M4 Malayalam
Connect with us

Latest news

രാമേശ്വരം കഫേ സ്‌ഫോടന കേസ് ; മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി അറസ്റ്റിൽ

Published

on

ബെംഗളൂരു ; രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫ് പിടിയിൽ.സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്.

രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി.

കർണാടകയില്‍ 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്.

കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്‌ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ.

ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന മറ്റു ചില കേസുകളിലെ പ്രതിയാണ്. ഒളിവില്‍ കഴിയുന്ന മുസ്സവിറും താഹയും ഏജൻസിയുടെ നിരീക്ഷണത്തിലാണ്. ഇരുവരെയും ഉടൻ പിടികൂടുമെന്നും എൻഐഎ അറിയിച്ചു.

മൂന്ന് പ്രതികളുടെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തി. പണവും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തതായും എൻഐഎ വ്യക്തമാക്കി.

Latest news

പെണ്‍കുട്ടികള്‍ പിറന്നത് ഒറ്റ പ്രസവത്തില്‍, മൂവര്‍ക്കും ഫുള്‍ എ പ്ലസ്;സന്തോഷത്തിന്റെ നിറവില്‍ വാളാച്ചിറയും തട്ടായത്ത് വീടും

Published

on

By

കോതമംഗലം; ഒറ്റപ്രസവത്തില്‍ പിറന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്.ആഹ്‌ളാത്തിന്റെ നിറവില്‍ മാതാപിതാക്കളും നാട്ടുകാരും.

നെല്ലിമറ്റം വാളാച്ചിറ തട്ടായത്ത് (മൂലയില്‍)വീട്ടില്‍ സിദ്ധിഖ് – ഖദീജ ദമ്പതികളുടെ പെണ്‍മക്കളായ അഫ്ര ഷഹാന , ഫാത്തിമ ഷെറിന്‍, ആയിഷ മെഹറിന്‍ എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.

ഇന്നലെ എസ് എസ് എല്‍ സി ഫലം പുറത്തുവന്നതിന് പിന്നാലെ മാതാപിതാക്കള്‍ മധുരം നല്‍കി മക്കളെ അഭിനന്ദിച്ചു.

അനുമോദനം അറിയിച്ചുകൊണ്ടുള്ള മൊബൈല്‍ വിളികള്‍ക്ക് ഇനിയും ശമനമായിട്ടില്ല.ജനപ്രതിനിധികളും അയല്‍വാസികളും നാട്ടുകാരും സഹോദരിമാരെ നേരിട്ടെത്തി അഭിനന്ദിക്കുന്നതും തുടരുന്നു.

എല്‍കെജി ,യൂകെജി ക്ലാസുകളില്‍ വാളാച്ചിറ എല്‍.പി. സ്‌കൂളിലും എല്‍ പി ക്ലാസുകളില്‍ കുടമണ്ടയിലെ സ്‌കൂളിലും യു പി ക്ലാസുകളില്‍ നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്‌കൂളിലുമാണ് (കുത്തുകുഴി)ഇവര്‍ പഠിച്ചത്.

എട്ടാം ക്ലാസ് മുതല്‍ മൂവരും കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. പിതാവ് സിദ്ദിഖ് പ്രവാസിയാണ് സഹോദരന്‍ ജാസിം നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Continue Reading

Latest news

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

Published

on

By

തിരുവനന്തപുരം ; പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു 3നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്.

പ്ലസ് ടു ഫലം പരിശോധിക്കാൻ

www.keralaresults.nic.in ,

www.prd.kerala.gov.in,

www.result.kerala.gov.in,

www.examresults.kerala.gov.in,

www.results.kite.kerala.gov.in

ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

 

വിഎച്ച്‌എസ്‌ഇ ഫലം

www.keralaresults.nic.in,

www.vhse.kerala.gov.in,

www.results.kite.kerala.gov.in ,

www.prd.kerala.gov.in ,

www.results.kerala.nic.in

ഈ വെവബ്‌സൈറ്റുകളില്‍ ലഭിക്കും.

4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 77 ക്യാമ്ബുകളിലായി 25000-ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. എട്ട് ക്യാമ്ബുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്.

Continue Reading

Latest news

സിനിമ നിർമ്മാതാവെന്ന വ്യാജേന പെൺകുട്ടികളെ വീഡിയോകോളിൽ വിളിച്ച് വസ്ത്രം മാറുന്ന ദൃശ്യം പകർത്തി;യുവാവ് അറസ്റ്റിൽ

Published

on

By

കായംകുളം; സിനിമ നിർമ്മാമാതവ് എന്ന് വിശ്വസിപ്പിച്ച് അധ്യാപകരിൽ നിന്നും സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥിനികളുടെ മൊബൈൽ നമ്പർ സ്വന്തമാക്കി.പിന്നാലെ പെൺകുട്ടികളെ വീഡിയോ കോളിൽ വിളിച്ച് വസ്ത്രം മാറുന്ന രംഗം അഭിനയിപ്പിക്കൽ.ചതിവ് മനസിലാക്കി പ്രതികരിച്ചപ്പോൾ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷിണി.കൊല്ലം ശക്തി കുളങ്ങര സ്വദേശി അറസ്റ്റിൽ

സംഭവത്തിൽ കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ ഹൗസ് നമ്പർ 141 ൽ താമസിക്കുന്ന മുണ്ടയ്ക്കൽ വൈ നഗറിൽ ബദരിയ മൻസിലിൽ മുഹമ്മദ് ഹാരിസി(36)നെയാണ് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

ആദ്യം സാധാരണ പോലെ ഏതെങ്കിലും ദൃശ്യം അഭിനയിപ്പിക്കും.ഇത് നന്നായിട്ടുണ്ടെന്ന് പറഞ്ഞ്് അഭിനന്ദിയ്ക്കും.പിന്നീടാണ് വസ്ത്രം മാറുന്ന രംഗം അഭിനയിക്കാൻ നിർദ്ദേശിക്കുക.

ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.ചതിവിൽപ്പെട്ടെന്ന് മനസിലാക്കി,പെൺകുട്ടികളിൽ ചിലർ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ ദൃശ്യം സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിടുമെന്ന് ഇയാൾ ഭീഷിണിപ്പെടുത്തി.

തുടർന്നാണ് പോലീസിൽ പരാതി എത്തുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 

 

Continue Reading

Latest news

കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Latest news

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

Published

on

By

മുംബൈ ; പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്.

എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തില്‍ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

Continue Reading

Trending

error: