുണ്ടായിരുന്ന പ്രേദേശവാസിയായ സെയ്ദ് അലിയെ മുളകുപൊടിയറിഞ്ഞ ശേഷം കുത്തി വീഴ്ത്തുകയായിരുന്നു.

ഈ സമയം ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനും വഴി തെളിച്ചു.ഇതിനിടയിൽ നിസാമുദ്ദിന് പരിക്കേറ്റിരുന്നു.പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Latest news

അമ്മയുടെയും മകളുടെയും മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി

Published

on

By

കണ്ണൂർ: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.സുവിഷത്തിൽ സുനന്ദ വി.ഷേണായി(78), മകൾ ദീപ വി.ഷേണായി(44) എന്നിവരാണ് കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിന് സമീപവും ദീപയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്. മരിച്ചവർ മംഗലാപുരം സ്വേദേശികളാണെന്നും പത്ത് വർഷമായി ഇവിടെയായിരുന്നു താമാസമെന്നുമാണ് പരിസരവാസികൾ പറയുന്നത്.

ദീപ അവിവാഹിതയാണ്.പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടിയ്ക്കൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക്  മാറ്റി.

 

1 / 1

Continue Reading

Latest news

തൂതപ്പുഴയിൽ 12 കാരന് ദാരുണാന്ത്യം :അപകടം മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ

Published

on

By

പാലക്കാട്:തൂതപ്പുഴയിൽ കുളിക്കാനെത്തിയ കുട്ടിക്ക് ദാരുണാന്ത്യം. പട്ടാമ്പി മരുതൂർ പൂഴിക്കുന്നത്ത് അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് നിശാൽ (12) ആണ് മരിച്ചത്. തൂതപ്പുഴയുടെ ചുണ്ടമ്പറ്റ പൊന്നീരിപ്പാറ കടവിലായിരുന്നു സംഭവം.

നാട്ട്യമംഗലം ചുണ്ടമ്പറ്റ ശിൽപിപുരത്ത് അമ്മാവന്റെ വിവാഹത്തിനെത്തിയതായിതായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടി മുങ്ങി താഴ്ന്നപ്പോൾ രക്ഷപെടുത്താൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. കടവിൽ കുളിക്കാനെത്തിയവർ മുഹമ്മദിനെ ഉടനെ മുങ്ങിയെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ചികത്സയിലിരിക്കെ മരിച്ചു.

പട്ടാമ്പി ഗവ. യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

1 / 1

Continue Reading

Latest news

ചെന്നൈയിൽ മലയാളി ദമ്പതികളുടെ കഴുത്തറുത്ത നിലയിൽ: 100 പവൻ സ്വർണം കവർന്നു, അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Published

on

By

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവം. രാജസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിൽ.

സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു.

കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നും പോലീസ് അനോഷിച്ച് വരുകയാണ്.

മുത്താപ്പുതുപ്പെട്ട‌ ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തിയിരുന്നു. ഇവിടേയ്ക്ക് രോഗികളെന്ന വ്യാജേന വീട്ടിൽ പ്രവേശിച്ച അക്രമികളാണ് ഇവരെ കൊലപ്പെടുത്തിയത് എന്നാണ് നിഗമനം.

വീട്ടിൽ നിന്നും അസ്വാഭാവികമായ രീതിയിൽ ബഹളം കേട്ടതിന് പിന്നാലെ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്ത് നിന്നും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ മൊബൈൽ ഫോൺ കണ്ടെത്തുകയും ഹാർഡ്‌വെയർ സ്ഥാപനത്തിലെ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിമുക്തഭടനായി ശിവൻ നായർ സേവനാമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു പ്രസന്ന കുമാരി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

1 / 1

Continue Reading

Latest news

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യ ബന്ധനവള്ളം മറിഞ്ഞു ; ഒരാളെ കാണാതായി

Published

on

By

തിരുവനന്തപുരം ; പെരുമാതുറ മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യ ബന്ധനവള്ളം മറിഞ്ഞു.

അഴിമുഖത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനത്തിനായി പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു.

പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു. 5 തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. സിദ്ധീഖ്, നജീബ്, അൻസില്‍, അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്.

മുതലപ്പൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞ് കൂടി ചുഴി രൂപപ്പെടുന്നതാണ് സ്ഥിരമായി വള്ളങ്ങള്‍ അപകടത്തിന് കാരണമായി മത്സ്യതൊഴിലാളികള്‍ പറയുന്നത്. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

1 / 1

Continue Reading

Trending

error: