M4 Malayalam
Connect with us

Local News

യുവതിയെ തടഞ്ഞുനിർത്തി ഫോൺ കവർന്നു ; നായരമ്പലം സ്വദേശി പിടിയിൽ

Published

on

ആലുവ ; യുവതിയുടെ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. നായരമ്പലം കുടുങ്ങാശേരി ചുള്ളിപ്പറമ്പിൽ വിനു (35) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്.

വീട്ടിലേക്ക് ബിയർ കുപ്പി എറിയുകയും, ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. അതിന്റെ വിരോധത്തിലാണ്, ഒറ്റയ്ക്ക് കാറോടിച്ച് പോവുകയായിരുന്ന യുവതിയുടെ കാറിന് മുമ്പിൽ കയറിനിന്ന് വാഹനം തടഞ്ഞ് നിർത്തി യുവതിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ ബലമായി കവർച്ച ചെയ്തത്.

ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ അഖിൽ വിജയകുമാർ, കെ.കെ ദേവരാജ്, എ.എസ്.ഐ സി.എ ഷാഹിർ , സീനിയർ സിപിഒമാരായ ടി.ബി ഷിബിൻ, സി.ടി സുനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Local News

വന്യമൃഗശല്യം രൂക്ഷം ; കുടിയേറ്റ മേഖലയിൽ കർഷകരുടെ കുടിയിറക്കം

Published

on

By

മുക്കം ; ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ കാട്ടുമൃഗങ്ങളോടും പ്രകൃതിയോടും കാലാവസ്ഥയോടുമെല്ലാം പടവെട്ടി ജീവിതം കരുപ്പിടിപ്പിക്കാനായി വർഷങ്ങള്‍ക്കുമുൻപ് കുടിയേറിപ്പാർത്തവർക്ക് പറയാനുള്ളത് ദുരിതകഥ മാത്രം.വന്യമൃഗശല്യവും കാർഷിക മേഖലയുടെ തകർച്ചയുംമൂലം അടുത്തിടെ മലയോരമേഖലയില്‍നിന്ന് കുടിയിറങ്ങിയത് നൂറുകണക്കിന് കുടുംബങ്ങളാണ്.

1940കളിലാണ് കിഴക്കൻ മലയോര മേഖലയിലേക്ക് കുടിയേറ്റമാരംഭിച്ചത്. കോട്ടയം ജില്ലക്കാരാണ് ഒട്ടുമിക്ക കർഷകരും. ഇവർക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥകള്‍ മാത്രം.

ആദ്യകാലത്ത് വന്യമൃഗങ്ങളോടും മണ്ണിനോടും പടവെട്ടി കുടിയേറ്റ ജനത മണ്ണില്‍ പൊന്നുവിളയിച്ചപ്പോള്‍ ഇപ്പോള്‍ ഇതേ വന്യമൃഗങ്ങള്‍മൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ. ഇതോടെ വന്യമൃഗങ്ങളില്‍നിന്ന് രക്ഷതേടി കുടിയിറങ്ങുന്ന സങ്കടകരമായ കാഴ്ചയാണിന്ന്.

തിരുവമ്ബാടി, കൂടരഞ്ഞി, കോടഞ്ചേരി, ഊർങ്ങാട്ടിരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതി രൂക്ഷമാണ്. തിരുവമ്ബാടി ഗ്രാമപഞ്ചായത്തിലെ മേലേ മുത്തപ്പന്‍പുഴ, മറിപ്പുഴ, തേന്‍പാറ എന്നിവിടങ്ങളില്‍നിന്ന് വീടുവിട്ടിറങ്ങിയ കര്‍ഷക കുടുംബങ്ങള്‍ വന്യമൃഗശല്യമില്ലാത്ത താഴ്വാരങ്ങളിലാണ് സുരക്ഷിത ഇടംതേടുന്നത്.

പല കുടുംബങ്ങളും വാടകവീടുകളിലാണ്. 60ല്‍പരം വീടുകളായിരുന്നു കുണ്ടന്‍തോടിലുണ്ടായിരുന്നത്. ഇതില്‍ മിക്കവയിലും ഇപ്പോള്‍ മനുഷ്യവാസമില്ല. മേലേ മറിപ്പുഴയില്‍ 15ഓളം വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറംതോട്, കൂമ്ബാറ, കക്കാടംപൊയില്‍, അകമ്ബുഴ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അകമ്ബുഴ, കക്കാടംപൊയില്‍ മേഖലയില്‍ മാത്രം നൂറോളം കുടുംബങ്ങള്‍ വീടുവിട്ടിറങ്ങിയതായാണ് കണക്ക്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കത്തും പരിസരപ്രദേശങ്ങളിലും കാട്ടാന ഉള്‍പ്പെടെയുള്ളവയുടെ ശല്യം അതിരൂക്ഷമാണ്. ഊർങ്ങാട്ടിരി പഞ്ചായത്തില്‍ അടുത്തിടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്.

പുലി, കാട്ടാന, മലാന്‍, മാന്‍, പന്നി, കുരങ്ങ് എന്നിവയുടെ ശല്യമാണ് കുടിയിറക്കത്തിന് കാരണം. വന്യമൃഗശല്യം ജീവനും സ്വത്തിനും ഭീഷണിയായതോടെ വീടുവിട്ടിറങ്ങുകയല്ലാതെ മാര്‍ഗമില്ലെന്ന് ഇവര്‍ പറയുന്നു.

വനംവകുപ്പിന്റെ വേലികളെല്ലാം തകര്‍ത്താണ് വന്യജീവികളുടെ വിഹാരം. കൊക്കോ, ജാതി, കുരുമുളക് എന്നിവ സമൃദ്ധമായി വളരുന്ന മേഖലയാണിത്. കൃഷിയെമാത്രം ആശ്രയിച്ച്‌ ഉപജീവനം നടത്തുന്നവരായതിനാല്‍ പൂര്‍ണമായും ഇവിടെനിന്ന് പറിച്ചുനടാനാകാത്ത അവസ്ഥയാണ്.

 

Continue Reading

Latest news

താപനില താഴുന്നു: 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം: ജില്ലകളിൽ ഉയർന്ന താപനില കുറയുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട്.

ഈ ജില്ലകളിൽ ബുധനാഴ്ച വരെ മഴ തുടരും.15ാം തിയതി വരെയാണ് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് ഒരു ജില്ലകളിലും താപനില ഉയരാനുള്ള സഹജര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.

എങ്കിലും സംസ്ഥാനത്തെ എറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽസ്യസ്. സമാനമായ രീതിയിൽ ചൂട് അനുഭവപ്പെട്ട മറ്റൊരു ജില്ലയായ പാലക്കാട് 33.7 ലേക്ക് താപനില ചുരുങ്ങി.

വരും ദിവസങ്ങളിലും മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Continue Reading

Latest news

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ അപകടം: അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ തേക്കിൻ കാട് അപകടത്തിൽ പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കിണറ്റിലെ പാറ പൊട്ടിക്കുന്ന സ്‌ഫോടക വസ്ത്തുവിന് തിരി കൊളുത്തിയതിന് പിന്നാലെയാണ് അപകടം.

തമിഴ് നാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്ഫോടക വസ്തുവിന് തീ കൊളുത്തി തിരികെ കയറുമുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്നാലെ ഗുരുതര പരിക്കുകളോടെ കിണറ്റിലേക്ക് തന്നെ വീണ രാജേന്ദ്രനെ ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുക മുടിയതിനാൽ ഉള്ളിലെക്ക് ഇറങ്ങാൻ സാധിച്ചില്ല.

ശേഷം അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലാണ് രാജേന്ദ്രനെ പുറത്തെടുത്തത്. ഉടനെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ രാജേന്ദ്രൻ മരിക്കുകയായിരുന്നു.

Continue Reading

Latest news

രോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ: കേസെടുത്ത് പോലീസ്

Published

on

By

കൊച്ചി:ത്രിപ്പൂണിത്തുറയിൽ അച്ഛനെ മകനും കുടുംബവും വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായി പരാതി.ഏരൂരിൽ വാടകക്ക് താമസിച്ചിരുന്ന അജിത്താണ് അച്ഛനായ ഷൺമുഖനെ(70) ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.

10 മാസമായി ഇവർ വാടകക്കാണ് താമസിച്ചിരുന്നത്. ഇതുമായി ബന്ധപെട്ട് വീട്ടുടമയുമായി തർക്കങ്ങൾ നിലനിന്നിരുന്നു.വഴക്ക് രൂക്ഷമായ സാഹചര്യത്തിൽ പരിഹരിക്കാൻ വീട്ടുടമ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പിന്നീട് “2 ദിവസങ്ങൾക്കുളിൽ ഒഴിയാം” എന്ന് ഉറപ്പുനൽകിയാണ് ഇവർ വീട്ടുടമയെ മടക്കിയയച്ചത്.ഷൺമുഖന്റെ മകനായ അജിത്തിനെ പോലീസ് ബെന്ധപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഷൺമുഖന് 2 പെൺമക്കൾ ഉണ്ടായിരുന്നെങ്കിലും ഇവരെയും ഒന്നും അറിയിച്ചിരുന്നില്ല എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Latest news

ഒമാനിൽ വാഹനാപകടം: മലയാളി മരിച്ചു

Published

on

By

ഒമാൻ: സലാലയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.പാണ്ടിക്കാട്, വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര അലവിക്കുട്ടി മകൻ മുഹമ്മദ് റാഫി (35)ആണ് മരിച്ചത്.

മുഹമ്മദ് ജോലി ചെയ്തിരുന്ന കടയിൽ നിന്നും സാധങ്ങൾ എത്തിച്ചുനൽകനായി പോകുമ്പോഴായിരുന്നു അപകടം.

വാഹനം ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയായിരുന്നു. മൃതദ്ദേഹം സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ.

കെഎംസിസിയുടെ നേതൃത്വത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

Trending

error: