M4 Malayalam
Connect with us

Latest news

മൈക്രോ പ്ലാസ്റ്റിക്കുകളെ നശിപ്പിക്കാൻ ഹൈഡ്രോജെൽ: പരിസ്ഥിതി സംരക്ഷണത്തിന് അവസരോചിത കണ്ടുപിടുത്തവുമായി ഐ.ഐ.എസ്സി

Published

on

ബെംഗളൂരു: വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്സി).സൂക്ഷ്മ പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക്കുകൾ ജലത്തിൽ നിന്നും ആഗിരണം ചെയ്ത് നശിപ്പിക്കുന്നതിൽ ഹൈഡ്രോജെൽ 95% ഫലപ്രദമാണെന്നും പഠനത്തിൽ കണ്ടെത്തി.

വെള്ളത്തിൻ്റെ വ്യത്യസ്ത പി.എച്ച് മൂല്യങ്ങൾക്കും താപനിലകൾക്കും അനുസരിച്ച് ഇത് ഫലപ്രദമായി പ്രവർത്തിക്കും എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഐ.ഐ.എസ്.സി മെറ്റീരിയൽസ് എൻജിനീയറിങ് പ്രഫസർ സൂര്യസതി ബോസിൻ്റെ അഭിപ്രായം.

എന്താണ് മൈക്രോ പ്ലാസ്റ്റിക്?

പ്രകൃതിദത്ത പോളിമർ സംയുക്തങ്ങളായ റബ്ബർ, ഷെല്ലാക്ക്, സെല്ലുലോസ് തുടങ്ങിയ പ്രകൃതിജന്യമോ കൃത്രിമമോ ആയ പോളിമർ സംയുക്തങ്ങളെയാണ് പൊതുവേ പ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നത്. ചെറിയ മോണോമർ തന്മാത്രകൾ കൂട്ടി യോജിപ്പിച്ചാണ് പ്ലാസ്റ്റിക്കുകളുടെ നിർമ്മാണം.

വലിയ പ്ലാസ്റ്റിക് കഷണങ്ങൾ അൾട്രാവയലറ്റ് കിരണങ്ങൾ മൂലവും കടൽ തിരമാലകൾ വഴിയും മറ്റ് ജൈവീക പ്രവർത്തനങ്ങൾ കാരണവും ചെറിയ പ്ലാസ്റ്റിക് തരികളായി രൂപം കൊള്ളുന്നു. വലിപ്പം കുറവായതിനാൽ ഇത് ആവാസവ്യവസ്ഥയ്ക്ക് വലിയ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്.

മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യനെ ബാധിക്കുമോ ?

 

മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത് ചുവന്ന രക്താണുക്കളുടെ ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കും. ഒപ്പം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ ഇടയാക്കും.

ഒരു വർഷം ജീവിതശൈലി ഭക്ഷണം വെള്ളം എന്നിവയിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിൽ 39,000 മുതൽ 52,000 വരെ പ്ലാസ്റ്റിക് കണികകൾ എത്തുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മത്സ്യങ്ങൾ ഭക്ഷണമാണെന്ന് കരുതി പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് മൂലവും മനുഷ്യനെയും ഭക്ഷ്യശൃംഖലയെയും ഇത് ഒരുപോലെ ബാധിക്കും.

2024ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ കാൽലക്ഷത്തോളം മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്താനാകും എന്ന് തെളിയിച്ചിരുന്നു.
ഇത് മൂലം പ്രധാന അവയവങ്ങളിലെ വ്യക്തിഗത കോശങ്ങളിലേക്കും ഞാനോ പ്ലാസ്റ്റിക്കുകൾക്ക് പ്രവേശിക്കാനാകും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

2004 മുതൽ തന്നെ മൈക്രോ പ്ലാസ്റ്റിക്കുകളെ കുറിച്ചുള്ള പഠനങ്ങൾ സമുദ്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. മണ്ണ് ജലം വായു എന്നിവയെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ

 

1 / 1

Latest news

16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

Published

on

By

തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.

1 / 1

Continue Reading

Latest news

സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി

Published

on

By

കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.

അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പോലീസിൽ ഏൽപ്പിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.

ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

1 / 1

Continue Reading

Latest news

മലേഷ്യ കോഴിക്കോട് സർവീസ്: ബുക്കിങ്ങിന് തുടക്കമായി

Published

on

By

കോഴിക്കോട്: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചതായി എയർ ഏഷ്യ.ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിക്കുബോൾ ചൊവ്വ, വ്യാഴം, ശെനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുദ്ധൻ,വെള്ളി, നായർ ദിവസങ്ങളിൽ ക്വാലലംപുരിലേക്കും 3 സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.

ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5,500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5,900 രൂപയുമാണ് എയർ ഇന്ത്യ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്വാലലംപുരിൽ നിന്നും രാത്രി 9.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25നാണ് കോഴിക്കോടെത്തുക. പുലർച്ചെ 12.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7ന് ക്വാലലംപുരിലെത്തിച്ചേരും .

നിലവിലെ യാത്രക്കാരുടെ ആവശ്യനുസരണം ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണ് എയർ ഏഷ്യ തീരുമാനിച്ചിരിക്കുന്നത്. മലബാറിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരുന്ന പ്രവാസികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

1 / 1

Continue Reading

Latest news

മുളകുപൊടിയെറിഞ്ഞു: പിന്നാലെ കുത്തിവീഴ്ത്തി , കാപ്പ ചുമത്താൻ ശ്രമിച്ച പ്രതി മരിച്ചു

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാപ്പ ചുമത്താൻ നടപടികൾ സ്വികരിച്ച് വരുകയായിരുനെന്നും പോലീസ് അറിയിച്ചു.ലഹരിയിലായിരുന്ന ഇയാൾ സമീപമുണ്ടായിരുന്ന പ്രേദേശവാസിയെ മുളകുപൊടിയറിഞ്ഞ ശേഷം കുത്തി വീഴ്ത്തുകയായിരുന്നു.

ഈ സമയം ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനും വഴി തെളിച്ചു.ഇതിനിടയിൽ നിസാമുദ്ദിന് പരിക്കേറ്റിരുന്നു.പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Latest news

അമ്മയുടെയും മകളുടെയും മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി

Published

on

By

കണ്ണൂർ: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.സുവിഷത്തിൽ സുനന്ദ വി.ഷേണായി(78), മകൾ ദീപ വി.ഷേണായി(44) എന്നിവരാണ് കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിന് സമീപവും ദീപയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്. മരിച്ചവർ മംഗലാപുരം സ്വേദേശികളാണെന്നും പത്ത് വർഷമായി ഇവിടെയായിരുന്നു താമാസമെന്നുമാണ് പരിസരവാസികൾ പറയുന്നത്.

ദീപ അവിവാഹിതയാണ്.പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടിയ്ക്കൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക്  മാറ്റി.

 

1 / 1

Continue Reading

Trending

error: